Thursday, January 18, 2007

ആര്യാടനു ശേഷം ആന്റണിയും ഫാസിസ്റ്റ്‌ പാളയത്തില്‍?

ബഹുമാനപ്പെട്ട പ്രതിരോധമന്ത്രി ശ്രീ. ഏ. കെ. ആന്റണിസാര്‍,

വളച്ചുകെട്ടില്ലാതെ പറയുകയാണ്‌. ദയവായി സാറിനേപ്പോലുള്ളവരെങ്കിലും ഞങ്ങളെ ഇങ്ങനെ ഭയപ്പെടുത്തരുത്‌. ഇതുവളരെ 'പൈശാചികവും ക്രൂരവു'മായിപ്പോയി. താങ്കളെ ഇപ്പോഴും ഇഷ്ടപ്പെടുന്ന കുറച്ചുപേരെങ്കിലും ഇവിടെയുണ്ട്‌. അക്കൂട്ടത്തില്‍ മിമിക്രിക്കാര്‍ മാത്രമല്ല - സാധാരണക്കാരും പെടും.

കടലോരസുരക്ഷയെ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിനിടെ താങ്കള്‍ നടത്തിയ ചില പ്രസ്താവനകള്‍ അല്പം കടന്നുപോയി.

'നമ്മുടെ തീരദേശമേഖല വിദേശസഹായത്തോടെയുള്ള തീവ്രവാദഭീഷണി നേരിടുന്നു'വത്രെ! ‘രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യവുമായി രാജ്യദ്രോഹശക്തികള്‍ നീങ്ങുന്നു‘വത്രെ.

നടുങ്ങിപ്പോയി അതു വായിച്ചപ്പോള്‍.

തെറ്റിദ്ധരിക്കരുത്‌. തീവ്രവാദം എന്നു കേട്ടു പേടിച്ചതല്ല. അതിവിടെ തൊട്ടടുത്തെത്തി എന്നറിഞ്ഞു പേടിച്ചതുമല്ല. ഞങ്ങളിതൊക്കെ എത്രയോ മുന്‍പേ തന്നെ കേട്ടിരിക്കുന്നു. ഞങ്ങള്‍ക്ക്‌ ആവോളം സൂചനകള്‍ ലഭിച്ചതാണ്‌. പിന്നീട്‌ ആവോളം തെളിവുകളും. ഇതൊക്കെ ഒരു പാടു മുന്‍പു തന്നെ ആളുകള്‍ പറയുന്നത്‌ ഞങ്ങള്‍ കേട്ടിട്ടുമുണ്ട്‌.

പേടിച്ചത്‌ അതു കൊണ്ടൊന്നുമല്ല.

അന്ന്‌ (ഇപ്പോഴും) ഇതേക്കുറിച്ചൊക്കെ പറഞ്ഞുകൊണ്ടിരുന്നവര്‍ വര്‍ഗ്ഗീയഫാസിസ്റ്റുകളാണ്‌ എന്നായിരുന്നല്ലോ ഞങ്ങളെ പഠിപ്പിച്ചിരുന്നത്‌. മാധ്യമങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ, ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും ഞങ്ങളെ പഠിപ്പിച്ചത്‌ അവര്‍ ഫാസിസ്റ്റുകളാണ്‌ - അവര്‍ പറയുന്നതിനു ചെവി കൊടുക്കരുത്‌ - അവര്‍ 'വിദ്വേഷം പ്രചരിപ്പിക്കുക'യാണ്‌(!) എന്നായിരുന്നല്ലോ. ഞങ്ങളില്‍ ചിലര്‍ക്കാണെങ്കില്‍, പ്രത്യേക സ്റ്റഡിക്ലാസുകള്‍ വരെ ഉള്ളതാണ്‌. അവിടങ്ങളില്‍ നിന്നു കിട്ടുന്ന വിവരം അല്‍പം കൂടി കടുത്ത ഒരു ചിത്രമാണ്‌ അവരേക്കുറിച്ചു നല്‍കിയിരുന്നത്‌.

ഇപ്പോള്‍ ദാ സാറും അവര്‍ പറയുന്നത്‌ ശരിവച്ചിരിക്കുന്നു!

സാറും ഒരു ഫാസിസ്റ്റായോ? എങ്ങനെ പേടിക്കാതിരിക്കും സാര്‍? വല്ലാതെ ഭയമാകുന്നു!

അതോ ഇനി ഇത്തരം പ്രസ്താവനകള്‍ അറിയാതെ നാക്കു പിഴച്ചതുകൊണ്ടു വന്നുപോയതാണോ?

മന്ത്രിയൊക്കെയായിപ്പോയി എന്നു വിചാരിച്ച്‌ വന്ന വഴി മറക്കാന്‍ പാടുണ്ടോ സാര്‍? രാഷ്ട്രീയം മറന്ന്‌ എണ്ണ തേല്‍ക്കാമോ? എന്താ ഇനി തെരഞ്ഞെടുപ്പൊന്നും ഇല്ല എന്നാണോ? വോട്ടൊന്നും വേണ്ട എന്നാണോ?

കണ്ടു പഠിക്ക്‌ - കമ്മ്യൂണിസ്റ്റുകാരെ കണ്ടു പഠിക്ക്‌ - അല്ലാതെന്തു പറയാനാ. വോട്ടുപിടിത്തം എന്ന കല അവരില്‍ നിന്നു കൂടുതല്‍ പഠിച്ച്‌ മത്സരിച്ചു മുന്നേറിയില്ലെങ്കില്‍ കട പൂട്ടിപ്പോകുകയേയുള്ളൂ എന്ന മട്ടില്‍ കീഴ്ഘടകത്തില്‍ നിന്നൊരു കുറിമാനം മുകളിലേക്കയച്ചിട്ടുണ്ടെന്നു കേള്‍ക്കുന്നു. മന്ത്രിമാര്‍ക്കു കൂടി അതു ബാധകമാണെന്നൊരു വിചാരമില്ലാത്തതെന്താണ്‌?

പണ്ടൊരു അപ്രിയസത്യം പറഞ്ഞു പോയതിന്റെ പേരിലാണ്‌ താങ്കള്‍ക്ക്‌ മുഖ്യമന്ത്രി പദം നഷ്ടമായത്‌ എന്നത്‌ പരസ്യമായ രഹസ്യമാണ്‌. എന്തു പറ്റി സാര്‍? ഇപ്പോള്‍ പ്രതിരോധമന്ത്രി പദവും മുള്‍ക്കിരീടമായി തോന്നിത്തുടങ്ങിയോ? സ്വമേധയാ ഇറങ്ങിപ്പോകാന്‍ പറ്റില്ല - ആരെങ്കിലുമൊന്ന്‌ ഇറക്കി വിട്ടിരുന്നെങ്കില്‍ എന്നു മനസ്സു പറയുന്നുവോ? അതിനുള്ള കാരണമുണ്ടാക്കാനാണോ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന പരിപാടി വീണ്ടും തുടങ്ങിയത്‌?

അതിനാണെങ്കില്‍ പഴയതുപോലെ വല്ല 'മൃദുഹിന്ദുത്വ'(?!) പ്രയോഗവും നടത്തിയാല്‍ പോരേ? ഇത്ര കടുത്ത ഫാസിസ്റ്റ്‌ ഭാഷ വേണോ? ന്യൂനപക്ഷങ്ങളെ ഇങ്ങനെ പീഢിപ്പിക്കാതിരിക്കൂക - ദയവായി.

ബോംബുകള്‍ പൊട്ടുന്നെങ്കില്‍ പൊട്ടട്ടെ സാര്‍. എന്തിന്‌ കോഴിക്കോട്ടു മാത്രം പൊട്ടുന്നു? കൊച്ചിയിലും കോട്ടയത്തും കൊട്ടാരക്കരയിലും പൊട്ടട്ടെ. ആഘോഷങ്ങള്‍ നടക്കുമ്പോളല്ലേ നാം പടക്കം പൊട്ടിക്കാറ്‌? ദീപാവലിക്കും വിഷുവിനുമൊക്കെ പൊട്ടിക്കുന്നത്‌ സന്തോഷം കൊണ്ടല്ലേ?

(അയ്യോ - മറന്നു. ഇന്നത്തെ സാഹചര്യത്തില്‍, അറിയാതെ ഇവ മാത്രം പറഞ്ഞു നിര്‍ത്തിപ്പോയാല്‍ നെറ്റിയിലൊട്ടിച്ചു തരാന്‍ ലേബലുകളും പശയുമായി ബുദ്ധിജീവികള്‍ ചുറ്റും കാത്തിരിക്കുന്നതു മറന്നു. ക്രിസ്തുമസും റംസാനുമൊക്കെക്കൂടി പറയാന്‍ മറക്കരുതായിരുന്നു. എന്തായാലും പറ്റിയതു പറ്റി. അവകൂടി ഇതാ പരാമര്‍ശിക്കുന്നു. ഇരിക്കട്ടെ അല്‍പം മതേതരത്വം. ഒരു ദുര്‍ബലനിമിഷത്തേയ്ക്ക്‌ ഫാസിസ്റ്റ്‌ ചിന്തയ്ക്കടിപ്പെട്ട്‌ 'സവര്‍ണ്ണ ആചാരങ്ങള്‍(എന്റമ്മേ?) മാത്രം പരാമര്‍ശിച്ചു പോയതിനു മാപ്പ്‌. അല്‍പനേരം വേട്ടക്കാരായ ചെന്നായ്ക്കളുടെ കൂടെ ഓടിപ്പോയി. ഇനി തുടര്‍ന്ന്‌ വീണ്ടും പഴയതുപോലെ ഇരകളായ മുയലുകളുടെ കൂടെ ഓടിക്കൊള്ളാം.)

പടക്കങ്ങള്‍ എത്ര പൊട്ടിയാലും ശരി - എതിര്‍ത്തൊരക്ഷരം ശബ്ദിക്കരുതു സാര്‍. അത്‌ ഫാസിസ്റ്റുകള്‍ക്കു പറഞ്ഞിരിക്കുന്ന പണിയാണ്‌.

കടുത്ത കമ്മ്യൂണിസ്റ്റോ അല്ലെങ്കില്‍ ഇസ്ലാമിസ്റ്റോ അതുമല്ലെങ്കില്‍ രണ്ടുമോ ആയ ഒരു ബ്ലോഗ്ഗര്‍ ഏതോ ഒരു ചര്‍ച്ചയ്ക്കിടെ ഒരല്‍പം ആവേശം കയറിയപ്പോള്‍ മൂവാറ്റുപുഴ എം.പി. ശ്രീ. പി.സി.തോമസിനെക്കുറിച്ചു നടത്തിയ പരാമര്‍ശം ഓര്‍ത്തുപോകുന്നു.

'ഫാസിസ്റ്റ്‌ തൊഴുത്തിലെ കാടിവെള്ളം കുടിക്കാന്‍ പോയവന്‍'.

എന്തിനാ ആന്റണിസാര്‍ അങ്ങനെയൊക്കെ ഒരു വിളിപ്പേരു കേള്‍പ്പിക്കാന്‍ നില്‍ക്കുന്നത്‌? 'വിളിക്കുന്നയാളുടെ സാംസ്കാരിക അധ:പതനം മാത്രമല്ലേ അതു സൂചിപ്പിക്കുന്നുള്ളൂ' എന്നു തിരിച്ചു ചോദിച്ചാല്‍ ഉത്തരമില്ല. എന്നാലും വേണ്ട സാര്‍. തങ്ങളുടേതല്ലാത്ത പ്രസ്ഥാനങ്ങളോടും തങ്ങളുടെ കൂടെ നില്‍ക്കാത്തവരോടുമുള്ള അസഹിഷ്ണുതയും വിദ്വേഷവും പ്രതിഫലിപ്പിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ ഇടയാക്കുന്നതു വഴി നമ്മുടെ സാഹിത്യ-സാംസ്കാരിക അന്തരീക്ഷം കൂടുതല്‍ മലീമസമാക്കാന്‍ നാം സഹായിക്കുകയല്ലേ ചെയ്യുന്നത്‌?

നമുക്കു മിണ്ടാതിരിക്കാം.

  • ബേപ്പൂരില്‍ സ്ഫോടനത്തില്‍ വള്ളങ്ങള്‍ തകര്‍ന്നപ്പോള്‍ ചെയ്തതുപോലെ..

  • കോഴിക്കോട്ടും മലപ്പുറത്തുമെല്ലാം നിന്ന്‌ ജെലാറ്റിന്‍ സ്റ്റിക്കുകളടക്കമുള്ള വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടിയപ്പോള്‍ ചെയ്തതുപോലെ..

  • മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കൊച്ചിയില്‍ ബസ്‌ തട്ടിക്കൊണ്ടുപോയി കത്തിച്ചപ്പോള്‍ ചെയ്തതുപോലെ..

  • കോഴിക്കോടു നഗരം സ്ഫോടനങ്ങള്‍ കേട്ട്‌ സ്തംഭിച്ചു നിന്നപ്പോള്‍ ചെയ്തതുപോലെ..

  • വ്യക്തമായ വിദേശതീവ്രവാദബന്ധം ഉള്ളവര്‍ കേരളത്തില്‍ വന്നുപോകുന്നു എന്നും അവര്‍ക്കിവിടെ പലരും ഒത്താശ ചെയ്തു കൊടുക്കുന്നു എന്നും വെളിവായപ്പോള്‍ ചെയ്തതുപോലെ..

  • കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതികളും കൂട്ടാളികളുമായി മുപ്പത്തഞ്ചില്‍ പരം ആളുകള്‍ ശബരിമലയില്‍ കള്ളപ്പേരുകളില്‍ കഴിയുന്നതിനിടെ പിടിയിലായപ്പോള്‍ ചെയ്തതുപോലെ..

  • വിദേശത്തു നിന്നും വന്‍തോതില്‍ പണം കേരളത്തിലേക്ക്‌ എത്തുന്നുവെന്നും തീരപ്രദേശങ്ങളില്‍ ബിനാമി പേരുകളില്‍ പലരും വന്‍തോതില്‍ സ്ഥലം വാങ്ങിക്കൂട്ടുന്നു എന്നുമൊക്കെയുള്ളതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചപ്പോള്‍ ചെയ്തതുപോലെ..

  • കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളുമെല്ലാം സദ്ദാമിനെ വീരനായകനാക്കിയുള്ള മുദ്രാവാക്യം വിളികള്‍ക്കിടയില്‍ മുങ്ങിപ്പോകുന്നതു കണ്ടപ്പോള്‍ ചെയ്തതുപോലെ..

  • ഇക്കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഞെട്ടിപ്പിക്കുന്ന അളവില്‍ ആയുധശേഖരം പിടികൂടിയപ്പോള്‍ ചെയ്തതുപോലെ..

  • അതിനുശേഷം ദാ രണ്ടുദിവസം മുന്‍പ്‌ എരുമേലിയിലും പാലക്കാടും നിന്ന്‌ മാറാട്ട്‌ ഉപയോഗിച്ച മട്ടിലുള്ള മാരകമായ ആയുധങ്ങള്‍ ചാക്കു കണക്കിനു പിടികൂടിയപ്പോള്‍ ചെയ്തതുപോലെ..

അപ്പോളെല്ലാം ചെയ്തതുപോലെ, നമുക്കു തുടര്‍ന്നും മിണ്ടാതിരിക്കാം.

എന്തെങ്കിലും പറഞ്ഞേ തീരൂ എന്നു നിര്‍ബന്ധമാണെങ്കില്‍, അത്‌ ഫാസിസ്റ്റു വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കായി മാത്രം മാറ്റിവയ്ക്കുക.

രാജ്യതാല്‍പര്യങ്ങള്‍ക്കായി സംസാരിക്കുന്നു എന്നു തോന്നുന്ന ഏതൊരുവനേയും വെറുതേ വിടാതെ ഫാസിസ്റ്റ്‌ മുദ്ര കുത്തി വിടുക.

വിഘടനവാദത്തിനും തീവ്രവാദത്തിനുമെതിരെ ചങ്കുറപ്പോടെ സംസാരിക്കാന്‍ മടിക്കാത്ത ഏതൊരുവനേയും 'വേട്ടക്കാരാ' എന്നു വിളിച്ച്‌ അകറ്റാന്‍ ശ്രമിക്കുക.

'അവര്‍ എതിര്‍ക്കുന്നത്‌ വിഘടന-വിധ്വംസക-പ്രവര്‍ത്തനങ്ങളേയും മതതീവ്രവാദത്തെയുമൊക്കെയല്ലേ അല്ലാതെ ഏതെങ്കിലും മതവിഭാഗത്തെ ഒന്നടങ്കമല്ലല്ലോ' എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍, 'അല്ല അല്ല അല്ല - അവര്‍ ചില മതവിഭാഗങ്ങളില്‍ പെട്ട എല്ലാവര്‍ക്കും എതിരാണ്‌ ' എന്ന്‌ അതിഭീകര നുണ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞു വിശ്വസിപ്പിക്കുക.

അല്‍പം കൂടി ബുദ്ധിയും ചിന്താശേഷിയും പ്രതികരണശേഷിയുമുള്ളവര്‍ ചിലപ്പോള്‍ ഇങ്ങനെ ചോദിച്ചെന്നു വരും. "ഇപ്പോള്‍ ദാ വളരെ വ്യക്തമല്ലേ - ‘മതം സമം തീവ്രവാദം‘ എന്ന ഇമേജുകള്‍ നിങ്ങളാണ് - അവരല്ലല്ലോ പ്രചരിപ്പിക്കുന്നത്‌. ‘തീവ്രവാദത്തിനെ എതിര്‍ക്കുന്നവര്‍ മതത്തെയാണ്‌ എതിര്‍ക്കുന്നത്‌ ‘ എന്നു പ്രചരിപ്പിക്കുന്നതുവഴി നിങ്ങളല്ലേ അത്തരം സമവാക്യങ്ങള്‍ സൃഷ്ടിക്കുന്നത്‌ ?" എന്ന്‌. അങ്ങനെ ചോദിച്ചു വരുന്നവരെ, ഇനിയാരും അങ്ങനെ ചോദിക്കാന്‍ മുതിരാത്ത വിധം തല്ലിയൊതുക്കുക. മാധ്യമങ്ങളിലൂടെയും നേരിട്ടും. എന്നിട്ട്‌ ഭീഷണിയുടെ അക്ഷരങ്ങളില്‍, അവരുടെ നെറ്റിയില്‍ ഫാസിസ്റ്റ്‌ ലേബല്‍ ഒട്ടിക്കുക. 'നിങ്ങളീക്കാണിക്കുന്നതൊക്കെയല്ലേ യഥാര്‍ത്ഥ ഫാസിസം' എന്നു ചോദിച്ചേക്കാവുന്നവര്‍ക്കായി 'വര്‍ഗ്ഗീയവാദി' തുടങ്ങിയ മറ്റു ചില ലേബലുകളെങ്കിലും മാറ്റി വയ്ക്കുക കൂടി ചെയ്യുക.

അവസാനം, രാജ്യം ഛിന്നഭിന്നമായതിനുശേഷം, തീയുണ്ടകള്‍ സ്വന്തം നേര്‍ക്കു പാഞ്ഞു വരുന്നതു കാണുമ്പോള്‍ പോലും, സ്വയംകൃതാനര്‍ത്ഥങ്ങളില്‍ തെല്ലും പശ്ചാത്താപമില്ലാതെ, ഇപ്പോള്‍ അടിത്തറ തന്നെ ഇളകിയെങ്കിലും, ഇത്രയും നാള്‍ അധികാരം പിടിച്ചു നിര്‍ത്തിയതില്‍ അന്തസ്സോടെ നമുക്കു മരിക്കാന്‍ തയ്യാറെടുക്കാം. എന്നിട്ട്‌, അവസാനശ്വാസം വരെയും ഫാസിസ്റ്റുവിരോധികളായിരുന്നു എന്ന അഭിമാനത്തോടെ മരിക്കാം. അതല്ലേ നല്ലത്‌? അര്‍ത്ഥം നഷ്ടപ്പെടുന്ന വാക്കുകളേക്കുറിച്ചോര്‍ത്തു വിഷമിക്കാന്‍ നമ്മളാരും ഭാഷാസ്നേഹികളല്ലാത്തതു കൊണ്ട്‌ തീര്‍ച്ചയായും സന്തോഷത്തോടെ തന്നെയാവും നാം മരിക്കുക. അതുറപ്പ്‌.

36 comments:

Unknown said...

ആര്യാടന്‍ മുഹമ്മദിനു പിന്നാലെ ഏ.കെ. ആന്റണിയും ഫാസിസ്റ്റു പാളയത്തില്‍ ചെന്നു സംസാരിക്കുന്ന കാഴ്ച അങ്ങേയറ്റം ദു:ഖകരമാണ്.
ബഹുമാനപ്പെട്ട ആന്റണിസാര്‍, വളച്ചുകെട്ടില്ലാതെ പറയുകയാണ്‌. ദയവായി സാറിനേപ്പോലുള്ളവരെങ്കിലും ഞങ്ങളെ ഇങ്ങനെ ഭയപ്പെടുത്തരുത്‌. ഇതുവളരെ 'പൈശാചികവും ക്രൂരവു'മായിപ്പോയി.

ഇത്തരം അവസരങ്ങളില്‍ നിങ്ങളൊക്കെ പതിവു നിശ്ശബ്ദത തന്നെ പാലിച്ചിരുന്നെങ്കില്‍, “കേരളം എത്ര നന്നായേനെ“? (‘കെ. ഇ. എന്‍.‘ എന്ന്‌ ചുരുക്കെഴുത്ത്‌)

Anonymous said...

ഇത്‌ നാലു മണിക്കുള്ള പ്രാഥമിക കര്‍മ്മത്തില്‍ പെട്ടതായിരിക്കും അല്ലേ? അപ്പോ കൊഴപ്പമില്ല....

കിരണ്‍ തോമസ് തോമ്പില്‍ said...

കാണാപ്പുറം

രാഷ്ട്രപതി ഉപരാഷ്ട്രപതി ഒഴിവുകള്‍ വരുകയല്ലേ. അതിന്‌ പൊതു തിരഞ്ഞെടുപ്പില്ലാല്ലോ. അപ്പോള്‍ കുറച്ചൊക്കെ സത്യം പറഞ്ഞാലും കുഴപ്പമില്ല. പിന്നെ പ്രതിരോധ മന്ത്രിയുടെ പണിയെടുക്കുമ്പോള്‍ ഒരു പരിധില്‍ കൂടുതല്‍ ഉരുണ്ടു കളിക്കാന്‍ കഴിയില്ല. തുമ്മിയ തെറിക്കുന്ന മൂക്കാണേല്‍ അതങ്ങു പോട്ടേ എന്ന് ആന്റിണി കരുതുന്നുണ്ടാകണം. കാരണം കിട്ടാനുള്ളത്‌ അതിലും വലുതാണ്‌. ഒരു ഉപരാഷ്ട്രപതിയൊക്കെയായാല്‍ പുളിക്കുമോ

ബയാന്‍ said...

പുതിയ നമ്പരൊന്നും ഇല്ലെ, തീരദേശം കുറെ കേട്ടു ബോറടിക്കാന്‍ തുടങ്ങി, ഇത്തരം പ്രസ്താവനകളാണു രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഉതകിയേക്കുക, ഭരിക്കുക എന്നതില്‍ ശ്രീമാന്‍ ആന്റണി, ഒരു പരാചയമായിരുന്നു എപ്പോഴും, ഭരിക്കാന്‍ ഇത്തിരി ആര്‍ജ്ജവം വേണം, അരാന്റെ മുതുകത്തു കയറി എത്ര വരെ പോകും. നേരം വെളുക്കാറായി, മിസ്റ്റര്‍ ലാലു പ്രസാദ്‌ യാദവിനെ കണ്ടു പഠിച്ചെങ്കില്‍.

Anonymous said...

അതെ നമുക്കു മിണ്ടാതിരിക്കാം. അതു പോലെ ശബ്ദിച്ചു പോകരുതെന്നും പറയാം.
- ഗുജറാത്തില്‍ 2000 പേരെ വെട്ടിയും കുത്തിയും കൊല്ലുമ്പോള്‍
- പരസ്യമായി നഗരത്തില്‍ മീറ്റിങ് സംഘടിച്ചവരെ ഭീകരവാദികളായി ചിത്രീകരിക്കുമ്പോള്‍
-തങ്ങളുടെ സ്ട്ഡി ക്ലാസുകളില്‍ മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ ശീലിക്കുന്നവരെ കാണുമ്പോള്‍
-കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ എന്തു മാര്‍ഗ്ഗവും പയറ്റി നടക്കുന്നവരെ കാണുമ്പോള്‍. അതിനു വേണ്ടി കേരളം മുഴുവന്‍ ബോമ്പു പൊട്ടുന്നത് സ്വപ്നം കാണുന്നവരെയും, പൊട്ടുന്നില്ലേല്‍ പൊട്ടിക്കുന്നവരെയും കാണുമ്പോള്‍
-വന്ദേമാതരം പാടാത്തവന്‍ ,നിലവിളക്കു കത്തിക്കാത്തവന്‍,തേങ്ങ ഉടക്കാത്തവന്‍ തീവ്രവാദിയാവുമ്പോള്‍
-പള്ളി പൊളിച്ചവന്‍ ദേശസ്നേഹിയും, കണ്ടുനിന്നവന്‍ തീവ്രവാദിയും ആവുമ്പോള്‍

paarppidam said...

കണാപ്പുറം അവസരോചിതമായിരിക്കുന്നു താങ്കളുടെ പോസ്റ്റ്‌.കാര്യങ്ങള്‍ അക്കമിട്ട്‌ നിരത്തിയിരിക്കുന്നു. പിന്നെ ഇരകള്‍ എന്ന പേരുചാര്‍ത്തിക്കൊടുത്ത (മത)ബുദ്ധിജീവികള്‍ക്കും ചില വോട്ടുവാങ്ങി രാഷ്ട്രീയതൊഴിലാളികള്‍ക്കും ഇതു രസിക്കില്ല. കേരളത്തിലെ ഇന്നത്തെ അവസ്ഥ വളരെയധികം മോശമാണെന്ന് വ്യക്തമാക്കുന്നതാണ്‌ പിടിക്കപ്പെടുന്ന ആയുധശേഖരം. ഇവിടേ കാര്യങ്ങള്‍ പരായുമ്പോള്‍ ആരും മുഖം കറുപ്പിച്ചിട്ടുകാര്യമില്ല.


ചില യാദാര്‍ഥ്യങ്ങള്‍ പറയുമ്പോള്‍,
ചിന്തകോ കേരളത്തിലെ കാര്യം പറയുമ്പോ ഗുജറാത്തിലേക്ക്‌ ഓടിയിട്ടുകാര്യമില്ല. അദ്ദേഹം ഇവിടെ എഴുതിയത്‌ കേരളത്തിലെ കാര്യങ്ങളാണ്‌. അതു നിഷേധിക്കുവാന്‍ പറ്റുമോ? പിന്നെ ആയുധങ്ങളൂം കള്ളനോട്ടുമായി പിടിക്കപ്പെടുന്നവര്‍ അക്കൗണ്ട്‌ ഉള്ളവരാണ്‌ അല്ലാതെ അക്കൗണ്ട്‌ തുറക്കാന്‍ നോക്കിനടക്കുന്നവരല്ല.

