Sunday, February 03, 2008

ഗുജറാത്ത്‌ ഫലം - ചില പുരോഗമന - ജനാധിപത്യ - മതേതര ചിന്തകള്‍

പ്രധാനമായും മറ്റു പലരുടെയും ചിന്തകള്‍ സമാഹരിക്കുക എന്നതാണിവിടെ ചെയ്തിരിക്കുന്നത്‌. സ്വന്തം ചിന്തകള്‍ ആദ്യഭാഗത്താണു കൂടുതലും.

നമുക്കു മുറിവുകള്‍ ഉണക്കേണ്ടേ?“ എന്നു ചോദിച്ചാല്‍, “വെള്ളപൂശണ്ട“ എന്നും, “നുണപറയുന്നതു തെറ്റല്ലേ?“ എന്നു ചോദിച്ചാല്‍ “ഒരു ജനപക്ഷജാഗ്രതയായിക്കണ്ടാല്‍ മതി” എന്നും കിട്ടുന്ന മറുപടികളാണ് ഇത്തരം പോസ്റ്റുകള്‍ക്കു പിന്നിലെ പ്രേരണാശക്തി.

* * * * * * * * *
യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്താന്‍ ഒരിക്കലും തയ്യാറാകാതെ, ബി.ജെ.പി.യോട്‌ അന്ധമായ ഒരു തരം വിദ്വേഷം വച്ചു പുലര്‍ത്തുന്ന ചിലരുണ്ട്‌. അവരെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ ഗുജറാത്ത്‌ തെരഞ്ഞെടുപ്പു കാലം കഷ്ടപ്പാടിന്റേതായിരുന്നു. നിഷേധാത്മകത മുറ്റി നില്‍ക്കുന്ന വാര്‍ത്തകള്‍ നിരന്തരം വായിച്ചു മനസ്സു ചീത്തയാക്കപ്പെട്ടു. ഒടുവില്‍, അനിവാര്യമായ പരാജയം കണ്ടു നിരാശപ്പെടേണ്ടതായും വന്നു.

മറ്റുള്ളവരുടെ അവസ്ഥ ഭേദമായിരുന്നു. അവര്‍ക്ക്‌ കാര്യങ്ങളെ 'പോസിറ്റീവ്‌" ആയി സമീപിക്കാന്‍ പറ്റി.

"തെരഞ്ഞെടുപ്പിന്റെ ആരവമടങ്ങി - കഴിഞ്ഞതു കഴിഞ്ഞു - ഇനിയതില്‍ നന്മയുടെ ഘടകങ്ങളെന്തെല്ലാമാണ്‌ - സാധാരണക്കാരനു സന്തോഷിക്കാനുള്ള വക വല്ലതുമുണ്ടോ" എന്നു തിരയുന്നവരുണ്ടെങ്കില്‍, അവരെ ഉദ്ദേശിച്ചുള്ള ഒരു പോസ്റ്റാണിത്‌. വാര്‍ത്തകളില്‍ അവിടവിടെയായി ചിതറിക്കിടന്ന ചില നല്ല കാര്യങ്ങളും - കൂടെ ചില സ്വതന്ത്ര ചിന്തകളും.

ജനാധിപത്യ ചിന്തകള്‍
കേരളത്തില്‍, 'ജനാധിപത്യം' എന്ന വാക്കിന്‌ പലപ്പോഴും വികലമായ ഒരര്‍ത്ഥമാണ്‌ കല്‍പ്പിക്കപ്പെട്ടുകാണാറ്‌. അധികാരം കൈയിലെത്തിയാല്‍ ആ ധാര്‍ഷ്ട്യത്തില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുക - അല്ലാത്ത സമയത്ത്‌ സമരങ്ങളുടെ രൂപത്തില്‍ നാടൊട്ടുക്കു കലാപമഴിച്ചുവിടുക - ഇതൊക്കെ പതിവാക്കിയ ചിലരാണ്‌ തങ്ങളുടേത്‌ "ജനാധിപത്യ"പ്രസ്ഥാനമാണ്‌ എന്ന്‌ ഇടയ്ക്കിടയ്ക്കു പറയാറുള്ളത്‌.

ഭീഷണസ്വരത്തിലുള്ള ആ അര്‍ത്ഥമല്ലാതെ, ആശ്വാസകരമായ ചില അര്‍ത്ഥങ്ങള്‍ കൂടി ആ വാക്കിനുണ്ടെന്ന്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു.

ഒന്ന്‌
ഗുജറാത്തിലെ തെരഞ്ഞെടുപ്പാവുമ്പോള്‍, അതില്‍ ഇടപെടുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക്‌ ആ നിര നീളുന്നു. പല മാദ്ധ്യമപ്രവര്‍ത്തകരുടെയും വിദേശയാത്രകളുടെ എണ്ണം കൂടുന്നു.

