Wednesday, January 03, 2007

കണ്ണുപൊത്തുക - കാതും.

ഈ ചിത്രം ഇട്ടതിനു ശേഷം എന്തെഴുതണമെന്നറിയാതെ ഏതാണ്ട്‌ അര മണിക്കൂറോളം വെറുതെ ഇരുന്നു. ഇതിനെപ്പറ്റിയൊക്കെ എന്തെഴുതാനാണ്‌?


അല്ലാ - ഈ പോസ്റ്റു തന്നെ എന്തിനാണ്‌? നകുലന്റെ ബ്ലോഗെന്താ ഫാസിസ്റ്റ്‌ അമ്മൂമ്മമാരുടെ ശവപ്പറമ്പോ? ആദ്യം അമ്മിണിയമ്മ പിന്നെ നന്ദിനിയമ്മ.. ഇതെന്താ പരിപാടി? ചരമകോളങ്ങളെഴുതാനാണെങ്കില്‍ ഇപ്പോള്‍ത്തന്നെ ഇവിടെ ആവശ്യത്തിലധികം പത്രങ്ങളില്ലേ?


"വേട്ടക്കാരി അമ്മൂമ്മമാര്‍" പല രീതിയിലും ചാവും. ചിലര്‍ ട്രെയിനിനു തലവയ്ക്കും. ചിലര്‍ ഹൃദയം പൊട്ടി മരിക്കും. അതിന്റെയൊക്കെ പിന്നാലെ പോയിട്ട്‌ നിനക്കെന്തു കിട്ടാനാണ്‌? വര്‍ഗ്ഗീയവാദി എന്ന വിളിപ്പേരല്ലാതെ?


അല്ല നകുലന്‍..സത്യമായിട്ടും....നിനക്കു വേറെ യാതൊരു പണിയും ഇല്ലേ?


ഉണ്ടെന്റെ പൊന്നേ. ഞാന്‍ പത്രങ്ങള്‍ വായിക്കുകയാണ്‌. ദാ കണ്ടില്ലേ അടുത്ത വാര്‍ത്ത. ഈ സംഭവവുമായി ബന്ധപ്പെട്ട് എന്‍.ഡി.എഫ്. പ്രവര്‍ത്തകരായ ആറു പേരെ അറസ്റ്റു ചെയ്തതിനെതിരേ നൂറോളം പേര്‍ ചേര്‍ന്ന്‌ എസ്.പി. ഓഫീസ്‌ മാര്‍ച്ച്‌ നടത്തിയത്രെ. 'ചോറിന്റെ കൂറ്‌' എന്നൊക്കെപ്പറയുമ്പോലെ പ്രാസമുള്ള പ്രയോഗം.'ഇരകളു'മായി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ഒരു മുദ്രാവാക്യം വിളിച്ചു കൊടുത്തു സഹായിക്കാനെങ്കിലും കഴിയാതിരുന്നതില്‍ ദു:ഖം തോന്നുന്നു.


സമരം ചെയ്തവരെ ആക്ഷേപിക്കുകയല്ല. പ്രതികള്‍ മാര്‍ക്സിസ്റ്റുകാരാണെങ്കില്‍ തെളിവുകള്‍ കോടതിയിലെത്താതെ നശിപ്പിച്ചു കളഞ്ഞു കൂറു കാണിക്കാന്‍ (ജീവന്‍ രക്ഷിക്കാനും) എന്നും അസാമാന്യ വൈഭവം കാണിച്ചിട്ടുള്ള അതേ പോലീസ്‌ തന്നെയാണ്‌ ഇപ്പോഴും കേരളത്തിലുള്ളത്‌. അതേ പോലീസ്‌ തന്നെ ആറേഴു മുസ്ലിം പയ്യന്മാരെ പിടിച്ച്‌ ഇവരാണ്‌ പ്രതികള്‍ എന്നു പറഞ്ഞാല്‍ പെട്ടെന്നു വിശ്വസിക്കുന്നത്‌ ബുദ്ധിയാവില്ല. ഈ സംഭവത്തിലും മാര്‍ക്സിസ്റ്റുകാരാണ്‌ പ്രതികളെന്ന്‌ ബി.ജെ.പി.യും എന്‍.ഡി.എഫും ഒരു പോലെ പ്രസ്താവിച്ചിട്ടുമുണ്ട്‌. സി.പി.എം. അതു നിഷേധിച്ചിട്ടുമുണ്ട്‌. (പിന്നീടുള്ള വാര്‍ത്തകള്‍) ഇതു വരെ കണ്ടിട്ടുള്ള അഴകൊഴമ്പന്‍ ശൈലിയാണെങ്കില്‍ ഇതും ഒരിക്കലും തെളിയിക്കപ്പെടാതെ പോകാനേ തരമുള്ളൂ..