ദേശബക്തിഗാനത്തിന്റെ മഹത്വം ചിന്തകനേപ്പൊലുള്ളവര്‍ക്ക്‌ മനസ്സിലാകില്ല.

വെളിച്ചത്തെ ഭയക്കുന്നവര്‍ അതില്‍ നിന്നും അകന്നുനില്‍ക്കട്ടെ.

Unknown said...

ചിന്തകാ,
എന്റെ ബ്ലോഗ്‌ പാകിസ്ഥാനില്‍ ഇസ്ലാമാബാദില്‍ നിന്നൊരാള്‍ കുറച്ചു മുന്‍പ്‌ സന്ദര്‍ശിച്ചതു ഞാന്‍ കൌതുകപൂര്‍വ്വം ശ്രദ്ധിച്ചു. ആദ്യമായാണ് പാകിസ്ഥാനില്‍ നിന്നൊരു വായന. എനിക്ക്‌ അഭിമാനം തോന്നി. എന്റെ ബ്ലോഗിനേക്കുറിച്ചല്ല. നമ്മള്‍ മലയാളികളുടെ “ഗ്ലോബല്‍ പ്രസന്‍സ്‌“ ഓര്‍ത്ത്‌.

നോക്കിയപ്പോഴാണ് - പാകിസ്താനിലെ ആ കക്ഷിയുടെ "Referring URL" എന്നത്‌ താങ്കളുടെ കമന്റ്‌ ആണ്. താങ്കളുടെ കമന്റുവഴിയാണ് പാകിസ്ഥാനിലുള്ള ആ മലയാളി സുഹൃത്ത്‌ എന്റെ ബ്ലോഗിലെത്തിയതെന്നു ചുരുക്കം.

ഇതുപോലെ ഒത്തിരി ഹിറ്റുകള്‍ ഇനിയും തരാന്‍ പോകുന്ന താങ്കളുടെ ആ കമന്റ്റിനെ എനിക്കെങ്ങനെ കണ്ടില്ലെന്നു നടിക്കാനാകും?
ഒരിക്കലുമില്ല. അതിലെ ഓരോ വരിയിലേയും പൊള്ളത്തരം ഞാന്‍ പൊളിച്ചെഴുതുന്നുണ്ട്‌. ഇതൊരു യുദ്ധപ്രഖ്യാപനമായി കാണേണ്ട. താങ്കളുടെ തെറ്റിദ്ധാരണകളാണ് അതില്‍ തലങ്ങും വിലങ്ങും കാണപ്പെടുന്നത്‌. അതു തിരുത്തിക്കണമെന്നേ എനിക്ക്‌ ഉദ്ദേശമുള്ളൂ (താങ്കള്‍ക്കും താല്പര്യമുണ്ടെങ്കില്‍). അല്ലാതെ, മറ്റു പലരും പറഞ്ഞു പ്രചരിപ്പിക്കുന്നതുപോലെ, താങ്കളുടെ നേരെ ചാടിയിട്ടോ യുദ്ധം ചെയ്തിട്ടോ ഇവിടെ ആര്‍ക്കും യാതൊന്നും നേടാനില്ല. വല്ലവരും പറഞ്ഞു പഠിപ്പിക്കുന്നതു കണ്ണടച്ചു വിശ്വസിച്ച്‌ അപകര്‍ഷതാബോധത്തില്‍ കുടുങ്ങിക്കിടക്കാതെ ആത്മവിശ്വാസത്തോടെ പുറത്തുവരൂ.

കമന്റിനു മറുപടി എഴുതാം. അല്പം സമയം തരിക. ‘അരിക്കാശു’ കിട്ടുന്ന ജോലി മുടക്കി ബ്ലോഗിനിരിക്കാനാവാത്തതു കൊണ്ടാണ്.

പിന്നെ, തീവ്രവാദം, രാജ്യം നേരിടുന്ന സുരക്ഷാഭീഷണികള്‍ തുടങ്ങി എന്തിനേക്കുറിച്ചു പറഞ്ഞാലും ശരി, കൂടെ ‘ഗുജറാത്ത്‌‘ എന്നു കൂടിപ്പറയണം എന്നൊരു നിയമമുണ്ട്‌. അതുകൊണ്ട്‌ ഇതാ ഞാനും പറയുന്നു. ഗുജറാത്ത്‌!

നമുക്കു കാണാം. കാണണം.

chithrakaran ചിത്രകാരന്‍ said...

WELL DONE NAKULAN !!!!
നല്ല പോസ്റ്റ്‌.
ഇസ്ലാമിക വര്‍ഗീയത അന്യനാടുകളെ ചൂണ്ടിക്കാട്ടി നമ്മുടെ കൊച്ചുകേരളത്തെ നശിപ്പിക്കുകയാണ്‌.
അവര്‍ക്കു വ്യാപകമായി ലഭിക്കുന്ന വര്‍ഗീയക്ലാസുകളില്‍
അങ്ങിനെയാണ്‌ പഠിപ്പിച്ചിരിക്കുന്നത്‌.

ആയുധങ്ങളെക്കാള്‍ എത്രയൊ മടങ്ങു ശക്ത്തിയുള്ളതാണ്‌ ഇവരുടെ വിടേശകരങ്ങളും,മതപുരൊഹിതരും,പത്രങ്ങളും നടത്തുന്ന വര്‍ഗീയ പ്രചരണങ്ങള്‍.

chithrakaran ചിത്രകാരന്‍ said...

ഒരു മുസ്ലീം പേരു കണ്ടാല്‍മതി. അവന്‍ കള്ളനായാലും, കൊലപാതകിയായാലും,സ്ത്രീപീഠനക്കരനായാലും,സാത്താന്‍ തന്നെയായാലും ഭൂരിഭാഗം മുസ്ലീങ്ങളും അവനു ധാര്‍മിക പിന്തുണ നല്‍കും എന്നത്‌ വര്‍ത്തമാന യാഥാര്‍ത്ഥ്യമാണ്‌.
ഇപ്പൊള്‍ ഇവിടെ അനൊണിമാരായും അല്ലാതേയും പ്രതിഷെധിച്ചവരെ നോക്കുക. ഇവരാരും തീവ്രവാദികളല്ല. പൊതുവെ നല്ലവരും, മലയാളിത്വത്തിന്റെ സംസ്കാരം നഷ്ടപ്പെടാത്തവരുമാണ്‌.
എന്നാല്‍ അവരുടെ വാക്കുകളിലെ പ്രതിഷെധം നൊക്കു സത്യത്തെ എത്ര നീരസത്തൊടെയാണ്‌ അവര്‍ കാര്‍ക്കിച്ചു തുപ്പുന്നതെന്നു നൊക്കു...
ഇവര്‍ക്കു നേരം വെളുക്കാന്‍ ഇവര്‍ക്കിടയില്‍ കുറച്ചു വിവരമുള്ളവരുണ്ടാകട്ടെ എന്ന് അള്ളാഹുവിനോടുതന്നെ പ്രാര്‍ത്ഥിക്കാം.

Unknown said...

പലതും വിശദമായിപ്പറയേണ്ടവയാണ്‌. പലരും പെട്ടെന്നു വികാരങ്ങള്‍ക്കടിപ്പെട്ടേക്കാവുന്ന വിഷയങ്ങളുമാണ്‌. തിരക്കിട്ടെഴുതുമ്പോള്‍ ആശയച്ചോര്‍ച്ചയുണ്ടാവുമെന്നുറപ്പാണെങ്കിലും, മറ്റു മാര്‍ഗ്ഗമില്ലല്ലോ എന്ന സങ്കടമുണ്ട്‌.

സമയം കിട്ടുന്ന മുറയ്ക്ക്‌ ഓരോരുത്തര്‍ക്കായി മറുപടി എഴുതാം.

'ഞാന്‍ ഇന്‍സാ'ന്‌ ഉള്ള മറുപടി ആദ്യം.

(1) "മുസ്ലീങ്ങളുടെ മനസ്സില്‍ സമാനതകളില്ലാത്ത മുറിവുകളുണ്ടാക്കിയ സംഭവങ്ങളാണ്‌ ഗുജറാത്തും ബാബരിമസ്ജിദ്‌ ധ്വംസനവും."

വളരെ ശരിയാണ്‌. അല്‍പമെങ്കിലും വിവേകമുള്ള ആര്‍ക്കെങ്കിലും അതില്‍ എതിരഭിപ്രായമുണ്ടാകുമെന്നു തോന്നുന്നില്ല.

പക്ഷേ .... 'അവയൊക്കെ 'മുസ്ലീങ്ങളുടെ' മാത്രം മുറിവുകളാണ്‌ - മറ്റുള്ളവര്‍ക്ക്‌ അതില്‍ യാതൊരു ദു:ഖവുമില്ല - മുസ്ലീങ്ങള്‍ തെരഞ്ഞു പിടിച്ച്‌ ഉപദ്രവിക്കപ്പെടുകയാണ്‌ - മുസ്ലിം വിരോധികള്‍ അവരെ 'വേട്ടയാടുകയാണ്‌' - ചുമ്മാ നില്‍ക്കുന്ന നില്‍പ്പില്‍ കയറി ഉപദ്രവിച്ചുകളയും - ഗുജറാത്തും ബാബറിയുമൊക്കെ ഉണ്ടായതിനു പിന്നില്‍ മുസ്ലിം വിരോധം എന്ന ഒറ്റക്കാരണമേ ഉള്ളൂ - അതൊക്കെ കരുതിക്കൂട്ടി ചെയ്തതാണ്‌ - മറ്റുള്ളവര്‍ക്കൊന്നും ഏതെങ്കിലും വിഷയത്തില്‍ യാതൊരു വിധ ഭയമോ ആശങ്കകളോ പ്രശ്നങ്ങളോ ഇല്ല - അവരുടെ കാര്യമെല്ലാം സുഭദ്രമാണ്‌ - എന്ന മട്ടിലൊക്കെയുള്ള ചിന്തകള്‍ - തികച്ചും യുക്തിരഹിതമായ ചിന്തകള്‍ - മനസ്സില്‍ എപ്പോള്‍ തിരുകിക്കയറ്റപ്പെടുന്നുവോ (കര്‍മ്മണി പ്രയോഗം മനപ്പൂര്‍വ്വം) ആ നിമിഷം വണ്ടി പാളം തെറ്റുന്നു. തിരിച്ച്‌ പാളത്തില്‍ കയറ്റാന്‍ സമ്മതിക്കാത്ത വിധത്തില്‍ പലരും ചേര്‍ന്ന്‌ പാളം തന്നെ എടുത്തു മാറ്റിയാല്‍ പിന്നെ മനസ്സ്‌ അസ്വസ്ഥതയുടെ കരിപുരണ്ട്‌ വിദ്വേഷത്തിന്റെ വിഷപ്പുകയും തുപ്പി വഴിതെറ്റിസഞ്ചരിക്കുകയേ നിവൃത്തിയുള്ളൂ. അങ്ങനെയുള്ളവരോട്‌ അപ്പോള്‍ കൂടുതല്‍ അനുകമ്പ തന്നെയാണുണ്ടാവേണ്ടത്‌ - സംശയമില്ല.

മുസ്ലീങ്ങള്‍ക്ക്‌ (ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക്‌ എന്നു പറയാമോ?) ഉണ്ടായ മുറിവുകളില്‍ ഏറ്റവുമധികം വിപണനം ചെയ്യപ്പെട്ടവയും ഇവ രണ്ടുമായിരുന്നു എന്നു ഞാന്‍ പറയും. ആ മുറിവുകളില്‍ മുളകു തേച്ചുപിടിപ്പിച്ച്‌ - ആ നീറ്റല്‍ പരമാവധി മുതലെടുക്കുക എന്ന ഹീനവും അപകടകരവുമായ നയമാണ്‌ മതേതരമേനി നടിച്ച എല്ലാ രാഷ്ട്രീയക്കാരും ചെയ്തത്‌. അവര്‍ക്ക്‌ ആര്‍ക്കും ആ മുറിവുകളുണങ്ങണമെന്ന ആഗ്രഹമോ മുസ്ലീങ്ങളോട്‌ അല്‍പമെങ്കിലും സ്നേഹമോ ഉള്ളതായി തോന്നിയിരുന്നില്ല. മുറിവുകളിലേക്കെത്തിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കണമെന്നും മുറിവുകള്‍ക്കു ശേഷം കൂടുതല്‍ പ്രശ്നങ്ങളുണ്ടാവണമെന്നും അവര്‍ ആഗ്രഹിച്ചതുപോലെ തോന്നി.

എരുമേലിയില്‍ ഇക്കഴിഞ്ഞ ശബരിമല സീസണില്‍ അയ്യപ്പന്മാരുടെ വേഷത്തില്‍ റഹീമും ഷാജിയുമൊക്കെ ചേര്‍ന്ന്‌ വിതരണം ചെയ്ത - പിന്നീട്‌ പോലീസ്‌ പിടികൂടാനിടയാക്കിയ - ആയുധങ്ങള്‍ക്ക്‌ (മാദ്ധ്യമ ഭീകരത?) മൂര്‍ച്ച എത്ര കുറവാണ്‌! ബീഹാറില്‍ ഇക്കഴിഞ്ഞ ഇലക്ഷന്‍ സമയത്ത്‌ ലാലു-കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌ കക്ഷികള്‍ ഒരുമിച്ച്‌ മതേതരത്വസംരക്ഷകരുടെ വേഷത്തില്‍ വിതരണം ചെയ്ത - പിന്നീട്‌ ഇലക്ഷന്‍ കമ്മീഷന്‍ പിടികൂടാനിടയാക്കിയ - ആയിരക്കണക്കിനു സി.ഡി.കള്‍ക്കാണ്‌ തീര്‍ച്ചയായും മൂര്‍ച്ച കൂടുതല്‍. ഗുജറാത്ത്‌ കലാപദൃശ്യങ്ങള്‍ പരമാവധി എരിവും പുളിയും ചേര്‍ത്ത്‌ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ അവതരിപ്പിച്ചിരുന്നു അവയില്‍. പ്രശ്നപരിഹാരത്തിനുള്ള സാദ്ധ്യതകള്‍ കൂടുതല്‍ വിദൂരത്താക്കിക്കൊണ്ട്‌, ഏതെങ്കിലും സമുദായത്തോടോ രാജ്യത്തോടു തന്നെയോ യാതൊരു പ്രതിബദ്ധതയുമില്ലാതെ നടത്തിയ അത്തരം ഉദ്യമങ്ങളേക്കുറിച്ചെല്ലാം എഴുതാനാണെങ്കില്‍ ധാരാളം പുസ്തകങ്ങള്‍ തന്നെ എഴുതിക്കൂട്ടേണ്ടിവരുമെന്നതുകൊണ്ട്‌ തല്‍ക്കാലം നിര്‍ത്തുന്നു.

(ബീഹാറിലെ മുസ്ലീങ്ങള്‍ ആ കാപട്യത്തിനു കനത്ത തിരിച്ചടി നല്‍കിക്കൊണ്ട്‌ തങ്ങള്‍ക്ക്‌ വ്യക്തമായ മുന്‍തൂക്കമുള്ള സ്ഥലങ്ങളില്‍ സി.ഡി.വിതരണക്കാരെ പരാജയപ്പെടുത്തിയതും, ആര്‍ക്കെതിരേ വിദ്വേഷം പരത്താന്‍ ശ്രമിച്ചുവോ അവരെ നല്ല ഭൂരിപക്ഷത്തില്‍ത്തന്നെ വിജയിപ്പിച്ചതും ചരിത്രം)

(2) "ഈ രണ്ടു സംഭവങ്ങള്‍ മുസ്ലീങ്ങളിലുണ്ടാക്കിയ അരക്ഷിതാവസ്ഥ വളരെ വലുതാണ്‌."

വളരെ ശരിയാണ്‌. ഈ രണ്ടു സംഭവങ്ങളും, തുടര്‍ന്ന്‌ രാഷ്ട്രീയകക്ഷികളുടെ മത്സരിച്ചുള്ള മുതലെടുപ്പുശ്രമവുമെല്ലാം മുസ്ലീങ്ങളില്‍ മുമ്പേയുണ്ടായിരുന്ന അരക്ഷിതാവസ്ഥയുടെ ആഴം കൂട്ടി. മുസ്ലിം ജനസംഖ്യയില്‍ ലോകത്ത്‌ രണ്ടാമതു നില്‍ക്കുന്ന രാജ്യമായിട്ടുപോലും - ആരാധനാസ്വാതന്ത്ര്യത്തിന്റേയും വിവേചനരാഹിത്യത്തിന്റേയുമെല്ലാം കാര്യത്തില്‍ മറ്റുപല രാജ്യങ്ങളേക്കാളും ബഹുദൂരം മുന്നിലായിട്ടുപോലും - ഇവിടുത്തെ മുസ്ലിം സമൂഹം അതൊന്നും തിരിച്ചറിയാനാവാത്തവിധം ആശങ്കയിലകപ്പെട്ടു. നിര്‍ഭാഗ്യവശാല്‍, അവിടവിടെ ഉയര്‍ന്നുകേട്ട ഒറ്റപ്പെട്ട ശബ്ദങ്ങളല്ലാതെ, സമുദായം യഥാര്‍ത്ഥത്തില്‍ നേരിടുന്ന മുഴുവന്‍ പ്രശ്നങ്ങളേക്കുറിച്ചുമുള്ള വിശദമായ അവലോകനങ്ങളോ, പരിഹാരങ്ങള്‍ ഉരുത്തിരിഞ്ഞു വരത്തക്കവണ്ണമുള്ള തുറന്ന ചര്‍ച്ചകളോ ഒന്നും നടന്നതുമില്ല.

(ഈ പോസ്റ്റിലെ കമന്റുകളൊക്കെ വായിച്ചതിനു ശേഷം, ഇപ്പോള്‍ എഴുതുന്ന ചിന്തകളൊക്കെ മനസ്സിലിട്ട്‌ ഇരിക്കുമ്പോള്‍ ചൂടോടെ കേട്ടതായതുകൊണ്ട്‌ ഇതു കൂടി പരാമര്‍ശിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇന്നലെ - ജനുവരി 18-ം തീയതി വൈകിട്ട്‌ കേരളത്തിലെ ഒരു മന്ത്രി നടത്തിയ പ്രസംഗത്തില്‍ നിന്ന്‌ - "മുസ്ലീങ്ങളെ രക്ഷിക്കാന്‍ ഇവിടെയാരാ ഉള്ളത്‌? കമ്മ്യൂണിസ്റ്റുകളല്ലാതെ?")

(3) "നിങ്ങള്‍ പറയുന്ന തീവ്രവാദം ഇന്നുണ്ടെങ്കില്‍ അതില്‍ ഈ രണ്ടു സംഭങ്ങള്‍ വഹിച്ച പങ്കു വലുതാണ്‌."

ഉണ്ട്‌ എന്ന്‌ അംഗീകരിക്കുന്ന മട്ടില്‍ത്തന്നെയാണ്‌ താങ്കള്‍ എഴുതിയിരിക്കുന്നത്‌. എന്നാലും പറയുകയാണ്‌. ഉണ്ടോ എന്ന്‌ താങ്കള്‍ക്കിപ്പോഴും സംശയമുണ്ടെങ്കില്‍ കേട്ടോളൂ. മുസ്ലിം തീവ്രവാദം എന്നൊന്നുണ്ട്‌. കേരളത്തില്‍ അതുവളരെ ശക്തവുമാണ്‌. രാത്രി - പകല്‍ എന്നു രണ്ടെണ്ണം ഉണ്ടെന്നതുപോലെ സത്യം.

അത്‌ തനിക്കെതിരേ കൂടി ഉള്ള ഒരു ആരോപണമാണെന്നു കരുതി വികാരം കൊള്ളേണ്ട ആവശ്യമില്ല. സ്വസമുദായത്തിലുള്ളവരെ പ്രവര്‍ത്തിവൈകല്യം പരിഗണിക്കാതെ അന്ധമായി പിന്തുണക്കുക എന്ന ദൗര്‍ബല്യമൊഴിവാക്കാനാവാത്തത്‌ മുസ്ലിം സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണെന്ന്‌ തിരിച്ചറിയുക. ഇവിടെ പറയുന്നത്‌ മുസ്ലീങ്ങളിലെ ന്യൂനപക്ഷമായ തീവ്രവാദികളേക്കുറിച്ചാണ്‌. പക്വമതികളും സമാധാനപ്രേമികളുമായ ലക്ഷക്കണക്കിനു മുസല്‍മാന്മാരേക്കുറിച്ചല്ല.

കേരളത്തിലെ മുസ്ലിം തീവ്രവാദം എന്നത്‌, പലരും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ, 'മാദ്ധ്യമഭീകരത'യുടെ സൃഷ്ടി മാത്രമാണെന്നു താങ്കള്‍ കരുതുന്നുണ്ടോ? എങ്കില്‍, മലയാളത്തില്‍ അച്ചടിച്ച ഒരു കേരള മാദ്ധ്യമത്തില്‍ തന്നെയാണ്‌ 1998-ല്‍ മലയാളികളായ മറ്റനേകം പേരെയും പോലെ ഞാനും താഴെപ്പറയുന്ന മട്ടിലൊരു വാചകം വായിച്ചത്‌.

"കോയമ്പത്തൂര്‍ സ്ഫോടനം നടത്തിയത്‌ 'നമ്മള്‍' തന്നെയാണ്‌. അതില്‍ അഭിമാനിക്കുകയാണു വേണ്ടത്‌."!

അതുവരെ തുടര്‍ച്ചയായി വാങ്ങിയിരുന്ന ആ പുസ്തകം വായിക്കുന്നത്‌ അന്നു നിര്‍ത്തി. പക്ഷേ ഒന്നോ രണ്ടോ ലക്കമേ നഷ്ടപ്പെട്ടുള്ളൂ. കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭുപടം മുഖചിത്രമാക്കി ഉടന്‍ തന്നെ ഒരു ലക്കം പുറത്തിറങ്ങിയതോടെ പ്രസ്‌ കണ്ടുകെട്ടി - പ്രസാധനവും നിലച്ചു. കൂടുതല്‍ പറയാന്‍ നിര്‍ബന്ധിച്ച്‌ എന്റെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കാതിരിക്കുക - ദയവായി.

തീവ്രവാദം വര്‍ദ്ധിക്കാന്‍ മുമ്പു പറഞ്ഞ മുറിവുകള്‍ കാരണമായി എന്നു താങ്കള്‍ പറയുന്നതും സത്യം. എന്നാല്‍ താരതമ്യേന ശാന്തമായിരുന്ന കേരളത്തില്‍ അത്‌ തഴച്ചു വളര്‍ന്നത്‌ ഇവിടുത്തെ മുന്നണി രാഷ്ടീയക്കാര്‍ വോട്ടു നഷ്ടപ്പെടുന്നതു ഭയന്ന്‌ അതിനെതിരേ ചെറുവിരലനക്കാന്‍ പോലും മടിച്ചതുകൊണ്ടാണെന്നത്‌ പച്ചയായ യാഥാര്‍ത്ഥ്യമാണ്‌. ആയിരക്കണക്കിന്‌ ഉദാഹരണങ്ങള്‍ വേണമെങ്കില്‍ നിരത്താന്‍ സാധിക്കും. ഏതു ഗവണ്മെന്റു വന്നാലും തങ്ങള്‍ സംരക്ഷിക്കപ്പെടും എന്നൊരു ബോധം വളരുന്നത്‌ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു എന്നത്‌ തികഞ്ഞ യാഥാര്‍ത്ഥ്യമാണ്‌.

(4) "അപ്പോ തീവ്രവാദം പറയുമ്പോള്‍ അതുകൂടി പറയേണ്ടി വരും"

കൊള്ളാം. അപ്പോള്‍ കാരണങ്ങള്‍ കാട്ടി ന്യായീകരിക്കാനുള്ള ഭാവമാണോ? അങ്ങനെയാണെങ്കില്‍ നമ്മള്‍ പറഞ്ഞു പറഞ്ഞ്‌ എവിടെ വരെപ്പോകും? നമ്മള്‍ ഗുജറാത്ത്‌ പറയുമ്പോള്‍ മറ്റു ചിലര്‍ ഗോധ്ര പറഞ്ഞാലോ? പള്ളി പൊളിച്ചെന്നും പറഞ്ഞ്‌ ചെല്ലുമ്പോള്‍ ബാബറിന്റെയും മീര്‍ ബാഖ്വിയുടെയുമൊക്കെ ചിത്രം എടുത്തു കാണിച്ചു തന്നാലോ?

ഒരു തെറ്റുകൊണ്ട്‌ മറ്റൊരു തെറ്റിനെ ന്യായീകരിക്കാമെന്നത്‌ നാം അംഗീകരിച്ചു കൊടുത്തുകൂടാ. അത്‌ ആരുടെ ഭാഗത്തു നിന്നായാലും. അതു കൊണ്ട്‌ ആരും ഒന്നും നേടാന്‍ പോകുന്നില്ല സുഹൃത്തേ. ഇങ്ങനെ വാശി പിടിച്ചിട്ടാണ്‌ പലപ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ പോകുന്നത്‌.

(5) "2000 പേരെ കൊന്നതല്ലല്ലോ വലിയ കാര്യം. അതിലും വലിയതല്ലേ നൂറു വാളു പിടിക്കുന്നത്‌"

പ്രശ്നങ്ങളെ ഇങ്ങനെ നിസ്സാരവല്‍ക്കരിക്കാതിരിക്കൂ സുഹൃത്തേ. ആ നൂറു വാളു കൊണ്ട്‌ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാം എന്നോ അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഇനിയും ഒന്നും നഷ്ടപ്പെടില്ലെന്ന്‌ ഉറപ്പുവരുത്താം എന്നോ വിചാരിക്കാനുള്ള മൗഢ്യം താങ്കള്‍ക്കുണ്ടെങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല.

(6) "ബാബറി മസ്ജിദ്‌ പൊളിച്ചത്‌ ഒന്നും തീവ്രവാദത്തിന്റെ കൂടെ പറഞ്ഞുകൂടാ."

