Showing posts with label മോഡി. Show all posts
Showing posts with label മോഡി. Show all posts

Monday, September 10, 2007

ഗുജറാത്തും ബംഗാളും - ഒരു വെളിപ്പെടുത്തല്‍ കൂടി!

ഒടുവില്‍, ഒരാള്‍ കൂടി അതു സമ്മതിച്ചു!


ബംഗാളില്‍ നിന്നുള്ള പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിയാണ്‌ ഇത്തവണ അതു തുറന്നു സമ്മതിച്ചത്‌. "ഗുജറാത്തിന്റെ വികസന നേട്ടങ്ങള്‍ അത്ഭുതാവഹമാണ്‌. ബംഗാളിന്റെ അവസ്ഥയാവട്ടെ പരിതാപകരവും." ഡി.എസ്‌. ബോര്‍ക്കര്‍ സ്മരണയ്ക്കായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പ്രഭാഷണ പരമ്പരയില്‍, '2047-ലെ ഇന്ത്യ' എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുമ്പോഴാണ്‌ അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

മഹാശ്വേതാദേവിയുടെ വാക്കുകളുടെ ഒരു ദുര്‍ബല പരിഭാഷ ഇങ്ങനെ:-

"ഞാന്‍ ഗുജറാത്ത്‌ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്‌. അവിടുത്തെ ശക്തമായ തൊഴില്‍ സംസ്കാരം എന്നെ അതിശയിപ്പിക്കുകയും സന്തുഷ്ടയാക്കുകയും ചെയ്തിട്ടുണ്ട്‌. അവിടെ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും റോഡുകള്‍ മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. വിദൂരഗ്രാമങ്ങളില്‍പ്പോലും വൈദ്യുതിയും കുടിവെള്ളവും എത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു. അവിടെയാണ്‌ വികസനം ശരിക്കും താഴേത്തട്ടിലേക്ക്‌ - സാധാരണ ജനങ്ങളിലേക്ക്‌ - എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. എന്നെ ഏറ്റവുമധികം സന്തുഷ്ടയാക്കിയത്‌ വിദൂര ഗ്രാമങ്ങളിലും മറ്റുമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍പ്പോലും മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്താന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ്‌.

ബംഗാളിലെ അവസ്ഥയില്‍ നിന്നു കടകവിരുദ്ധമാണ്‌ അവിടുത്തെക്കാര്യങ്ങള്‍. ബംഗാളിലാണെങ്കില്‍ ഇപ്പോഴും വില്ലേജ്‌ - പഞ്ചായത്ത്‌ തലങ്ങളില്‍ പലയിടത്തും വൈദ്യുതിയെത്തിക്കാന്‍ കഴിഞ്ഞിട്ടുപോലുമില്ല. "സ്വാസ്ഥ്യ പരിസേവ" എന്നും മറ്റും പറയുന്ന ആരോഗ്യസംരക്ഷണ പരിപാടികള്‍ നിലവിലുള്ളവയല്ല എന്നു പോലും പറയാം. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി നിലവിലുള്ള ഇടതു സര്‍ക്കാരിന്‌ വളരെ ചുരുങ്ങിയ നേട്ടങ്ങളേ ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളൂ."


പട്ടിണി മരണങ്ങളും ശിശുമരണനിരക്കുമെല്ലാം ബംഗാളില്‍ അപകടകരമാം വിധം ഉയര്‍ന്നതാണെന്നും അവര്‍ തുറന്നു പ്രഖ്യാപിക്കുകയുണ്ടായി.

സത്യത്തില്‍, ഇതൊന്നും വലിയൊരു വാര്‍ത്തയൊന്നുമല്ല. മഹാശ്വേതാദേവിക്കു മാത്രമല്ല - സത്യമറിയാന്‍ അവസരം ലഭിച്ചിട്ടുള്ള ഏതൊരാള്‍ക്കും മുമ്പു തന്നെ അറിയാവുന്നൊരു കാര്യം മാത്രമാണിത്‌. കമ്മ്യൂണിസ്റ്റ്‌ കാപട്യങ്ങള്‍ കണ്ട്‌ മനസ്സു മടുത്തും സത്യം പറഞ്ഞാല്‍ ക്രൂശിക്കപ്പെടുമെന്ന അവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടും ഈയിടെയായി ധാരാളം പൊതു പ്രവര്‍ത്തകരും പ്രമുഖരും ഇതൊക്കെ പൊതു വേദികളില്‍ തുറന്നു സമ്മതിക്കാന്‍ തയ്യാറാവുന്നു എന്നതു മാത്രമാണ്‌ ഇവിടെ ഒരു വാര്‍ത്തയാകുന്നത്‌.

സാക്ഷാല്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ തന്നെ ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ഇതു വെട്ടിത്തുറന്നു പറഞ്ഞിരുന്നതാണ്‌. "വികസനകാര്യങ്ങളില്‍ നാം നരേന്ദ്രമോഡിയുടെ ഗുജറാത്തിനെ കണ്ടു പഠിക്കണം" എന്നാണ്‌ അദ്ദേഹം എടുത്തുപറഞ്ഞത്‌.

* * * * * * * * * *

സത്യത്തില്‍, ഗുജറാത്തിനേക്കുറിച്ച്‌ പല മലയാളികള്‍ക്കും വളരെ പരിമിതമായ അറിവുകളേയുള്ളൂ..

മരുപ്രദേശത്തിന്റെ സാമീപ്യം - രൂക്ഷമായ വരള്‍ച്ചക്കെടുതികള്‍ - ചിലയവസരങ്ങളില്‍ വെള്ളപ്പൊക്കക്കെടുതികള്‍ - ഭൂകമ്പ സാദ്ധ്യതാപ്രദേശങ്ങള്‍ - ഇങ്ങനെ വെല്ലുവിളികള്‍ മാത്രം നേരിടുന്നൊരു സംസ്ഥാനമായിട്ടു കൂടി ഗുജറാത്തിന്‌ ഭാരതത്തിലെ ഏറ്റവും സമൃദ്ധമായ സംസ്ഥാനങ്ങളുടെ മുന്‍നിരയിലെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌.

ഗുജറാത്തിന്റെ 'per capita GDP' എന്നത്‌ ഭാരതത്തിന്റെ മൊത്തം സംഖ്യയേക്കാള്‍ മൂന്നിരട്ടിയിലധികമാണ്‌. അവിടം ഒരു രാജ്യമായിരുന്നെങ്കില്‍, അത്‌ പല പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ചൈനയ്ക്കുമെല്ലാം മുകളില്‍ നില്‍ക്കുന്നൊരു സാമ്പത്തിക ശക്തിയായിരിക്കുമത്രേ!