ലോകത്തുള്ള സകലരും ചേര്‍ന്ന്‌ - ഓരോരുത്തരുടെ വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഓരോ രീതിയില്‍ ചിന്തിച്ച്‌ - പകപോക്കലോ പിന്തുണ കൊടുക്കലോ ഒക്കെ പ്രഖ്യാപിച്ച്‌ ചര്‍ച്ചകളും വാഗ്വാദങ്ങളും കൊഴുക്കുന്നു.

പക്ഷേ - ഇതൊരു ജനപ്രിയതാരത്തെയോ പ്രസ്ഥാനത്തെയോ ഒന്നും കണ്ടെത്താനുള്ള SMS വോട്ടെടുപ്പൊന്നുമല്ലല്ലോ. ആര്‍ക്കുവേണമെങ്കിലും ലോകത്തില്‍ എവിടുന്നു വേണമെങ്കിലും SMS അയക്കാവുന്ന ഒരു പരിപാടിയല്ലല്ലോ ഇത്‌.

ഗുജറാത്ത്‌ ആരു ഭരിക്കണം എന്നതല്ലേ തീരുമാനിക്കപ്പെടുന്നത്‌?
അത്‌ ഭരിക്കപ്പേടേണ്ടുന്നവര്‍ തന്നെയല്ലേ തീരുമാനിക്കേണ്ടത്‌?

അതെ.

ഒടുവിലത്‌ ഭരിക്കപ്പെടേണ്ടുന്നവര്‍ - ഗുജറാത്തു ജനത - തന്നെ തീരുമാനിക്കുന്നു. അവിടുത്തെ കാര്യങ്ങളൊക്കെ മാദ്ധ്യമങ്ങളിലൂടെയല്ലാതെ ചുറ്റുപാടും കണ്ണോടിച്ച്‌ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ അവസരമുള്ളവര്‍ തന്നെ വിലയിരുത്തല്‍ നടത്തുന്നു. പുറത്തുനിന്ന്‌ പലതും ഭാവനയില്‍ മാത്രം കണ്ട്‌ ആക്രോശിച്ചുകൊണ്ടിരുന്നവര്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയാതെ പോകുന്നു.

കൊള്ളാം.

ഇതൊക്കെത്തന്നെയല്ലേ ഈ 'ജനാധിപത്യ'ത്തിന്റെ ഒരു ഭംഗി?

രണ്ട്‌
ഗുജറാത്ത്‌ സര്‍ക്കാരിനെ ഭര്‍ത്സിച്ചു നടന്നിരുന്ന പലരും ഫലപ്രഖ്യാപനത്തിനു ശേഷം അഭിപ്രായം മാറ്റി. അവിടുത്തെ ഭരണ നേട്ടങ്ങള്‍ അത്ഭുതാവഹമായിരുന്നുവെന്ന്‌ ഒടുവിലെങ്കിലും തുറന്നംഗീകരിക്കാന്‍ ചിലര്‍ തയ്യാറായി. ജനങ്ങളുടെ അംഗീകാരം കിട്ടിയതിനു ശേഷമാണ്‌ ചിലരെങ്കിലും നിലപാടു മാറ്റിയത്‌. അതില്‍ നിന്നു വ്യക്തമാകുന്നത്‌ യഥാര്‍ത്ഥ വിജയി ജനങ്ങളാണെന്നാണ്‌. കോടികള്‍ മുടക്കി മാദ്ധ്യമങ്ങള്‍ എത്ര ശ്രമിച്ചാലും, ജനങ്ങളുടെ ശബ്ദത്തിന്‌ അതിന്റേതായ ഒരു വിലയുണ്ട്‌.

കൊള്ളാം.

ഇതൊക്കെത്തന്നെയല്ലേ ഈ 'ജനാധിപത്യ'ത്തിന്റെ ഒരു ശക്തി?

മൂന്ന്‌
നമുക്കു വേണ്ട സേവനങ്ങള്‍ എത്തിച്ചു തരുന്ന പലരേയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമോ അവരെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണോ നമ്മുടെ കയ്യിലില്ല എന്നതാണു യാഥാര്‍ത്ഥ്യം. നമുക്കു വാര്‍ത്തകളെത്തിച്ചു തന്നുകൊണ്ടിരിക്കുന്ന മാദ്ധ്യമങ്ങള്‍ അധാര്‍മ്മികപത്രപ്രവര്‍ത്തനം നടത്തുന്നു എന്നു തോന്നിയാല്‍, അവരോട്‌ ഇനി മുതല്‍ വേണ്ട എന്നു പറയാന്‍ നമുക്കു നിര്‍വാഹമില്ല. നാം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന അപ്രിയസത്യങ്ങള്‍, ബ്ലോഗുകള്‍ പോലുള്ള സ്വതന്ത്രമാദ്ധ്യമങ്ങള്‍ ഉപയോഗിച്ചു കൊണ്ട്‌ ആരെങ്കിലും തുറന്നെഴുതുന്നു എന്നു നമുക്കു തോന്നിയാല്‍, നമുക്കയാളോടു വേണ്ട എന്നു പറയാനാവില്ല.