അതിനെന്താ? തീര്‍ച്ചയായും പറയാമല്ലോ. "ബാബറി മസ്ജിദ്‌ നിലനിന്നിടം രാമജന്മസ്ഥലമാണെന്നും അവിടുണ്ടായിരുന്ന ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നും " ഉള്ള ഒരു വാദം വളരെ തീവ്രം തന്നെയായിരുന്നു. 1528 മുതല്‍ അയോദ്ധ്യയില്‍ നടന്നിട്ടുള്ള അനവധി യുദ്ധങ്ങളും ആ തീവ്രവാദത്തോട്‌ അനുബന്ധിച്ചുള്ളവ തന്നെയായിരുന്നു. ആ തീവ്രവാദം വേണ്ടവിധത്തില്‍ മനസ്സിലാക്കി പെരുമാറാന്‍ സാധിക്കാതിരുന്നപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയതു നാം കണ്ടതാണ്‌. രണ്ടാമത്തെ മുറിവായ ഗുജറാത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത്‌ സത്യത്തില്‍ ബാബരി മസ്ജിദായിരുന്നു എന്നു നമുക്കറിയാം. (തന്നെ കത്തിയതോ ആരെങ്കിലും കത്തിച്ചതോ എന്തുമാകട്ടെ - ഗോധ്രയില്‍ കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന ബോഗിയല്ല കത്തിയമര്‍ന്നിരുന്നതെങ്കില്‍, ഇത്ര പ്രത്യാഘാതങ്ങളുണ്ടാകുമായിരുന്നോ എന്ന ചോദ്യത്തില്‍ നിന്ന്‌). ഇതെല്ലാം കാണിക്കുന്നത്‌ ഓരോ തീവ്രവാദം കാണുമ്പോഴും നാം തുടക്കത്തില്‍ തന്നെ ഇടപെട്ട്‌ യുക്തമായ പരിഹാരം കാണണം എന്നതാണ്‌. അല്ലാതെ വോട്ടു മേടിക്കാന്‍ വേണ്ടി കണ്ണടച്ച്‌ ഇരുട്ടാക്കുകയല്ല ചെയ്യേണ്ടത്‌.

കഴിഞ്ഞ ഡിസംബര്‍ അവസാനവാരം ദേശാഭിമാനിയില്‍ കെ.എന്‍.പണിക്കര്‍ എഴുതിയ ഒരു വരി ഏതാണ്ട്‌ ഇങ്ങനെ. "കടുത്ത ഹിന്ദു വര്‍ഗ്ഗീയവാദികള്‍ മാത്രമേ അയോദ്ധ്യയില്‍ രാമക്ഷേത്രം വേണമെന്ന്‌ ഇപ്പോഴും ആവശ്യപ്പെടുകയുള്ളൂ."! തീവ്രവാദം എങ്ങനെ കൈകാര്യം ചെയ്യണമെന്നതു പോയിട്ട്‌ ഒരു വാദം തീവ്രമാകുന്നതെങ്ങനെ എന്നുപോലും അറിയാത്തവരാണ്‌ പല രാഷ്ട്രീയക്കാരും ബുദ്ധിജീവികളുമെന്ന്‌ തോന്നിപ്പോകുന്നു. കെ. എന്‍. പണിക്കരുടെ നിര്‍വചനമനുസരിച്ചാണെങ്കില്‍, ഈ രാജ്യത്ത്‌ സമാധാനം പുലരണമെന്നാഗ്രഹിക്കുന്ന പലരും, ലക്ഷക്കണക്കിന്‌ മുസ്ലീങ്ങളടക്കം, 'ഹിന്ദുവര്‍ഗ്ഗീയവാദിക'ളില്‍ പെടും.

തീവ്രവാദം തിരിച്ചറിയാന്‍ ഇത്രയ്ക്കു പാടുണ്ടോ ആവോ? മഥുരയില്‍ കൃഷ്ണജന്മസ്ഥാനിലും പള്ളി തന്നെയാണു കാണപ്പെടുന്നത്‌. അതുമായി ചുറ്റിപ്പറ്റി തീവ്രമായ വാദമൊന്നും നിലവിലില്ല. അവിടെ കുറേ നിശ്ശബ്ദ നൊമ്പരങ്ങളും നെടുവീര്‍പ്പുകളും അല്‍പസ്വല്‍പം 'മിതവാദ'ങ്ങളുമൊക്കെയേയുള്ളൂ. എന്നാല്‍ അയോദ്ധ്യയിലേത്‌ തീവ്രവാദമാണ്‌. പള്ളി തകര്‍ക്കപ്പെട്ടത്‌ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവുമാണ്‌. അതു തുറന്നു പറയുന്നതില്‍ നിന്ന്‌ നിങ്ങളെയാരും തടയാന്‍ പോണില്ല ഇന്‍സാന്‍.

(7) "അതൊക്കെ വെറും കെട്ടിടമല്ലേ? അതും ഒരുപാടു പഴയത്‌?"

ദയവായി അങ്ങനെ പറയാതിരിക്കൂ ഇന്‍സാന്‍. നമുക്കത്‌ വെറും കെട്ടിടമായിരിക്കാം. പക്ഷേ , അന്ധവിശ്വാസികളായിരുന്നതു കൊണ്ടായിരിക്കാമെങ്കിലും ഒരുപാടു ജനങ്ങള്‍ ഓര്‍ത്തു വിഷമിച്ച ഒരു കെട്ടിടമാണത്‌. ഏതാണ്ട്‌ അഞ്ചു നൂറ്റാണ്ടോളമായി അത്‌ കുറെ ഹിന്ദുക്കള്‍ക്ക്‌ ഒരു നൊമ്പരമായിരുന്നു. 50 വര്‍ഷത്തോളമായി ഓരോ കാരണങ്ങള്‍ കൊണ്ട്‌ അത്‌ മുസ്ലീങ്ങളേയും മുറിവേല്‍പിച്കു പോന്നു. കഴിഞ്ഞ ഒന്നര ദശകത്തോളമായി അത്‌ നമ്മുടെ രാജ്യത്തിന്റെ പൊതു നൊമ്പരമാണ്‌. മതനിഷേധികളും കൂസിസ്റ്റുകളുമായ ചില രാഷ്ട്രീയക്കാര്‍ക്കു മാത്രമേ അത്‌ ഇപ്പോഴും 'വിപണന മൂല്യമുള്ള ഒരു കെട്ടിടം' മാത്രമായി അവശേഷിക്കുന്നുള്ളൂ.

(8) ദേശീയഭക്തിഗാനത്തിന്റെ മാഹാത്മ്യത്തേക്കുറിച്ച്‌.

'വന്ദേമാതരം പാടാത്തവനെ തീവ്രവാദിയാക്കുന്നു'(!) എന്ന ചിന്തകന്റെ അപക്വവും അസംബന്ധവുമായ കമന്റു വായിച്ചിട്ടാണ്‌ ഇന്‍സാനേ എസ്‌. കുമാര്‍. അങ്ങനെ എഴുതിയത്‌. ചിന്തകനുള്ള മറുപടി ഞാന്‍ പുറകേ എഴുതുന്നുണ്ട്‌.

പക്ഷേ അതിലും ചിന്തകന്റെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ മാത്രമേ ഞാന്‍ ശ്രമിക്കുകയുള്ളൂ. വന്ദേമാതരത്തേപ്പറ്റി അധികം എഴുതുകയില്ല. നമ്മുടെ രാജ്യം വിഭജിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളുടെ ദു:ഖസ്മരണകളുണര്‍ത്തുന്നു, വന്ദേമാതരം സംബന്ധിച്ച ചിന്തകളും അതുയര്‍ത്തിയേക്കാവുന്ന അബദ്ധജടിലവും അനാവശ്യവുമായ തര്‍ക്കങ്ങളും. എനിക്ക്‌ സങ്കടമുണ്ട്‌. ഞാന്‍ എഴുതില്ല തന്നെ.

evuraan said...

കാണാപ്പുറം തൊട്ടുമുമ്പെഴുതിയ കമന്റ് ഇഷ്ടപ്പെട്ടു വന്നതാണു.

നല്ല ചിന്താധാര, നല്ല പക്വത. ആശംസകള്‍..!

qw_er_ty

സജിത്ത്|Sajith VK said...

പെട്ടെന്നെഴുതുമ്പോള്‍ വികാരം വിചാരത്തെ കീഴടക്കുമെന്നതിനാല്‍ ഔരുപാടെഴുതുന്നില്ല. ഒരുകാര്യം മാത്രം പറയേണ്ടിയിരിക്കുന്നു.
ഇസ്ലാമിക തീവ്രവാദത്തിനെരെ കേരളത്തില്‍ ഏറ്റവും ശക്തമായ നിലപാടെടുത്തതാരാണ്? അവര്‍ കേരളത്തില്‍ ഏറ്റവും ശക്തമായി ആക്രമിക്കുന്നതാരെയാണ്? നഷ്ടപ്പെട്ടതാര്‍ക്കാണ്? നാദാപൂരം മുതല്‍ പലയിടത്തും തിരയുക, ഉത്തരം കിട്ടും....
അതേ ശക്തി തന്നെയാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയെയും തുറന്നെതിര്‍ക്കുന്നത് എന്ന് തിരിച്ചറിയാന്‍ വലിയ വിഷമമുണ്ടാവില്ല.
ഒരേ സമയം ഭൂരിപക്ഷ ഫാസിസത്തെയും, ന്യൂനപക്ഷ വര്‍ഗ്ഗീയതെയും തുറന്നെതിര്‍ക്കുന്നത് ഇടതുപക്ഷമാണ്, മാത്രമാണ്.

Unknown said...

സജിത്തേ,
“ഇസ്ലാമിക തീവ്രവാദത്തിനെതിരെ കേരളത്തില്‍ ഏറ്റവും ശക്തമായ നിലപാടെടുത്തതാരാണ്?” എന്ന താങ്കളുടെ ചോദ്യം ഭൂതകാലത്തിലുള്ളതാണല്ലോ. ‘നിലപാടെടുക്കുന്നതാരാണ്’ എന്നല്ല ചോദിച്ചത്‌. അറിയാതെ വന്നുപോയ പ്രയോഗമാണെങ്കിലും അത്‌ ഈയവസരത്തില്‍ വളരെ അര്‍ത്ഥവത്തായി. എന്തുകൊണ്ട്‌ ഞാന്‍ ഇങ്ങനെ പറഞ്ഞുവെന്നത്‌ മനസ്സിലായിക്കാണുമെന്നു കരുതട്ടെ.

‘നാദാപുരം മുതല്‍ തിരയാം‘ എന്നാണു താങ്കള്‍ പറയുന്നത്‌. ഞാനൊരു നിര്‍ദ്ദേശം വയ്ക്കട്ടെ? നമുക്കൊരു അറ്റത്തു നിന്നും തിരഞ്ഞു വരാം. ഒന്നും വിട്ടുപോകുന്നില്ല എന്ന്‌ ഉറപ്പു വരുത്താന്‍.

കേരളത്തിലെ നിയമസഭാനിയോജകമണ്ഡലങ്ങളുടെ പട്ടികയില്‍ ഒന്നാമതു വരുന്നത്‌ - വടക്കേയറ്റത്തു കിടക്കുന്ന മഞ്ചേശ്വരമാണ്. അവിടുന്നു തുടങ്ങിയാലോ?

മഞ്ചേശ്വരത്ത്‌ കഴിഞ്ഞ കുറേക്കാലമായി തെരഞ്ഞെടുപ്പുകളില്‍ എന്നും മൂന്നാം സ്ഥാനത്തു മാത്രമായിരുന്നു ഇടതുപക്ഷമുന്നണിയുടെ സ്ഥാനം. ഇരുമുന്നണികളിലുമായി സംഘടിച്ചു നില്‍ക്കുന്ന പതിനാലോളം കക്ഷികള്‍ക്കെതിരേ ഒറ്റയ്ക്കു നിന്നു പൊരുതിയിട്ടു പോലും ജയസാദ്ധ്യത ഉണ്ടായിരിക്കാന്‍ തക്ക സ്വാധീനം ബി.ജെ.പി.യ്ക്ക്‌ ഉള്ള ഒരു മണ്ഡലമാണത്‌. അവിടെ അവരെ തോല്പിക്കാനായി മാത്രം ഇടതുമുന്നണി പ്രവര്‍ത്തകര്‍ പരമ്പരാഗതമായി യു.ഡി.എഫ്‌.നു വോട്ടു ചെയ്തു പോന്നുവെന്നത്‌ ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഇത്തവണ മഞ്ചേശ്വരത്ത്‌ ജയിച്ചത്‌ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാണ്. (ബി.ജെ.പി. പതിവുപോലെ രണ്ടാം സ്ഥാനം നിലനിര്‍ത്തി. സിറ്റിങ് എം.എല്‍.എ. യു.ഡി.എഫ്‌.ലെ ചേര്‍ക്കളം അബ്ദുള്ള മൂന്നാം സ്ഥാനത്തേയ്ക്ക്‌ പിന്തള്ളപ്പെട്ടു)

ഇത്തവണ ഈയൊരു ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ഇടതുമുന്നണിയ്ക്കു കഴിഞ്ഞതെന്തുകൊണ്ടാണെന്ന്‌ താങ്കള്‍ക്കറിയാമോ സജിത്‌? ‘ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുകള്‍ എടുക്കുന്നതിന് ‘ ജനങ്ങള്‍ നല്‍കിയ അംഗീകാരം ആയിരിക്കണം അല്ലേ?

സജിത്തേ, കണ്ണ്‌ എത്ര മുറുക്കി അടച്ചാലും ഇരുട്ട്‌ നമുക്കു മാത്രമാണനുഭവപ്പെടുക. തുറന്നു പിടിച്ച കണ്ണുകളുമായി ചുറ്റുംനില്‍ക്കുന്നവര്‍ക്ക്‌ എല്ലാം കാണാം. വളരെ വ്യക്തമായി.

അതുപോലെ തന്നെ, ‘മുസ്ലിം ലീഗിന് തീവ്രവാദം പോര’ എന്ന മട്ടിലൊരു അഭിപ്രായവുമായി പുറത്തുപോയവര്‍ “എന്നു പറയപ്പെടുന്ന” ഒരു കക്ഷിയുണ്ട്‌. അവര്‍ക്കിന്നൊരു എം. എല്‍. എ. ഉണ്ട്‌ നമ്മുടെ നാട്ടില്‍! അവര്‍ ഏതു മുന്നണിയിലാണ് ചേക്കേറിയിരിക്കുന്നത്‌ - ആരുടെ വോട്ടു കൊണ്ടാണ് അവര്‍ ജയിച്ചിരിക്കുന്നത്‌ എന്നൊക്കെ താങ്കള്‍ക്കറിയാമോ?

താങ്കളുടെ പ്രത്യയശാസ്ത്രപ്രതിബദ്ധതയും പ്രസ്ഥാനത്തോടുള്ള സ്നേഹവും മറ്റും ഞാന്‍ ബഹുമാനത്തോടെ കാണുന്നു. പക്ഷേ ഇത്‌ രണ്ടും അന്ധതയുണ്ടാക്കാതെ സൂക്ഷിക്കണം എന്നൊരു ഉപദേശവുമുണ്ട്‌. അല്പമൊന്നു സൂക്ഷിച്ചുനോക്കിയാല്‍, താങ്കളിപ്പോള്‍ നടക്കുന്ന ഇടവഴികളില്‍, മുന്‍പേ നടന്നു നീങ്ങിയ പലരുടേയും, എന്‍റേതടക്കം, മങ്ങിയ കാലടിപ്പാടുകള്‍ കണ്ടേക്കും. കുഴികളേക്കുറിച്ച്‌ സൂചന നല്‍കുക എന്നത്‌ വീണുപരിചയമുള്ള മുതിര്‍ന്നവരുടെ ഒരു ദൌര്‍ബല്യമാണെന്നു കൂട്ടിക്കോളൂ.

എന്‍റെ മറ്റൊരു ബ്ലോഗില്‍ താങ്കളോടു തന്നെ പറഞ്ഞ ചില മറുപടിവാചകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടു നിര്‍ത്തുന്നു.

“വിമര്‍ശനം ഇഷ്ടപ്പെടുന്നവര്‍ വളരെക്കുറവാണ്‌ ലോകത്തില്‍. നമ്മള്‍ മാത്രമല്ല, നമുക്കു വേണ്ടപ്പെട്ടവര്‍ വിമര്‍ശിക്കപ്പെടുമ്പോഴും നമുക്കു വിഷമം വരും. വിമര്‍ശനങ്ങളെ യുദ്ധപ്രഖ്യാപനമായി കാണാതെ ഉപദേശങ്ങളായി സ്വീകരിച്ച്‌, തെറ്റുണ്ടെന്നു തോന്നിയാല്‍ തിരുത്തി സ്വയം നവീകരിക്കാന്‍ സാധിക്കുമെങ്കില്‍ അതൊരു നല്ല കാര്യമല്ലേ? ആ വഴിക്കു കൂടി നാം ചിന്തിക്കേണ്ടതുണ്ട്‌.“

Anonymous said...

കാണാപ്പുറം,
താങ്കളുടെ പൊസ്റ്റും കമന്റുകളും സത്യത്തിന്റെ കരുത്ത്‌ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു.

ibnu subair said...

കൈക്കുടന്നയില്‍ സൂര്യപ്രകാശത്തെ ഒളിപ്പിക്കാനാവില്ല കാണാപ്പുറം! എന്ത്‌? എങ്ങനെ? എന്നുള്ളത്‌ ഇവിടുത്തെ നിക്ഷ്പക്ഷരായ ജനങ്ങളും കാണുന്നുണ്ട്‌,
ഓരോ തിരഞ്ഞെടുപ്പിലും അവരത്‌ കഴിയുന്നത്ര പ്രകടമാക്കുകയും,

ആര്‍ എസ്‌ എസും, ബീ.ജെ.പീയും എവിടെ ജനിച്ചു എങ്ങനെ വളര്‍ന്നു എന്നുള്ളതൊക്കെ ഇന്നത്തെ പുതിയ തലമുറക്ക്‌ ഒരു പക്ഷേ അഞ്ജാതമായിരിക്കാം, പക്ഷേ അത്‌ മറക്കാന്‍ ഞങ്ങള്‍ക്ക്‌ പ്രയാസമുണ്ട്‌,


വിശദമായി പറയുകയാണെങ്കില്‍ 1917മുതലുള്ള കാര്യങ്ങള്‍ പറയേണ്ടി വരും, സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതും, സമര സേനാനികളെ ചൂണ്ടിക്കൊടുത്തതും മുതല്‍ ശവപ്പെട്ടിയും, തേഹല്‍ക്കയും കടന്ന് ഇന്നുവരെയുള്ളതെല്ലാം...

മുറിവുകളില്‍ എരിവ്‌ തേക്കരുത്‌ കാണാപ്പുറം, മറക്കാനാഗ്രഹിക്കുന്നതും, മനപ്പൂര്‍വ്വം മറച്ചു വക്കുന്നതുമായ സത്യങ്ങളെ വലിച്ച്‌ പുറത്തിട്ടാല്‍ പലര്‍ക്കും പുറത്തിറങ്ങാന്‍ മുഖമുണ്ടായെന്നു വരില്ല, സമാധാന പരമായ ഒരു സമൂഹത്തെയാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ അതിനു വേണ്ടി പരിശ്രമിക്കേണ്ട രീതി ഇതാണെന്ന് തോന്നുന്നില്ല.....

ഇവിടെ താത്പര്യമുണ്ടായിട്ട്‌ വന്നതല്ല, ഇത്രയും പറയണമെന്നും ഉദ്ദേശിച്ചതല്ല, കൂടുതല്‍ എന്തെങ്കിലും പറയാനും!

Anonymous said...

കാണാപ്പുറം പറയുന്നതു പോലെ രാജ്യത്തിന്റെ അഖണ്ഡ്തക്കും സുരക്ഷക്കും ആരും എതിരല്ല.വാളും കുന്തവും പിടിച്ചെടുക്കുന്നതു നല്ലതാണെന്നും അഭിപ്രായമില്ല.ഗുജറാത്തിനും മറ്റും സി പി എം - ബി ജെ പി ചെയ്യുന്നതു പോലെ ഒന്നിനൊന്നു എന്നു പകരം ചോദിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തിന്റെ അവസ്ത്ഥ എന്താകുമായിരുന്നു. മുസ്ലീങ്ങളുടെ ഇടയിലുള്ള അരക്ഷിതാവസ്ഥ തന്നെയാണു ഇന്നത്തെ സ്ഥിതി വിശേഷത്തിനു കാരണവും. പകരം ചോദിക്കനല്ലെങ്കിലും ഭാവിയിലെങ്കിലും സ്വയം പിടിച്ചു നില്‍ക്കണമെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവാം.ഗുജറാത്തില്‍ നിന്നു മുസ്ലീങ്ങള്‍ പഠിച്ചില്ലെങ്കില്‍ പിന്നെ അവരെന്തു കണ്ടിട്ടാണു പഠിക്കുക.ഗോധ്രയുടെ കാരണങള്‍ എന്തുമാകട്ടെ..അതിനു ശേഷം നടന്ന കൂട്ടക്കൊല ആസൂത്രിതമായിരുന്നുവെന്നും പെട്ടെന്നുണ്ടായ വികാരത്തിന്റെ ഫലമല്ല എന്നുള്ള റിപ്പോര്‍ട്ടുകളൊന്നും താങ്കള്‍ കണ്ടിട്ടില്ലായിരുന്നോ..
---
കാണാപ്പൂറം 100 വാള്‍ നിസാരമല്ലെന്നു പറഞ്ഞിടത്തു 2000 ത്തിനെ എത്ര നിസാരമായിയാണു കണ്ടതു.
---
ദേശഭക്തിയാണു പ്രശ്നമെങ്കില്‍ ദേശീയ ഗാനവും ചൊല്ലില്ലല്ലോ..ഹിന്ദു ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന വന്ദേമാതരം ചൊല്ലാന്‍ തങ്ങളുടെ വിശ്വാസം സമ്മതിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ചു ചൊല്ലിക്കുന്നതല്ലെ തീവ്രവാദം...ഇന്നു വരെ കേട്ടിട്ടില്ലാത്ത ഇത്തരം പ്രശ്നങ്ങള്‍ ഇപ്പൊ പൊക്കിക്കൊണ്ടുവരുന്നതെന്തിനാണെന്നു ഏതു കൊച്ചു കുട്ടിക്കും മനസ്സിലാകും...
[s.kumar]ഒരു മുസ്ലീം പേരു കണ്ടാല്‍മതി. അവന്‍ കള്ളനായാലും, കൊലപാതകിയായാലും,സ്ത്രീപീഠനക്കരനായാലും,സാത്താന്‍ തന്നെയായാലും ഭൂരിഭാഗം മുസ്ലീങ്ങളും അവനു ധാര്‍മിക പിന്തുണ നല്‍കും എന്നത്‌ വര്‍ത്തമാന യാഥാര്‍ത്ഥ്യമാണ്‌[/s.kumar]
“സ്വന്തം സമുദായത്തിന്റെ തെറ്റുകളെ അനുകൂലിക്കുന്നതാണു വര്‍ഗ്ഗീയത”(പ്രവാചകന്‍)..പ്രവാചകനെ അനുസരിക്കുന്ന് ഒരു മുസ്ലിം അങനെ ചെയ്യാന്‍ വഴിയില്ല.
-----
ഇസ്ലാമിക തീവ്രവാദം..എന്തു സുന്ദരമായിട്ടാണു ആ പദം ഉപയോഗിക്കുന്നത്. തീവ്രവാദത്തിന്റെ മൂല കാരണം ഇസ്ലാന്മായിരുന്നെങ്കില്‍ അങനെ പറയാമാ‍ായിരുന്നു...ഇതിനെ വെണമെങ്കില്‍ ബാബരി തീവ്രവാദമെന്നൊ,
---
ബി ജെ പിയുടെ അമ്പല രാഷ്ടീയത്തെക്കുറിച്ചും ,രാമഭൂമിയുടെ ചരിത്രാടിത്തറയെക്കുറിചും,ആര്‍ സ് സ്,ബജ്രന്ഗ്ദള്‍ തുടങ്ങിയവയെക്കുറിച്ചും ഇവിടെ വിവരിച്ചു സമയം കളയാന്‍ സമയമില്ലാത്തതു കൊണ്ടു ഇവിടെ നിര്‍ത്തുന്നു.

കാളിയമ്പി said...

കാണാപ്പുറം വളരെ വ്യക്തമായി മറുപടി നല്‍കിയിരിയ്ക്കുന്നു..നകുലന്‍ മാഷേ..താങ്കളോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു..

ശ്രീമാന്‍ ഇബ്നുസുബൈറെ..നകുലന്‍ മാഷ് ഇസ്ലാമികമെന്ന് പറഞ്ഞ് ഈ നാട്ടില്‍ വളരുന്ന തീവ്രവാദ പ്രവണതകളേപ്പറ്റി പറയുമ്പോള്‍ എന്തിനാണ് ആര്‍ എസ്സ് എസ്സ് ഉം ബീ ജേ പ്പീയും മറ്റും ചെയ്ത കാര്യങ്ങള്‍ പൊക്കിക്കൊണ്ട് വരുന്നത്..അദ്ദേഹം ആര്‍ എസ്സ് എസ്സ് ഇനേയും ബീ ജേ പ്പീ യേയും ഒന്നും ഇവിടെ പുകഴ്ത്തി സംസാരിച്ചില്ലല്ലോ?

“അതു മറക്കാന്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ട് “
എ ന്നു താങ്കള്‍ പറഞ്ഞിരിയ്ക്കുന്നു..എന്തു മറക്കാന്‍ എന്നാണ് താങ്കള്‍ പറയുന്നത്?..

പണ്ട് പറഞ്ഞതാണ്..ഒന്നു കൂടി പറഞ്ഞോട്ടേ

എത്ര അമ്പലങ്ങള്‍ പൊളിച്ചിരിയ്ക്കുന്നു..എത്രനാള്‍ മുസ്ലീമായി ജനിയ്ക്കാത്തതിന് അധികനികുതി കൊടുത്തിരിയ്ക്കുന്നു.എത്ര സന്യാസിമാരും സൂഫിമാരും എത്രയെത്ര ഔറംഗസേബുമാരുടെ വാളിനിരയായിരിയ്ക്കുന്നു.ഭീരുക്കളായതു കൊണ്ടാണന്നു വിചാരിയ്ക്കുന്നുണ്ടെങ്കില്‍ എനിക്കിഷ്ടമാണ് ആ ഭീരുത്വം.അതുകൊണ്ട് ഒരു കൂട്ട രക്തച്ചൊരിച്ചില്‍ ഒഴിവായി..അങ്ങു പറഞ്ഞ പോലെ ചിന്തിച്ചാല്‍...നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഒരു അല്‍ ഖൊയിദായുടെ ഹിന്ദു രൂപം ഉടലെടുത്തെനേ ഭാരതത്തില്‍..എന്തുകൊണ്ടതുണ്ടായില്ല എന്നാലോച്ചിട്ടുണ്ടൊ?

ചരിത്രത്തില്‍ ചെയ്തതിനെയൊക്കെ ന്യായികരിയ്ക്കേണ്ട കാര്യം നമുക്കില്ല.
അതൊന്നും നമ്മുടെയാരുമല്ല..ആരൊക്കേയോ എന്തൊക്കേയോ ചെയ്തതിന് നമ്മളെന്തു പിഴച്ചു?
ആ ഉത്തരത്തിനപ്പുറം ഉത്തരങ്ങള്‍ വരുമ്പോഴാണ് കാര്യം.

കാരണം ആ ഉത്തരങ്ങള്‍ നില്‍ക്കുന്നത് വര്‍ത്തമാനകാലത്തു തന്നെയാണ്

അടുത്തത് ചിന്തകന്‍ പറയുന്നു..