ഇന്ത്യയുടെ മൊത്തത്തിലുള്ള സമൃദ്ധിക്ക്‌ ഗുജറാത്തിന്റെ സംഭാവന എത്ര വിലപ്പെട്ടതാണ്‌ എന്നതാണ്‌ ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്‌.

  • ഭാരതത്തിന്റെ മൊത്തം കയറ്റുമതിയുടെ കാല്‍ ഭാഗം ഗുജറാത്തില്‍ നിന്നാണ്‌.

  • നമ്മുടെ മൊത്തം വസ്ത്രോല്‍പാദനത്തിന്റെ നാലിലൊന്നും അവിടുന്നു തന്നെ.

  • നമ്മുടെ വ്യാവസായികോല്‍പന്നങ്ങളുടെ അഞ്ചിലൊന്ന്‌ അവിടുന്ന്‌.

  • മൊത്തം ഔഷധോല്‍പാദനത്തിന്റെ മൂന്നിലൊന്ന്‌!

  • രാജ്യത്തിന്റെ മൊത്തം "പെട്രോ കെമിക്കല്‍" ഉല്‍പാദനത്തിന്റെ പകുതിയിലധികം!


'വൈബ്രന്റ്‌ ഗുജറാത്ത്‌' പദ്ധതിയോടനുബന്ധിച്ച്‌ ഇക്കഴിഞ്ഞ തവണ സംഘടിപ്പിച്ച ആഗോളനിക്ഷേപകസംഗമത്തില്‍, വിലമതിക്കാനാവാത്ത മറ്റനേകം പദ്ധതികള്‍ കൂടി ഗുജറാത്തിനെത്തേടിയെത്തിയിരിക്കുകയുമാണ്‌. ഗ്രാഫ്‌ മുകളിലേക്കു തന്നെ പോകാനേ വഴിയുള്ളൂ.

* * * * * * * * * *

ഇതൊക്കെപ്പറയുമ്പോള്‍ ഉയര്‍ന്നു വന്നേക്കാവുന്ന ഒരു അഭിപ്രായമുണ്ട്‌. "കൂട്ടക്കൊലയ്ക്ക്‌ നേതൃത്വം കൊടുത്തയാളെ ദാ വികസനനേതാവായി വാഴ്‌ത്താന്‍ ശ്രമിക്കുന്നു" എന്ന്‌. അങ്ങനെ അഭിപ്രായപ്പെട്ടേക്കാവുന്നവരോട്‌:-


തെറ്റാണു നിങ്ങള്‍ പറയുന്നത്‌. സത്യത്തില്‍, അത്തരം കാഴ്ചപ്പാടുകളോടുള്ള സ്വാഭാവിക പ്രതികരണമെന്ന നിലയ്ക്കാണ്‌ ഇമ്മട്ടിലുള്ള വിശദീകരണങ്ങളുണ്ടാകുന്നത്‌. കലാപത്തേക്കുറിച്ചു മാത്രമേ പറയാവൂ - മോഡിയെ കുറ്റപ്പെടുത്തുക മാത്രമേ ആകാവൂ എന്നൊക്കെയുള്ള നിലപാടുകള്‍ക്ക്‌ പ്രതികരണശേഷിയുള്ളവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി എന്ന നിലയിലാണ്‌ ഇവയുണ്ടാകുന്നത്‌.

ഗുജറാത്തിനേക്കുറിച്ച്‌ എന്തു കേട്ടാലും പലര്‍ക്കും 'മോഡി കേന്ദ്രീകൃത'മായ ഒരു ചിന്തയാണ്‌. ഇപ്പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ നേട്ടമെന്ന നിലയ്ക്കല്ല അവതരിപ്പിച്ചത്‌. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷം കൊണ്ട്‌ ഒരു അത്ഭുതമെന്നതുപോലെ കുതിച്ചല്ല ഗുജറാത്ത്‌ ഈ നിലയിലെത്തിയതും. പക്ഷേ ബി.ജെ.പി.യുടെ ഭരണം വരുത്തിയ മാറ്റം വളരെ വലുതാണ്‌. എന്നാല്‍, അക്കാലമത്രയും മോഡിയായിരുന്നില്ല താനും മുഖ്യമന്ത്രി.

മോഡിക്ക്‌ വ്യക്തമായ വികസന കാഴ്ചപ്പാടും ആര്‍ജ്ജവവും നേതൃത്വ പാടവവുമുണ്ട്‌. പക്ഷേ അവിടുത്തേത്‌ ഒരു 'ടീം വര്‍'ക്കാണ്‌. മറ്റു മന്ത്രി സഭാംഗങ്ങളും ഉദ്യോഗസ്ഥരും പൊതു ജനങ്ങളുമെല്ലാം ചേര്‍ന്നാണ്‌ അവിടെ പലതും സാദ്ധ്യമാക്കുന്നത്‌.

കലാപത്തേക്കുറിച്ചു പറയുമ്പോഴുമതെ - എല്ലാവര്‍ക്കും മോഡിയുടെ രക്തം മതി. 'മോഡി മോഡി' എന്നു മാത്രം ആര്‍ത്തു വിളിക്കുന്നതു കാണുമ്പോള്‍ത്തന്നെ വ്യക്തമാണ്‌ അതൊരു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ വിളി മാത്രമാണെന്ന്‌. അങ്ങനെ വിളിക്കുന്നതില്‍ എത്ര പേര്‍ക്ക്‌ താല്‍പര്യമുണ്ട്‌ - കലാപത്തേക്കുറിച്ച്‌ ഗൗരവമായി അല്‍പം ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും? കലാപത്തേക്കുറിച്ചു പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടി വരും എന്ന അപകടമുണ്ട്‌.

2002-ലെ തെരഞ്ഞെടുപ്പില്‍ മോഡിയോടു മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ഒരു അഭിമുഖത്തില്‍ പറഞ്ഞൊരു വാചകത്തേക്കുറിച്ചു തന്നെ ഒരാഴ്ചയോളമെങ്കിലും ചര്‍ച്ച ചെയ്യാനുണ്ട്‌. "മോഡി സത്യത്തില്‍ (കലാപത്തെ അനുകൂലിച്ചുകൊണ്ട്‌) കാര്യമായൊന്നും ചെയ്തില്ല. (അങ്ങനെ ചിത്രീകരിച്ച്‌ അന്ധമായി എതിര്‍ക്കുന്നതു വഴി) മാദ്ധ്യമങ്ങള്‍ അദ്ദേഹത്തെ "ഹീറോ"(!!)യാക്കിയതുകൊണ്ടാണ്‌ താന്‍ തോറ്റത്‌" എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്തുകൊണ്ട്‌ അത്തരം വാചകങ്ങളുണ്ടാകുന്നു എന്നു പരിശോധിക്കേണ്ടിവരും. എന്തുകൊണ്ടാണ്‌ കുറച്ചുപേരുടെ ഇടയിലെങ്കിലും കലാപം ന്യായീകരിക്കപ്പെട്ടത്‌ എന്നു ചിന്തിക്കേണ്ടി വരും. അതിന്റെ ചരിത്രപരമായ, സാമൂഹ്യപരമായ കാരണങ്ങളുമെല്ലാം പരിശോധിക്കേണ്ടി വരും. ചര്‍ച്ചയ്ക്കിടയില്‍ സ്വാഭാവികമായും ഗോധ്ര കടന്നു വരും. അവിടുന്ന്‌ അയോദ്ധ്യയിലേക്കു പോകേണ്ടി വരും. അഞ്ചു നൂറ്റാണ്ടുകള്‍ക്കിടയില്‍ അവിടെ നടന്നിട്ടുള്ള യുദ്ധങ്ങളേക്കുറിച്ചു പറയേണ്ടി വരും. വിഭജനത്തേക്കുറിച്ചു പറയേണ്ടി വരും. അധിനിവേശകാലത്തും അതിനു ശേഷവും ഒഴുകിയ രക്തപ്പുഴകളേക്കുറിച്ചു പറയേണ്ടി വരും.