പക്ഷേ, നമ്മെ ഭരിക്കുന്നവരുടെ കാര്യത്തില്‍ അതല്ല സ്ഥിതി. അവര്‍ക്കൊരു കൃത്യമായ സമയപരിധി അനുവദിച്ചു കൊടുത്തിട്ടുണ്ട്‌. അഞ്ചുവര്‍ഷം കഴിയുമ്പോള്‍, അവരോട്‌ 'ഭരിച്ചതു മതി' എന്നു പറയാന്‍ നമുക്കു സാധിക്കും. അതല്ല, അവരുടെ ഭരണം നല്ലതായിരുന്നു എന്നു തോന്നിയാല്‍ വീണ്ടും ഒരു അഞ്ചു വര്‍ഷത്തേക്കു കൂടി ഭരിച്ചുകൊള്ളുക എന്നു പറയാം. അവര്‍, ജനോപകാരപ്രദമായ പല പദ്ധതികളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നു എന്നു തോന്നിയാല്‍, തുടര്‍ച്ചയായി അവരെ ജയിപ്പിച്ചു കൊണ്ടേയിരിക്കാം.

ജനങ്ങളുടെ കയ്യിലാണു കടിഞ്ഞാണ്‍!

കൊള്ളാം.

ഇതൊക്കെത്തന്നെയല്ലേ ഈ 'ജനാധിപത്യ'ത്തിന്റെ ഒരു നന്മ?

നാല്‌
ഒരാള്‍ 'പട്ടേ'ലാണ്‌ - മറ്റൊരാള്‍ പട്ടേലല്ല - വേറൊരാള്‍ മുസ്ലീമാണ്‌ - ഇനിയുമൊരാള്‍ അതല്ല - അങ്ങനെ - ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കി വര്‍ഗ്ഗീയരാഷ്ട്രീയം കളിച്ചവരെ പരാജയപ്പെട്രുത്തിക്കൊണ്ട്‌ അവര്‍ക്ക്‌ ചുട്ട മറുപടിയാണ്‌ ജനം നല്‍കിയത്‌. ജാതി മത പ്രാദേശിക സങ്കുചിത ചിന്തകള്‍ കൂടാതെ, സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവര്‍ - എല്ലാ വിഭാഗത്തിലുമുള്ളവര്‍ മുന്‍സര്‍ക്കാരിനെ പിന്തുണച്ചു.

കൊള്ളാം.

ഇതൊക്കെത്തന്നെയല്ലേ ഈ 'ജനാധിപത്യ'ത്തിന്റെ ഒരു ശുദ്ധി?

അഞ്ച്‌
തങ്ങള്‍ക്കു വോട്ടു നല്‍കി അധികാരത്തിലേറ്റിയാല്‍ സൗജന്യമായി ടെലിവിഷന്‍ സെറ്റുകള്‍ നല്‍കാമെന്നൊക്കെയാണ്‌ ചിലര്‍ വാഗ്ദാനം ചെയ്തത്‌. ഒരു ടി.വി.യ്ക്കു വേണ്ടി സംസ്ഥാനത്തിന്റെ ഭാവി കളഞ്ഞുകുളിക്കാന്‍ തയ്യാറല്ല എന്നു ചങ്കുറപ്പോടെ പറയാന്‍ അവിടുത്തെ ജനങ്ങള്‍ക്കായി.

കൊള്ളാം.

ഇതൊക്കെത്തന്നെയല്ലേ ഈ 'ജനാധിപത്യ'ത്തിന്റെ ഒരു അന്തസ്സ്‌?