*“ഗുജറാത്തില്‍ നിന്നു മുസ്ലീങ്ങള്‍ പഠിച്ചില്ലെങ്കില്‍ പിന്നെ അവരെന്തു കണ്ടിട്ടാണു പഠിക്കുക.ഗോധ്രയുടെ കാരണങള്‍ എന്തുമാകട്ടെ..അതിനു ശേഷം നടന്ന കൂട്ടക്കൊല ആസൂത്രിതമായിരുന്നുവെന്നും പെട്ടെന്നുണ്ടായ വികാരത്തിന്റെ ഫലമല്ല എന്നുള്ള റിപ്പോര്‍ട്ടുകളൊന്നും താങ്കള്‍ കണ്ടിട്ടില്ലായിരുന്നോ..“*

എന്ന്..മുസ്ലീങ്ങള്‍ എന്താണ് പഠിയ്ക്കേണ്ടത്? തീവ്രവാദിയാകണമെന്നോ..മുന്‍പ് ചോദിച്ച പോലെ അങ്ങനെയെങ്കില്‍ ഹിന്ദു എന്നു പറയപ്പെടുന്ന സമൂഹത്തിലെത്ര പേര്‍ തീവ്രവാദികളായേനേ..ഇന്നും പരിവാരമായിരിയ്ക്കുന്നത് ഒരു ശതമാനം വരുന്ന ഹൈന്ദവര്‍ എന്ന് പറയപ്പെടുന്ന..ഒന്നു കൂടെ വായിയ്ക്കുക ഹൈന്ദവര്‍ എന്നു പറയപ്പെടുന്ന ജനതയാണ്..സഹിഷ്ണുത എന്നേ ഞാന്‍ പറയൂ..

ഒന്നു കൂടേ പറയാം

ചരിത്രത്തില്‍ ചെയ്തതിനെയൊക്കെ ന്യായികരിയ്ക്കേണ്ട കാര്യം നമുക്കില്ല.
അതൊന്നും നമ്മുടെയാരുമല്ല..ആരൊക്കേയോ എന്തൊക്കേയോ ചെയ്തതിന് നമ്മളെന്തു പിഴച്ചു?
ആ ഉത്തരത്തിനപ്പുറം ഉത്തരങ്ങള്‍ വരുമ്പോഴാണ് കാര്യം.
കാരണം ആ ഉത്തരങ്ങള്‍ നില്‍ക്കുന്നത് വര്‍ത്തമാനകാലത്തു തന്നെയാണ്..

അങ്ങനെ വര്‍ത്തമാന കാലത്ത് നില്‍ക്കുന്ന മദനിയേയും ബാഷയേയും ദാവൂദിനേയും മോഡിയേയും പോലുള്ള ഉത്തരങ്ങള്‍..

ഇതിനിയും തുടരുകയാണേങ്കില്‍...

കൊടിയുടെ നിറവും ജാതിയും മതവും വര്‍ഗ്ഗവും മണ്ണാങ്കട്ടദേശവുമൊന്നുമില്ലാതെയൊരു ജനതതി ഈ നാട്ടില്‍ ജീവിച്ചിരുപ്പുണ്ട്..

ഞാനതിലൊരാളാണ്..മുന്നുപിന്ന് നോക്കാതെ ചത്താലും വേണ്ടൂല്ല എന്നുവച്ച് തീവ്രവാദം ഞാനും തുടങ്ങിപ്പോകും..അത്ര വശം കെട്ടിരിയ്ക്കുന്നു..ഈ ഹിപ്പൊക്രസി കാരണം..നാട്ടില്‍ ജീവിയ്ക്കാന്‍ വയ്യന്നായിരിയ്ക്കുന്നു..

സജിത്ത്|Sajith VK said...

സുഹൃത്തേ,
വിമര്‍ശനങ്ങളില്‍ നല്ലതാണ് എന്നുതന്നെയാണ് എന്റെയും കാഴ്ചപ്പാട്. പ്രത്യേകിച്ച് താങ്കളെപ്പോലുള്ളവര്‍ നല്ലവാക്കുകളുപയോഗിച്ച്, എന്റെ കാഴ്ചപ്പാടുകളോട് എവിടെയാണ് വിയോജിക്കുന്നത് എന്ന് വ്യക്തമാക്കുമ്പോള്‍... (വ്യക്തിഹത്യ ചിലപ്പോഴൊക്കെ ബ്ലോഗുകളില്‍ കണ്ടിട്ടുണ്ട്, അതിനോടെനിക്ക് അറപ്പാണ്..). വിയോജിക്കുന്നവരുമായി ആശയ വിനിമയം നടത്തുന്നത് ഇരുവരുടേയും കാഴ്ചപ്പാട് വിശാലമാക്കാന്‍ സഹായിച്ചേക്കാം. ചര്‍ച്ചയ്ക്കൊടുവില്‍ നമുക്ക് ഒരു പൊതു കാഴ്ചപ്പാചിലെത്താനായാന്‍ അത് വന്‍വിജയം..
ഇനി കാര്യത്തിലേക്ക് കടക്കാം.
. മഞ്ചേശ്വ‍രത്തെ ഇടതുജയം.
മഞ്ചേശ്വത്ത് കാലങ്ങളോളം CPIM യൂഡിഎഫ് നെ പിന്തുണച്ചിട്ടുണ്ട്. നിര്‍ബന്ധം ഇതായിരുന്നു, പാര്‍ട്ടിയും യുഡിഎഫും തമ്മിലടിക്കുന്നതിനിടയില്‍ ബി.ജെ.പ്പി. ജയിക്കരുത്. ഈ പ്രാവശ്യം കേരളത്തിലാകമാനം സാഹചര്യം അനുകൂലമായപ്പോള്‍ മഞ്ചേശ്വരത്തും പാര്‍ട്ടി നിലപരിശോധിച്ചു. ജയിക്കാന്‍ പറ്റും എന്ന് പാര്‍ട്ടിക്ക് ഉറപ്പായപ്പോള്‍ യൂഡിഎഫിനെ പിന്തുണയ്ക്കുന്നതിനു പകരം തനിച്ചുജയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
മുസ്ലിം വോട്ടര്‍മാര്‍ പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ട്, അതിനര്‍ഥം, തീവ്രവാദികള്‍ സഹായിച്ചു എന്നല്ല. മുസ്ലിം സമൂഹത്തിലും ബഹുഭുരിപക്ഷവും തീവ്രവാദത്തിനെതിരാണ്.
2. ഐ എന്‍ എല്‍
ഐ എന്‍ എല്‍ എന്നത് ഒരു തീവ്രവാദ സംഘടനയല്ല. മുസ്ലീംലീഗിനേക്കാള്‍ പുരോഗമനകാഴ്ചപ്പാടുള്ള സംഘടനയാണ്. ഇസ്ലാമിക സമൂഹത്തില്‍ ഒരു ബദല്‍ കാഴ്ചപ്പാടുയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു.

ഈ രണ്ട് വിഷയത്തേക്കുറിച്ചുമല്ല നാം ചര്‍ച്ചചെയ്യേണ്ടത് എന്ന് എനിക്ക് തോന്നുന്നു. മറിച്ച്, ഒന്നാമത്തെ വിഷയത്തിന്‍ പറഞ്ഞിരിക്കുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനമാണ്. അതായത്, എന്തുകൊണ്ട് ബിജെപിയെ, കോണ്‍ഗ്രസിനേക്കാള്‍, മുസ്ലിംലീഗിനേക്കാളും, ശക്തമായി എതിര്‍ക്കുന്നു?
ഉത്തരം ഇതാണ്:
രണ്ടിനെയും ഞങ്ങള്‍ എതിര്‍ക്കുന്നു, ശക്തമായി തന്നെ.. ശക്തിയുള്ളിടത്തെല്ലാം എതിര്‍ത്തുതോല്‍പ്പിച്ചിട്ടുമുണ്ട്. എന്നാല്‍ രണ്ടിനും വളരാന്‍ കഴിയുന്നതിന്റെ പരമാവധി വ്യത്യസ്തമാണ്.
ന്യൂനപക്ഷ മതമൌലികത തീവ്രവാദത്തിലാണവസാനിക്കുന്നത്. ഭൂരിപക്ഷ മതമൌലികവാദമോ ഫാസിസത്തിലേക്കാണ് നയിക്കുന്നത്.
ഫാസിസം തീവ്രവാദത്തേക്കാള്‍ വളരെ വളരെ ഭീകരമാണ് എന്ന് ഞാന്‍ കരുതുന്നു.
ഇത് തീവ്രവാദത്തെ ന്യായീകരിക്കുകയല്ല. CPIM മതതീവ്രവാദത്തെ സഹായിച്ചു എന്ന് താങ്കള്‍ കരുതുന്നത് ഏതെല്ലാം കാര്യങ്ങളിലാണെന്ന് അറിയാന്‍ താത്പര്യമുണ്ട്.

Unknown said...

സജിത്തേ,

ചര്‍ച്ചയ്ക്കു തയ്യാറായതിനു നന്ദി. അല്പം വിശദമായി എഴുതിയാല്‍ കൊള്ളാമെന്നുണ്ട്‌. താങ്കള്‍ക്കു മുന്‍പേ ഇവിടെ കമന്റുകളിട്ട പല സുഹൃത്തുക്കള്‍ക്കും മറുപടി കൊടുക്കാനുമുണ്ട്‌. എനിക്ക്‌ അല്പം കൂടി സമയം തരുമല്ലോ.


ചിന്തകന്‍, ബയാന്‍, ഇന്‍സാന്‍, ഇബ്നു സുബൈര്‍ തുടങ്ങിയ സുഹൃത്തുക്കളോട്-

നിങ്ങളുടെ എല്ലാവരുടേയും അഭിപ്രായങ്ങള്‍ വായിച്ചു. പലപ്പോഴും ഞാന്‍ തന്നെ മനസ്സിലിട്ടുരുക്കിയ ചില ചിന്തകളും മുമ്പു തന്നെ സുഹൃത്തുക്കളുമായും അല്ലാതെയും നടത്തിയ ചര്‍ച്ചകളിലൊക്കെ ഉരുത്തിരിഞ്ഞു വന്നിരുന്ന ചില ചോദ്യങ്ങളുമൊക്കെത്തന്നെയാണ് നിങ്ങള്‍ പലരുടേയും വാക്കുകളില്‍ ചിതറിക്കിടക്കുന്നത്‌. അതുകൊണ്ടൊക്കെത്തന്നെ നിങ്ങളുടെ വികാരങ്ങള്‍ എനിക്കെളുപ്പം ഉള്‍ക്കൊള്ളാനാവും. ചോദ്യങ്ങള്‍ക്കെല്ലാം എനിക്കു മറുപടിയുമുണ്ട്‌.

‘സഹതാപത്തിനും ദു:ഖത്തിനുമെല്ലാമപ്പുറം, ഇനിയും ഇവയൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്കെന്തു ചെയ്യാന്‍ പറ്റും’ എന്ന മട്ടിലൊരു ചോദ്യം ഉയര്‍ന്നു വന്നതാണ് (കടപ്പാട്‌ ഇന്‍സാന്) ഇക്കൂട്ടത്തില്‍ ഏറ്റവും തിളക്കമുള്ളത്‌ എന്നു ഞാന്‍ പറയും. ഗൌരവമേറിയ ചര്‍ച്ച അര്‍ഹിക്കുന്ന കാര്യമാണത്‌. നമുക്ക്‌ സംസാരിക്കേണ്ടതുണ്ട്‌.

കുറച്ചധികം തിരക്കുകളില്‍ പെട്ടിരിക്കുകയാണിപ്പോള്‍.
ബ്ലോഗ് എഴുതുന്നതുപോയിട്ട്` പത്രങ്ങള്‍ വായിക്കാന്‍ പോലും പറ്റുന്നില്ല. എനിക്ക്‌ രണ്ടുമൂന്നു ദിവസം കൂടിയെങ്കിലും തരണമെന്നപേക്ഷ.

qw_er_ty

വിചാരം said...

പോസ്റ്റും കമന്‍റുകളും വായിച്ചു ... ഇബ്നു സുബൈറും ചിന്തകനും നാണയത്തിനെ ഒരു വശവും കാണാപ്പുറവും അംബിയുമെല്ലാം നാണയത്തിന്‍റെ മറുവശവുമായാണ് എനിക്ക് അനുഭവപ്പെട്ടത് ... നിങ്ങള്‍ ഇരുവശവും ഒന്നായി ചേര്‍ന്ന് ഞങ്ങളെ കൊല്ലൂ .... മതത്തിന്‍റേയും ജാതിയുടേയും പേര് പറഞ്ഞു പരസപരം വെട്ടി മരിക്കുന്ന നിങ്ങളോട് സഹതാപമാണുള്ളത് .. നിങ്ങള്‍ വെട്ടി മരിക്കപ്പെടുമ്പോള്‍ അനാഥമാകുന്ന ഒരു കൂട്ടരുണ്ട് അമ്മമ്മാരും സഹോദരിമാരും ഭാര്യമാരും അവരുടേ വേദനകള്‍ക്ക് വേര്‍ത്തിരിവുണ്ടോ ? വിശ്വാസം വ്യക്തിയിലൊതുക്കുക .... ഇതെലാം കാണുമ്പോള്‍ വേദനിക്കുന്നു സുഹൃത്തുക്കളെ

ibnu subair said...

Post a Comment On: ഫീ സബീല്‍ "കൈപ്പള്ളി ഡീലിറ്റ്‌ ചെയ്ത ഇബ്നു സുബൈറിന്റെ കമന്റ്‌"
No comments yet. - Hide Original Post Reply Reply to author Forward Print Individual message Show original Report this message Find messages by this author
പ്രിയപ്പെട്ട കാണാപ്പുറം, സദ്ദാം വധം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം...എന്നത് എന്റെ മാത്രം കാഴ്ചപ്പാടല്ല, ലോകത്തെ അറിയപ്പെടുന്ന പല രാഷ്ട്രീയ നിരീക്ഷകര് അഭിപ്രായപ്പെട്ടതുപോലെ എന്റെ മുന്നിലുള്ള തെളിവുകളും സാധ്യതകളൂം വച്ച് ഞാനും അത്തരതില് തന്നെ കരുതുന്നു,

എന്റെ എഴുത്തിലെ അവേശതെക്കുറിച്ചു താങ്കള് പറഞ്ഞത് ശരിയോ എന്ന് എന്റെ പോസ്റ്റുകള് വയിച്ചാല് താങ്കള്ക്ക് മനസ്സിലാക്കവുന്നതേയുള്ളൂ..തീവ്രവാദത്തെക്കുറിച്ചുള്ള എന്റെ നിലപാടുകളും താങ്കള്ക്ക് അതില് നിന്നും ഏറെക്കുറേ മനസ്സിലാക്കാന് കഴിയും,

സുഹൃത്തെ താങ്കളുടെ പോസ്റ്റില് ആക്ഷേപിക്കുക എന്ന കാര്യം താങ്കള് ഉദ്ദേശിച്ചിട്ടില്ലെങ്കില് തന്നെയും താങ്കള് ചെയ്യുന്നത് അതു തന്നെയാണ്..ഏതു ബ്ലോഗറോടാണ് ഇബ്നു സuബൈര് ഒരിക്കലെങ്കിലും "താറടിച്ചില്ലേ എന്നു ചോദിച്ചത്"?

അഫ്സല് ഗുരു മാധ്യമ ഭീകരതയുടെ ഇരയാണ് എന്നെഴുതിയാല് അത് തീവ്രവാദമാകുമോ? കോടതി എന്തുകൊണ്ട് അഫ്സല് ഗുരു മുന്നോട്ടു വച്ച തെളിവുകളെ പരിഗണിക്കാന് തയ്യാറായില്ല? കുറഞ്ഞത് അയാളുടെ മൊബെയിലിലേക്ക് വന്ന കോളുകളെക്കുറിച്ചെങ്കിലും ..

ഈയൊരു സമൂഹ ബോധം.. സുഹൃത്തെ തോക്കും ബോംബുമായിറങ്ങി നിസാരമായ നക്കാപ്പിച്ചകള്ക്കുവേണ്ടി നടത്തുന്ന തീവ്രവാദമെന്ന കൂലിത്തല്ലിനെ ഒരേ സമയം എതിര്ക്കേണ്ടി വരുന്നതോടൊപ്പം അധിനിവേശതിനെതിരില് നടക്കുന്ന പോരാട്ടങ്ങള്ക്ക് പിന്തുന കൊടുക്കേണ്ട ഗതികേടിലുമാണ് ഇന്ന് മുസ് ലിം സമൂഹം, ആ ഒരവസ്ഥ താങ്കള് മനസ്സിലാക്കുമെന്നും, എന്റെ നിലപാടുകളെ യാധാര്ഥ്യ ബോധതോടെ വിശകലനം ചെയ്യുമെന്നും ഞാന് കരുതട്ടെ..! --Posted by ibnu subair to കൈപ്പള്ളി :: Kaippally at 1/25/2007 06:01:10 AM
posted by ibnu subair at 11:56 AM on Jan 25, 2007

Unknown said...

വിചാരം,
സങ്കടം കൊണ്ടു ചോദിച്ചു പോകുകയാണ്. ഈ പോസ്റ്റിലൂടെ ചോദിച്ച - പല പല കമന്‍റുകളിലൂടെ ചോദിച്ച - അതേ ചോദ്യം തന്നെ എന്നെക്കൊണ്ടു വീണ്ടും താങ്കള്‍ ചോദിപ്പിക്കുന്നു. ‘മുസ്ലിം വിരോധി’ എന്ന വിളിപ്പേരു കേള്‍ക്കാതെ ഇവിടെയാര്‍ക്കും തീവ്രവാദത്തേക്കുറിച്ചു സംസാരിക്കാനാവില്ലെന്നാണോ? ‘വര്‍ഗ്ഗീയവാദി’ എന്ന വിളിപ്പേരു കേള്‍ക്കാതെ ഒരുവന് സമൂഹത്തിലെ കാപട്യങ്ങളേയും കൂസിസ്റ്റ്‌ നിലപാടുകളേയും വിമര്‍ശിക്കാനാവില്ല എന്നാണോ?

ഇവിടെ കേരളത്തില്‍ മുസ്ലിം തീവ്രവാദത്തിന്റ്റെ വിപത്തു തിരിച്ചറിഞ്ഞ്‌ അതിനെതിരെ ശക്തമായ ചെറുത്തു നിൽപ്പു നടത്തുന്നവര്‍ പലരുമുണ്ട്‌. എന്നാല്‍ അവയില്‍ ഏറ്റവും ശക്തവും ഫലപ്രദവുമായ പ്രതിരോധം തീര്‍ക്കുന്നതും ആശയപരമായ തിരിച്ചടികള്‍ ഒരുക്കുന്നതും സമാധാനകാംക്ഷികളായവര്‍ നേതൃത്വം നല്‍കുന്ന വിവിധ മുസ്ലിം സംഘടനകള്‍ തന്നെയാണെന്നു തോന്നുന്നു. അല്ലാതെ സാംസ്കാരികനായകന്മാരെന്നു സ്വയം വിളിക്കുന്നവരോ കപടമതേതരവാദികളോ രാഷ്ട്രീയനേതാക്കന്മാരോ നിയമപാലകരോ സംഘപരിവാര്‍ ‍പോലുമോ അല്ല. എന്നെയും ഏതും പോരാത്ത അംബിയേപ്പോലും താങ്കള്‍ പിടിച്ച്‌ ഒരു നാണയത്തിന്‍റെ ഒരു വശത്തൊട്ടിച്ചുവല്ലോ. താങ്കളുടെ ‘വിചാര’മനുസരിച്ചാണെങ്കില്‍, ന്യായമായും തീവ്രവാദത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന ആ മുസ്ലിം സംഘടനകളെയും കൂടി താങ്കള്‍ ഞങ്ങളുടെ വശത്താണ് ഒട്ടിച്ചേക്കുക. അവരോടൊപ്പം നില്‍ക്കാന്‍ അഭിമാനമുണ്ട്‌, വിചാരം. അവരേക്കൂടി ഒട്ടിക്കുക. വേഗം!

ഏതു മതത്തിന്‍റെ പേരിലാണ് ഞാന്‍ വാളെടുത്തതായി താങ്കള്‍ക്കു തോന്നുന്നത്‌ ?ഏതിനെതിരെയാണ് ഞാന്‍ വാളെടുത്തത്‌? എന്‍റെ ഏതു വാചകം വായിച്ചിട്ടാണ് താങ്കള്‍ക്കങ്ങനെ തോന്നിയത്‌? ഇതെല്ലാം കണ്ടും കേട്ടും സഹികെട്ടിട്ടാണ് ‘എടുത്തുപോകും’ എന്ന്‌ അംബി പറഞ്ഞത്‌. ഉടനെ ദാ അദ്ദേഹത്തിന്‍റെ നെറ്റിയിലും ലേബലൊട്ടിച്ചു. കൂസിസ്റ്റുകളേപ്പോലെ തരം താഴാതിരിക്കാന്‍ ശ്രമിക്കൂ വിചാരം.

ഞാന്‍ എന്‍റെ വിമര്‍ശനങ്ങള്‍ ‘സംഘപരിവാര്‍ ഭാഗ‘ത്തേക്കു കൂടി തുല്യമായി വ്യാപിപ്പിക്കുന്നില്ല - അവരേക്കുറിച്ചുള്ള എന്‍റെ പരാതികള്‍ ദുര്‍ബലമാണ് - എന്നൊക്കെയാണ് പരാതിയെങ്കില്‍ അതിനെനിക്കു വ്യക്തമായ മറുപടിയുണ്ട്‌. K.E.N. തന്റ്റെ ചില ലേഖനങ്ങളില്‍ പറഞ്ഞിട്ടുള്ള(ആരോപിച്ചിട്ടുള്ള)തുപോലെ ‘അടിച്ചേല്പിക്കപ്പെടുന്ന സാമാന്യബോധം കൊണ്ടുണ്ടാവുന്ന ഒരു പ്രശ്ന‘മാണെന്നു തോന്നുന്നു എന്‍റേയും. അദ്ദേഹത്തിനു മറുപടി കൊടുത്തുകൊണ്ടുള്ള ഒരു ലേഖനവും, മുന്‍പ്‌ എന്നെ RSS പ്രവര്‍ത്തകനായി തെറ്റിദ്ധരിച്ചിരുന്ന ചില ബ്ലോഗ്ഗര്‍മാര്‍ക്കുള്ള മറുപടിയായി ‘ഞാനെന്തിനെഴുതുന്നു’ എന്ന ഒരു പോസ്റ്റും ഒക്കെ തുടങ്ങിവച്ചിട്ട്‌ കുറേ നാളായി. എത്രയും പെട്ടെന്ന്‌ അവയൊക്കെ തീര്‍ത്ത്‌ അവതരിപ്പിക്കാം.

അനാഥരാക്കപ്പെടുന്ന അമ്മമാരേയും പെങ്ങന്മാരേയ്യും ഭാര്യമാരേയും ഒക്കെ ഓര്‍ത്തു മാത്രമേ താങ്കള്‍ ആശങ്കപ്പെടുന്നുള്ളൂ. അവര്‍ ഒന്നുമില്ലെങ്കിലും ഈ ലോകത്തു കുറേ ജീവിച്ചവരല്ലേ? വെട്ടുകൊണ്ടില്ലെങ്കില്‍ത്തന്നെയും നമ്മളും അധികം താമസിക്കാതെ ആയുസ്സെത്തി മരിക്കും. പക്ഷേ, ഇനിയും പാലുകുടി മാറാത്ത, നാളെ ഇവിടെ ജീവിക്കേണ്ടവരായ പിഞ്ചു കുട്ടികളെ താങ്കള്‍ മറന്നതെന്താണ്? എത്ര കൊടിയ ഭീകരവാദത്തിന്‍റെ തെളിവുകള്‍ പുറത്തുവന്നാലും ‘ഞാനൊരക്ഷരം ശബ്ദിക്കില്ല’ എന്നു ശാഠ്യം പിടിച്ച്‌ താങ്കളേപ്പോലെയുള്ളവര്‍ ആ കുട്ടികള്‍ക്കായി ഒരുക്കിവയ്ക്കുന്ന നാളെകള്‍ നരകതുല്യമല്ലെങ്കില്‍ പിന്നെയെന്താണ്‌? ‘സ്നേഹം‘ എന്നത്‌ പേരിടുന്നതിലും പ്രവൃത്തിയിലും മാത്രം പോര വിചാരം - നാളത്തേക്കുള്ള കരുതിവയ്പ്പുകളിലും വേണം.

“ഇതെല്ലാം കാണുമ്പോള്‍ വേദനിക്കുന്നു“ എന്നു നിങ്ങള്‍ പറയുന്നത്‌ ശുദ്ധകാപട്യമായിട്ടാണ് എനിക്കു തോന്നിയത്‌. ഏതു കാണുമ്പോഴാണ് താങ്കള്‍ക്കു വേദന? 12 വര്‍ഷമായി വിദേശത്തു കഴിയുന്ന താങ്കള്‍ക്ക്‌ എന്താണ് കാണാന്‍ സാധിച്ചിട്ടുണ്ടാവുക?

‘നിങ്ങള്‍ ഇരുവശവും ഒന്നായി ചേര്‍ന്ന്‌ ഞങ്ങളെ കൊല്ലൂ’ എന്ന പ്രയോഗത്തില്‍ വലിയൊരു വൈരുദ്ധ്യമുണ്ട്‌. യഥാര്‍ത്ഥത്തില്‍ ഇബ്നു സുബൈര്‍ ഒക്കെ ഉയര്‍ത്തിപ്പിടിക്കുന്ന ‍ തീവ്രചിന്തകള്‍ എത്ര നിരുപദ്രവകരങ്ങളാണ് - നിശ്ശബ്ദത ആയുധമാക്കുന്ന കൂസിസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍? പെട്ടെന്നുണ്ടാകുന്ന പ്രക്ഷുബ്ദ്ധതയും പക്വതക്കുറവും ചേര്‍ന്നൊരുക്കുന്ന ഒരു പോട്ടിത്തെറിക്കപ്പുറം പോകില്ല - പലപ്പോഴും അയാളേപ്പോലെയുള്ളവരുടെ ചിന്തകള്‍. അയാളുടെ വിചാരമെന്ത്‌ - അടുത്ത പ്രവൃത്തിയെന്ത്‌ - എന്നൊക്കെ നമുക്ക്‌ വ്യക്തമായും ഊഹിക്കുകയും ചെയ്യാം. എന്നാല്‍, ‘ഞങ്ങള്‍ ഇതിനൊക്കെ എതിരാണ്’ എന്നു നടിച്ച്‌ മിണ്ടാതിരിക്കുകയും അണിയറയില്‍ എല്ലാത്തിനും വളം വച്ചുകൊടുത്ത്‌ ഫലം കൊയ്യുകയും ചെയ്യുന്ന കൊടും കൂസിസ്റ്റുകളുടെ നീക്കങ്ങള്‍ നമുക്കു നേരി‍ട്ടു കാണാവുന്നവയല്ല. അതു കൊണ്ടു തന്നെയാണ് കൂസ്റ്റിസ്റ്റുകളെ ലോകം ഭയക്കുകയും വെറുക്കുകയും ചെയ്യുന്നത്‌. മിണ്ടാതിരുന്ന്‌ നല്ലപേരു നിലനിര്‍ത്താമെന്നു കരുതുന്നുവെങ്കില്‍ അത്‌ പരമാബദ്ധമാണെന്നു ചുരുക്കം.