ഹിന്ദുക്കള്‍ക്ക്‌ മതപരമായ വികാരങ്ങളില്ലെന്നും ഉണ്ടായിക്കൂടെന്നുമുള്ള മുന്‍വിധിയോടെയും, സ്വാതന്ത്ര്യപൂര്‍വ്വ ഭാരതചരിത്രം കണക്കിലെടുക്കാതെയുമാണ്‌ പല ചര്‍ച്ചകളും ആരംഭിക്കുന്നതു തന്നെ! സകല കുഴപ്പത്തിനും പിന്നില്‍ സംഘപരിവാറാണ്‌ - അവരുടെ പ്രചാരണമാണ്‌ - അവര്‍ ഉന്‍മൂലനവാദികളാണ്‌(!) - അവര്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാണിതൊക്കെ എന്നൊക്കെയുള്ള അസംബന്ധ വാദങ്ങളിലും ആരോപണങ്ങളിലും തപ്പിത്തടയാമെന്നല്ലാതെ കലാപം എന്തുകൊണ്ടുണ്ടായി - അതു തടയാന്‍ എന്തു ചെയ്യാം എന്നൊന്നും ആത്മാര്‍ത്ഥതയോടെ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമോ ആര്‍ജ്ജവമോ ഉള്ള ഒരു 'പുരോഗമനവാദി'യേയും ഇതുവരെ കണ്ടിട്ടില്ല. നരേന്ദ്രമോഡിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കുറ്റപ്പെടുത്താനുള്ള അവസരം എപ്പോള്‍ തീരുന്നോ അപ്പോള്‍ അവസാനിക്കും എല്ലാ കലാപ ചര്‍ച്ചയും.


ചിലര്‍ ചേര്‍ന്ന്‌ 'മോഡി- കലാപം - മോഡി - കലാപം' എന്നിങ്ങനെ മാത്രയ്ക്കു നൂറു വട്ടം ഉരുവിടുകയും അതിനിടയിലൂടെ പച്ചക്കള്ളമടക്കമുള്ള പലതും തിരുകി വിടുകയും ചെയ്യുമ്പോള്‍, വല്ലപ്പോഴും ഇടയിലൂടെ ചില സത്യങ്ങളും തിരുകിക്കയറ്റി വിടാം എന്ന്‌ മറ്റു ചിലരും തീരുമാനിച്ചെന്നിരിക്കും. മോഡിയുടെ പ്രസംഗത്തേക്കുറിച്ച്‌ പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ച്‌ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതു പോലും 'ഒരു ജനപക്ഷജാഗ്രതയായിക്കണ്ടാല്‍ മതി' എന്ന്‌ ഉപദേശിക്കുന്നവരുള്ള നാട്ടില്‍, ഇങ്ങനെയും ചിലരൊക്കെ ജാഗരൂകരാകേണ്ടതുണ്ട്‌ എന്നത്‌ കാലഘട്ടത്തിന്റെ ഒരു ആവശ്യമാണ്‌.

* * * * * * * * * *
മുകളില്‍പ്പറഞ്ഞ മട്ടില്‍ ചിന്തിക്കുന്ന - കലാപത്തേക്കുറിച്ചു പറയാതെ വികസനത്തേക്കുറിച്ചു പറയുന്നോ എന്നു ചോദിക്കാനൊരുങ്ങുന്ന - മുസ്ലീങ്ങളോട്‌ പ്രത്യേകിച്ചും:-

ഇത്തരം പോസ്റ്റുകളും മറ്റും ഉണ്ടാകുന്നത്‌ പ്രധാനമായും നിങ്ങളെ ഉദ്ദേശിച്ചാണ്‌. ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയോട്‌ എന്തു നിലപാടെടുക്കണമെന്നത്‌ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം. പക്ഷേ ഗുജറാത്തെന്നാല്‍, ഇടതുപക്ഷമാദ്ധ്യമങ്ങള്‍ ആക്രോശിക്കുന്ന മട്ടൊരു സംസ്ഥാനമല്ലെന്ന സത്യം നിങ്ങള്‍ തിരിച്ചറിയണം. മോഡിയ്ക്കു ജനപിന്തുണയുണ്ടെങ്കില്‍, അതു മുസ്ലിം വിരോധം കൊണ്ടല്ല എന്നതു നിങ്ങള്‍ തിരിച്ചറിയണം. ഗുജറാത്തെന്നാല്‍ കലാപമല്ല - അതു മറ്റു പലതുമാണ്‌ - എന്ന തിരിച്ചറിവ്‌ ഒരു പക്ഷേ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിച്ചേക്കും. മറച്ചുപിടിക്കപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ - പ്രത്യേകിച്ചു മുസ്ലിം സമൂഹത്തിനു മുന്നില്‍ തുറന്നു വയ്ക്കുക എന്നത്‌ കാലഘട്ടം ചുമലിലേല്‍പ്പിച്ച ഒരു ഉത്തരവാദിത്തമായി മാറുകയാണിവിടെ.


ഈ വര്‍ഷാവസാനം ഗുജറാത്തില്‍ തെരഞ്ഞെടുപ്പു നടക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍, ബി.ജെ.പി. അവിടെ ഭരണം നിലനിര്‍ത്തും. അന്ന്‌ സകല ബി.ജെ.പി. വിരുദ്ധരും നിങ്ങളുടെ മുന്നില്‍ അലമുറയിട്ടേക്കും. "അയ്യോ ദാ.. വംശ വിരുദ്ധ(!) പ്രത്യയശാസ്ത്രം ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ വേരോടിപ്പിക്കുന്നതില്‍ ചില 'ശക്തികള്‍' വിജയിച്ചിരിക്കുന്നു. പുരോഗമന, മതേതര, ജനാധിപത്യ മൂല്യങ്ങള്‍ നശിക്കുന്നു" എന്നൊക്കെ. അതൊക്കെ അവരുടെ രാഷ്ട്രീയ താല്‍പര്യ സംരക്ഷണത്തിനുള്ള വാചകക്കസര്‍ത്തുകള്‍ മാത്രമാണെന്ന സത്യം നിങ്ങള്‍ തിരിച്ചറിയണം.