ഇത്തരം കാര്യങ്ങളില്‍ എനിക്കിപ്പോള്‍ വലിയ അത്ഭുതമോ വിഷമമോ ഒന്നുമില്ല. ഞാന്‍ കാര്യങ്ങളുമായി ഏതാണ്ടു പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്താണിപ്പോള്‍ ചെയ്യേണ്ടത്‌ എന്നെനിക്കു വ്യക്തമായറിയാം.


മിണ്ടാതെ കാത്തിരിക്കുക!


കിളിമാനൂരില്‍, സേവാപ്രമുഖ്‌ കുമാറിനെ റോഡിലിട്ടു കൊന്നവരെ അറസ്റ്റു ചെയ്യണമെന്നും പറഞ്ഞ്‌ ഇന്നലെ സ്ത്രീകളും കുട്ടികളുമടക്കം വെയിലത്ത്‌ കുത്തിയിരുന്നതുപോലെയല്ല. ഗീതാപ്രഭാഷകന്‍ അശ്വിനികുമാറിനെ ബസ്സിലിരുത്തി കൊന്നവരെ പിടികൂടണമെന്നും പറഞ്ഞ്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവസിച്ചതു പോലെയല്ല. സംഘബന്ധമുള്ള അനേകം പ്രവര്‍ത്തകരുടെ ജീവനേക്കുറിച്ച്‌ ചോദിച്ചുകൊണ്ട്‌ സമാധാനപരമായ നിയമനടപടികള്‍ക്കു ശ്രമിക്കുന്നതുപോലെയല്ല - അള മുട്ടുമ്പോള്‍ എപ്പോഴെങ്കിലും ഒരു കടി തിരിച്ചു കടിക്കാതിരിക്കില്ല. അപ്പോള്‍ നമുക്ക്‌ ചാടിയിറങ്ങി പ്രതികരിക്കാം. വേട്ടക്കാരുടെ വിധ്വംസകപ്രവര്‍ത്തനങ്ങളേപ്പറ്റി വാചാലരാവാം. ന്യൂനപക്ഷ പീഡനം ഉയര്‍ത്തിപ്പിടിച്ച്‌ ലേഖനങ്ങളും കഥകളും കവിതകളും എഴുതാം. വെട്ടേറ്റു വീണു മണ്ണടിഞ്ഞവരുടെ കുഴിമാടത്തില്‍ കയറിനിന്നുകൊണ്ട്‌ ഫാസിസ്റ്റുകള്‍ എന്നു വിളിച്ച്‌ ആക്ഷേപിക്കാം.


ഒരു അവസരം ഉണ്ടാകുന്നതു വരെ, ക്ഷമയോടെ കാത്തിരിക്കുക.


ഒരു അമ്മയെ ഹൃദയം പൊട്ടിച്ചുകൊന്നത്‌ തരക്കേടില്ലാത്ത ഒരു പ്രകോപനം തന്നെയാണ്‌. പ്രതീക്ഷയ്ക്കു വകയുണ്ട്‌. നാളത്തെ പത്രങ്ങള്‍ക്കായി കാത്തിരിക്കാം. ഇന്ന്‌ ഹര്‍ത്താലിനിടെ എന്തെങ്കിലും സംഭവിച്ചു കാണാതിരിക്കില്ല.


പേനയില്‍ അല്‍പം വിഷം നിറച്ചു വച്ചേക്കാന്‍..സോറി..മഷി നിറച്ചുവച്ചേക്കാന്‍ മറക്കണ്ട. ചിലപ്പോള്‍ നാളെത്തന്നെ എഴുതേണ്ടിവരും.

5 comments:

Unknown said...