ഞാനീ പോസ്റ്റ്‌ എഴുതിക്കഴിഞ്ഞതിനു ശേഷമാണ്, ബേപ്പൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദുഷ്ക്കരമാക്കുന്ന വിധത്തില്‍, അന്നു തകര്‍ന്ന വള്ളങ്ങളുടെ അവശിഷ്ടങ്ങള്‍ ആരോ കത്തിച്ചു കളഞ്ഞത്‌. ഏറ്റവും പുതിയ സംഭവം.
മിണ്ടാതിരിക്കണം - അല്ലേ വിചാരം?

ശ്രമിക്കാം. ഇനിയും കണ്ണടച്ച്‌, കാതുപൊത്തി, കുറെക്കാലം കൂടി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാം. പക്ഷേ ഒന്നോര്‍ക്കണം. കേരളത്തില്‍ അനുദിനം നടക്കുന്നതെന്ത്‌ - ഇവിടുത്തെ അന്തരീക്ഷം എത്രമാത്രം കലുഷിതമാണ് എന്നൊക്കെ ഞങ്ങള്‍ പലരും തിരിച്ചറിയുന്നത്‌ ഇന്‍റെര്‍നെറ്റ് വാര്‍ത്തകളിലൂടെയോ ബ്ലോഗുകളിലൂടെയോ അല്ല. ഓരോ ദിവസവും നേരിട്ടു കാണുന്ന കാഴ്ചകളിലൂടെ, കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെ, ശ്വസിക്കുന്ന വായുവിലൂടെയാണ്. ഞങ്ങള്‍ക്ക്‌ പല കാര്യങ്ങളിലും ആകുലതയുണ്ട്‌. ഞങ്ങളുടെ ‘വിചാര‘ങ്ങള്‍ വ്യത്യസ്തങ്ങളാണ്. ആയേ തീരൂ.

വിദേശരാജ്യങ്ങളില്‍, ആരൊക്കെയോ ചേര്‍ന്ന്‌ ഒരുക്കിത്തരുന്ന സുരക്ഷിതത്വത്തിന്‍റെ കീഴില്‍ കഴിയുമ്പോള്‍ ഇതേക്കുറിച്ചൊക്കെ ആശങ്കപ്പെടാനും സംസാരിക്കാനുമെല്ലാമുള്ള താല്പര്യം നഷ്ടപ്പെടുന്നതു സ്വാഭാവികം. പക്ഷേ - വെട്ടിത്തുറന്നു പറയുന്നതില്‍ ക്ഷമിക്കുക - ഈ നിശ്ശബ്ദത ഇനിയും തുടരാണാണു ഭാവമെങ്കില്‍ - എന്നെങ്കിലുമൊരിക്കല്‍, സ്വന്തം വേരുകള്‍ തേടി ഈ മണ്ണില്‍ വന്ന്‌ കുറച്ചു നാളെങ്കിലും ഇവിടെക്കഴിയാമെന്നു വിചാരിച്ചു നിങ്ങള്‍ തിരിച്ചെത്തുകയാണെങ്കില്‍, അന്ന്‌
ബോംബുസ്ഫോടനങ്ങളും വെടിവയ്പ്പുകളും ദീനരോദനങ്ങളും നിറഞ്ഞ
കുറേ കാശ്മീരിയന്‍ രാത്രികള്‍ നിങ്ങളെ ഇവിടെ കാത്തിരിക്കുന്നുണ്ടാവും.
സ്വാഗതം ഇപ്പോഴേ പറഞ്ഞുവയ്ക്കുന്നു. അന്നൊക്കെ ഇവിടെ “ആരെന്നുമെന്തെന്നുമാര്‍ക്കറിയാം“?

വിചാരം said...

പ്രിയ കാണാപ്പുറം എനിക്കുള്ള മറുപടി ഞാന്‍ വായിച്ചു പ്രത്യേകിച്ച് ഈ (എത്ര കൊടിയ ഭീകരവാദത്തിന്‍റെ തെളിവുകള്‍ പുറത്തുവന്നാലും ‘ഞാനൊരക്ഷരം ശബ്ദിക്കില്ല’ എന്നു ശാഠ്യം പിടിച്ച്‌ താങ്കളേപ്പോലെയുള്ളവര്‍) ആരോപണം വളരെ വ്യക്തമായ മറുപടി എനിക്കുണ്ട് അതിവിടെ എഴുതിയാല്‍ തന്നെ പോക്കി ലേഖനമായിതീരും താങ്കളോട് മാത്രമായി അതുപങ്കുവെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു പറ്റുമെങ്കില്‍ എനിക്കൊരു മെയില്‍ ചെയ്യുക
maliyekkal2@gmail.com

വിചാരം said...

താങ്കളെ കുറിച്ച് ഞാന്‍ എഴുതിയ ആരോപണം

തികച്ചു ഏകപക്ഷീയമായ ആക്രമണമാണ് താങ്കള്‍ ആക്ഷേപഹാസ്യവിമര്‍ശനത്തിലൂടെ താങ്കള്‍ ഉന്നയിച്ചത് ഇതിന്‍റെ മറുവശം ഇബ്നു സബൈറും അപ്പോള്‍ സ്വാഭാവികമായും എനിക്ക് നിങ്ങളെ രണ്ടു പേരേയും ഒരേ നാണയത്തിന്‍റെ ഇരുവശമായാണ് ദര്‍ശ്ശിക്കാന്‍ കഴിഞ്ഞത്, താങ്കള്‍ ഒരു കണ്ണുകൊണ്ട് കാണുന്നു അതേ പോലെ ഇബ്നുസുബറും ചിന്തകനും അവരുടേ ഓരോ കണ്ണുകൊണ്ട് കാണുന്നു ... രണ്ടു കണ്ണും തുറന്നു നോക്കുക അപ്പോളറിയാം ഏതാണ് ശരി എന്താണ് ശരിയെന്ന്
ഇബ്നു സുബൈറിന്‍റേയും ചിന്തകന്‍റേയും തികഞ്ഞ വര്‍ഗ്ഗിയ സ്വരത്തോടുള്ള കമന്‍റിന് അതേ വര്‍ഗ്ഗിയ സ്വരത്തോടേ കമന്‍റിയ താങ്കളും അമ്പിയും അവരില്‍ നിന്ന് എന്ത് വ്യത്യാസമാണുള്ളത് ...
1992 ശേഷമാണ് ശരിക്കും മുസ്ലിങ്ങള്‍ സായുധമായി സംഘടിക്കാന്‍ തുടങ്ങിയത് അവരുടെ അരക്ഷിതബോധമാണതിന് കാരണം എരിതീയില്‍ എണ്ണ ഒഴിക്കാന്‍ ദേശദ്രോഹികള്‍ കൂട്ടു നിന്നു അവരങ്ങനെ തീവരവാദികളായികൊണ്ടിരിക്ക്കുന്നു .. മുസ്ലിങ്ങളെ തീവ്രവാദികളാക്കുക എന്നത് ഹിന്ദു തീവ്രവാദികളുടേ ലക്ഷ്യമാണ് എങ്കിലേ അസംഘടിതമായും നിഷ്പക്ഷമായും നില്‍ക്കുന്ന ഹിന്ദു സഹോദരങ്ങളെ പരിവാരത്തിന്‍റെ കൂടാരത്തിലേക്ക് ആനയിക്കപ്പെടുകയൊള്ളൂ അതിലവര്‍ പരിധിയിലധികം വിജയിക്കുകയും ചെയ്തു .. ഹിന്ദു തീവരവാദികളുടെ വിലാപം തന്നെയാണ് മുസ്ലിം തീവ്രവാദികളും വിലപൈച്ചിരുന്നത്.. ഇസ്ലാം അപകടത്തില്‍ ഇബ്നു സുബൈര്‍ മാരും .. ഹിന്ദുത്വം അപകടത്തില്‍ എന്ന് അമ്പിമാരും പുലമ്പി വിളവ് കൊയ്തത് യാഥാര്‍ത്ഥ ഹിന്ദുക്കളോ മുസ്ലിങ്ങളോ അല്ല .
ഏവര്‍ക്കുമറിയാം കാലങ്ങളായി ചില ഹൈന്ദവ ദേവാലയങ്ങളില്‍ ആര്‍.എസ്.എസ്സിന്‍റെ ആയുധപരിശീലന കളരി പ്രവര്‍ത്തിക്കുന്നത് ഇതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ച് മുസ്ലിം യുവാക്കളെ സംഘടിപ്പിച്ച് ആയുധ പരിശീലനവും മറ്റും നടത്തികൊണ്ടിരിക്കുന്നു എന്‍.ഡി.എഫ്.പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ .
1528 മുതലുള്ള ചരിത്രത്തിന് മുന്‍പും ചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട് . ബാബര്‍ തോല്പിച്ചത് ഒരു ഹിന്ദു ഭരണാധികാരിയെയല്ല ഒരു മുസ്ലിം ഭരണാധികാരിയെയാണന്ന് നമ്മുക്ക് കാണാം ബാറിനെ തോല്പിച്ചതും മറ്റൊരു മുസ്ലിം ഭരണാധികാരിയാണ് എന്നതും മറ്റൊരു യാഥാര്‍ത്ഥ്യം. ബാബരി മസ്ജിദ് പണിതത് മീര്‍ബക്കി എന്ന അവിടത്തെ പ്രമാണിയായിരുന്നു ആ പള്ളിക്ക് ബാബരി മസ്ജിദ് എന്ന നാമം ഇട്ടത് ബാബറിനെ പ്രീതിപ്പെടുത്താനായിരുന്നു എന്നതും ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട് .. ബാബര്‍ തന്‍റെ മകനായ ഹുമയൂണിനോട് (ഇത് തന്നെയാണ് നാമം എന്നു ഞാന്‍ കരുതുന്നു) പറഞ്ഞ ഉപദേശവും ചരിത്രം നമ്മെ മനസ്സിലാക്കി തരുന്നുണ്ട് .. ഭാരതത്തില്‍ അധികവും ഹിന്ദുക്കളാണ് അവരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന യാതൊരു വിധപ്രവര്‍ത്തനവും നടത്തരുത് മാത്രമല്ല ഇവരുടെയെല്ലാം സൈന്യാധിപനമാര്‍ ഹിന്ദുക്കളായിരുന്നു എന്നതും സത്യമാണ് ഇങ്ങനെയുള്ള ബാബര്‍ ഒരു ക്ഷേത്രം പൊളിച്ചു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ് അങ്ങനെ അവിടെ ക്ഷേത്രമാണ് പൊളിചെതെങ്കില്‍ ദീന്‍ ഇലാഹി എന്ന മതം സ്ഥാപിച്ച അക്ബര്‍ അവിടെ ഹൈന്ദവ ക്ഷേത്രം പുതുക്കി പണിയുമായിരുന്നു കാരണം അദ്ദേഹത്തിന്‍റെ മതം മുസ്ലിം താത്വീകചിന്തയും ഹൈന്ദവ ചിന്തകളും ഉള്‍പ്പെട്ടതായിരുന്നു, അക്ബര്‍ പല ക്ഷേത്രങ്ങള്‍ക്കും സം‍രക്ഷണവും ചിലവും നല്‍കിയിരുന്നതായി കാണാം (തിരുപ്പതി ക്ഷേത്രത്തില്‍ അകബര്‍ നല്‍കിയ കാണിക്ക ഇന്നവിടെ പ്രദര്‍ശ്ശിപ്പിച്ചിരുക്കുന്നു) കാണാപ്പുറം ചരിത്രത്തെ വളചോടിച്ച ഒരു പരാമര്‍ശം നടത്തിയത് കൊണ്ടാണ് ചെറിയൊരു ചരിത്ര പരാമര്‍ശം ഞാന്‍ നടത്തിയത്, എന്‍റെ അഭിപ്രായത്തില്‍ അവിടെ ക്ഷേത്രമോ പള്ളിയോ വേണ്ട എന്നതാണ്
താങ്കളുടെ ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ താങ്കള്‍ രണ്ട് കണ്ണും തുറന്ന് ഏതൊരു തീവ്രവാദത്തേയും ശക്തിയുക്തം എതിര്‍ക്കണം അല്ലാതെ ഒറ്റക്കണ്ണുകൊണ്ടുള്ള നോട്ടം നിഷ്പ്ക്ഷമതികളായവരെ പോലും തീവ്രവാദികളാക്കുകയോള്ളൂ ഇതുകൊണ്ട് ലാഭം നിങ്ങള്‍ക്കല്ല മറിച്ച് എന്‍.ഡി.ഏഫ്, ആര്‍.എസ്.എസ്. സംഘടനകള്‍ക്കാണ് അവര്‍ക്ക് ആളെ കൂട്ടുവാനാണ് നിങ്ങള്‍ക്ക് ലക്ഷ്യമെങ്കില്‍ തുടര്‍ന്നും ഏകപക്ഷീയമായ ലേഖനങ്ങള്‍ എഴുതികൊള്ളുക

കാളിയമ്പി said...

സുഹൃത്ത് വിചാരമേ,
രണ്ടു പ്രാവശ്യം താങ്കള്‍ ഹൈന്ദവ തീവ്രവാദം പറയുന്നവരുടെ ഇടയിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കാന്‍ കമന്റുകളിടുന്നത് ശ്രദ്ധിയ്ക്കുന്നു..

എന്തര്‍ത്ഥത്തിലാണതെന്ന് എനിയ്ക്ക് മനസ്സിലാകുന്നില്ല..ഓരോ പ്രാവശ്യവും കമന്റുമ്പോള്‍ എന്റെ മാതാപിതാക്കള്‍ ഹിന്ദുക്കളാണ് എന്നതുകൊണ്ട് മാത്രം ഡിസ്ക്ലൈമറായി “ഞാന്‍ ഹിന്ദുവല്ല“ എന്നൊന്നും പറഞ്ഞ് തടിയൂരുക എന്നത് പ്രായോഗികമല്ല.

ഇബ്രാഹീം എന്ന പേരാണെന്റേത് എന്നു വിചാരിച്ച് എന്റെ കമന്റുകള്‍ വായിച്ചു നോക്കൂ..അപ്പോഴും ഞാന്‍ ആര്‍ എസ്സ് എസ്സിന് ആളെക്കൂട്ടാന്‍ ചെയ്യുന്ന വേലയാണെന്ന് തോന്നിയാല്‍?(തോന്നിയാല്‍ ഞാനെന്തു ചെയ്യാന്‍..ആ തോന്നല്‍ താങ്കളുടേത് മാത്രം..)

ഇനി ഞാന്‍ പറഞ്ഞതിനെ ഒന്നു കൂടി പറയാം..നൂറ്റാണ്ടുകളായി മംഗോളില്‍ നിന്നും അഫ്ഗാനപ്പുറത്ത് നിന്നും വരുന്ന മുസ്ലീം മതസ്ഥരായ ആക്രമണകാരികള്‍ തങ്ങള്‍ക്ക് അന്യമായ ഒരു സംസ്കാരം എന്നതുകൊണ്ട് മാത്രം ഇന്നാട്ടില്‍ ജീവിച്ചിരുന്ന ജനതയെ ദ്രോഹിച്ചിട്ടുണ്ട്. അതിനെ മുസ്ലീം മതത്തിന്റേതായ ആക്രമണം എന്നു വിളിയ്ക്കുന്നതിനേക്കാള്‍ ആക്രമണകാരികളുടെ സ്വഭാവം എന്നു പറയുന്നതാണ് നല്ലത്.വടക്കേ ഭാരതത്തിലും മറ്റും ജനങ്ങളുടേ ഇടയില്‍ അതിന്റേതായ ചില സാമൂഹ്യ വ്യതിയാനങ്ങള്‍ പോലും വരികയുണ്ടായി..നമ്മള്‍ കേരളീയര്‍ പൊതുവേ ഇതൊന്നും അനുഭവിച്ചു ശീലമുള്ളവരല്ല..

അതേ സമയം തന്നെ ആര്‍ എസ്സ് എസ്സ് ഉം അതിന്റെ വാലുകളുമായി ഒരുകൂട്ടം ആള്‍ക്കാര്‍ ആക്രമണത്തിന്റെ ഒരു ഹൈന്ദവ രൂപം പുതുതായി ഒരുക്കിയെടുക്കുന്നുണ്ട്..അതിനെ ചെറിയ ചെറിയ പൂട്ടലും ചീറ്റലുമെന്നതിലുപരി ഒരു മൂര്‍ത്ത രൂപത്തിലെത്തിയത് ഒരു നൂറ്റാണ്ടിനു ശേഷം ബാബറി മസ്ജിദ്, ഗുജറാത്ത് സംഭവങ്ങളുടേ വരവോടെയാണ്..ഗാന്ധിജിയെ കൊന്നതിനു ശേഷം അവര്‍ നടത്തിയ ആസൂത്രിതമായ തെമ്മാടിത്തരത്തിന്റെ മുഖ്യ ഇനമായിരുന്നു മുകള്‍പ്പറഞ്ഞ രണ്ടും.

അതൊടൊപ്പം തന്നെ അന്താരാഷ്ട്രമാനമുള്ള ഇസ്ലാമിന്റെ പേരിലുള്ള വര്‍ഗീയ തീവ്രവാദവും ഇവിടേ വേരുപിടിയ്ക്കുന്നു.വിചാരിയ്ക്കുന്നതിനേക്കാള്‍ പടരുന്നു.. അതിനു കാരണം അതിന്റെ അന്താരാഷ്ട്രമായ മാനം തന്നെ.
നകുലന്‍ മാഷിന്റെ പോസ്റ്റ് ഇതിനെപ്പറ്റിയുള്ളതാ‍യിരുന്നു..അതിനാണ് കമന്റെഴുതിയതും..

എനിയ്ക്ക് ജാതിയും മതവുമില്ല..താനേ നില്ക്കാന്‍ തുടങ്ങിയന്നു മുതല്‍ ഒരിടത്തും ആ കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ല..ഒരു ഹൈന്ദവ മത സ്ഥാപനത്തില്‍ ജോലി ചെയ്തപ്പോഴും ആ കോളങ്ങളില്‍ ‘ഇല്ല‘ എന്നു തന്നെയാണ് പൂരിപ്പിച്ചിരുന്നത്...ആരു ഒന്നും ചോദിച്ചതുമില്ല..(ചോദിയ്ക്കണമെന്നും അതിന് സുരേഷ് ഗോപി സ്റ്റയിലില്‍ നാലു ഡയലോഗ് പറയണമെന്നും ആഗ്രഹിച്ചിരുന്നില്ല എന്നു പറഞ്ഞാല്‍ കള്ളമാകും.:).പക്ഷേ അവരതു ശ്രദ്ധിച്ചിരുന്നുവെന്നും വളരെ പോസിറ്റീവായി അതിനെ കണ്ടുവെന്നും പിന്നീടറിഞ്ഞു.)

ഇങ്ങനെയൊരു ഡിസ്ക്ലൈമര്‍ ഇടുന്ന ഒരോ കമന്റിലും കോപ്പി പേസ്റ്റ് ചെയ്യുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ളതു തന്നെയാണ്.

കുറ്റം പറയുന്നതിനു മുന്‍പ് ഞാന്‍ മുകളിലിട്ട കമന്റ് മുഴുവനായി ഒന്നുകൂടെ വായിച്ചു നോക്കിയാല്‍ ഉപകാരമായിരുന്നു..ജഡ്ജ് നോട്ട് എന്നല്ലേ..

മോഡി ആര്‍ എസ്സ് എസ്സുകാരനാണേന്നാണെന്റെ അറിവ്..

Anonymous said...

ഒരു "പോലെ" കൂടി ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

ഗുജറാത്തി ഹിന്ദുവും ബി.ജെ.പി നേതാവുമായ വാമനപ്രഭുവിന്റെ വീട്ടില്‍ ആര്‍. ഡി. എക്സ് പൊട്ടിത്തെറിച്ചപ്പോള്‍ ചെയ്തത് പോലെ......

വാമനപ്രഭു പിന്തിരിപ്പന്‍ ഹിന്ദുത്വത്തിന്റെ വക്‌താവായതു കൊണ്ടാണോ എന്തോ, അദ്ദേഹത്തിനെവിടുന്ന് ആര്‍. ഡി. എക്സ് കിട്ടി എന്നാരും ചോദിച്ചില്ല. ഇന്ന് പുകഞ്ഞ് കൊണ്ടിരിക്കുന്ന തിരൂരില്‍ ശ്രീകാന്ത് എന്ന ഒരു ഭീകര ഹിന്ദുത്വപ്രവര്‍ത്തകന്‍ സ്വന്തം വീട്ടില്‍ ബോംബുണ്ടാക്കിക്കൊണ്ടിരിക്കെ സ്ഫോടനത്തില്‍ മരിച്ചിരുന്നു, വര്‍ഷങ്ങള്‍ക്കു മുമ്പ്. അന്വേഷണത്തിലാണ്‌ മനസ്സിലായത് നടക്കാനിരിക്കുന്ന ശ്രീകൃഷ്ന ജയന്തി ഘോഷയാത്രക്ക് നേരെ എറിയാനുള്ളതായിരുന്നു അതെന്ന്, കുറ്റം ആരോപിക്കാന്‍ ന്യൂനപക്ഷ ഭീകരവാദം എന്ന ഒരു പ്രതിസ്വത്വത്തെ നമ്മളെന്നേ നിര്‍മ്മിച്ചു വെച്ചിട്ടുണ്ടല്ലോ. മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു എന്നാണ്‌ അന്നത്തെ ജില്ലാ കലക്ടര്‍ പ്രതികരിച്ചത്!

പിന്നെ ഗുജറാത്തുകള്‍ എപ്പോഴും ചര്‍ച്ചയിലേക്ക് കടന്നു വരുന്നത് ഗുജറാത്ത് സൃഷ്ടിച്ച ഭീകരഹിന്ദുത്വത്തിന്‌, അതില്‍ അഭിമാനം കൊള്ളുന്ന ഫാസിസ്റ്റ് ഭീകരതക്ക് മനുഷ്യന്‍ എന്ന വാക്ക് പോലും ഉച്ചരിക്കാന്‍ അവകാശമില്ല എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കാന്‍ വേണ്ടിയാണ്‌

Anonymous said...

Dear Kanappuram,
We all waiting for ur reply to Sajith V.K.

Rgds
Oasis

Anonymous said...

എനിക്കീ ബ്ലോഗ് കുറച്ചു ദിവസമായി തുറക്കാന്‍ കഴിഞ്ഞില്ലായിരുന്നു .. അമ്പിയുടെ കമന്‍റ് കണ്ടു .. അമ്പിയെ ഞാന്‍ ഒരു നാണയത്തിന്‍റെ മറുവശം എന്നു പറഞ്ഞപ്പോള്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സില്ലാക്കുന്നു താങ്കളുടെ മനസ്സില്‍ വര്‍ഗ്ഗീയ മനോഭാവം ഇല്ലാന്ന് അതറിഞ്ഞതില്‍ സന്തോഷിക്കുന്നു ഇനിയൊരു വിശദീകരണത്തിന്‍റെ ആവശ്യമില്ല മാത്രമല്ല അമ്പിയെ വേദനിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതിലും എനിക്ക് മടിയില്ല .. ക്ഷമിക്കുക
കാണാപ്പുറം ഞാന്‍ അയച്ച മെയില്‍ ഞാന്‍ തന്നെ ഇവിടെ കമന്‍റുന്നു

ഹായ് സുഹൃത്തേ
മറുപടി കിട്ടിയതിലും എന്‍റെ ആ ബ്ലോഗ് വായിച്ചതിലും സന്തോഷം
എന്തോ ഏനീക്ക് താങ്കളുടെ ബ്ലോഗ് തുറക്കാനാവുന്നില്ല എന്താ പ്രശ്നം എന്നെനിക്കറിയില്ല കുറച്ചു കഴിഞ്ഞിട്ട് ഒരിക്കല്‍ കൂടി ശ്രമിക്കാം
എന്‍റെ ജീവിതത്തില്‍ ഈ നിമിഷം വരെ തീവ്രവാദപരമായ പ്രത്യേകിച്ച് ഏതൊരു മത തീവ്രവാദപരമായ പ്രവര്‍ത്തനത്തേയും എതിര്‍ത്തിട്ടുണ്ട് ഇനിയും എതിര്‍ക്കും എന്നാലവ്രുമായി വ്യക്തിപരമായ സൌഹൃദം നില നിര്‍ത്തുകയും ചെയ്യും

ഞാനൊരു ഇടതുപക്ഷ സഹയാത്രികന്‍ തന്നെ (സി.പി.ഐ പ്രവര്‍ത്തകന്‍ എന്നുവേണെമെങ്കില്‍ പറയാം) പീണറായിയുടെ മുസ്ലിം തീവ്രവാദാനുകൂലപ്രവര്‍ത്തിയെ എതിര്‍ക്കുക മാത്രമല്ല വെറുക്കുക കൂടി ഞാന്‍ ചെയ്യുന്നു, അദ്ദേഹത്തിന്‍റെ കാന്തപുരം മര്‍ക്കസ്സിലെ സന്ദര്‍ശനം, ചാലക്കുടിയിലെ ക്രിസ്ത്യന്‍ ധ്യാന കേന്ദ്രത്തിലെ സന്ദര്‍ശനമെല്ലാം വളരെയധികം തെറ്റായി റ്റ്ഹന്നെ ഞാന്‍ കാണുന്നു, അച്ചുതാനന്ദന്‍ സഖാവിന്‍റെ ഒത്തിരി നല്ല പ്രവര്‍ത്തനത്തെ അനുകൂലിക്കുന്നതോടൊപ്പം അദ്ദേഹം ഈ അടുത്ത കാലത്ത് ജസ്റ്റീസ് ബാലിക്ക് വേണ്ടിയുള്ള ശിപാര്‍ശ അതിനെ ഒട്ടും അനുകൂലിക്കുന്നില്ല
ആന്‍റണിയുടേയും ആര്യാടന്‍ മുഹമ്മദിന്‍റേയും ആദര്‍ശ ശുദ്ധിയില്‍ കളങ്കമ്മില്ലെങ്കില്‍ (ആര്യാടന്‍ ഇതിലെ റോള്‍ ആത്മാര്‍ത്ഥതയുള്ളതല്ല കാരണം ഈ പ്രസ്ഥാവന രാഷ്ട്രീയത്തിനുപരി വഹാബുമായുള്ള വ്യക്തിപരമായ ഇഷ്യൂ ആണ് എങ്കിലും കൊള്ളാം) അനുമോദിക്കാം
ആന്‍റണി ശുദ്ധനായിരിക്കാം എന്നാല്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശ ശുദ്ധിയെ ഒത്തിരി സംശയിക്കേന്‍റിരിക്കുന്നു കാരണം അദ്ദേഹത്തിന്‍റെ നോട്ടം കൊമ്പത്തേക്കാണ് ( ഈ വരുന്നതല്ല അടുത്ത രാഷ്ട്രപതി അല്ലെങ്കില്‍ ഉപരാഷ്ട്രപതി തെരെഞ്ഞെറ്റുപ്പില്‍ അദ്ദേഹത്തിന് കണ്ണുണ്ട് ) മാത്രമല്ല സംഘ്പരിവാര്‍ (മോഡിക്കെതിരെ മറ്റു സംഘടനകള്‍ നടത്തുന്ന സമര പരിപാടിക്കെതിരെ സംഘ് പരിവാര്‍ നടത്തുന്ന വാഹന പരചരണത്തില്‍ അമൃതാനന്ദ മയിയുടെ പടം വെച്ചിട്ടാണ് പ്രചരണം നടത്തുന്നത്)തലയിലേറ്റി നടക്കുന്ന മനുഷ്യദൈവത്തിന്‍റെ അടുത്തേക്കുള്ള സന്ദര്‍ശനം ആ സ്ത്രീയുടടീനുഗ്രഹം മാറില്‍ തല അമര്‍ത്തികൊണ്ട് ആനന്ദനിര്‍വൃതി നേട്ടം ഇതിന്‍റെ കൂടെ താങ്കള്‍ അക്ഷേപഹാസ്യത്തില്ലൂടെ അവതരിപ്പിച്ച ആരോപണങ്ങളും ഇടക്കിടെ പുറപ്പെടുവിക്കുന്നതും ഇതെല്ലാം അദ്ദേഹം തന്‍റെ ലക്ഷ്യം നേടാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് ഞാന്‍ മനസ്സില്ലാക്കുന്നത് .. കേരളത്തില്‍ തീവ്രവാദപരമായ പ്രവര്‍ത്തനം നടത്തുന്നുണ്ട് അതിന് മുസ്ലിം ലീഗിലെ കുഞ്ഞാലികുട്ടി വിഭാഗം രഹസ്യമായും പരസ്യമായും കൂട്ട് നില്‍ക്കുന്നുണ്ട് എന്‍.ഡി.ഏഫ് എന്ന സംഘടനക്ക് തുടക്കത്തില്‍ പീണറായ് ഒത്തിരി സഹായം നല്‍കിയിട്ടുണ്ട് ഇങ്ങനെ പ്രത്യക്ഷമായും മറ്റും നടത്തുന്ന മുസ്ലിം ലീഗുമായുള്ള ബന്ധം വിച്ഛേദിച്ച് പ്രസ്ത്ഥവനയോട് അല്പം പോലും ആത്മാര്‍ഥതയുണ്ടെങ്കില്‍ മാന്യത കാണിക്കുക് അല്ലെങ്കില്‍ കേവലം ഒരു സീറ്റില്‍ ഒറ്റ കക്ഷിക്ക് അനുവദിച്ച (ഇ അഹമദിനെ) മന്ത്രി ഉള്ള മന്ത്രിസഭയില്‍ ചേരില്ലാന്നുള്ള ആദര്‍ശ ശുദ്ധി കാണിക്കുക അല്ലാതെ കുറിയവന്‍റെ കുരുട്ടു ബുദ്ധി പ്രയോഗിക്കുകയല്ല വേണ്ടത്
താങ്കളുടെ ഉദ്ദേശ ശുദ്ധിചോദ്യം ചെയ്യപ്പെടാത്ത ത്രത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
ഞാനൊരു ഹൈന്ദവനാണന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ , ഹൈന്ദവത എന്നാല്‍ ഭാരതീയ സംസ്ക്കാരത്തിന്‍റെ സന്തതി എന്നതില്‍ കവിഞ്ഞൊരു അര്‍ത്ഥവും ഞാന്‍ കാണുന്നില്ല

ദയവ് ചെയ്ത് ഈ ലിഖിതം താങ്കളുടെ പോസ്റ്റില്‍ കമന്‍റാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു
ആത്മാര്‍ത്ഥതയോടെ
വിചാരം

Unknown said...