ഗുജറാത്തെന്നാല്‍ നിങ്ങളറിയാത്ത പലതുമാണ്‌. അവിടുത്തെ ജനങ്ങള്‍ വിവേകശൂന്യരായിപ്പോയിട്ടൊന്നുമില്ല. 2002-ല്‍ കലാപത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍പ്പോലും ആകെ ഗുജറാത്തി മുസ്ലീങ്ങളില്‍ ആറിലൊന്നു പേരും ബി.ജെ.പി.യെ ആണു പിന്തുണച്ചത്‌. അതിനു ശേഷം ഇപ്പോള്‍ രണ്ടു വര്‍ഷം മുമ്പു നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍, മുസ്ലീങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഫലം നിര്‍ണ്ണയിക്കാന്‍ കഴിയുമായിരുന്ന പ്രദേശങ്ങളില്‍ പലതിലും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെയാണ്‌ മികച്ച ഭൂരിപക്ഷത്തോടെ അവര്‍ ജയിപ്പിച്ചു വിട്ടത്‌. 'അത്‌ ഭീഷണികള്‍ കൊണ്ടാവാം' എന്ന വാദം തികച്ചും ബാലിശമാണ്‌. അവിടുത്തെ മുസ്ലീങ്ങളുടെ ജനാധിപത്യബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണത്‌. നമുക്കു കാണാന്‍ കഴിയാത്ത പലതും അവര്‍ക്കവിടെ നേരിട്ടു കാണാന്‍ കഴിയുന്നതുകൊണ്ടാവും എന്നു കരുതിയാല്‍ മതി. നമുക്കു സമുദായപരിഗണനകളും രാഷ്ട്രീയ നേട്ടങ്ങളും മാത്രം നോക്കിയാല്‍ മതി - അവര്‍ക്കവരുടെ പൊതു ജീവിതനിലവാരം ഉയര്‍ത്തുന്നതിനെ സംബന്ധിച്ച പലതും കണക്കിലെടുക്കേണ്ടി വരും എന്നും.


ബി.ജെ.പി.യില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുതിര്‍ന്ന മുസ്ലിം നേതാക്കളുണ്ട്‌. അനേകം പ്രവര്‍ത്തകരുണ്ട്‌. എന്തിന്‌ കേരളത്തില്‍ത്തന്നെ പാര്‍ട്ടിയുടെ വനിതാവിഭാഗം ഉപാദ്ധ്യക്ഷ ഒരു മുസ്ലിം വനിതയാണ്‌. ഇവരെല്ലാം സമുദായ വിരോധികളോ വിവേകശൂന്യരോ ആണെന്നു പറയണമെങ്കില്‍, നമ്മള്‍ വിവേകശൂന്യരായിത്തീരേണ്ടിവരും.


ബി.ജെ.പി.യേക്കുറിച്ച്‌ അവരുടെ രാഷ്ട്രീയ എതിരാളികള്‍ ചേര്‍ന്ന്‌ നമ്മള്‍ മലയാളികള്‍ക്കിടയില്‍ സൃഷ്ടിച്ചു തരാന്‍ നിരന്തരം ശ്രമിക്കുന്ന ഇമേജ്‌ സത്യമായിരുന്നുവെങ്കില്‍ അവര്‍ക്ക്‌ ഇന്ത്യന്‍ മണ്ണില്‍ വേരോടിക്കുവാന്‍ കഴിയുമായിരുന്നില്ല എന്ന അനിഷേധ്യമായ യാഥാര്‍ത്ഥ്യം ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും മനസ്സിലാക്കിയേ തീരൂ. ഹിന്ദുത്വം എന്നാല്‍ അതിനര്‍ത്ഥം തങ്ങളോടുള്ള വിരോധമാണ്‌ എന്ന മുന്‍വിധിയുമായി സമീപിച്ചാല്‍ എല്ലാം കുഴപ്പമായിട്ടേ അനുഭവപ്പെടുകയുള്ളൂ. "ബി.ജെ.പി. വരുന്നേ" എന്ന വിളികേട്ട്‌ ടെന്‍ഷനാകാതെ, അവര്‍ക്കെന്തുകൊണ്ടാണ്‌ ജനപിന്തുണയുള്ളത്‌ എന്നു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മാനസിക സമ്മര്‍ദ്ദം പാടേ ഒഴിവാക്കാം. അങ്ങനെ വിളിച്ചാല്‍ ടെന്‍ഷനാകും എന്നറിയാവുന്നതു കൊണ്ടാണ്‌ ആ വിളി തന്നെ പലരും നീട്ടി വിളിക്കുന്നത്‌.

ഗുജറാത്തിലെ മോഡി ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങളേക്കുറിച്ചു വര്‍ണ്ണിക്കാനുദ്ദേശിച്ചു ചിത്രീകരിച്ച ഈ ഡോക്യുമെന്ററി കൂടി സമയവും താല്‍പര്യവുമുള്ളവര്‍ ഒന്നു കണ്ടു നോക്കുക. അവയുടെയെല്ലാം ഗുണഫലമനുഭവിക്കുന്നത്‌ ഏതെങ്കിലും മതത്തില്‍പ്പെട്ടവരല്ല (എന്തൊരു വര്‍ഗ്ഗീയ ചിന്തയാണത്‌!) മറിച്ച്‌ മുഴുവന്‍ ഗുജറാത്തികളുമാണെന്നോര്‍ക്കുക. 'കണ്ടോ ദാ ഇതിലും കലാപത്തേക്കുറിച്ചൊന്നും പറയുന്നില്ലല്ലോ' എന്നൊരു ചോദ്യം ഉള്ളിലുയരുന്നുണ്ടെങ്കില്‍, ദയവായി - സമചിത്തതയോടെ ആലോചിച്ചു നോക്കുക - അത്‌ ഉള്‍പ്പെടുത്താത്തതു നല്ല കാര്യമല്ലേ എന്ന്‌. കലാപം ആഘോഷിക്കപ്പെടേണ്ട ഒന്നല്ല എന്നതില്‍ ആശ്വസിക്കുക. കലാപം ജാതിമതഭേദമെന്യേ ഗുജറാത്തിന്റെ മുഴുവന്‍ ദു:ഖമാണ്‌. അതു സംഭവിച്ചു പോയതില്‍ അവര്‍ വ്യസനിക്കുന്നുണ്ട്‌. അതു മറക്കുവാനും മറയ്ക്കുവാനും അവര്‍ക്കെല്ലാം ആഗ്രഹമുണ്ട്‌. അവര്‍ക്കതിനു കഴിയുന്നുമുണ്ട്‌. നാമതിനൊരുക്കമില്ലെങ്കില്‍, ഉള്ളിന്റെയുള്ളിലെങ്കിലും, ആ ഓര്‍മ്മകള്‍ നമുക്കൊരു സ്വകാര്യസുഖം തരുന്നുണ്ടോ എന്നു പരിശോധിക്കേണ്ടിവരും. ശരിയല്ലേ എന്ന്‌ ആലോചിച്ചു നോക്കുക. നമ്മുടെ ചിന്തകള്‍ ചിതലരിക്കാതിരിക്കട്ടെ. വിസ്ഫോടനങ്ങള്‍ നടക്കേണ്ടത്‌ നമ്മുടെ ബൗദ്ധികവ്യാപാരമണ്ഡലങ്ങളിലാണ്‌. പാവപ്പെട്ടവന്‍ വിശപ്പു മാറ്റാനായി വിയര്‍ത്തു പണിയെടുക്കുന്ന തെരുവുകളിലും വ്യാപാരകേന്ദ്രങ്ങളിലുമല്ല.