പുരോഗമന ചിന്തകള്‍

ഹൈന്ദവേതരമായ സകലമതവിശ്വാസങ്ങളുടെയും മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു കിടക്കുക. അവ പേറുന്നവര്‍ക്കായി ജീവന്‍ കളയുമെന്നു പ്രഖ്യാപിക്കുക. മറിച്ച്‌ ഹൈന്ദവമായ എന്തിനേയും - ഒരു ബലിക്കല്ലില്‍ ഒരു തിരി കൊളുത്തി വച്ചിരുന്നാല്‍ പോലും - അതിനെ അടച്ചാക്ഷേപിക്കുക. ഒരു 'പുരോഗമനവാദി'യാകണമെന്നാഗ്രഹമുള്ള മലയാളി അവശ്യം ചെയ്തിരിക്കേണ്ട കാര്യങ്ങളാണിവ. ഇത്തരമൊരു വല്ലാത്ത അര്‍ത്ഥമല്ലാതെ, മനുഷ്യര്‍ക്കു നല്ലതു വരുന്നതുമായി സംബന്ധിച്ച അര്‍ത്ഥമെന്തെങ്കിലും 'പുരോഗമനം' എന്ന വാക്കിനുണ്ടോ എന്നറിയണമെങ്കില്‍, മറ്റു സംസ്ഥാനങ്ങളിലേക്കു നോക്കേണ്ട സ്ഥിതിയാണ്‌.

ഒന്ന്‌
തൊഴിലില്ലായ്മ മൂലം ചെറുപ്പക്കാര്‍ കൊടിപിടുത്തത്തിലേക്കു തിരിയുന്ന നാടാണിത്‌. അപ്പോള്‍, ആവശ്യത്തിന്‌ വിദഗ്ദ്ധതൊഴിലാളികളെ കിട്ടാനില്ലാത്ത വിധത്തില്‍ ചെറുകിടവ്യവസായങ്ങള്‍ വര്‍ദ്ധിക്കുന്നുവെങ്കില്‍, അതിനെ 'പുരോഗമനം' എന്നു തന്നെയാണു വിളിക്കേണ്ടത്‌.

Hindustan Times - Dec 16, 2007)


Sonia Gandhi made a last minute attempt to raise unemployment concerns in the final stage of the campaign.
But in Gujarat, unemployment doesn’t cut much ice.

“There is such a boom. Small units like ours that had two welders, now need 10. We have a shortage of trained manpower,” said Shilpesh Patel, 35, whose family manufactures stone crushing machines in the Makarpura industrial zone outside Vadodara.
രണ്ട്‌‌
പരമ്പരാഗതമായി ഒരു കക്ഷിക്കു വോട്ടുചെയ്തുകൊണ്ടിരുന്നവര്‍ ഒരു മാറ്റത്തിനാഗ്രഹിക്കുന്നുവെങ്കില്‍, എന്തെങ്കിലും 'പുരോഗമന'പ്രതീക്ഷകള്‍ ഉണര്‍ന്നതിന്റെ ഫലമായിട്ടായിരിക്കും എന്ന്‌ ഉറപ്പ്‌.
(The Telegraph - Dec 13, 2007)


In Hariala village, for instance, Kamlesh Parmar insists that “jo Congress ne 45 saal nahi kiya, woh Modi sarkar ne paanch saal mein kar dikhaya (What the Congress failed to do in 45 years, Modi has done in five).“ Even in the seats of Chaklasi and Borsad - traditional Congress strongholds, villagers talk about bringing about a ‘parivartan‘ (change) and by that they mean the possibility of voting BJP.
മൂന്ന്‌
"ആദ്യമായിട്ടാണ്‌" പലയിടങ്ങളിലും കുടിവെള്ളമെത്തുന്നത്‌ എന്നുണ്ടെങ്കില്‍, അതൊരു പുരോഗമനം തന്നെ എന്ന്‌ 'ദ ഹിന്ദു' പോലും സമ്മതിച്ചുപോകും.
(The Hindu - Dec 16, 2007)


All other factors apart, the BJP leaders feel, the government’s endeavour of bringing Narmada waters through canals to the dry rivers in the north and supply of good potable water for the first time will itself tilt the balance in favour of their party.
നാല്‌
കുടിവെള്ളം പോലെ തന്നെ അങ്ങേയറ്റം പ്രാധാന്യമുള്ളതാണ്‌ വൈദ്യുതിയും.
(The Statesman - Dec 13, 2007)


A shopkeeper said: "There is no shortage of electricity at home and even farmers get eight hours of power". More importantly for the farmer, cold storages get 24-hour electric supply.
അഞ്ച്‌‌
കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും പുരോഗതികൈവന്നതുകൊണ്ടു മാത്രം കാര്യമായില്ല. നഗരങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍, വന്‍കിട വ്യവസായങ്ങളെത്തന്നെ സംസ്ഥാനത്തേക്ക്‌ ആകര്‍ഷിക്കാന്‍ കഴിയണം.
(The pioneer - Sepr 09, 2007)


Even as the business delegation accompanying Gujarat Chief Minister Narendra Modi to China got busy signing Memorandum Of Understandings (MOUs) for joint ventures, official sources here said that the World Economic Forum (WEF) has agreed to consider holding a session in the State.
ആറ്‌
അതേ സമയം തന്നെ, ഗ്രാമങ്ങളുടെ മൊത്തത്തിലുള്ള വികസനം ഉറപ്പു വരുത്തുകയും വേണം.
(Hinduthan times - Dec 1, 2007)


"Before Modi's time, no one came here. The building was in ruins; it didn't even have a door. No one cared for the panchayat," said 20-year-old Charuda Bhikku Karamsi, showing off his workplace in Shapar village.