വിചാരം,
കുറച്ചു ദിവസങ്ങളായിരുന്നു കമ്പൂട്ടറിന്റെ മുന്‍പില്‍ ഇരിക്കാന്‍ പറ്റിയിട്ട്‌. എന്തായാലും അത്‌ താങ്കള്‍ക്ക്‌ തന്നെ പോസ്റ്റ്‌ ചെയ്യാന്‍ പറ്റിയതു നന്നായി.

ഒയാസിസ്,
സജിത്തിനു മറുപടി കൊടുക്കാം. സമയക്കുറവു തന്നെ പ്രധാനപ്രശ്നം. കാത്തിരിപ്പിനു നന്ദി.

വരരുചീ,
വാമന്‍പ്രഭുവിന്റെ വീട്ടില്‍ ആര്‍.ഡി.എക്സ്‌ ഉണ്ടായിരുന്നെങ്കില്‍ അന്വേഷണം നടക്കാതിരുന്നത്‌ തെറ്റായിപ്പോയല്ലോ. എവിടെ - കേരളത്തില്‍ത്തന്നെയുള്ള ആളായിരുന്നോ കക്ഷി? എന്നിട്ടു നാട്ടുകാര്‍ പ്രശ്നമുണ്ടാക്കിയില്ലേ?

പിന്നെ ശ്രീകാന്ത്‌ മരിച്ചുപോയ സ്ഥിതിക്ക്‌ അന്വേഷണത്തില്‍ എങ്ങനെ തെളിഞ്ഞോ എന്തോ അത്‌ ശ്രീകൃഷ്ണ ജയന്തിക്ക്‌ എറിയാനുള്ളതായിരുന്നു എന്ന്‌. എന്തായാലും അത്‌ സത്യമായിരുന്നു എങ്കില്‍ അങ്ങേരുടെ മരണത്തിലൂടെയാണെങ്കിലും അത്‌ ഒഴിവായതു വളരെ നന്നായി. ഹിന്ദുക്കളേയും ഹിന്ദു അനുകൂല പ്രസ്ഥാനങ്ങളേയും ചീത്ത കേള്‍പ്പിക്കാന്‍ ഓരോരുത്തര്‍ ഇറങ്ങിക്കോളും. എന്തായാലും കളക്ടര്‍ പറഞ്ഞത്‌ കറക്ട്‌.
1992-ല്‍ കാഞ്ഞിരപ്പള്ളിയിലും മറ്റും പക്ഷേ ഏറ്‌ ഒഴിവായില്ല. പള്ളിയുടെ നേരേ എറിഞ്ഞു - പൊട്ടുകയും ചെയ്തു. അത്‌ സംഭവിച്ചേക്കാം എന്ന്‌ പ്രതീക്ഷിച്ച് കാത്തിരുന്ന പോലീസ്‌ ആ പീ.ഡി.പി. പ്രവര്‍ത്തകരെ കയ്യോടെ തൂക്കിയെടുത്തുകൊണ്ടു പോയി ലോക്കപ്പിലിട്ടു പൊട്ടിച്ചപ്പോള്‍ എല്ലാ ആസൂത്രണങ്ങളുമടക്കം സമ്മതിച്ചു. അന്നും നിങ്ങളുടെ കളക്ടറേപ്പോലെ പോലീസുകാരും എന്തൊക്കെയോ പറയാന്‍ ശ്രമിച്ചത്രേ..’..കാഞ്ഞിരപ്പള്ളി രക്ഷപെട്ടു - ഞങ്ങള്‍ രക്ഷിച്ചു’ എന്ന മട്ടില്‍. “ഓ..അങ്ങനെയൊന്നുമില്ല സാറേ, നിങ്ങള്‍ വന്നില്ലായിരുന്നെങ്കിലും ഇവന്മാരെ തന്നെ ഞങ്ങള്‍ തൂക്കിയെടുത്തു പൊട്ടിച്ചേനേ - ഞങ്ങള്‍ക്കറിയാം ഇവന്മാരേ ഇന്നാട്ടില്‍ ഈ പോക്രിത്തരത്തിനു മുതിരൂ’ എന്ന്‌ അവിടുത്തെ മുസല്‍മാന്മാര്‍ പറഞ്ഞ്‌ പോലീസിനെ നാണം കെടുത്തിക്കളഞ്ഞുവെന്നാണ് പറയപ്പെടുന്നത്‌. അല്പം പഴയ കഥയാണേ. പത്രങ്ങളൊക്കെ ചിതലെടുത്തു. ഓര്‍മ്മകള്‍ക്കു വലിയ പരിക്കില്ല.

പിന്നെ താങ്കളോടു മാത്രമായി ഒരു രഹസ്യം ചോദിക്കട്ടെ? താങ്കളിന്നലെ ഉച്ചയ്ക്ക്‌ കുറേ സമയം ഗൂഗിളില്‍ “മൌലികവാദി” എന്നു സേര്‍ച്ചു ചെയ്തു നടന്നത്‌ ആരെത്തേടിയാണ്? ആ പേരിലെഴുതിയിരുന്ന ഒരു ബ്ലോഗ്ഗറുണ്ടായിരുന്നു. ഞങ്ങള്‍ കമന്റുകള്‍ കൈമാറി സൌഹൃദത്തിലെത്തിയതുമായിരുന്നു. കുറേ നാളായി ആളെ കാണാനില്ല. കണ്ടെത്തിയാല്‍ എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക.

പിന്നെ, ‘ആന്റിവാര്‍’ പ്രവര്‍ത്തനങ്ങളൊക്കെ എങ്ങനെ പോകുന്നു? ഖത്തറില്‍ ഇപ്പോള്‍ കാലാവസ്ഥ ഒക്കെ എങ്ങിനെ?

എന്റെ പോസ്റ്റുകളും കമന്റുകളുമൊക്കെ തുടര്‍ന്നും വായിക്കണമെന്നു താല്പര്യപ്പെടുന്നു.

ഞാന്‍ മറുപടി തരാം എന്നു വാക്കു തന്നിരുന്ന എല്ലാവര്‍ക്കും,
പൊതുവായ ഒരു നീണ്ട കമന്റ്‌ എഴുതിയപ്പോള്‍ ഇന്നത്തെ സമയം തീര്‍ന്നു. (അതു താഴെ ഇടാം) ഇനി നാളെ എഴുതാം. ഓരോരുത്തര്‍ക്കും മറുപടി എന്ന വാഗ്ദാനം ഞാന്‍ പാലിച്ചുകൊള്ളാം.

Unknown said...

എന്റെയീ പോസ്റ്റിലൂടെ ഞാന്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിച്ച കാര്യങ്ങളെന്തൊക്കെയാണെന്നു വേണ്ടവണ്ണം മനസ്സിലായവര്‍ വളരെക്കുറച്ചേ ഉള്ളെന്നു തോന്നുന്നു. വിമര്‍ശിച്ചവരുടെ കൂട്ടത്തില്‍ ഒരാളൊഴിച്ച്‌ (ഇടതുപക്ഷസഹയാത്രികനായ സജിത്‌ വി.കെ. എന്ന സുഹൃത്താണത്‌) മറ്റെല്ലാവരും കാര്യങ്ങളറിയാതെയാണ്‌ സംസാരിച്ചത്‌. 'വിചാര'വും ഞാനും തമ്മില്‍ ഇ-മെയിലുകള്‍ വഴി നടന്ന സുഹൃദ്‌ സംഭാഷണങ്ങളിലൂടെ അദ്ദേഹത്തിനും കാര്യം മനസ്സിലായി. എന്തായാലും മറ്റുള്ളവര്‍ക്കായി ഒരു വിശദീകരണക്കുറിപ്പ്‌ ഇപ്പോള്‍ അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു.

'മതതീവ്രവാദത്തെ വിമര്‍ശിക്കുന്ന' ഞാന്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ കാണുന്നു എന്നായിരുന്നു ചിലരുടെ പരാതി. ചിലരാവട്ടെ മുസ്ലിം തീവ്രവാദം പടരുന്നതിന്റെ ചില കാരണങ്ങള്‍ കണ്ടെത്തി നിരത്തിക്കൊണ്ട്‌ - സ്വയമറിയാതെയോ എന്തോ - തീവ്രവാദത്തെ ന്യായീകരിക്കാനുള്ള വ്യഗ്രതയും കാട്ടി.

ഇതെല്ലാം കണ്ടപ്പോള്‍, ആന്റണിയുടെ പ്രസിദ്ധമായ 'ന്യൂനപക്ഷവിരുദ്ധപ്രസ്താവനക'ളാണ്‌ ഓര്‍മ്മ വന്നത്‌. തിരുവല്ലയിലെ 'ചെറുപുഷ്പം അച്ച'ന്റെ ചില നീക്കങ്ങള്‍ അതിരുകടക്കുന്നുവെന്നുതോന്നിയപ്പോള്‍ അതില്‍ അതൃപ്തി പ്രകടിപ്പിക്കാനായിരുന്നുവെന്നു പറയുന്നു - ആന്റണി ഒരു പ്രസ്താവന നടത്തി. 'സംഘടിത മതന്യൂനപക്ഷങ്ങള്‍ അനര്‍ഹമായതു പലതും നേടിയെടുക്കാന്‍ ശ്രമിക്കുന്നു' എന്ന മട്ടില്‍. എന്നാല്‍ അത്‌ ഏറ്റുപിടിച്ച്‌ അതില്‍ പ്രതിഷേധിച്ചതും പിന്നീട്‌ ആന്റണിയുടെ അധികാരം നഷ്ടപ്പെടുന്നതിനു വരെ ഇടയാക്കിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും എല്ലാം മുസ്ലിം ലീഗും മറ്റു ചില മുസ്ലിം സംഘടനകളുമായിരുന്നു. അന്ന്‌ ആന്റണിക്കു പറ്റിയതാണ്‌ ഇന്ന്‌ എനിക്കും പറ്റിയത്‌. രണ്ടവസരത്തിലും, വാക്കുകള്‍ എറിഞ്ഞിടത്തല്ല കൊണ്ടത്‌.

ഒന്ന്‌
----
ഈ പോസ്റ്റിലൂടെ മതതീവ്രവാദത്തെയല്ല ഞാന്‍ വിമര്‍ശി(ക്കാന്‍ ശ്രമി)ച്ചിരിക്കുന്നത്‌. തീവ്രവാദവിരുദ്ധനിലപാടുകളില്‍ വഞ്ചനാപരമായ ഇരട്ടത്താപ്പു കാണിക്കുന്ന രാഷ്ട്രീയ കാപട്യങ്ങളെയാണ്‌. 'വാദി പ്രതിയായി' എന്ന മട്ടില്‍ എന്നില്‍ ആരോപിക്കപ്പെട്ട കുറ്റം തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റിന്റെ വിഷയവും - ഒറ്റക്കണ്ണുകൊണ്ടുള്ള കാണല്‍. ഇവിടെ പ്രതിക്കൂട്‌ സാമാന്യം വലുതാണ്‌. പല പല പ്രസ്താവനകളുടേയും രാഷ്ട്രീയ കരുനീക്കങ്ങളുടേയും പേരില്‍ രമേശ്‌ ചെന്നിത്തലയും പിണറായിവിജയനും വെളിയം ഭാര്‍ഗ്ഗവനുമൊക്കെ മാത്രമല്ല - പല രചനകളുടേയും പേരില്‍ 'പുരോഗമനസാഹിത്യ'ത്തിന്റെ വക്താക്കളായ കെ.ഇ. എന്‍., സച്ചിദാനന്ദന്‍, വിജയലക്ഷ്മി തുടങ്ങിയവരും അവിടെ നിരന്നിരിപ്പുണ്ട്‌.

ഒരുവശത്ത്‌ കേരളത്തിലെ മുസ്ലിം തീവ്രവാദപ്രവര്‍ത്തനങ്ങളും മറുവശത്ത്‌ ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ പെട്ട പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളും (ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ നടന്ന ബാബറി മസ്ജിദ്‌ ധ്വംസനവും ഗുജറാത്തിലെ ഗോധ്രയിലും വഡോദരയിലുമൊക്കെ നടന്ന കലാപവുമുള്‍പ്പെടെ) നിരത്തിവച്ച്‌ തുലനം ചെയ്ത്‌ ആരാണു കൂടുതല്‍ കുഴപ്പക്കാര്‍ എന്നു കണ്ടുപിടിക്കാനോ അതല്ലെങ്കില്‍ ഏതുപയോഗിച്ച്‌ ഏതിനെയെല്ലാം ന്യായീകരിക്കാം എന്നു കണ്ടെത്താനോ ആര്‌ ആര്‍ക്കു വളം വയ്ക്കുന്നു എന്നു സ്ഥാപിക്കാനോ ഒന്നുമുള്ള ഒരു വേദിയേ ആയിരുന്നില്ല ഇത്‌ (എന്റെ ബ്ലോഗിന്റെ നിലവാരം അത്രയ്ക്കു താണുവോ എന്ന തോന്നല്‍ തന്നെ ഞെട്ടലുണ്ടാക്കുന്നു). പ്രതികരണങ്ങളാണ്‌ ഇവിടുത്തെ വിഷയം. ആന്റണിയുടെ ഒരു പ്രതികരണമാണ്‌ ഈ പോസ്റ്റിന്റെ ജന്മഹേതു. അര്യാടന്‍ മുഹമ്മദിന്റെ ഒരു മുന്‍ പ്രതികരണം അതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. കമ്മ്യൂണിസ്റ്റുകളുടെ നയങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. ചില എഴുത്തുകാരുടെ നിലപാടുകള്‍ കടന്നു വരുന്നുണ്ട്‌. ഒടുവില്‍, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ചില ഉദാഹരണങ്ങള്‍ എണ്ണിയെണ്ണിപ്പറയുന്നിടത്തും, നമ്മള്‍ പാലിച്ച നിശ്ശബ്ദത(പ്രതികരണമില്ലായ്മ)യാണ്‌ യഥാര്‍ത്ഥ വിഷയം. അല്ലാതെ ആ പ്രവൃത്തികളല്ല. ചുരുക്കിപ്പറഞ്ഞാല്‍, തീവ്രവാദപ്രവര്‍ത്തനങ്ങളോടുള്ള നിലപാടുകളും അവയിലെ വൈരുദ്ധ്യങ്ങളുമൊക്കെയായിരുന്നു തുടങ്ങിവച്ചപ്പോളെങ്കിലും ചര്‍ച്ചയുടെ കാതല്‍. ആക്ഷേപഹാസ്യശൈലി ഉപയോഗിച്ചതുകൊണ്ടാവണം - വായനക്കാരില്‍ ചിലരെങ്കിലും വഴിമാറിപ്പോകുകയോ പ്രകോപിതരാവുകയോ ഒക്കെ ചെയ്തത്‌ മൊത്തത്തില്‍ ചര്‍ച്ചയേയും അല്‍പം വഴിമാറ്റിവിട്ടു.

വിഷയത്തേക്കുറിച്ച്‌ കൂടുതല്‍ പറയുന്നതിനു മുമ്പ്‌ 'ഗുജറാത്തി'നേക്കുറിച്ച്‌ അല്‍പം പറയേണ്ടതുണ്ട്‌.

ഞാന്‍ 'ഗുജറാത്തു കലാപത്തേക്കുറിച്ചു പറഞ്ഞതേയില്ല' എന്ന മട്ടിലായിരുന്നു ഒരു പരാതി. ഈ പോസ്റ്റിന്റെ വിഷയമനുസരിച്ച്‌ ഗുജറാത്തിനേക്കുറിക്കു പറയുകയാണെങ്കില്‍ അതില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്‌ ഇവയൊക്കെയാണ്‌. കലാപത്തേക്കുറിച്ച്‌ നടത്തപ്പെട്ട ചര്‍ച്ചകള്‍ - എഴുതപ്പെട്ട അനവധി പുസ്തകങ്ങള്‍ - ലേഖനങ്ങള്‍ - കവിതകള്‍ - കഥകള്‍ - ലക്ഷക്കണക്കിനു ലഘുലേഖകള്‍ - ആയിരക്കണക്കിന്‌ പ്രസംഗങ്ങള്‍ - കലാപം പരാമര്‍ശിക്കപ്പെട്ട, നേരിട്ടു വിഷയമായി നിര്‍മ്മിക്കപ്പെട്ട സിനിമകള്‍ - ഡോക്യുമെന്ററികള്‍- വിളിക്കപ്പെട്ട മുദ്രാവാക്യങ്ങള്‍ അങ്ങനെയങ്ങനെ എല്ലാ പ്രതികരണങ്ങളും - (ബീഹാറില്‍ ചാക്കു കണക്കിന്‌ ഉത്‌പാദിപ്പിക്കപ്പെട്ട സീ.ഡി.കള്‍ അടക്കം!). ഇവയെല്ലാം നിരത്തിയെഴുതണമായിരുന്നുവോ? ഞാനവയേക്കുറിച്ചൊന്നും സൂചിപ്പിക്കാതിരുന്നത്‌ നന്നായി എന്നുവേണം എന്നെ വിമര്‍ശിക്കുന്നവര്‍ കരുതാന്‍. കാരണം, അല്ലെങ്കില്‍, 'പ്രതികരണങ്ങളിലെ വൈരുദ്ധ്യം' എന്ന - ഞാന്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്നം - വിമര്‍ശകര്‍ ഒരു പക്ഷേ മറയ്ക്കാന്‍ ആഗ്രഹിച്ചേക്കാവുന്ന ചിത്രം - കുറേക്കൂടി മിഴിവോടെ ഉജ്ജ്വലിച്ചു നിന്നേനെ.

'റോ'യുടെ തലപ്പത്തു നിന്നും വിരമിച്ച ഹോര്‍മിസ്‌ തരകന്റെ പ്രസ്താവന വന്നിട്ടുണ്ട്‌ ഇന്നലെ. കേരളത്തില്‍, നാം നമ്മുടെ തീരപ്രദേശത്ത്‌ സുരക്ഷയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ട സ്ഥിതിവിശേഷമുണ്ടെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. അങ്ങനെയൊരു സ്ഥാനത്തിരുന്നയാള്‍ പറയുന്നതു തമാശയോ നുണയോ ആവുമെന്നു വിശ്വസിക്കാന്‍ എന്റെ സാമാന്യബോധം എന്നെ അനുവദിക്കാത്തതില്‍ ക്ഷമിക്കുക. ഇന്നായിരുന്നു ഞാന്‍ ഈ പോസ്റ്റ്‌ എഴുതിയിരുന്നതെങ്കില്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരാമര്‍ശിച്ചേനെ.അപ്പോളും വരുന്ന കമന്റുകള്‍ ഇങ്ങനെയൊക്കെത്തന്നെയാവാനേ തരമുള്ളൂ - "തീരദേശം കേട്ടു ബോറടിക്കുന്നു - മറ്റു നമ്പറുകള്‍ ഒന്നുമില്ലേ?' എന്ന്‌. നല്ല പ്രതികരണം! 'വരരുചി' അഭിപ്രായപ്പെട്ടതുപോലെ 'കുറ്റമാരോപിക്കാന്‍ ന്യൂനപക്ഷഭീകരവാദം എന്ന സ്വത്വത്തെ ആരെങ്കിലും നിര്‍മ്മിച്ചുവച്ചിരിക്കുകയാവും' എന്നൊന്നും വിചാരിച്ച്‌ ഞാന്‍ മിണ്ടാതിരുന്നേക്കില്ല എന്നതില്‍ എന്നോടു ക്ഷമിക്കുക. ഭീകരവാദം ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്‌. അതിനോടുള്ള എതിര്‍പ്പ്‌ ഭാരതത്തിലെ സമാധാനപ്രേമികളും ദേശസ്നേഹികളുമായ ലക്ഷക്കണക്കിനു വരുന്ന മുസ്ലീങ്ങളോടും കൂടിയുള്ള എതിര്‍പ്പായി പരിണമിക്കാതെയും പരിണമിക്കുന്നതായി ചിത്രീകരിക്കപ്പെടാതെയും നോക്കുകയാണ്‌ നാം വേണ്ടത്‌ എന്നു തോന്നുന്നു.

'കോയമ്പത്തൂര്‍ ബോംബുസ്ഫോടനങ്ങളില്‍ പ്രതികളായ അനവധിപേര്‍ കള്ളപ്പേരില്‍ ശബരിമലയില്‍ കഴിയുമ്പോള്‍ പിടിയിലായി - അതിനേക്കുറിച്ച്‌ നാം മൗനികളാണ്‌' - എന്നത്‌ പ്രതികരണത്തിലെ വൈരുദ്ധ്യമായി ചൂണ്ടിക്കാട്ടിയപ്പോള്‍ അതാ വരുന്നു ഗുജറാത്ത്‌! അപ്പോള്‍ ഗുജറാത്തിന്റെ പേരില്‍ നാം ശബരിമലയിലെ തീവ്രവാദി സാന്നിദ്ധ്യം മിണ്ടാതിരുന്നു വകവച്ചു കൊടുക്കണമെന്നാണോ? അവിടെയെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമായിരുന്നു എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? ഇനിയിപ്പോള്‍ അങ്ങനെയെന്തൊക്കെ ഉണ്ടായാലും നമുക്കൊന്നുമില്ല - അന്ന്‌ അതിനേയും ഗുജറാത്തിന്റെ പേരില്‍ ന്യായീകരിക്കാം, എന്നാണോ കണക്കു കൂട്ടല്‍?

ഞാനൊരു ഹിന്ദുവാണ്‌. എനിക്കതില്‍ അഭിമാനമുണ്ട്‌. ഹൈന്ദവമായ എന്തിനേയും അധിക്ഷേപിച്ചാല്‍ നേട്ടം കൊയ്യാമെന്ന മട്ടിലുള്ള ഒരു രാഷ്ട്രീയ, സാഹിത്യ സംസ്ക്കാരം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തു ജീവിക്കുമ്പോള്‍, ഞാന്‍ പല വേദികളിലും സധൈര്യം കടന്നു ചെന്ന്‌ എന്റെ വേദനകളും പ്രതിഷേധവും പ്രകടിപ്പിച്ചു എന്നു വരും. എന്നു വച്ച്‌ എന്റെ രാജ്യത്ത്‌ ഗുജറാത്തു കലാപം പോലൊരു സംഭവമുണ്ടാകുമ്പോള്‍ അതില്‍ ദു:ഖവും അമര്‍ഷവും രോഷവും ഇനിയൊരിക്കലും ഇതാവര്‍ത്തിക്കരുത്‌ എന്ന്‌ ആഗ്രഹവും ഉണ്ടായിരിക്കാനുള്ള എന്റെ അവകാശം ഞാന്‍ ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ല. എന്റെ അച്ചനും അമ്മയും ഹിന്ദുക്കളായതുകൊണ്ടും ഹൈന്ദവസംസ്കൃതിയുടെ ഈ ഭൂമിയില്‍ ജനിച്ചതുകൊണ്ടും ഞാനും ഹിന്ദുവായി. എന്നു വച്ച്‌ ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ മുന്‍വിധികളോടെ എന്നെ "എതിര്‍പക്ഷ'ത്തു കണ്ടുകൊണ്ട്‌ എനിക്കെന്തു പറയണമെന്നാണെങ്കിലും അതിനുമുന്‍പ്‌ ഗുജറാത്തിനു ക്ഷമചോദിക്കണമെന്ന മട്ടില്‍ ആരെങ്കിലും പറഞ്ഞാല്‍ അയാളുടെ നേര്‍ക്കു നേര്‍ നിന്ന്‌ ആ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ നിര്‍ദ്ദാക്ഷിണ്യം ഞാന്‍ വിളിച്ചുപറയും - "നിങ്ങളാണ്‌ ഈ ലോകത്തിലേക്കും വച്ച്‌ ഏറ്റവും വലിയ വര്‍ഗ്ഗീയവാദി" എന്ന്‌. വികലമായ ഒരു സാമൂഹ്യവീക്ഷണം പേറുന്നയാള്‍ എന്ന നിലയില്‍ എന്റെ നിരവധി ചോദ്യങ്ങള്‍ക്ക്‌ അയാള്‍ തുടര്‍ന്ന്‌ ഉത്തരം പറയേണ്ടിവരികയും ചെയ്യും.