Tuesday, August 07, 2007

ഗുജറാത്തിനെ കണ്ടു പഠിക്കൂ തോമസേ!

കേരളവാര്‍ത്തകള്‍ ഈയിടെയായി വായിക്കാന്‍ തന്നെ തോന്നാതായിട്ടുണ്ട്‌. കോടികളുടെ അഴിമതിക്കഥകള്‍, എടോ പോടോ വിളികള്‍, ദിവസേന ഗ്രൂപ്പു യുദ്ധത്തിന്റെ പുതിയ പുതിയ മുഖങ്ങള്‍ - മടുക്കാതിരിക്കുന്നതെങ്ങനെ?

ഇവയ്ക്കൊക്കെയിടയില്‍, അല്‍പം ആശ്വാസമേകി ഇന്നൊരു കുഞ്ഞു വാര്‍ത്ത കടന്നു വന്നു. ഇവിടെ ഒരു ഭരണകൂടമുണ്ട്‌ എന്ന്‌ ഓര്‍മ്മിപ്പിച്ച ഒരു വാര്‍ത്ത. വാളയാര്‍ ചെക്ക്‌പോസ്റ്റ്‌ അഴിമതിവിമുക്തമാക്കാന്‍ ഇന്നു മുതല്‍ ശ്രമം തുടങ്ങുന്നുവത്രേ
ഇത്‌ ദുസ്സാദ്ധ്യമായ ഒരു കാര്യമാണെന്നും ഇതു നടപ്പാക്കിയെടുക്കാന്‍ നിരവധി കടമ്പകളുണ്ടെന്നും, തനിക്ക്‌ ഇപ്പോള്‍ത്തന്നെ മാഫിയയുടെ അടുത്തു നിന്നും ഭീഷണിയുണ്ടെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

എന്തായാലും സംഗതി കൊള്ളാം. സ്വന്തം മുന്നണിയില്‍ നിന്നു തന്നെ ആരെങ്കിലും ഈ ഉദ്യമം അവസാനിപ്പിക്കുന്നതു വരെയെങ്കിലും, ധൈര്യപൂര്‍വ്വം മുന്നോട്ടു പോകുക, തോമസ്‌ ഐസക്‌. എല്ലാ ആശംസകളും.

താങ്കള്‍ക്ക്‌ ഒന്നു കൂടി ചെയ്യാവുന്നതാണ്‌. ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായി നിരവധി ഏജന്‍സികള്‍ അനവധി തവണ കണ്ടെത്തിയിട്ടുള്ളതായ ഗുജറാത്തിലേക്കൊന്നു ചെല്ലുക. അവിടെ ഇതൊക്കെ എങ്ങനെയാണ്‌ നടപ്പില്‍ വരുത്തിയിരിക്കുന്നതെന്ന്‌ കണ്ടു പഠിക്കുക. മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്‌ മറ്റു പലകാര്യങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും ഗുജറാത്ത്‌ പണ്ടേ തന്നെ മാതൃകയാണ്‌.

കേരളത്തിലെ അഴിമതികളെ സംബന്ധിച്ച്‌ പണ്ടു മനോരമയില്‍ വന്ന ഒരു പരമ്പരയിലെ ഒരു ഭാഗം താഴെക്കൊടുത്തിരിക്കുന്നു.

കുട്ടികളുടെ ഭാഷയില്‍പ്പറഞ്ഞാല്‍, വായിച്ചു നോക്കി, 'കൊതി വിടാം' എന്നല്ലാതെ എന്തു പ്രയോജനം? എന്നാണ്‌ കേരളത്തില്‍ ഇതുപോലൊക്കെ സ്വപ്നം കാണാനെങ്കിലും സാധിക്കുക? ഞങ്ങള്‍ക്കു വേണ്ടി ഒന്നു പോയി ഇതൊക്കെ കണ്ടിട്ടു വരികയെങ്കിലും ചെയ്യൂ തോമസ്‌!


അത്ഭുതാവഹവും അസൂയാവഹവുമായ ഇത്തരം പല ഭരണ നേട്ടങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഗുജറാത്ത്‌ ടീമിന്റെ അമരക്കാരനായ നരേന്ദ്രമോഡി ഇവിടം സന്ദര്‍ശിച്ചപ്പോള്‍ തന്റെ പാര്‍ട്ടിക്കാര്‍ കുറെ ബഹളം വച്ചതാണല്ലോ എന്നോര്‍ത്ത്‌ ലജ്ജിക്കേണ്ടതില്ല, തോമസ്‌.

ജാതി, മത, വര്‍ഗ്ഗീയ പരിഗണനകളില്ലാതെ സകലര്‍ക്കും ക്ഷേമകരമായ പല പദ്ധതികളും അവിടെ നടപ്പാക്കപ്പെടുന്നതും അതിനെല്ലാം സകല ജനവിഭാഗങ്ങളില്‍ നിന്നും പിന്തുണകിട്ടുന്നതും മറ്റും സംബന്ധിച്ച വാര്‍ത്തകള്‍ സമ്പൂര്‍ണ്ണമായി തമസ്കരിക്കപ്പെട്ട്‌, പകരം കല്ലു വച്ച നുണകളും വളച്ചൊടിച്ച വാര്‍ത്തകളും മാത്രം പ്രചരിക്കുന്ന ഒരു സംസ്ഥാനത്തു നിന്നാണല്ലോ താന്‍ വരുന്നത്‌ എന്നോര്‍ത്തും വിഷമിക്കേണ്ടതില്ല.