Karamsi works part time for the panchayat. He gets Rs 1,000 a month as a "gram mitra" (friend of the village), one of four such positions in Shapar. His job is to inform people of the development schemes they could gain from, and help them do the paperwork.

"The macro picture is marvellous. The kind of rural prosperity here is remarkable," said professor Ravindra Dholakia at the Indian Institute of Management in Ahmedabad. "Gujarat is the only state in the country where inequality is declining, real agricultural wages are rising, and rural employment is increasing."

It began with rewards of Rs 1 lakh and more for villages which would appoint its representatives unanimously. More than 2,800 of the state's 13,800-plus gram panchayats have received the reward. Villages with no criminal cases and practices like female foeticide for three consecutive years are separately honoured.

As one turns in from the highway and drives to Shapar, about 40 km from Jamnagar, there are milestones that did not exist before Modi.

The car whizzes on a wide metalled road, past miles of green fields rich with irrigation water from small dams built by village councils with people's participation. Two electricity lines run along the road, one for irrigation, the other for homes. Earlier there was one bus connecting the village to Jamnagar. Now there are six.

Shapar, where tankers brought water earlier, now gets piped water, and every home has taps. There is a telephone exchange, a 66 kilowatt power sub-station, two community centres, and a well-networked sewage system. There is a primary school, and a high school is being built.

Teachers are coming to school, so dropout rates have dipped. All schoolgirls get bicycles. There are streetlights, and once every month, the village headman gets to talk on video conference directly with the chief minister.

"I used to walk to the well in the rainy season to get water. Now I get it at home, as much as I want," said Kashiben Bhagwanjibhai, 55.
ഈ വാര്‍ത്തകളൊക്കെ വായിക്കുമ്പോള്‍ കിട്ടുന്ന വലിയൊരു അറിവ്‌ ഇതാണ്‌. ഹിന്ദുക്കളെ എത്ര മാത്രം അധിക്ഷേപിക്കുന്നു എന്നതല്ല എല്ലായിടത്തും "പുരോഗമന"ത്തിന്റെ മാനദണ്ഡം. ലോകത്തെവിടെയെങ്കിലുമൊക്കെ നടക്കുന്ന കാര്യങ്ങളുടെ പേരില്‍ സമരം ചെയ്തു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനു പകരം ഇവിടുത്തെ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി എന്തെങ്കിലും ചെയ്താല്‍ അതിനെയും പുരോഗമനം എന്നു വേണമെങ്കില്‍ വിളിക്കാം.

* * * * *
മതേതര ചിന്തകള്‍
ഇവിടെ പലര്‍ക്കും ‘മതേതരത്വ‘മെന്നാല്‍ മതന്യൂനപക്ഷങ്ങളെ (പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങളില്‍ ബഹുഭൂരിപക്ഷമായ മുസ്ലീങ്ങളെ) സന്തോഷിപ്പിക്കല്‍ എന്നു മാത്രമാണര്‍ത്ഥം. ആയിക്കൊള്ളട്ടെ. അപ്പോള്‍, 'ഞങ്ങള്‍ സന്തുഷ്ടരാണ്‌' എന്നു ചില മുസ്ലീങ്ങള്‍ പ്രഖ്യാപിക്കുന്നെങ്കില്‍, അതു തീര്‍ച്ചയായും ഏതൊരു മതേതരവാദിയെ സംബന്ധിച്ചും സന്തോഷകരം തന്നെയാവണം.

ഗുജറാത്ത്‌ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ - ഫലം വരുന്നതിനു മുമ്പും പിമ്പും, സന്തോഷം പ്രകടിപ്പിച്ചുകൊണ്ടു സംസാരിച്ച ചിലരുടെ പ്രതികരണങ്ങള്‍ തെരഞ്ഞെടുത്ത്‌ അവതരിപ്പിച്ചിരിക്കുകയാണു താഴെ.

ഒന്ന്‌
തങ്ങള്‍ എന്തുകൊണ്ടാണു സന്തുഷ്ടര്‍ എന്ന്‌ 'സിക്ക'പട്ടണത്തിലെ ചില മുസ്ലീങ്ങള്‍ പ്രഖ്യാപിക്കുന്നു.(NDTV - Nov 30, 2007)


Sikka, the port town (in Gujarat), has about 70 per cent Muslim population and almost everyone is behind the BJP. All 19 seats of Sikka municipality are held by the BJP and 14 of them are Muslim members.

