tag:blogger.com,1999:blog-33105023.post115746794922401145..comments2023-05-04T17:43:33.763+05:30Comments on കാണാപ്പുറം: ഭാഗം 3 - അവര്‍ 'അഗതി'കളെന്നോ?Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger2125tag:blogger.com,1999:blog-33105023.post-1158495984353123642006-09-17T17:56:00.000+05:302006-09-17T17:56:00.000+05:30വക്കാരീ,അരിഗാതോ ഗോസായിമാസ്! (നന്ദി) - രണ്ടു കാര്യ...വക്കാരീ,
അരിഗാതോ ഗോസായിമാസ്! (നന്ദി) - രണ്ടു കാര്യങ്ങള്‍ക്ക്. ഒന്നാമതായി ‘ബ്ലോഗ് സെറ്റിങ്സിന്റെ‘ ലിങ്കു തന്നതിന്. അവിടെക്കണ്ട നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. പിന്നെ, കാണാപ്പുറത്തെ സജീവസാന്നിദ്ധ്യത്തിനും.

താങ്കള്‍ ഉന്നയിച്ച ഒരു ചോദ്യം സത്യത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. “എന്തു കൊണ്ട് അതൊരു ‘ഇഷ്യൂ’ ആയില്ല“ എന്നത്. അതിനേക്കുറിച്ചു മാത്രം ഒരു പോസ്റ്റ് ഇടാമെന്നു വിചാരിക്കുന്നു. ഈ വാര്‍ത്ത എന്തുകൊണ്ടു കാണാപ്പുറത്തേക്കു ‘തള്ളപ്പെട്ടു’ എന്നു പറയുമ്പോള്‍ സ്വാഭാവികമായും മറ്റു ചില കാണാക്കാഴ്ചകളിലേക്കും വെളിച്ചം വീശാന്‍ പറ്റിയേക്കും. നോക്കട്ടെ.

പിന്നെ, ‘അരിഗാതോ’ കേട്ടു ഞെട്ടിയോ? നകുലന്റെ കഞ്ഞികുടി മിക്കവാറും വിശ്വസാഹിത്യകാരന്മാരേയും പ്രസാധകരേയും ഒക്കെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഒരല്പം പരന്ന വായനയും, പരമാവധി ഭാഷാജ്ഞാനസമ്പാദനവും കുറച്ചു യാത്രകളും ഒക്കെ ഉണ്ടെങ്കിലേ രണ്ടറ്റവും കൂട്ടിമുട്ടൂ എന്നു ചുരുക്കം. ജാപ്പനീസും പണ്ട് ഒരല്പം പഠി(ക്കാന്‍ ശ്രമി)ച്ചിരുന്നു. :)
നിഹോംഗോ ചൊത്തൊ ബെന്ക്യോ ഷിമാഷിത !Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-33105023.post-1157808057685204472006-09-09T18:50:00.000+05:302006-09-09T18:50:00.000+05:30അവര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം അമ്പലനടയില്‍ ഭജനമ...അവര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം അമ്പലനടയില്‍ ഭജനമിരിക്കാന്‍ വന്നവരാണെങ്കില്‍, അതായിരുന്നു അവരുടെ ആഗ്രഹമെങ്കില്‍, അതിന് നിയമതടസ്സങ്ങള്‍ ഒന്നുമില്ലായിരുന്നുവെങ്കില്‍, അവരെ അവിടെനിന്നും പിടിച്ച് കൊണ്ടുപോവുക എന്നത് തികഞ്ഞ മനുഷ്യാവകാശലംഘനം തന്നെ. പക്ഷേ എന്തുകൊണ്ട് ഇതാരും ആരേയും തന്നെ ചൂണ്ടിക്കാണിച്ചില്ല (താങ്കള്‍ ഇവിടെ ചെയ്തു, പക്ഷേ എന്തുകൊണ്ട് ഇതൊരു “ഇഷ്യു” ആയില്ല? ആരുടെ കുഴപ്പംകൊണ്ടാണ്?)

ഓരോ പ്രാവശ്യവും ഇങ്ങിനെയെന്തെങ്കിലുമൊക്കെ സംഭവിക്കുമ്പോള്‍ അടുത്ത പ്രാവശ്യമെങ്കിലും ഇങ്ങിനെയൊക്കെ സംഭവിക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്നുകൂടി ആലോചിക്കണമെന്ന് തോന്നുന്നു. പക്ഷേ അത് ആത്മാര്‍ത്ഥമായ ശ്രമമായിരിക്കണം. അമ്പലനടയില്‍ ഭജനമിരിക്കാന്‍ വരുന്നവരുടെ സുരക്ഷിതത്വമാണ് ലക്ഷ്യമെങ്കില്‍ അതില്‍ തന്നെ ഊന്നിയുള്ള പ്രവര്‍ത്തനമായിരിക്കണം. ചിലപ്പോഴെങ്കിലും അതില്‍ നിന്നൊക്കെ വ്യതിചലിച്ച പ്രവര്‍ത്തനങ്ങളും മറ്റും കാണുമ്പോളാണ് പലര്‍ക്കും മനസ്സ് മടുക്കുന്നത്. മറ്റുള്ളവരും അങ്ങിനെയൊക്കെ കാണിക്കുന്നില്ലേ എന്ന ചോദ്യം വരാം. പക്ഷേ അങ്ങിനെ മറ്റുള്ളവരെ അനുകരിക്കേണ്ട കാര്യമില്ലല്ലോ. നമ്മള് ചെയ്യാനുള്ളത് നേരാംവണ്ണം ചെയ്യുക.

ഇത് ചൂണ്ടിക്കാണിച്ചതിന് നന്ദി. ആ അപ്പൂപ്പനും അമ്മൂമ്മയും ഒരു വേദനയായി മനസ്സില്‍ നില്ക്കുന്നു.

താങ്കള്‍ ഇവിടെ പറഞ്ഞിരിക്കുന്നതുപോലെയൊക്കെ, താത്പര്യമുണ്ടെങ്കില്‍, ചെയ്തുകാണുമെന്ന് വിശ്വസിക്കുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com