അവിടെ താങ്കളുടെ കോലമൊന്നും കത്തില്ല. മറിച്ച്‌ ആതിഥ്യമര്യാദയോടെയുള്ള സ്വീകരണം ലഭിക്കും.

"താന്‍ ജയിലില്‍ നിന്നു വരികയല്ലല്ലോ - തനിക്കെതിരെ ഇനിയും കേസുകളൊന്നും നിലവിലില്ലല്ലോ - തനിക്ക്‌ സ്വന്തമായി വോട്ടുബാങ്കുമില്ലല്ലോ - എന്നിട്ടും!" എന്നൊന്നുമോര്‍ത്ത്‌ അത്ഭുതപ്പെടേണ്ടതുമില്ല. സര്‍ക്കാര്‍ അതിഥിയായിരിക്കുന്നതിന്‌ ഇവിടെ കേരളത്തിലുള്ള മാനദണ്ഠങ്ങളല്ല അവിടെ ഗുജറാത്തില്‍.

ജനങ്ങളും താങ്കളെ സ്വീകരിക്കാതിരിക്കില്ല. അനാവശ്യ സമരങ്ങളും അക്രമങ്ങളും കൊണ്ട്‌ പല വ്യവസായങ്ങള്‍ക്കും 'ചുവപ്പുകൊടി കാണിക്കപ്പെട്ട' ഒരു സംസ്ഥാനത്തു നിന്ന്‌ ഉപജീവനത്തിനായി തൊഴില്‍തേടി ഇന്ത്യയിലെ ഏറ്റവുമധികം വ്യവസായവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമായ ഗുജറാത്തിലേക്കു പലായനം ചെയ്ത ലക്ഷക്കണക്കിനു മലയാളികളുണ്ട്‌. അവിടുത്തേതിന്റെ ഒരു ചെറിയ ശതമാനം വികസനമെങ്കിലും സ്വന്തം നാട്ടില്‍ നടന്നു കാണാനാഗ്രഹിക്കുന്ന അവരും താങ്കളെ സ്വാഗതം ചെയ്യാതിരിക്കില്ല.

ഒന്നു പോയിട്ടു വരണം തോമസ്‌!

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന്‌ പണ്ടു ഗുരുദേവന്‍ പറഞ്ഞതു പോലെ, ഗ്രൂപ്പേതായാലും വേണ്ടില്ല - ജനങ്ങളേക്കുറിച്ചൊരു ചെറിയ വിചാരമെങ്കിലും ഉണ്ടായിരുന്നാല്‍ മതി.

Tuesday, May 08, 2007

പ്രത്യയശാസ്ത്രാഭിമുഖ്യം പ്രതിക്കൂട്ടില്‍?

നരേന്ദ്രമോഡിയുടെ പ്രസംഗം ആയിരുന്നു ഇതിനു തൊട്ടു മുമ്പത്തെ പോസ്റ്റ്‌. അത്‌ പകര്‍ത്തിയപ്പോള്‍, ചിലതൊക്കെ ഒളിപ്പിക്കാനെന്നോണം ഞാന്‍ മനപൂര്‍വ്വം ചില കൃത്രിമങ്ങള്‍ കാട്ടി എന്ന്‌ പ്രമോദ്‌ എന്നൊരു യുവബ്ലോഗര്‍ ആരോപിച്ചതിനുള്ള മറുപടിയാണിത്‌.

>> പ്രമോദ്‌ :- കൂടുതല്‍ ആരവങ്ങള്‍ കിട്ടിയത്‌ ഏതു വാക്കുകള്‍ക്കാണെന്ന്‌ താങ്കള്‍ കേട്ടതേ ഇല്ല. നന്നായിരിക്കുന്നു നകുലേട്ടാ. നന്നായിരിക്കുന്നു. അങ്ങനെ തന്നെ വേണം. മര്‍മ്മപ്രധാനമായ കാര്യങ്ങള്‍ വിഴുങ്ങണം. അങ്ങനെ മാത്രമേ (ഹിന്ദു വര്‍ഗ്ഗീയതയുടെ) ചൂട്ട്‌ കെടാതെ പിടിക്കാന്‍ പറ്റൂ. <<

അനിയാ,
കുറേക്കൂടി ചെറുപ്പമായിരുന്നപ്പോഴത്തെ എന്റെ അപക്വചിന്തകള്‍ ഓര്‍ക്കാനിടയായതുകൊണ്ട്‌ അങ്ങനെ തന്നെ വിളിച്ച്‌ അഭിസംബോധന ചെയ്ത്‌ സ്നേഹപൂര്‍വ്വം ഉപദേശിക്കാനാണു തോന്നുന്നത്‌. അനിയന്റെ കമ്യൂണിസ്റ്റ്‌ ആഭിമുഖ്യം വ്യക്തമാണിവിടെ. അല്‍പം സമയമെടുത്ത്‌ ക്ഷമാപൂര്‍വ്വം ആലോചിക്കു നോക്കൂ - ഇത്തരം കമന്റുകള്‍ സ്വന്തം പ്രസ്ഥാനത്തെ എത്രമാത്രം അപകീര്‍ത്തിപ്പെടുത്തുകയില്ല എന്ന്‌.

അനിയന്‍ എന്റെ ആത്മാര്‍ത്ഥതയേയും സത്യസന്ധതയേയുമാണ്‌ ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്‌. പരിഭാഷകന്റെ ശബ്ദം അതേപടിയെന്നതുപോലെ, ചെറിയ മൂളലുകളും നിര്‍ത്തലും ശ്വാസവ്യതിയാനങ്ങളുമടക്കം ക്ഷമാപൂര്‍വ്വം പകര്‍ത്തിയെഴുതി വളരെ മര്യാദാപൂര്‍വ്വം ഞാന്‍ അവതരിപ്പിച്ചപ്പോള്‍ ആരോപിക്കുന്നു - ഞാന്‍ ഏതൊക്കെയോ കാതലായ ഭാഗം വിട്ടുകളഞ്ഞു എന്ന്‌! 15MB ഉള്ള ഒരു '.WAV' ഫയല്‍ അയച്ചുതരുവാനുള്ള മാര്‍ഗ്ഗമൊരുക്കിത്തരുകയാണെങ്കില്‍ ഞാന്‍ പ്രസംഗം അയച്ചു തരാം. കേട്ടുനോക്കിയിട്ട്‌ എവിടെയെങ്കിലും ഞാന്‍ പിഴവു വരുത്തിയിട്ടുണ്ടെങ്കില്‍ ലോകത്തോട്‌ അത്‌ വിളിച്ചു പറയുക. എന്റെ എഴുത്ത്‌ അന്നവസാനിപ്പിക്കാമെന്നു ഞാന്‍ വാക്കു തരുന്നു. കേള്‍ക്കാന്‍ പറ്റാതായ ഭാഗം മനസ്സിലായെങ്കില്‍ അതും പറഞ്ഞു തരിക. എനിക്കും അതറിയാന്‍ താല്‍പര്യമുണ്ട്‌. പരമാവധി അഞ്ചോ ആറോ വാക്കുകളേ മുറിഞ്ഞിട്ടുണ്ടാവൂ എങ്കിലും!