അല്ലാ - ഈ പോസ്റ്റു തന്നെ എന്തിനാണ്‌? നകുലന്റെ ബ്ലോഗെന്താ ഫാസിസ്റ്റ്‌ അമ്മൂമ്മമാരുടെ ശവപ്പറമ്പോ? ആദ്യം അമ്മിണിയമ്മ പിന്നെ നന്ദിനിയമ്മ.. ഇതെന്താ പരിപാടി? ചരമകോളങ്ങളെഴുതാനാണെങ്കില്‍ ഇപ്പോള്‍ത്തന്നെ ഇവിടെ ആവശ്യത്തിലധികം പത്രങ്ങളില്ലേ?

"വേട്ടക്കാരി അമ്മൂമ്മമാര്‍" പല രീതിയിലും ചാവും. ചിലര്‍ ട്രെയിനിനു തലവയ്ക്കും. ചിലര്‍ ഹൃദയം പൊട്ടി മരിക്കും. അതിന്റെയൊക്കെ പിന്നാലെ പോയിട്ട്‌ നിനക്കെന്തു കിട്ടാനാണ്‌? വര്‍ഗ്ഗീയവാദി എന്ന വിളിപ്പേരല്ലാതെ?

അല്ല നകുലന്‍..സത്യമായിട്ടും....നിനക്കു വേറെ യാതൊരു പണിയും ഇല്ലേ?

myexperimentsandme said...

തികച്ചും സങ്കടകരം തന്നെ.
കുഴപ്പം എല്ലാവര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ ഉദാഹരണങ്ങളുണ്ട് എന്നതാണ്. അങ്ങോട്ടും ഇങ്ങോട്ടും വിരല്‍ ചൂണ്ടുമ്പോള്‍ യഥാര്‍ത്ഥകാര്യം-അതായത് പോലീസിന്റെ കളികള്‍ മുതലായവ(കുറ്റം ആദ്യം എന്‍.ഡി.എഫിന്റെ തലയില്‍; പിന്നെ അത് മാറ്റിപ്പറയല്‍) തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ പോകും.

വേറെങ്ങോ നകുലനാണോ പറഞ്ഞത്, നെയ്യാറ്റിങ്കര ബിഷപ്സ് ഹൌസ് ആക്രമണം അര്‍.എസ്.എസ്സിന്റെ തലയിലേക്ക് വെക്കാനുള്ള പോലീസിന്റെ ശ്രമം പള്ളി തന്നെ നിഷേധിച്ചെന്ന്? അത്തരം കളികളാണ് ആദ്യം പുറത്ത് കൊണ്ടുവരേണ്ടത്. അല്ലെങ്കില്‍ എല്ലാവനും എന്ത് തോന്ന്യവാസവും കാണിച്ചിട്ട് തനിക്ക് പ്രയോജനം തോന്നുന്ന രീതിയില്‍ കുറ്റവാളികളെ സൃഷ്ടിക്കും. ആലുവ കൂട്ടക്കൊലയിലെ കൊലയാളിയുടെ ബുദ്ധി പോയതുപോലെ. ഒരു ശൂലവും മറ്റും വരച്ച് വെച്ച് കൃസ്ത്യന്‍ കുടുംബത്തെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ കൊലപ്പെടുത്തി എന്നാക്കിയാല്‍ സംഗതി ഈസിയായല്ലോ എന്നായിരിക്കും പാവം ഓര്‍ത്തത്.

ശക്തമായ, നിഷ്‌പക്ഷമായ കഴിവുള്ള പോലീസും പോലീസ് കാര്യത്തില്‍ ഇടപെടാത്ത രാഷ്ട്രീയ നേതൃത്വവും ഉണ്ടെങ്കില്‍ കാര്യം ശരിയാവും (ഉട്ടോപ്യന്‍ ചിന്ത). പക്ഷേ അങ്ങിനെയുള്ള നിഷ്‌പക്ഷതയും സേവനമനോഭാവവും അര്‍പ്പണബോധവുമുള്ള പോലീസ് നാട്ടിലുണ്ടാവണമെങ്കില്‍ ആദ്യം നാട്ടുകാര്‍ നന്നാവണം. നാട്ടുകാര്‍ നന്നാവുമെങ്കില്‍ പിന്നെ പോലീസെന്തിനാ? :) അതുകൊണ്ട് കൊല്ലങ്ങള്‍ തന്നെ പിടിക്കും.