ഗുജറാത്തിനേക്കുറിച്ച്‌ എനിക്കു പറയാനുള്ളതെല്ലാം അതിനായി മാത്രം നീക്കി വച്ചിട്ടുള്ള ഒരു പോസ്റ്റിലേക്കായി നീട്ടി വയ്ക്കുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടുള്ള എന്റെ സമീപനം മറ്റൊരു പോസ്റ്റില്‍ - "ഞാനാര്‌ - ഞാനെന്തിനെഴുതുന്നു?" എന്നതില്‍ - വിശദീകരിക്കുന്നതാണ്‌. ഞാന്‍ ഏതെങ്കിലുമൊരു സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനോ അവരെ അന്ധമായി അനുകൂലിക്കേണ്ടതിന്റെ എന്തെങ്കിലും ആവശ്യമുള്ളയാളോ അല്ല എന്നു മാത്രം - മുന്‍പു പലതവണ പറഞ്ഞിട്ടുള്ളത്‌ - ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുക മാത്രം ചെയ്യുന്നു - തല്‍ക്കാലം.

കേരളത്തിലെ മുസ്ലീം തീവ്രവാദപ്രവര്‍ത്തനങ്ങളേക്കുറിച്ച്‌ പറയണമെന്നു തോന്നുമ്പോള്‍ - ഗുജറാത്തെന്നല്ല - ഒന്നിന്റേയും പേരില്‍ നിശ്ശബ്ദത പാലിക്കാന്‍ ഞാനൊരുക്കമല്ല. ഞാനൊരു കൂസിസ്റ്റല്ല തന്നെ!

ഇനി ഗുജറാത്തുവിട്ട്‌ ഇവിടേക്കു വരാം.

കേരളത്തിലെ ഇടതുവലതുമുന്നണികളുടെ സംഘപരിവാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പലതും ശുദ്ധ കാപട്യമായിട്ടാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. എന്നാല്‍, മുസ്ലിം തീവ്രവാദവിരുദ്ധ മുദ്രാവാക്യങ്ങളില്‍ കാപട്യമില്ല താനും. കാരണം, അങ്ങനെയൊരു നയമോ മുദ്രാവാക്യമോ ഉണ്ടായിട്ടുവേണ്ടേ അതില്‍ കാപട്യമുണ്ടാവാന്‍?

മുസ്ലിം ലീഗില്‍ തീവ്രവാദസ്വഭാവമുള്ളവര്‍ നുഴഞ്ഞുകയറി സ്വാധീനം വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്ന മട്ടിലൊരു പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ആര്യാടന്‍ മുഹമ്മദിന്‌ ഒരു തരം ഊരുവിലക്കു തന്നെ നേരിടേണ്ടി വന്നതു നാം കണ്ടതാണ്‌. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടായിരുന്നു എന്നതില്‍ ഇപ്പോഴും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്‌. എന്നാലും അതു തുറന്നു പറയാന്‍ അദ്ദേഹം കാട്ടിയ ചങ്കൂറ്റം (അങ്ങനെ പറയേണ്ടിവരുന്നു!) പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ പേരില്‍, തിരുവമ്പാടി തെരഞ്ഞെടുപ്പു പ്രചാരണസമയത്ത്‌ കുറേക്കാലം അദ്ദേഹത്തെ ആ മണ്ഡലത്തിന്റെ ഏഴയലത്തേക്ക്‌ അടുക്കാന്‍ അനുവദിച്ചിരുന്നില്ല കോണ്‍ഗ്രസ്സ്‌ നേതൃത്വം. വോട്ടുകള്‍ നഷ്ടപ്പെടുമെന്നാണെങ്കില്‍ തീവ്രവാദികളെ പിണക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നവര്‍, ഒരുപടികൂടി കടന്ന്‌ വോട്ടുകള്‍ കിട്ടുമെന്നാണെങ്കില്‍ അവരെ പ്രീണിപ്പിക്കില്ല എന്നതിന്‌ എന്താണുറപ്പ്‌?

തിരുവമ്പാടിയില്‍ ഒരുവശത്ത്‌ ഊരുവിലക്കു നിലവിലുള്ളപ്പോള്‍, മറുവശത്ത്‌ സദ്ദാം ഹുസ്സൈന്റെ തടവറജീവിതം വിറ്റു വോട്ടാക്കുകയായിരുന്നു ഇടതുമുന്നണി.

'ഞങ്ങള്‍ക്ക്‌ ആര്‍.എസ്‌.എസുകാരന്റെ വോട്ടുവേണ്ട' എന്ന്‌ എല്ലാ മീറ്റിങ്ങിലും ഏതാണ്ട്‌ എല്ലാ പ്രാസംഗികരും ഉറക്കെ വിളിച്ചു പറയുന്നതു കേള്‍ക്കാറുണ്ട്‌. 'നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം' എന്ന ചൊല്ല്‌ ഓര്‍മ്മിപ്പിക്കുന്ന ഒരുതരം 'അടവുനയം' മാത്രമാണത്‌. എന്തായാലും കിട്ടാന്‍ പോകുന്നില്ലാത്ത വോട്ട്‌ - അത്‌ വേണ്ട എന്നു പറഞ്ഞതുകൊണ്ട്‌ പുതിയതായി ഒന്നും നഷ്ടപ്പെടുന്നില്ല. എന്നാല്‍ നിരന്തരപ്രചാരണത്തിലൂടെ, 'അവര്‍ ഹിന്ദു ഐക്യത്തിനായി നടക്കുന്നവരാണ്‌ - അവര്‍ ന്യൂനപക്ഷവിരോധികളാണ്‌ - അവര്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്ക്‌ - അതായത്‌ ഞങ്ങള്‍ക്ക്‌ - വോട്ടു ചെയ്യണം' എന്ന ഒരു വര്‍ഗ്ഗീയചിന്ത ചിലര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളതുകൊണ്ട്‌ ആ പ്രസ്താവന കുറച്ചെങ്കിലും വോട്ടുകള്‍ ആകര്‍ഷിക്കുകയും ചെയ്യും.

നേരേ മറിച്ച്‌ ഞങ്ങള്‍ക്ക്‌ എന്‍.ഡി.എഫിന്റെയോ അല്ലെങ്കില്‍ പി.ഡി.പിയുടെയോ ജമാ അത്തെ ഇസ്ലാമിയുടേയോ ഐ. എന്‍. എല്‍.-ന്റെയോ ഒന്നും വോട്ടു വേണ്ട എന്ന്‌ - ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെ പേരെടുത്തുപറഞ്ഞ്‌ ഒന്നു പ്രസംഗിക്കാന്‍ പോയിട്ട്‌ അല്‍പം ഉറക്കെപ്പറയാനെങ്കിലും ധൈര്യമുള്ള ഒരു നേതാവിനെ ഇടതോ വലതോ മുന്നണികളില്‍ നിന്ന്‌ ഇന്നു കണ്ടെടുക്കാനാവുമെന്നു തോന്നുന്നില്ല. അത്തരമൊരു പ്രസ്താവന ഇരട്ടത്തലയുള്ള - തിരിഞ്ഞുകൊത്തുന്ന - ഒരു സര്‍പ്പമാണ്‌. 'ഈ മുന്നണി കൊള്ളാം - അവര്‍ ദാ തീവ്രവാദവിരുദ്ധ നിലപാടെടുക്കുന്നു' എന്നും പറഞ്ഞ്‌ പുതിയതായി ഒരൊറ്റ വോട്ട്‌ പോലും കിട്ടാന്‍ പോകുന്നില്ലെന്നുമാത്രമല്ല സാദ്ധ്യതയുള്ളത്‌ നഷ്ടപ്പെടുകയും ചെയ്യും.

(വ്യത്യസ്തമായ പ്രവര്‍ത്തന പശ്ചാത്തലമുള്ള മേല്‍പ്പറഞ്ഞ സംഘടനകളെയെല്ലാം ഒരു ചരടില്‍ കോര്‍ത്തുകാണുന്നതില്‍ അനൗചിത്യമുണ്ട്‌. എന്നാലും, വേണമെങ്കില്‍ എതിര്‍ക്കപ്പെടാവുന്നതായ പല സംഗതികളും എതിര്‍ക്കപ്പെടാതിരിക്കുന്നു എന്ന പൊതുഗുണം അവയെ ഒന്നിപ്പിക്കുന്നു)

246 ഒക്കെപ്പോലെ വളരെക്കുറഞ്ഞ ഭൂരിപക്ഷത്തിന്‌ വിജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുന്ന സാഹചര്യം കൂടിയാകുമ്പോള്‍ സ്വഭാവികമായും ആരും 'റിസ്ക്ക്‌' എടുക്കാന്‍ തയ്യാറാകില്ല. ഇരുതലനാഗത്തെ കൈകൊണ്ടു തൊടാതെ, ഇരുകാര്യം നേട്ടമുള്ള നെയ്യപ്പം തിന്നു രസിക്കും. സംഘപരിവാര്‍ വര്‍ഗ്ഗീയവും 'ഫ്രണ്ടു പരിവാര്‍' സ്വര്‍ഗ്ഗീയവുമായി പ്രഖ്യാപിക്കും. അതിന്‌ ആരെയും തെറ്റുപറയാനാവില്ല.

സംഘത്തെ സംബന്ധിക്കുന്നതു മാത്രമല്ല - ഹിന്ദുക്കളെ പൊതുവായി സംബന്ധിച്ച ഒരല്‍പം വൈകാരികപ്രശ്നം അടങ്ങുന്ന വിഷയമാണെങ്കിലും ശരി - അവയൊക്കെ തമസ്ക്കരിക്കാനോ വേണമെങ്കില്‍ ഒരല്‍പം ആക്ഷേപിക്കാനോ ഒന്നും രാഷ്ട്രീയകക്ഷികള്‍ക്ക്‌ പൊതുവേ വലിയ മടിയൊന്നുമുണ്ടാകില്ല. ഹിന്ദുക്കളുടെ വോട്ടുകള്‍ ജാതിക്കാര്‍ഡുകള്‍ ഉപയോഗിച്ചും പരമ്പരാഗത വോട്ടിംഗ്‌ പാറ്റേണിന്റെ സാധ്യതകള്‍ ഉപയോഗിച്ചുമൊക്കെ ഉറപ്പാക്കിക്കഴിഞ്ഞിരിക്കും എന്നതുകൊണ്ട്‌ അവ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നില്ല. മതപരമായ കാര്യങ്ങളില്‍ അതിവൈകാരികത കടന്നുവരാന്‍ വഴിയില്ലാത്തതുകൊണ്ട്‌ അവരുടെ കാര്യത്തില്‍ അതീവശ്രദ്ധ ചെലുത്തേണ്ട കാര്യവുമില്ല. (ജാതിക്കാര്യത്തില്‍ പക്ഷേ അത്യതീവ ശ്രദ്ധ വേണം താനും!) അല്‍പം കൂടി 'സെന്‍സിറ്റീവ്‌' ആയ ഇതരസമുദായങ്ങളുടെ താല്‍പര്യങ്ങള്‍ പക്ഷേ കക്ഷികള്‍ വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും പരിപാലിക്കാറുണ്ട്‌.

ഇതൊക്കെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്‌. ഇതൊക്കെ തുറന്നു പറഞ്ഞുകൊണ്ട്‌ മുമ്പോട്ടുവരാന്‍ എന്നേപ്പോലെ നിരവധിയാളുകള്‍ ഇന്നു തയ്യാറാകുന്നുണ്ട്‌. ആരും ശബ്ദിച്ചില്ലെങ്കിലും അവയൊക്കെ യാഥാര്‍ത്ഥ്യങ്ങളായി നിലകൊള്ളുക തന്നെ ചെയ്യും.

ഈയിടെ മലങ്കര ബിഷപ്‌ കാലം ചെയ്തപ്പോള്‍ അവിടെ മതമുള്ളവരും മതത്തെ നിഷേധിക്കുന്നവരുമൊക്കെയായി രാഷ്ട്രീയ നേതാക്കന്മാരുടേയും സര്‍ക്കാര്‍ പ്രതിനിധികളുടേയും വന്‍ തിരക്കാണ്‌ വാര്‍ത്തകളില്‍ കണ്ടത്‌. എന്നാല്‍ രണ്ടുമാസം മുമ്പ്‌ സ്വാമി സത്യാനന്ദ സരസ്വതി സമാധിയായപ്പോള്‍ അവിടേക്ക്‌ ഒരു നേതാവോ മന്ത്രിയോ പോയിട്ട്‌ ഒരു ലാസ്റ്റ്‌ ഗ്രേഡ്‌ സര്‍ക്കാര്‍ ജീവനക്കാരന്‍ പോലും തിരിഞ്ഞു നോക്കിയില്ല.

ഇതിനെ തരംതാണ ഒരു വര്‍ഗ്ഗീയ താരതമ്യമായി കാണരുത്‌. ബിഷപ്പിന്റെ അന്ത്യകര്‍മ്മങ്ങളില്‍ രാഷ്ട്രീയക്കാര്‍ പങ്കെടുത്തതില്‍ യാതൊരു തെറ്റുമില്ല. ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ രാജ്‌നാഥ്‌ സിംഗ്‌ സ്ഥലത്തുണ്ടായിരുന്ന സമയമായിരുന്നു - അദ്ദേഹവും അവിടെപ്പോയിരുന്നു. അതൊക്കെ രാഷ്ട്രീയമര്യാദകളും ഉത്തരവാദിത്തങ്ങളുമാണ്‌. 'അയ്യോ സ്വാമിയുടെ അടുത്തു പോയില്ലല്ലോ' എന്ന പരിഭവവുമല്ല. പറഞ്ഞുവരുന്നത്‌ ഇവിടെ ഒളിഞ്ഞിരിക്കുന്ന അപകടകരവും അംഗീകരിക്കാനാവാത്തതുമായ ഒരു മനോഭാവത്തേക്കുറിച്ചാണ്‌. ഹിന്ദുവിനെത്തൊട്ടാല്‍ അതു വര്‍ഗ്ഗീയവും മറ്റുള്ളതെല്ലം മതേതരവും എന്ന മനോഭാവമാണത്‌. അതേ മനോഭാവം കൊണ്ടുതന്നെയാണ്‌ ഹിന്ദുമത സംബന്ധിയായ ഏതെങ്കിലുമൊരു പരിപാടിയ്ക്കായി പൊതുവേദിയിലിരിക്കാന്‍ രാഷ്ട്രീയക്കാര്‍ ഭയക്കുന്നതും മറ്റുള്ളവരുടെ കാര്യത്തില്‍ മത്സരിച്ചോടുന്നതും. ഈയൊരു ഇരട്ടത്താപ്പ്‌ വര്‍ഗ്ഗീയതാവിരുദ്ധനിലപാടുകളിലും അറിഞ്ഞോ അറിയാതെയോ കടന്നു വരുന്നുണ്ട്‌. ഇപ്പോള്‍ അതിശക്തമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും അതൊക്കെയാണ്‌.

പാറ്റൂര്‍ എന്നൊരു സ്ഥലത്തെ പള്ളിയില്‍ ഗോവന്‍ ക്രൈസ്തവനായ ഒരു മോഷ്ടാവു കടന്നുകയറി ഭിത്തിയില്‍ ചില ഹൈന്ദവചിഹ്നങ്ങള്‍ വരച്ചിട്ട്‌ കടന്നുകളഞ്ഞതിന്റെ പിറ്റേന്ന്‌ 'ഹിന്ദുത്വ ഫാസിസത്തിനെതിരെ' എത്ര പ്രകടനങ്ങളാണ്‌ കേരളം കണ്ടത്‌? മാറാട്‌ എട്ടു ഹിന്ദുക്കള്‍ കൊല്ലപ്പെട്ടതിന്റെ ശേഷം മാസങ്ങള്‍ പലതു വേണ്ടിവന്നു ഒരു പ്രകടനം കാണാനും മുദ്രാവാക്യം വിളി കേള്‍ക്കാനും. അപ്പോഴും മുദ്രാവാക്യം മുഴങ്ങിയത്‌ കൊലയാളികള്‍ക്കെതിരെ ആയിരുന്നില്ല - മാറാട്‌ 'മറിയംബിയുടെ പുനരധിവാസം താമസിക്കുന്നതിനെതിരെ' ആയിരുന്നു!

(മാറാടിനേക്കുറിച്ചു പറയുമ്പോള്‍, പലരും ആവേശം കൊള്ളാനിടയുണ്ട്‌. അതെന്താ പുനരധിവാസം ഒരു ബാദ്ധ്യതയല്ലേ - ഒന്നാമതു കലാപമുണ്ടായി - ഇരുപക്ഷത്തുനിന്നുമായി അഞ്ചുപേര്‍ - രണ്ടാമതാണ്‌ ആസൂത്രിത കൂട്ടക്കൊല നടന്നത്‌. എട്ടു ഹിന്ദുക്കള്‍ - ഒന്നു കാരണം രണ്ടുണ്ടായി - ഒറ്റക്കണ്ണുകൊണ്ടു കാണരുത്‌ - ഏകപക്ഷീയമായ വീക്ഷണം - തുടങ്ങിയ വാദങ്ങളുമായി വന്നേക്കാവുന്ന അത്തരക്കാര്‍ക്കു ഞാന്‍ മറുപടി തരില്ലെന്നു മുന്‍കൂറായി പറയുകയാണ്‌. ഇവിടെയും കലാപങ്ങളേക്കുറിച്ചുള്ള താരതമ്യപഠനമല്ല നാം നടത്തുന്നത്‌. മതേതരമേനിനടിക്കുന്ന കൂസിസ്റ്റു രാഷ്ട്രീയക്കാര്‍ ഈ സംഭവങ്ങളോടൊക്കെ പ്രതികരിച്ചതിലെ കാപട്യങ്ങളാണ്‌ ഇവിടുത്തെ വിഷയം.)

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നില്‍, ഇടതുമുന്നണിയുടേതായി വന്ന ഒരു പോസ്റ്ററിന്റെ അടിക്കുറിപ്പ്‌ "മാറാട്‌ - വര്‍ഗ്ഗീയതയുടെ ബാക്കി പത്രം" എന്നായിരുന്നു. കൊടുത്തിരിക്കുന്ന ചിത്രമാകട്ടെ വിഷമിച്ചിരിക്കുന്ന രണ്ടു മുസ്ലിം സ്ത്രീകളുടേയും!!!??! ഏതൊരു പാര്‍ട്ടിയാണെങ്കിലും ശരി, കൂട്ടക്കൊലയില്‍ മകനെ നഷ്ടപ്പെട്ട ഒരു ഹിന്ദു സ്ത്രീയുടെ ചിത്രം വച്ച്‌ അതേ അടിക്കുറിപ്പില്‍ ഒരു പോസ്റ്റര്‍ അടിച്ചിറക്കിയാല്‍ അത്‌ എത്രമാത്രം നികൃഷ്ടമായ വര്‍ഗീയപ്രവൃത്തിയായി ചിത്രീകരിക്കപ്പെടുമായിരുന്നു എന്നോര്‍ക്കുക.

പോലീസിന്റെ വെടിയേറ്റു മരിച്ച തീവ്രവാദികളെ പിന്തുണച്ച്‌ 'പുരോഗമനകവിത'യെഴുതിയ വിജയലക്ഷ്മി മാറാടിനെ സംബന്ധിച്ചും ഒരു കവിതയെഴുതിയിട്ടുണ്ടെന്നു കേള്‍ക്കുമ്പോള്‍ ആരായാലും അതേക്കുറിച്ചന്വേഷിച്ചുപോകും. 'ഒറ്റമണല്‍ത്തരി' എന്ന കവിത ഇത്തവണ പക്ഷേ കൊല്ലപ്പെട്ടവരേക്കുറിച്ചല്ലത്രേ പറയുന്നത്‌. കൂട്ടക്കൊലയേത്തുടര്‍ന്ന്‌ വീടുവിട്ടുപോയവരേക്കുറിച്ചാണ്‌!

മണിപ്പൂരില്‍, ഇസ്ക്കോണ്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കൃഷ്ണാഷ്ടമി വേളയില്‍ ബോംബുസ്ഫോടനമുണ്ടായി ഒരു ഗര്‍ഭസ്ഥശിശുവിനു പരിക്കേല്‍ക്കുകയുണ്ടായി. ഒരാഴ്ചയ്ക്കുള്ളില്‍, പരിക്കുകളോടെ തന്നെ ആ കുഞ്ഞിനെ പ്രസവിച്ചു. തലമുറകള്‍ക്കു മുമ്പേ കിട്ടിയ മുറിവുകളും പേറി, ജനിക്കുമ്പോള്‍ത്തന്നെ വേദനകളുമായി വരുന്ന - ഒരു സമകാലീന ഹിന്ദുവിനെ ശരിക്കും പ്രതിനിധാനം ചെയ്യുന്ന ആ കുഞ്ഞിന്റെ കരച്ചില്‍ കേട്ട്‌ സച്ചിദാനന്ദനോ മറ്റു പുരോഗമനവാദികള്‍ക്കോ ഒരു വരി കവിതപോലും വന്നില്ല. അതിന്‌ ലോകകപ്പ്‌ ഫൈനല്‍ വരെ കാത്തിരിക്കേണ്ടിവന്നു. മറ്റെരാസിയെ തലകൊണ്ട്‌ ഇടിച്ചിട്ട്‌` സിദാന്‍ ചുവപ്പുകാര്‍ഡു കണ്ടു പുറത്തായപ്പോള്‍ ഉടന്‍ വന്നു കവിത - വരികള്‍ വ്യക്തമായി ഓര്‍മ്മയില്ല. "നമസിനു മാത്രം കുനിഞ്ഞിരുന്ന തലയാണ്‌ - ഇംഗ്ലണ്ടിലോ വേറെയെങ്ങാണ്ടൊക്കെയോ എന്തിന്‌ ഗുജറാത്തില്‍ പോലും പരീക്ഷിക്കപ്പെട്ട വംശീയത അമര്‍ഷമായി കുനിഞ്ഞിറങ്ങി"യെന്നോ മറ്റോ ആയിരുന്നു അത്‌!

('ഗര്‍ഭസ്ഥശിശുവിനു പരിക്കേറ്റതല്ലേയുള്ളൂ അപ്പോള്‍ ശൂലത്തില്‍ കുത്തി തീയിലിട്ട ഗര്‍ഭസ്ഥശിശുവോ' എന്നു കയര്‍ത്തുകൊണ്ടു വരുന്നവര്‍ക്കു മുന്‍പിലേക്ക്‌ സച്ചിദാനന്ദന്റെ "സാക്ഷ്യങ്ങള്‍" എന്ന കവിതാസമാഹാരത്തിന്റെ ഒരു ആയിരം പ്രതികളെങ്കിലും ചൊരിഞ്ഞിട്ടു കൊടുത്ത്‌ വായിക്കാന്‍ പറയും ഞാന്‍. ഇടയ്ക്കിടയ്ക്ക്‌ അതിന്റെ മുഖചിത്രത്തിലേക്കു സൂക്ഷിച്ചുനോക്കാനും പറയും. എന്നിട്ട്‌ ഓര്‍മ്മിപ്പിക്കും - പ്രതികരണങ്ങളിലെ വൈരുദ്ധ്യമാണ്‌ നമ്മുടെ വിഷയം - മറക്കരുത്‌ എന്ന്‌. ചില മറുചോദ്യങ്ങളുള്ളത്‌ ഗുജറാത്തിനേക്കുറിച്ചു മാത്രമായുള്ള പോസ്റ്റിനായി നീക്കി വയ്ക്കുകയും ചെയ്യും.)

ഇന്ന്‌ ഈ കാപട്യങ്ങളൊക്കെ കാണുകയും തിരിച്ചറിയുകയുമൊക്കെ ചെയ്യുന്നത്‌ ഇവിടുത്തെ 'സംഘപരിവാര്‍ ഹിന്ദുക്കള്‍' മാത്രമാണെന്നു ആരെങ്കിലും കരുതുന്നെങ്കില്‍ തെറ്റി. ചിന്താശേഷിയുള്ള 'കമ്യൂണിസ്റ്റു ഹിന്ദു'ക്കളും 'കോണ്‍ഗ്രസ്‌ ഹിന്ദു'ക്കളും 'വെറും ഹിന്ദു'ക്കളുമൊക്കെ കാപട്യങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്‌. അതിന്റെയൊക്കെ ചലനങ്ങള്‍ സമൂഹത്തില്‍ കാണപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്‌. എന്റെ പോസ്റ്റുകള്‍ പോലും ആ ചലനങ്ങളിലൊന്നാണ്‌. അതൊക്കെ തിരിച്ചറിഞ്ഞു തന്നെയാവണം ഇപ്പോള്‍ 'പാര്‍ട്ടി സെക്രട്ടറിമാര്‍' മുസ്ലിം തീവ്രവാദത്തിനെതിരെ നാവനക്കാനെങ്കിലും തുടങ്ങിയത്‌. ഇനി തെറ്റുകളാവര്‍ത്തിക്കാതിരിക്കാന്‍ ഒരു പക്ഷേ അവര്‍ക്കു കഴിഞ്ഞേക്കുമെങ്കിലും, ചെയ്തുപോയ തെറ്റുകള്‍ക്കു പിഴയടക്കേണ്ടിത്തന്നെ വരും. മൊത്തത്തിലുള്ള ഒരു ഹിന്ദു നവോത്ഥാന തരംഗത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു ദശകമായി ഉയര്‍ന്നു വന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വികാസപരിണാമങ്ങള്‍ കണ്ടു ഭയന്ന രാഷ്ട്രീയക്കാര്‍, അതിനെ ചെറുക്കാനായുള്ള പ്രതിക്രിയാത്മകമായ പ്രവൃത്തികള്‍ വഴി സൃഷ്ടിച്ച നിഷേധാത്മക രാഷ്ട്രീയമാണ്‌ സത്യത്തില്‍ ഈ പല അവസ്ഥകളുടെയും പിന്നില്‍. ഹിന്ദുത്വരാഷ്ട്രീയം എന്തുകൊണ്ടു വളര്‍ന്നോ അവയ്ക്ക്‌ ആക്കം കൂട്ടുക എന്ന വമ്പന്‍ പിഴവാണ്‌ പ്രത്യയശാസ്ത്രപ്രയോഗത്തില്‍ അവര്‍ക്കു സംഭവിച്ചത്‌. പലകോടി വരുന്ന അഗണ്യജനതയുടെ ആശങ്കകളും പരാതികളും പരിഭവങ്ങളും രാഷ്ട്രജീവിതത്തേക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളുമല്ല നേരേ മറിച്ച്‌ ന്യൂനപക്ഷ വിരോധമാണ്‌ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാതല്‍ എന്ന പഴയ ചിന്ത തന്നെ തുടര്‍ന്നും വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്ന പിഴവു തുടരുകകൂടി ചെയ്യുന്നിടത്തോളം കാലം ഈയൊരവസ്ഥയ്ക്കു മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. ഇടതു വലതു വേര്‍തിരിവുകള്‍ അലിഞ്ഞില്ലാതെയാകുകയും ഹിന്ദുത്വ അനുകൂലമെന്നും വിരുദ്ധമെന്നും രണ്ടുചേരിയായി ഇന്ത്യന്‍ രാഷ്ട്രീയം ധൃവീകരിക്കപ്പെട്ടു നില്‍ക്കുകയും ചെയ്യുന്ന ഈ വേളയില്‍ എത്രകാലം ഈ പിഴവുകളൊക്കെ തിരുത്തപ്പെടാതെ കിടക്കും എന്നത്‌ രാഷ്ട്രീയനിരീക്ഷകരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്‌.