ഇത്‌ അന്ധമായ ഒരു വിശ്വാസത്തിന്റെ പ്രശ്നമാണ്‌. അനിയന്‍ വേദിക്കരികിലിരുന്ന്‌ ആ പ്രസംഗം കേട്ടിരുന്നുവെങ്കില്‍കൂടി വിശ്വസിക്കുമായിരുന്നില്ല എന്നു തോന്നുന്നു. മൈക്കു സെറ്റുകാര്‍ എന്തൊക്കെയോ കൃത്രിമം കാണിച്ചതുകൊണ്ട്‌ അവിടെ യഥാര്‍ത്ഥത്തില്‍ പറഞ്ഞതുപോലെയല്ല സ്പീക്കറിലൂടെ പുറത്തുവന്നത്‌ എന്നോ മറ്റോ ശാഠ്യം പിടിച്ചേനെ! ഇത്തരം ദു:ശ്ശാഠ്യങ്ങള്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കു വലിയ നാണക്കേടുണ്ടാക്കാറുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ തിമിരം - വരട്ടുവാദം മുതലായ പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്‌ ഇത്തരം കടുംപിടുത്തങ്ങളില്‍ നിന്നാണ്‌. അനിയന്‍ ഒരു പ്രസ്ഥാനസ്നേഹിയാണെങ്കില്‍, അതില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കുക.

ഏതോ രണ്ടു മൂന്നു വാചകങ്ങളിലായി അഞ്ചോ ആറോ വാക്കുകള്‍ നഷ്ടപ്പെട്ടുവെന്നു വച്ച്‌ ഈ പ്രസംഗത്തില്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അവിടെ, ആ ചുരുങ്ങിയ ഭാഗത്ത്‌ എന്തായിരിക്കും കടന്നു വന്നിട്ടുണ്ടാകുക? എന്താണ്‌ അനിയനവിടെ പ്രതീക്ഷിക്കുന്നത്‌? എന്താവും ഞാനവിടെ ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവുക? കഷ്ടം! എത്രയൊക്കെ തെളിവുകള്‍ അവതരിപ്പിച്ചാലും ശരി തങ്ങളുടെ ചില 'തോന്നലുക'ളില്‍ നിന്നും നിലപാടുകളില്‍ നിന്നും അണുവിട വ്യതിചലിച്ച്‌ ഒരു വിട്ടുവീഴ്ചയ്ക്ക്‌ ഒരുക്കമല്ല എന്ന പതിവു കടുംപിടുത്തം തന്നെയല്ലാതെ മറ്റൊന്നുമല്ല ഇതും.

>> പ്രമോദ്‌ :- തന്ന ലിങ്ക്‌ വായിച്ചു നോക്കി. മുഴുവന്‍ വായിക്കാന്‍ തോന്നിയില്ല. സങ്കല്‍പത്തില്‍ നിന്നും കുറെ ഉണ്ണിപ്പിള്ളകളെ പിടിച്ച്‌ താന്തോന്നിത്തം പറയിക്കുന്ന... <<

നാം ഉണ്ണിപ്പിള്ള'കളെ' പിടിക്കുകയല്ല - ഉണ്ണിപ്പിള്ളമാര്‍ നമ്മെ കടന്നു പിടിച്ച്‌ മനസ്സിനെ ഉലച്ചുകളയുന്ന ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്‌ അനിയാ.

ഉണ്ണിപ്പിള്ള ഒരു സാങ്കല്‍പിക കഥാപാത്രമാണ്‌. പക്ഷേ ഇന്നു കേരളത്തില്‍ അത്തരത്തില്‍ ആയിരക്കണക്കിന്‌ ഉണ്ണിപ്പിള്ളമാരുണ്ട്‌. ഇല്ലെന്നാണു വാദമെങ്കില്‍, അനിയന്‌ കണ്ണൂര്‍ ജില്ല വിട്ട്‌ അധികം സ്ഥലങ്ങളില്‍ ജനവികാരങ്ങളറിഞ്ഞ്‌ ഒരു സാധാരണക്കാരനായി ജീവിക്കാനവസരം ലഭിക്കാഞ്ഞതുകൊണ്ടാവും. ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സകല കാര്യങ്ങളും ഇവിടെ കേരളത്തില്‍, ഞങ്ങളുടെ കണ്മുന്നില്‍ ന്മടന്ന കാര്യങ്ങളുമാണ്‌.

"അതൊക്കെ താന്തോന്നിത്തമാണ്‌" എന്ന്‌ അനിയന്‍ ധാര്‍ഷ്ട്യത്തോടെ പറയുന്നത്‌ ഇടതുപക്ഷപ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താറുള്ള മറ്റൊരു ആരോപണത്തിനു ബലം വയ്പ്പിക്കുന്നേയുള്ളൂ. 'കമ്മ്യൂണിസ്റ്റുകാര്‍ പൊതുവേ വിമര്‍ശനങ്ങളോട്‌ കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്നവരാണ്‌' എന്നതാണത്‌. മുമ്പു പറഞ്ഞതുപോലെ, പ്രസ്ഥാനത്തെ സ്നേഹിക്കുന്നുവെങ്കില്‍, ഇത്തരം അപക്വ പ്രയോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുക.

>> പ്രമോദ്‌ :- ഒരു പാര്‍ട്ടി സെക്രട്ടറി അങ്ങനെ പറയുമെന്നു തോന്നുന്നില്ല. ഏതു പത്രത്തില്‍ എന്നു കൂടി പറ. <<

പ്രസംഗിച്ച ആള്‍ - പിണറായി വിജയന്‍
റിപ്പോര്‍ട്ടു വന്ന പത്രം - ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്‌
(മറ്റു പലതിലും വന്നിരിക്കണം. ഞാന്‍ വായിച്ചത്‌ അതിലാണ്‌)

പത്രലേഖകന്‍ വളച്ചൊടിച്ചതായിരിക്കുമോ എന്ന അനിയന്റെ സംശയം സ്വാഭാവികമാണ്‌. അതും ഞാന്‍ ആ പോസ്റ്റില്‍ ഒരു വാചകത്തിലൂടെ പറഞ്ഞിട്ടില്ലേ എന്നു നോക്കുക. കണ്ണുമടച്ച്‌ ഒരു വ്യക്തിഹത്യക്കോ മറ്റോ മുതിരുന്നതിനു പകരം സത്യസന്ധമായി, വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അത്‌ തന്റെ താല്‍പര്യങ്ങള്‍ക്കെതിരാണെന്നു തോന്നുന്നെങ്കില്‍, അതേ സത്യസന്ധതയോടെ അതിനെ നേരിടാനുള്ള കരുത്തും ഹൃദയവിശാലതയും ആര്‍ജ്ജിച്ചെടുക്കാന്‍ അനിയനു കഴിയട്ടെ.