Anonymous said...

ഈ അമ്മൂമ്മമാര്‍ മരിച്ചാല്‍ മാത്രമേ കണ്ണും കാതും പൊത്തേണ്ടതുള്ളൂ! ഫാസിസ്റ്റ്‌ ഹിന്ദുത്വര്‍ കൊന്നു തീര്‍ത്ത എണ്ണമില്ലാത്ത മനുഷ്യരുടെ വേദന കണ്ട്‌ കണ്ണു പൊത്തുന്നവര്‍ എന്തു കൊണ്ടാണ്‌ മാഷേ കുസ്സിസ്റ്റുകളായിപ്പോകുന്നത്‌?


ആളെ പച്ചക്ക്‌ ചുട്ടുകൊല്ലുന്നത്‌, ഗര്‍ഭിണികളുടെ വയറ്റില്‍ ശൂലം കയറ്റുന്നത്‌, പിഞ്ചുകുഞ്ഞിനെ തീയിലേക്കെറിയുന്നത്‌ ഒക്കെ വെറും ഭൗതികശാസ്ത്ര നിയമം മാത്രമാണെന്ന് പറഞ്ഞ്‌ നിസ്സാരവല്‍ക്കരിച്ച ഒരു പന്നക്കഴുവേറിമോനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ച്‌ പുതിയ ഒരു പോസ്റ്റ്‌ കണ്ടപ്പോള്‍ ചോദിച്ചു പോയതാണ്‌.

Unknown said...

ഹിന്ദുക്കള്‍ക്കുനേരെയുള്ള അതിക്രമങ്ങളേക്കുറിച്ചു പറയണമെങ്കിലും (മുമ്പത്തെ പോസ്റ്റ്‌) ഹിന്ദുത്വപ്രസ്ഥാനങ്ങള്‍ക്കു നേരെ അക്രമം നടത്തിയിട്ട്‌ മാന്യത നടിക്കുന്ന കൂസിസ്റ്റുകളേക്കുറിച്ചു പറയണമെങ്കിലും (ഈ പോസ്റ്റ്‌), എന്തിന് ഞാനിന്നു ‘ഹിന്ദു പത്രം‘ വായിച്ചു എന്നു പറയണമെങ്കില്‍ പോലും അതിനു മുമ്പ്‌ ഒരു അഞ്ചു മിനുട്ട്‌ ഗുജറാത്ത്‌ കലാപത്തേക്കുറിച്ച്‌ സംസാരിച്ച്‌ ക്ഷമചോദിക്കണം എന്നമട്ടിലാണ് പറഞ്ഞു വരുന്നതെങ്കില്‍ ദേ അമ്മച്ചിയേ, അല്ല അമ്മൂമ്മേ, മുഖത്തടിച്ചതുപോലെ മറുപടി പറയുന്നതില്‍ ക്ഷമിക്കുക. സാദ്ധ്യമല്ല. എന്നു വച്ചാല്‍ അതിനര്‍ത്ഥം സാദ്ധ്യമല്ല എന്നു തന്നെ. വയസ്സുകാലത്ത്‌ ബലം പിടിക്കാതിരിക്കുക - ദയവായി.

മക്കളോ കൊച്ചുമക്കളോ ഒക്കെ ഉണ്ടെങ്കില്‍ ഗുജറാത്തില്‍ ഒന്നു കൊണ്ടുപോകാമോ എന്നന്വേഷിക്കുക. കലാപകാരികളെ നേരിട്ടുകണ്ട്‌ എന്താണെന്നു വച്ചാല്‍ തീര്‍ത്തുകൊള്ളുക. അവരോടുള്ള അരിശം ഇവിടെ തീര്‍ക്കാന്‍ നോക്കിയിട്ടു കാര്യമില്ല.