''We have reasons to support BJP and Modi,'' said A T Attarwala, industrialist and a resident of Sikka.

''For 40 years we were voting for Congress but no development in our town. They have cheated us. It's not necessary that Muslims are anti-BJP. We look forward to development which is here all over now in the last five years. We are happy with this government,'' said Mahmood Musa Sumbhadiya, Chairman, Sikka Municipality.

''People have a misconception that BJP is a party only for the Hindus. We never said that. We believe in everything which is Indian and people who believe in that, they are with us, even Muslims,'' said Yamal Vyas, Spokesperson, BJP.

The economic prosperity, enjoyed by the predominantly Muslim population, has clearly tilted the scales in favour of Modi.
രണ്ട്‌
ദ്വാരകയില്‍, ഭരണകക്ഷിക്കുവേണ്ടി പ്രചാരണം നടത്തിക്കൊണ്ടാണ്‌ ചില മുസ്ലീങ്ങള്‍ തങ്ങളുടെ സംതൃപ്തി വിളംബരം ചെയ്തത്‌.
(Andhra news.net - Dec 9, 2007)


muslim villagers are campaigning for the BJP in Bet Dwarka, ahead of the assembly elections in Gujarat. The villagers are happy with the Modi government's performance and are themselves raising the votes for the party. "No BJP leader or screen idol is here to campaign for the party. We ourselves go for the campaign. BJP works for the development and upliftment of the people and hence we are out to mobilise votes for the party," said Suleman Yousuf, a campaigner from the village.
മൂന്ന്‌
തെരഞ്ഞെടുപ്പിനു മുമ്പ്‌, 'രാഷ്ട്രീയ കാലാവസ്ഥ'യേപ്പറ്റി 'മെഹമൂദ്‌ ഭായി'ക്കു പറയാനുള്ളത്‌ ഇങ്ങനെ.
(Asian News International - Dec 10, 2007)


Mehmood Bhai, a shopkeeper, said: "The political atmosphere is good. We don't have any problem. The Government has worked effectively. We don't want to get involved in political matters. Being a citizen, we are happy here. We just want a good government. We want peace and harmony, and we are safe under Modi's regime."

Hiten Shah, a chemist, said: "Modi will win. He has fulfilled promises and worked for the development and growth of Gujarat. Muslims also feel the same."
നാല്
'മുസ്ലീങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ എന്താണു ചെയ്യുന്നത്‌ ' എന്ന ചോദ്യത്തിനു മറുപടിയായി 'യാതൊന്നുമില്ല' എന്നായിരുന്നു ഒരിക്കല്‍ മോദിയുടെ മറുപടി. "വരണ്ടു കിടക്കുന്ന നര്‍മ്മദയിലേക്കു ഞങ്ങള്‍ വെള്ളമെത്തിക്കുമ്പോള്‍ നിങ്ങളതിനെ മുസ്ലീം വെള്ളമായും ഹിന്ദു വെള്ളമായുമൊക്കെ തരം തിരിച്ച്‌ വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കാതിരിക്കൂ. ഞങ്ങള്‍ ഗുജറാത്തികള്‍ക്കു വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അവരില്‍ പല മതവിശ്വാസികളുമുണ്ട്‌. അതിന്‌?" എന്നാണദ്ദേഹം തിരിച്ചു ചോദിച്ചത്‌.

കൂസിസ്റ്റുകളുടെ മനസ്സില്‍ കടുത്ത കുറ്റബോധം വളര്‍ത്തുന്ന ആ വാചകങ്ങള്‍ ഓര്‍മിപ്പിക്കുന്നൊരു കാര്യമാണ്‌ 'അലി അസ്ഗ'റിനു പറയാനുള്ളത്‌.
(Hindustan Times - Dec 16, 2007)


The BJP is banking on the sweeping upturn in agriculture and industry that has created tens of thousands of jobs.

“If pockets are empty, there will be violence. If people are jobless, there will be violence. Now that everyone is getting jobs, why should there be riots?” asked Ali Asghar Attarwala, an architect in Jamnagar.
അഞ്ച്‌
ഗുജറാത്തിമുസ്ലീങ്ങളുടെ വിദ്യാഭ്യാസനിലവാരം മറ്റു പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച്‌ വളരെ മുമ്പിലാണ്‌. ബിരുദധാരിയായ 'മൊഹമ്മദ്‌ ഷാഫി മന്‍സൂരി'യ്ക്കു പറയാനുള്ളത്‌ ഇങ്ങനെ.
(Rediff - Dec 15, 2007)