രണ്ട്‌
------
എന്റെ പോസ്റ്റ്‌ വായനക്കാരുടെ മനസ്സാക്ഷിയ്ക്കു മുമ്പിലേക്കു ഇട്ടുകൊടുക്കുന്ന മറ്റൊരു സുപ്രധാന ചോദ്യം ഇതാണ്‌.
"സംഘപരിവാര്‍ പ്രവര്‍ത്തകരോടും അവരുടെ ആദര്‍ശങ്ങളോടും നമ്മളില്‍ ചിലര്‍ക്കു മമതയില്ലെങ്കില്‍ ശരി - പക്ഷേ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സത്യങ്ങളെ നാം എങ്ങനെയാണ്‌ കൈകാര്യം ചെയ്യാന്‍ പോകുന്നത്‌?"

സംഘപരിവാര്‍ ഉന്നയിക്കുന്ന ചില പ്രശ്നങ്ങള്‍ - അതെന്തുമാകട്ടെ, അവയെല്ലാം - പ്രത്യേകിച്ചും രാജ്യസുരക്ഷയേ സംബന്ധിച്ചും മറ്റുമുള്ളത്‌ - ഒന്നൊഴിയാതെ എല്ലാം തികഞ്ഞ നുണയാണെന്നാണോ നാം ധരിക്കേണ്ടത്‌? അതെല്ലാം നാം 'വിദ്വേഷ പ്രചാരണം' എന്ന വിഭാഗത്തിലൊതുക്കി അവജ്ഞയോടെ തള്ളിക്കളയുകയാണോ വേണ്ടത്‌?

നമ്മളൊരിക്കല്‍ രാവിലെ വീട്ടുമുറ്റത്തു നിന്നു പല്ലു തേക്കുമ്പോള്‍, നമുക്കൊപ്പം താമസിക്കുന്നയാളെങ്കിലും നമുക്കു വളരെ വിരോധമുള്ളതും നമ്മളോടു വിരോധമുണ്ടെന്നു നാം സംശയിക്കുന്നതുമായ ഒരാള്‍ വന്ന്‌, നമ്മുടെ പിറകിലേക്കു ചൂണ്ടി 'ദേ നമ്മുടെ പുരയ്ക്കു തീ പിടിച്ചിരിക്കുന്നു' എന്നു പറയുന്നു എന്നു കരുതുക. നാമതിനെ എങ്ങനെ കാണണം? കത്തുകയില്ലെന്ന്‌ പൂര്‍ണ്ണവിശ്വാസമുണ്ടെന്നു കരുതുക. എന്നാല്‍ത്തന്നെ, ഒന്നു തിരിഞ്ഞുനോക്കുന്നതില്‍ തെറ്റുണ്ടോ? അയാള്‍ പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടാവുമോ എന്നു പരിശോധിക്കുന്നതില്‍ തെറ്റുണ്ടോ?

തിരിഞ്ഞുനോക്കുന്നതില്‍ തെറ്റില്ല എന്നാണെന്റെ വിശ്വാസം. അത്‌ സത്യമാണെന്നു ബോദ്ധ്യപ്പെട്ടാല്‍ (എങ്കില്‍ മാത്രം) അക്കാര്യം തുറന്നംഗീകരിക്കുന്നതിലും തെറ്റില്ല. സത്യമായേക്കാം എന്നറിയാമെങ്കില്‍ പോലും തിരിഞ്ഞുനോക്കാതെ ബലം പിടിച്ചു നിന്നുകൊണ്ട്‌, അതു ചൂണ്ടിക്കാണിച്ചു തരുന്നയാളെ കല്ലെടുത്തെറിയാനാണു നാം ശ്രമിക്കുന്നതെങ്കില്‍, ഞാന്‍ പറയും - പുറകിലുള്ളത്‌ നമ്മുടെ വീടല്ല എന്ന്‌. നമ്മുടെ വീടാണെങ്കിലേ നമുക്കു നോവൂ. കത്തുന്നു എന്നറിയുമ്പോള്‍ ചങ്കുരുകുകയുള്ളൂ. അതല്ലായെങ്കില്‍, ഏതെങ്കിലും തരത്തിലുള്ള മാനസിക അടിമത്തമോ, യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ചുള്ള അജ്ഞതയോ അല്ലെങ്കില്‍ രണ്ടുമോ നല്‍കുന്ന അപകടകരമായ അന്ധത നമ്മുടെ കണ്ണുകളെ മൂടിയിട്ടുണ്ടാവണം. ഇതിലേതെങ്കിലുമൊന്ന്‌ ഇല്ലായെങ്കില്‍ 'തീയുണ്ട്‌' എന്ന്‌ ആരു പറഞ്ഞാലും നമുക്കു തിരിഞ്ഞു നോക്കാതിരിക്കാനാവില്ല.

മൂന്ന്‌
------
നേരിട്ടു വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും, ചില വാചകങ്ങളിലൂടെ അറിയാതെ പുറത്തുവരുന്ന മറ്റൊരു പ്രതിഷേധവും ഈ പോസ്റ്റു മുന്‍പോട്ടു വയ്ക്കുന്നുണ്ട്‌. സാംസ്കാരിക ചിഹ്നങ്ങളായി മാത്രം മനസ്സിലിടം കൊടുത്തിട്ടുള്ള പലതിനേയും ആരൊക്കെയോ ചേര്‍ന്ന്‌ മത പരിവേഷം ചാര്‍ത്തി മാറ്റി നിര്‍ത്തുന്നതു കാണുമ്പോള്‍, ഇതെല്ലാം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ശരാശരി ഹിന്ദുവിന്റെ മനസ്സ്‌ വേദനിക്കുന്നുണ്ട്‌. ഇതൊരല്‍പം സങ്കീര്‍ണ്ണമായ വിഷയമാണ്‌. സത്യത്തില്‍ വന്ദേമാതരസംബന്ധിയായി ഉണ്ടാകാറുള്ള അനാവശ്യവിവാദങ്ങള്‍ക്കു പിറകിലും ഈയൊരു പ്രശ്നമാണുള്ളത്‌. ഒരു പോസ്റ്റല്ല - പുസ്തകം തന്നെ എഴുതാനുള്ള വകുപ്പുണ്ട്‌. വിസ്താരഭയം മൂലം നിര്‍ത്തുന്നു.

ഓണത്തേപ്പോലും വര്‍ഗ്ഗീയവല്‍ക്കരിച്ചു കൊണ്ടുള്ള കെ.ഇ.എന്‍-ന്റെ രചനകളും പി. കുഞ്ഞിരാമന്‍ നായര്‍ സവര്‍ണ്ണകവിയാണെന്ന മട്ടിലുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ലേഖനങ്ങളും എല്ലാം ആരെയും വേദനിപ്പിക്കാതെയല്ല കടന്നുപോകുന്നത്‌ എന്നു മാത്രം പറഞ്ഞുവയ്ക്കുന്നു.

പൊതുവില്‍ ചിലത്‌
-----------------
എന്റെപോസ്റ്റില്‍ ഞാനെഴുതിയ ഏതെങ്കിലുമൊരു വാചകം നുണയാണെന്നു ഞാന്‍ കരുതുന്നില്ല. സത്യം എഴുതുമ്പോള്‍, എല്ലായ്പോഴും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നു വരില്ല. ഇവിടെ നാം കാണുന്നതെല്ലാം കാണാപ്പുറക്കാഴ്ചകളാണ്‌. എല്ലാവരേയും സന്തോഷിപ്പിക്കുന്നതോ അല്ലെങ്കില്‍ പ്രതികരിക്കാന്‍ പൊതുവെ മടി കാണിക്കുന്ന വിഭാഗത്തെ മാത്രം ദു:ഖിപ്പിക്കുന്നതോ (സംശയം ശരി തന്നെ - ഹിന്ദുക്കള്‍ എന്നു തന്നെയാണ്‌ ഉദ്ദേശിച്ചത്‌) ആയ കാര്യങ്ങളായിരുന്നെങ്കില്‍, ഇവയെല്ലാം നമ്മുടെ "മുഖ്യധാരാ(?!) മാദ്ധ്യമങ്ങ"ളില്‍ പണ്ടേ പ്രത്യക്ഷപ്പെട്ടേനെ.

സത്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ആര്‍ക്കെങ്കിലും അവ ആക്ഷേപകരമായി അനുഭവപ്പെടുന്നുവെങ്കില്‍, അവയെ 'തനിക്ക്‌ ആക്ഷേപകരമായ ചില സത്യങ്ങള്‍' എന്ന നിലയില്‍ കണ്ടാല്‍ മതി. പ്രതിഷേധിക്കുന്നതിലും തെറ്റില്ല. പക്ഷേ അത്‌ ആ സത്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നിടത്തു മാത്രം ഒതുക്കിയതുകൊണ്ടു കാര്യമില്ല. അങ്ങനെയായാല്‍ ചര്‍ച്ചകള്‍ അവസാനിക്കുകയുമില്ല പുതിയവ മുളപൊട്ടുകയും ചെയ്യും. ആ സത്യങ്ങള്‍ ഇവിടെ നിലനില്‍ക്കാന്‍ ഇടയാക്കുന്ന കപട മതേതരവാദികളായ രാഷ്ട്രീയക്കാരും കൂസിസ്റ്റുകളുമുണ്ടല്ലോ. അവരോടും പ്രതിഷേധിക്കുക. അവര്‍ നിലപാടു മാറ്റിയാല്‍, സത്യങ്ങള്‍ ഇല്ലാതാകുന്നു - സ്വാഭാവികമായും ചര്‍ച്ചകളും.

എനിക്കു സത്യമാണെന്നുതോന്നുന്ന ഒരു കാര്യം, അത്‌ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ ആരെങ്കിലും മുമ്പു പറഞ്ഞിട്ടുണ്ടോ എന്നു നോക്കിയിട്ട്‌, 'ഉണ്ടെങ്കില്‍ മിണ്ടാതിരിക്കാം - എന്റെ പുരോഗമന - മതേതര പരിവേഷം നഷ്ടപ്പെടാതിരിക്കട്ടെ' എന്നു വിചാരിക്കാനുള്ള അത്രയും നട്ടെല്ലില്ലായ്മയോ 'സംഘപരിവാര്‍വിരുദ്ധത'യോ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായിട്ടെങ്കിലും എനിക്കില്ല എന്നു മാത്രം തല്‍ക്കാലം പറഞ്ഞുവയ്ക്കട്ടെ - അഭിമാനപൂര്‍വ്വം.

Anonymous said...

വിചാരം,
താങ്കളുടെ ലേഖനത്തോട് മുഴുവനായും യോജിപ്പില്ല എങ്കിലും ചില കാര്യങ്ങള്‍ തോന്നിയതു:

ഇവിടെ വാളുണ്ടാക്കുന്നതു കളരിപ്പയറ്റ് പഠിപ്പിക്കാന്‍.
ഇവിടെ തോക്ക് ഇറക്കുമതി ചെയ്യുന്നതു പക്ഷിവേട്ടയ്ക്ക്
ഇവിടെ സ്പോടകവസ്തുക്കള്‍ കൊണ്ടുവരുന്നതു പാറ പൊട്ടിയ്ക്കാന്‍. ഇതൊക്കെ കണ്ട് നിങ്ങള്‍(ജനം) വെറളിയെടുക്കുന്നതെന്തിനാ? തീവ്രവാദമോ? കേരളത്തിലോ ഹേ....യ്. പ്രബുദ്ധകേരളത്തില്‍ അതൊന്നുമുണ്ടാവില്ല. വിഷ്വല്‍ മീഡിയകളുടെ നംപരല്ലേ അതൊക്കെ!!!.

വിചാരം, ഒരു കാര്യം കൂടെ. വലിയ കമന്റുകള്‍ ഇങ്ങനെ യിടുന്നതിലും ഭേദം അതു മറ്റൊരു പോസ്റ്റായിട്ടിടുന്നതാണ്‍ നല്ലതു. പിന്മൊഴിയില്‍ വരുമ്പോള്‍ സ്ഥലവും താല്പര്യമില്ലാത്തവര്‍ക്ക് സമയവും നഷ്ടം. അല്ലെങ്കില്‍ പിന്മൊഴിയില്‍ വരാതിരിക്കാനുള്ള “മന്ത്രം” (qw_er_ty) ജപിച്ചാ‍ലും മതി.

Anonymous said...

നന്ദുവിന് ആള് മാറിയോ ? വിശദമാക്കിയാല്‍ ഉപകാരമായി

Anonymous said...

വിചാരം...സോറി.. കണ്ണൊന്നും പഴേപോലെ പിടിക്കണില്ല കുട്ടീ വയസ്സും പ്രായവും (രണ്ടും രണ്ടാണോ?‍) ഒക്കെയായില്ലെ? (എന്നാപ്പിന്നെ വടിയും കുത്തി വീട്ടിലിരിക്കാന്‍ മേലെ എന്തിനാ ഈ ബ്ലൊഗ്ഗിന്മ്മേല്‍ വലിഞ്ഞ് കേറുന്നെ എന്നല്ലെ അപ്പി മനസ്സിപ്പറഞ്ഞത്?)

“കാണാപ്പുറത്തിനെ‌‌“ യാണുദ്ദേശിച്ചതു,ക്ഷമിക്കുക.

Unknown said...

ഞാന്‍ പറഞ്ഞു നാക്കെടുത്തില്ല - അതിനു മുന്‍പേ ദാ വരുന്നു അടുത്ത വാര്‍ത്ത. എന്റെ നാക്കു കരിനാക്കായി മാറിയോ ദൈവമേ?
യു.ഡി.എഫ്‌-ന്‌ എന്‍.ഡി.എഫ്‌-ന്റെ പിന്തുണ കിട്ടിയിരുന്നു എന്ന മുരളീധരന്റെ വെളിപ്പെടുത്തലിനു മുന്നില്‍ നേതാക്കള്‍ ഉരുണ്ടുകളിക്കുന്നതു കാണുമ്പോള്‍ സഹതാപമാണ്‌ തോന്നുന്നത്‌.

നേതാക്കന്മാരുടെ വിശദീകരണങ്ങള്‍ നിരത്തി വച്ചാല്‍ ഏതാണ്ട്‌ ഇങ്ങനെയിരിക്കും.

* ഞാന്‍ മറുപടി പറയില്ല (ധാര്‍ഷ്ട്യമല്ല - നിസ്സഹായതയാണിതു കാണിക്കുന്നത്‌)

* എനിക്കറിയില്ല - (എന്നെ ഒഴിവാക്കൂ എന്ന അഭ്യര്‍ത്ഥന മാത്രം - നിഷേധിക്കാന്‍ കഴിയുന്നില്ല എന്നതാണു സത്യം!)

* എന്നോടു ചോദിച്ചിട്ടു കാര്യമില്ല - പ്രസിഡന്റിനോട്‌ ചോദിക്ക്‌ (നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്ത്‌ പ്രതിക്കൂട്ടിലാവാന്‍ ഞാനൊരുക്കമില്ല - അത്‌ മറ്റൊരാളുടെ തലയിലിരിക്കട്ടെ എന്ന മട്ട്‌)

* പ്രതികരിക്കാന്‍ എന്നെ കിട്ടില്ല (കുഴിയില്‍ വീഴ്ത്താന്‍ നോക്കേണ്ട - ഞാന്‍ വിഴില്ല മക്കളേ എന്നു പറയുന്നതു പോലെ)

* വ്യക്തമായി പറയാന്‍ കഴിയില്ല (അവ്യക്തമായി ഏതാണ്ടു സമ്മതിക്കുന്നുണ്ട്‌)

* ഞാനാരെയും കണ്ടില്ല (ഇല്ലായിരുന്നു എന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നര്‍ത്ഥം)

* ഞാന്‍ പ്രവര്‍ത്തിച്ചിടത്തു കണ്ടില്ല (മറ്റു സ്ഥലങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം എന്നു സൂചന)

തെരഞ്ഞെടുപ്പുകള്‍ ഇനിയും ഒത്തിരി വരാനുള്ളതാണ്‌.എന്‍.ഡി.എഫ്‌-ന്റെ പിന്തുണ ഇല്ലായിരുന്നു എന്നോ, അതു തേടിയിട്ടില്ലെന്നോ, ഇനിയാണെങ്കിലും അതു തങ്ങള്‍ക്കു വേണ്ടെന്നോ ഒക്കെ പറയണമെങ്കില്‍ മുട്ടുകൂട്ടിയിടിക്കും. ഞാന്‍ ഇതിനു തൊട്ടുമുന്‍പുള്ള കമന്റില്‍ പറഞ്ഞതുപോലെ, ഇരുതലമൂര്‍ച്ചയുള്ള വാളാണത്‌. തൊട്ടാല്‍ മുറിയും! ഇതുപോലെയെന്തെങ്കിലും പറഞ്ഞ്‌ ഒഴിഞ്ഞുമാറാനേ കഴിയൂ.

ഇടതുമുന്നണിക്കാര്‍ ഈ വാര്‍ത്ത നല്ലതുപോലെ ആഘോഷിക്കാനിടയുണ്ട്‌. യു.ഡി.എഫ്‌-നെ അടിക്കാന്‍ ഒരു വടികൂടി കിട്ടി. പിണറായിയുടെ എന്‍.ഡി.എഫ്‌ ബന്ധങ്ങളേക്കുറിച്ച്‌ അടക്കിപ്പിടിച്ചാണെങ്കിലും സംസാരിക്കുന്നവരെ 'വി.എസ്‌ പക്ഷം' എന്നു വിളിച്ച്‌ വിരട്ടാം. പി.ഡി.പി. ജമാ-അത്തെ-ഇസ്ലാമി- ഐ.എന്‍.എല്‍. എന്നിങ്ങനെ, പിന്തുണയ്ക്കു വിശദികരണം കൊടുക്കേണ്ടി വരുന്നവരുടെ എണ്ണം മൂന്നായി കുറയുകയും ചെയ്തു.

എന്തായാലും ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കാവുന്ന ചില വാര്‍ത്തകള്‍ കൂടിയുണ്ട്‌.

മാറാട്‌ കൂട്ടക്കൊലയേപ്പറ്റിയുള്ള സി.ബി.ഐ. അന്വേഷണം അട്ടിമറിക്കപ്പെട്ടതില്‍ മുസ്ലിം ലീഗിനു പങ്കുണ്ട്‌ എന്ന്‌ ഒരു ലോക്കല്‍ നേതാവു സമ്മതിച്ചത്‌.

ആഭ്യന്തരി മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ നേരിട്ട്‌ ജയിലില്‍ പോയി മാറാടു കേസിലെ പ്രതിയെ സന്ദര്‍ശിച്ചത്‌

'വര്‍ഗ്ഗീയ ശക്തികള്‍'ക്കു ( :)) )വിജയസാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ തങ്ങള്‍ അവരുടെ എതിരാളികളില്‍ ഏറ്റവും ശക്തരായവരെ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുമെന്നും, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ സി.പി.ഐ. സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ.വി.യുടെ വിജയം ഉറപ്പുവരുത്തുന്നതിലും രാജഗോപാലിന്റെ സാധ്യതകള്‍ പരമാവധി കുറയ്ക്കുന്നതിനും തങ്ങള്‍ വഹിച്ച പങ്ക്‌ കുറച്ചുകാണാനാവില്ലെന്നും എന്‍. ഡി. എഫ്‌ തന്നെ പണ്ടൊരു പത്രസമ്മേളനം നടത്തി അവകാശപ്പെട്ടത്‌ -

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, പാലക്കാട്‌ - മഞ്ചേശ്വരം - കാസര്‍ഗോഡ്‌ - തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ചില മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനാണോ യു.ഡി.എഫിനാണോ വിജയസാദ്ധ്യത കൂടുതല്‍ എന്നറിയാന്‍ ചില മുസ്ലിം യുവാക്കള്‍ ചേര്‍ന്നു സ്വകാര്യ സര്‍വ്വേ നടത്തിയത്‌ (അവര്‍ ഏതെങ്കിലും സംഘടനയില്‍പെട്ടവരാണെന്നതിന്‌ ഒരു തെളിവുമില്ല)

എനിക്കു കൂടുതലൊന്നും പറയാനില്ല - വെറുമൊരു വഴിപോക്കനാണേയ്‌ - എന്നെ വിട്ടേക്ക്‌

Anonymous said...

തുപ്പുന്നത് കാളകൂടവിഷമാണെങ്കിലും ഒന്നാറ്റിക്കുറുക്കി തുപ്പിക്കൂടേ! എഴുതിവിടുന്നതെല്ലാം കൂടെയിരുന്നു വായിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ളതു കൊണ്ട് പറയ്യാണ്‌. ആവശ്യവില്ലാത്ത വിശദീകരണമൊക്കെ ഒഴിവാക്കിയാല്‍ നന്നായിരിക്കും എന്റെ ഹൈന്ദവ ഫാസിസ്റ്റേ....

Unknown said...

വരരുചീ,

താങ്കളെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത്‌ മറ്റൊരു ബ്ലോഗില്‍ താങ്കളെഴുതിയ ഒരു കമന്റിലൂടെയാണ്. “പല മതമൌലികവാദ സംഘടനകളേയും അതുപോലെ തന്നെ ഹമാസിനേയും ഹിസ്ബുള്ളയേയുമൊക്കെ അവരുടെ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കാന്‍ ഏതൊരു കമ്മ്യൂണിസ്റ്റും ബാദ്ധ്യസ്ഥനാണ് - കാരണം കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ എല്ലാ വിധ ‘അധിനിവേശവിരുദ്ധപ്പോരാട്ടങ്ങളേയും’ കണ്ണുമടച്ചു പിന്തുണയ്ക്കുവാന്‍ പ്രത്യയശാസ്ത്രപരമായ ബാദ്ധ്യതയുണ്ട്‌ “ എന്നോ മറ്റോ ആയിരുന്നു അത്‌. വാക്കുകള്‍ പൂര്‍ണ്ണമായി ഓര്‍മ്മയില്ല. അതിനു മറുപടിയായി, ‘അധിനിവേശം’ എന്നതു കൊണ്ട്‌ താങ്കള്‍ എന്തര്‍ത്ഥമാക്കുന്നു എന്നു ചോദിച്ചുകൊണ്ടും, വാക്കുകള്‍ നിര്‍വചിക്കപ്പെടുന്നതിലെ കാപട്യങ്ങള്‍ തുറന്നു കാട്ടിക്കൊണ്ടും ഒരു കത്ത്‌ എഴുതണമെന്നു വിചാരിച്ചിരുന്നതാണ്. സമയക്കുറവുമൂലം കഴിഞ്ഞിരുന്നില്ല. എന്റെ ഈ പോസ്റ്റും കമന്റുകളും താങ്കള്‍ക്കു കാളകൂടവിഷമായി അനുഭവപ്പെടുന്നെങ്കില്‍, അന്നു ഞാന്‍ എഴുതുമായിരുന്ന പലതും, താങ്കളുടെ ഉത്തരം മുട്ടിച്ചേക്കുമായിരുന്ന പല ചോദ്യങ്ങളും എത്ര മാത്രം കുറ്റബോധം താങ്കളില്‍ ഉണര്‍ത്തിയേനെ!

പലരുടേയും കള്ളത്തരങ്ങള്‍ വെളിവാക്കുകയും അപ്രിയസത്യങ്ങള്‍ വിളിച്ചു പറയുകയുമൊക്കെ ചെയ്യുമ്പോള്‍ അത്‌ ചിലര്‍ക്കെങ്കിലും “ആവശ്യമില്ലാത്തതായി” തോന്നുമെന്നതില്‍ എനിക്ക്‌ അതിശയമില്ല. വായിക്കാന്‍ ബുദ്ധിമുട്ടു തോന്നും. വിമര്‍ശനങ്ങള്‍ വിഷം പോലെ അനുഭവപ്പെടുകയും ചെയ്യും.

സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമായിരിക്കും. കണ്ടിട്ടുപേടിയാകുന്നെങ്കില്‍ കണ്ണങ്ങു ഇറുക്കിയടച്ചേക്കുക’ എന്ന്‌ ഉപദേശിക്കാനേ തല്‍ക്കാലം കഴിയുന്നുള്ളൂ. സത്യങ്ങള്‍ തുറന്നു കാണിക്കുന്നവരെ ഭര്‍ത്സിക്കുന്നതുകൊണ്ട്‌ അവ അപ്രത്യക്ഷമാവാന്‍ പോകുന്നില്ല. അവ സൃഷ്ടിക്കുന്നവരെ തിരുത്താന്‍ കഴിയുമോ എന്നാണ് അന്വേഷിക്കേണ്ടത്‌.

പിന്നെ, മറ്റുള്ളവരുടെ വികാരങ്ങള്‍ കൂടി മനസ്സിലാക്കാനുള്ള ഒരു മാനസികാവസ്ഥയുമായല്ല നമ്മളൊരു പൊതു ചര്‍ച്ചയ്ക്കു പോകുന്നതെങ്കില്‍ വലിയ അപകടമുണ്ട്‌. അസഹിഷ്ണുതചിലപ്പോള്‍ അപക്വമായ ചില അഭിപ്രായപ്രകടനങ്ങളുടെ രൂപത്തില്‍ പുറത്തു വന്ന്‌ സ്വന്തം നിലവാരം അല്പം കൂടി ഇടിച്ചു താഴ്ത്തപ്പെടുന്നതിനിടയാക്കും.

പിന്നെ - ഹൈന്ദവഫാസിസ്റ്റ്‌ എന്ന വിളി ഉണര്‍ത്തിയ ചിരി ഇതു വരെ അടങ്ങിയിട്ടില്ല. ഈ ബ്ലോഗ്‌ തുടങ്ങിയ കാലവും അതിനിടയാക്കിയ സംഭവങ്ങളുമൊക്കെ പെട്ടെന്നു മനസ്സിലേക്കു വന്നു. തുടര്‍ന്നുമെഴുതാന്‍ പ്രേരണ നല്‍കുന്നതിനു നന്ദി. ’താങ്കളേപ്പോലെയുള്ളവര്‍ കൂടുതല്‍ കൂടുതല്‍ നകുലന്മാരെ മാനസിക അടിമത്തങ്ങളില്‍ നിന്നും നട്ടെല്ലില്ലായ്മയില്‍ നിന്നുമെല്ലാം ഉണര്‍ത്തിവിട്ടുകൊണ്ടേയിരിക്കും. ഇനിയുമിനിയും.’