ഗുജറാത്ത്‌ കലാപത്തിനിരയായവരുടെ വേദനകള്‍ക്കു നേരെ കണ്ണുപൊത്തുകയാണ്(!) എന്നതൊക്കെ അമ്മൂമ്മയ്ക്കു സ്വയം തോന്നുന്ന ഒരുതരം മിത്ഥ്യാബോധമാണ്. ആ തോന്നലുകളുണ്ടെങ്കിലേ അമ്മൂമ്മയുടെ ചില തീവ്രചിന്തകള്‍ക്ക്‌ സ്വമനസ്സാക്ഷിയില്‍ നിന്നു തന്നെ സാധൂകരണം ലഭിക്കൂ. അതുകൊണ്ട്‌ മനസ്സ്‌ സ്വയം ഉരുക്കിയെടുക്കുന്നതാണ് അത്‌. ഇത്തരം മിത്ഥ്യാബോധങ്ങളില്‍ നിന്നു പുറത്തുവരാന്‍ കഴിയാത്തിടത്തോളം കാലം ഇങ്ങനെ “തെറിപറയുന്നവള്‍“ എന്ന വിളിപ്പേരുകേട്ട്‌ ഒരുതരം വൃത്തികെട്ട ഇമേജുമായി നാണംകെട്ടു കഴിയേണ്ടിവരും.

പിന്നെ, ആളുകളെ പച്ചയ്ക്ക്‌ ചുട്ടു കൊല്ലുന്നത്‌, പിഞ്ചുകുഞ്ഞിനെ തീയിലെറിയുന്നത്‌ എന്നൊക്കെ പറഞ്ഞത്‌ ആരുടെ കാര്യമാണ്? ഒരുപാടു പേര്‍ പാടി നടക്കാനിഷ്ടപ്പെടുന്ന ഫാസിസ്റ്റുകളുടെ കഥയാണോ? അതോ ആരും സംസാരിക്കാന്‍ താല്പര്യപ്പെടാത്ത മൌലാന ഉമര്‍ജിയുടെയും കൂട്ടരുടെയും കാര്യമാണോ? ആരോപണങ്ങള്‍ രണ്ടും അയാള്‍ക്കും നന്നായി ഇണങ്ങുന്നുണ്ട്‌. അയാളുടെയൊക്കെ ലീലാവിലാസം കൊണ്ടാണ് കുട്ടിയ്ക്കു പാലുകൊടുത്തുകൊണ്ടിരുന്ന അമ്മയടക്കം ട്രെയിനിലിരുന്ന്‌ ചിലര്‍ പച്ചയ്ക്കു തന്നെ വെന്തത്‌ എന്നു വാര്‍ത്തകളുണ്ടായിരുന്നു. നുണയാവാം. ഒരു പക്ഷേ ആ വാര്‍ത്തയും പരിവാര അജണ്ടയുടെ ഭാഗമാവാം. ബീഹാര്‍ തെരഞ്ഞെടുപ്പിനുമുമ്പ്‌ ധൃതി പിടിച്ച്‌ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ (അതു പ്രയോജനപ്പെട്ടില്ല)പറയുന്നതാവാം യാഥാര്‍ത്ഥ്യം. അപകടം തികച്ചും ആകസ്മികം! അല്ലെങ്കില്‍ പരിവാരന്മാര്‍ ട്രെയിനില്‍ കയറി ആകാശത്തു നിന്ന്‌ വിഭൂതി പോലെ തീ വരുത്തി കത്തിച്ച്‌ ആത്മഹത്യ ചെയ്തതാവും. എന്നാലല്ലേ അവരുടെ ‘വംശീയ ഉന്മൂലന അജണ്ടകള്‍’ നടപ്പിലാക്കാനാകൂ.

അമ്മൂമ്മേ, തുറന്നു പറയുന്നതില്‍ വിഷമം തോന്നിയിട്ടു കാര്യമില്ല. നിങ്ങളേപ്പോലെ അതിവൈകാരികതയ്ക്ക്‌ എളുപ്പം കീഴടങ്ങുന്നവരാണ് കലാപം നടത്തുന്നത്‌. ഒരു കലാപകാരിയെ എങ്ങനെ കാണണോ അങ്ങനെ തന്നെയേ നിങ്ങളെയും കാണേണ്ടതുള്ളൂ. നിങ്ങളോടു സംസാരിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകുന്നതു തന്നെ ഒരു വലിയ ഔദാര്യമായി കരുതുക.