Mohammad Shafi Mansuri is an arts graduate who runs a Vodafone agency in the tribal town of Bhiloda, located at the foothills of Aravalii hills, in Gujarat's Sabarkantha district. What sets apart Mansuri is the fact that he joined the Bharatiya Janata Party just two years ago and is presently the general secretary of the party's minority cell in Bhiloda. When queried why he joined the BJP, Mansuri simply said, "I am a nationalist and I thought it fit to join the BJP."
ആറ്
തെരഞ്ഞെടുപ്പു പ്രചാരണറാലികളേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലൊന്നില്‍ കണ്ടൊരു വാചകം.
(Indian Express - Dec 14, 2007)


Dariapur, which has a sizable Muslim population, narrow lanes and bylanes had over 20,000 screaming fans fighting with each other to catch a glimpse of Modi who gave a 15-minute speech.
ഏഴ്
തെരഞ്ഞെടുപ്പുഫലം പുറത്തു വന്നതിനു ശേഷമുള്ള വാര്‍ത്തകളിലൊന്ന്‌ മുസ്ലീങ്ങള്‍ വിജയാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനേക്കുറിച്ചായിരുന്നു
(IBN live - Dec 24, 2007)


Ahmedabad: Gujarat's Muslims on Sunday welcomed Chief Minister Narendra Modi's victory in the Assembly elections, hoping for continued peace and economic development over the next five years.

“The community is happy because there has been no large-scale violence during the last five years,” said Amin Sayyed, a community leader from Panigate locality of Vadodara.

“Muslims believe in peace. We in fact say Modi should continue for next 10 years – we are benefiting from the economic boom. There were 78 shops run by Muslims in Raopura locality (of Vadodara), now there are 122 of them," Sayyed told IANS over phone.

Mohammed Kalim Mansoori of Ahmedabad added, “Muslims have no problems with Modi running the government if there are no problems created for the community. We just want peace. He can keep his political power. He wanted to win, he has won."

A few Muslims, in fact, joined the victory celebrations at the BJP state office in Ahmedabad.

Mohammed Bilal, one of them, said, "Unlike before, there has been no curfew in these parts in the last five years. There have been some developmental works too. Let us hope Modi continues to develop Gujarat."
എട്ട്
തുടര്‍ച്ചയായ മൂന്നാമതു വട്ടവും മൂന്നില്‍ രണ്ടോളം ഭുരിപക്ഷം നേടി വിജയം വരിക്കാനായതിന്റെ യാഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്തുന്നു റൗസ്‌ മൊഹമ്മദും നൂര്‍ മൊഹമ്മദും.
(Asian News International - December 24, 2007)


"Narendra Modi is a very apt Minister. He has done a lot for the state and has come back to power with a majority despite various segments working against him," said, Raus Mohammed, a Muslim voter. Noor Mohammed, another local, said: "Since the past five years, things have been fine for us and we are sure the government will work for our development."
ഒമ്പത്‌
കൂടുതല്‍ പറയേണ്ടതില്ല എന്നമട്ടൊരു വാചകം പറഞ്ഞത്‌ അഹമ്മദ്‌ ഹുസൈന്‍ എന്നൊരാള്‍.
(Rediff - December 23, 2007)


Mirza Baig is happy that Modi has been re-elected. "He will see that law and order is maintained," Baig says. ...

...They add that Modi is the state's only chief minister since 1947 to deliver a riot-free Gujarat these last five years; the Muslims hope he will continue to do so till his term expires in December 2012.

Says Ahmed Hussain, Mohammad's brother, "Allah is with Modi. It is Allah's wish that he wins and rules Gujarat and we have to obey it."
"'അപ്പീലില്ലാത്ത' വാചകങ്ങള്‍! അപ്പീലിങ്‌ വാചകങ്ങളും!"

* * * * * *
പക്ഷേ, ഇപ്പറഞ്ഞതെല്ലാം എല്ലാവരേയും സന്തോഷിപ്പിക്കുന്നു എന്നു കരുതിയാല്‍ തെറ്റി. ചിലര്‍ക്കിത്‌ കടുത്ത അസഹിഷ്ണുതയാണുണ്ടാക്കുന്നത്‌. അത്‌ പലരീതിയില്‍ പുറത്തുവരും.
(India Express - Dec 21, 2007 (Compiled by Anees Chishti, senior journalist and editor of Alpjan Quarterly))