കലാപകാലത്തെ ദൃശ്യങ്ങളും വാര്‍ത്തകളുമൊക്കെ ഏതെങ്കിലും മാദ്ധ്യമത്തിലൂടെ കണ്ടശേഷം ന്യൂട്ടന്‍ നിയമത്തേക്കുറിച്ചുള്ള പ്രതികരണത്തേക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ അമ്മൂമ്മയ്ക്ക്‌ രക്തം തിളയ്ക്കുന്നു അല്ലേ? അങ്ങനെയാണെങ്കില്‍, മനുഷ്യശരീരങ്ങളാണോ എന്നു പോലും സംശയിച്ചുപോകുന്ന തരത്തില്‍ കുറച്ചു കരിക്കട്ടകള്‍ കണ്മുമ്പില്‍ കിടക്കുമ്പോള്‍ “അവര്‍ അത്‌ അര്‍ഹിക്കുന്നതാണ്” എന്നൊരു അഭിപ്രായം പുറകില്‍ നിന്നു കേട്ടാല്‍ എന്തു തോന്നും? ഇതുപോലെ ഒരു തെറി പറയുന്നതില്‍ ഒതുക്കുമോ? വെറുതെ ചോദിച്ചെന്നേയുള്ളൂ. കലാപത്തെ ന്യായീകരിക്കുകയാണ് എന്ന മരമണ്ടന്‍ വരട്ടുവാദവുമായി ചാടിവീഴരുത്‌. അമ്മൂമ്മേ, കലാപകാലത്തെ ഗോധ്രപൌരന്മാരുടെ മനസ്സ്‌ ആകെ കലുഷിതമായിരുന്നു. ആ ഒരു മാ‍നസികാവസ്ഥയിലേക്ക്‌ സ്വയം ഇറങ്ങിച്ചെല്ലുന്നത്‌ നിങ്ങള്‍ക്ക്‌ ആസ്വാദ്യകരമാണെങ്കില്‍ ആയിക്കൊള്ളുക. പക്ഷേ ദയവായി മറ്റുള്ളവരെ അതിലേക്കു വലിച്ചിഴയ്ക്കാതിരിക്കുക. കുറഞ്ഞപക്ഷം എന്നെയെങ്കിലും അതിനു കിട്ടുമെന്നു കരുതാതിരിക്കുക.

പിന്നെ ഒന്നു കൂടി ചോദിച്ചോട്ടെ? മറ്റുള്ളവരോടുള്ള വിദ്വേഷം മനസ്സില്‍ നിറഞ്ഞ്‌ ഇങ്ങനെ സര്‍വ്വനാഡിയിലും വിഷം കയറി രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച്‌ മരിക്കുന്നതിലും നല്ലത്‌ വയസ്സുകാലത്ത് നാമം ജപിച്ചിരിക്കുന്നതിനിടയില്‍ ഒരു വിളി വരുന്നതല്ലേ? ചോദിച്ചെന്നേയുള്ളു. പിണങ്ങല്ലെ പൊന്നെ.
----------
ഇത്‌ നിങ്ങള്‍ക്കു മാത്രമുള്ള മറുപടിയാണ്. വെറുതെ ഇതിനെ പിന്മൊഴിയിലേക്കു വിട്ട്‌ നിങ്ങളുടെ ഉള്ള വിലകൂടി കളയാന്‍ ഞാനൊരുക്കമല്ല. പോകട്ടെ - ഇത്‌ 'കൊരട്ടി'യിലേക്ക്‌.
qw_er_ty

Unknown said...

ഒരു അമ്മൂമ്മ കൂടി ഠിം! ദാ കിടക്കുന്നു.

സി.പി.എമ്മുകാര്‍ക്ക്‌ ഒരു വെടിക്ക്‌ (വെട്ടിന്) രണ്ടുപക്ഷി ഇത്തവണയും. മോനെ വെട്ടിയാല്‍ അമ്മ ഫ്രീ! വാര്‍ത്ത ഇവിടെ.

നകുലന്റെ ബ്ലോഗുകളിലൊന്ന്‌ അമ്മുമ്മമാരുടെ ശവപ്പറമ്പായി മാറുന്നുവെന്ന ആരോപണം പണ്ടേയുണ്ട്‌. ഇതിപ്പോള്‍ മൂന്നാമത്തെ ആളാണ്. സാരമില്ല. അവര്‍ക്കൊക്കെ ഇടം കൊടുക്കാനും - മരണശേഷമെങ്കിലും - ആരെങ്കിലുമൊക്കെ വേണ്ടേ?