On December 8, in a page one ‘exclusive‘, Hindustan Express claims that the Gujarat Congress has alleged that a leading Surat textile trader has been commissioned to prepare 2 lakh white round caps and 50,000 black burqas to be worn by BJP workers on election day, to demonstrate to the media, that Muslims are voting with great enthusiasm which may lead to a communal polarisation between the two communities - to the BJP‘s advantage.
ഇന്ത്യന്‍ രാഷ്ട്രീയം കണ്ടതില്‍ വച്ചേറ്റവും തരം താണ - അപലപനീയമായ ഒരു ആരോപണമാണിത്‌. ഇതു തെറ്റാണെന്നറിയാന്‍ സാമാന്യബോധം മാത്രം മതി. പക്ഷേ ഇത്‌ എല്ലാവരും അവിശ്വസിക്കുമോ എന്നു ചോദിച്ചാല്‍ - ഇല്ല. കുറേപ്പേരെങ്കിലും ഇതു വിശ്വസിക്കും. അവരുടെ മനസ്സില്‍ അതു മായാതെ കിടക്കും. നുണകള്‍ അടിച്ചിറക്കുന്നവരുടെ ലക്ഷ്യവും അതു തന്നെ. ഒരാളെങ്കിലും വിശ്വസിച്ചാല്‍ അവര്‍ക്കു മുതലായി.

ഒന്നെങ്കില്‍ കോണ്‍ഗ്രസ്‌ - അല്ലെങ്കില്‍ അനീസ്‌ - അല്ലെങ്കില്‍ Hindustan Express - അതുമല്ലെങ്കില്‍ India Express - ആരോ ഒരു കൂട്ടര്‍ ഇവിടെ അക്ഷന്തവ്യമായ അപരാധമാണു ചെയ്തിരിക്കുന്നത്‌.

ആളുകള്‍ ഇത്ര കടുത്ത നുണകള്‍ പറയാന്‍ തയ്യാറാവുന്നല്ലോ എന്ന വിഷമം മാറണമെങ്കില്‍ ഒരു തമാശ കേള്‍ക്കാം. (Express India - Dec 14, 2007)


"Gujarat stands at fifth position as far as industrial development is concerned. The state is behind Maharashtra, Karnataka, Kerala, Tamil Nadu and Delhi," Rahul (Gandhi) said in his brief speech.
കേരളം ഗുജറാത്തിനേക്കാള്‍ വ്യാവസായിക വളര്‍ച്ച നേടിയ സംസ്ഥാനമാണെന്ന്‌!

അല്ലെങ്കില്‍ത്തന്നെ, അഞ്ചു സംസ്ഥാനങ്ങളുടെ പേരു പറഞ്ഞിട്ട്‌ അവയ്ക്കെല്ലാം പിറകിലാണെന്നു പറയുമ്പോള്‍, ആറാം സ്ഥാനത്തല്ലേ വരേണ്ടത്‌? അഞ്ചാമതല്ലല്ലോ. അതോ ഏതെങ്കിലും രണ്ടെണ്ണം ഒരു സ്ഥാനം പങ്കിടുന്നോ.. എന്തൊക്കെ തമാശകളാണ്‌ ഈ കുട്ടി അടിച്ചു വിടുന്നത്‌? ഇദ്ദേഹമാണോ ഇനി കോണ്‍ഗ്രസിനെ നയിക്കാന്‍ പോകുന്നത്‌?

നന്നായി ഗൃഹപാഠം ചെയ്യാതെ എന്തു പരിപാടിക്കിറങ്ങിയാലും തെറ്റുപറ്റുമെന്നും അതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലെന്നുമാണ്‌ ഗുജറാത്തിലെ ഒരു വോട്ടര്‍ പറയുന്നത്‌.
(Rediff - Dec 15, 2007)

Mohammad Shafi Mansuri said. "I also believe that Prime Minister Manmohan Singh and Sonia Gandhi's speeches were written without doing any home work. They have no clue about Gujarat".


ഇതു തന്നെയാണ് മറ്റുപലരുടേയും അവസ്ഥ. ഗുജറാത്തിനേക്കുറിച്ചെന്നല്ല - മറ്റു പലതിനേക്കുറിച്ചും യാതൊരു ‘ക്ലൂ‘വും ഇല്ല. എന്നാല്‍ അല്പം ഗൃഹപാഠം ചെയ്ത്‌ - വല്ലതും പഠിച്ചുമനസ്സിലാക്കിയിട്ട്‌ - എതിര്‍ക്കാനിറങ്ങാം എന്നു വിചാരിക്കാനുള്ള മനസ്സുമില്ല. കണ്ണുമടച്ച്‌ നുണപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. പരാജയങ്ങളുടെ പരമ്പര തന്നെയാണ് അത്തരക്കാരെ കാത്തിരിക്കുന്നത്‌ എന്നതിന് ചരിത്രം തന്നെ തെളിവ്‌.

* * * * * * *
അനുബന്ധരചനകള്‍:-
(1) ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ - മാദ്ധ്യമങ്ങളിലെ "ഹൈപ്പും" "കൈപ്പും"
(2) ഗുജറാത്തിലെ "വേവ്‌ " അഥവാ 'തരംഗം'