പൊതുവായ രണ്ടുമൂന്നു ഉപദേശം കൂടി തന്നുകൊള്ളട്ടെ. നേതാക്കളെ അന്ധമായി അനുകൂലിക്കുന്ന - അവര്‍ എന്തു ചെയ്താലും പറഞ്ഞാലും ശരിയെന്നു വിശ്വസിക്കുന്ന - അണികളെ സൃഷ്ടിച്ചെടുക്കുന്നത്‌ ഏതൊരു പ്രസ്ഥാനത്തേയും ആദ്യത്തെ കുറച്ചുകാലമേ സഹായിക്കു. കാലാന്തരത്തില്‍ അത്‌ മൂല്യച്യുതിയിലേക്കും അതുവഴി തകര്‍ച്ചയിലേക്കും നയിക്കും. നേതാക്കന്മാര്‍ ചോദ്യം ചെയ്യപ്പെടുകയേയില്ല എന്നു വന്നാല്‍ ഏതൊരു പ്രസ്ഥാനമാണ്‌ തളരാത്തത്‌? വ്യക്തിപരമായി നോക്കിയാലും, ആരെയെങ്കിലും അന്ധമായി വിശ്വസിക്കുന്നത്‌ നമുക്കു നല്ലതല്ല. അതു നമ്മെ അപകടങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കും.

മറ്റുള്ളവരും അങ്ങനെയായിരിക്കും എന്നു കരുതുന്നതും തെറ്റാണ്‌. അനിയന്‍ പിണറായിയേയും മറ്റും അന്ധമായി അനുകൂലിക്കുന്നുണ്ടാവുമെന്നതുപോലെ, ഞാന്‍ എന്തിനും ഏതിനും മോഡിയേയും കണ്ണുമടച്ച്‌ അനുകൂലിച്ചേക്കും എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ്‌ നിങ്ങളില്‍ പലരുടേയും കമന്റുകള്‍ വരുന്നത്‌. മോഡിക്കെതിരേയുള്ള ആരോപണങ്ങളുപയോഗിച്ചുകൊണ്ട്‌, ഞാന്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങളേയും വിമര്‍ശനങ്ങളേയും നേരിടാമെന്ന ചിന്ത! അബദ്ധമാണത്‌. മാനസികാടിമത്തങ്ങളില്‍ നിന്ന്‌ മോചനം നേടിയൊരാള്‍ക്ക്‌ അതൊക്കെ വലിയ തമാശകളായാണ്‌ അനുഭവപ്പെടുക. അതുകൊണ്ടാണ്‌ നിങ്ങളുടെ പലരുടെയും ഭര്‍ത്സനങ്ങളേറ്റ്‌ മാനസികമായി തെല്ലും തളരാതെ എനിക്കു നിങ്ങളോടു വിണ്ടും പുഞ്ചിരിച്ചു കൊണ്ടു സംസാരിക്കാനാവുന്നത്‌.

ഇക്കഴിഞ്ഞ ലക്കം 'ഭാഷാപോഷിണി'യില്‍ സക്കറിയയുടേതായ ഒരു ലേഖനമുണ്ട്‌. ഇടതുപക്ഷത്തിന്റെ അപചയം പല മികച്ച എഴുത്തുകാരെയും സംഘപരിവാര്‍ അനുകൂലികളാക്കി എന്നദ്ദേഹം അതില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അക്കിത്തം ഒരു അഭിമുഖത്തില്‍ താനൊരു ആര്‍. എസ്‌. എസ്‌. കാരനാണെന്നതില്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞതിലും അദ്ദേഹം വല്ലാതെ കുണ്ഠിതപ്പെട്ടു കാണുന്നു. എല്ലാവരുടെയും പൊന്നോമനയായ കുഞ്ഞുണ്ണിയേപ്പോലും പട്ടാപ്പകല്‍ പിടിച്ചെടുത്തു കളഞ്ഞു (!) എന്നുമുണ്ടായിരുന്നു പരാമര്‍ശം. പതിവനുസരിച്ച്‌ ഒ.വി.വിജയനേയും ആനന്ദിനേയുമൊന്നും സ്പര്‍ശിച്ചുകണ്ടില്ല. എന്തായാലും ഇവരെയൊന്നും കൂടാതെ അറിയപ്പെടാതെ കാണാപ്പുറത്തു കിടക്കുന്ന എത്ര എഴുത്തുകാര്‍ ഇത്തരം വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നുണ്ട്‌ എന്ന്‌ സക്കറിയയ്ക്ക്‌ അറിവുണ്ടാകുമെന്നു തോന്നുന്നില്ല.

എന്തുകൊണ്ടാണ്‌ താന്‍ കമ്മ്യൂണിസം ഉപേക്ഷിച്ചത്‌ എന്ന്‌ അക്കിത്തം ഈയിടെ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കിയത്‌ സക്കറിയയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അതേ വ്യാകുലതകള്‍ പങ്കുവയ്ക്കുന്ന ആരെങ്കിലുമോ ശ്രദ്ധിച്ചിരുന്നോ എന്തോ? ഇടതുപക്ഷം വിട്ടിട്ട്‌ പക്ഷരഹിതനായി നില്‍ക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും പക്ഷം സ്വീകരിക്കുകയോ ചെയ്യാതെ ഹിന്ദുത്വ ആദര്‍ശങ്ങളില്‍ ചെന്നു ചേരുന്നെങ്കില്‍ അത്‌ ഒന്നും കാണാതെയാവുമോ എന്നും സക്കറിയയും മറ്റും ആലോചിച്ചിട്ടുണ്ടാവുമോ എന്തോ? എന്തായാലും അനിയന്‌ ഇടതുപക്ഷപ്രസ്ഥാനങ്ങളോട്‌ എന്തെങ്കിലും സ്നേഹമുണ്ടെങ്കില്‍, തിരിച്ച്‌ നാട്ടിലെത്തിയതിനു ശേഷം, തുറന്ന മനസ്സോടെ ഇതിന്റെയെല്ലാം പിന്നില്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക.

വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാന്‍ വളരെയെളുപ്പമാണ്. എന്നാല്‍, ചിന്തിക്കുക - മനസ്സിലാക്കുക - ജനങ്ങള്‍ക്കിടയില്‍ അവരുടെ മനസ്സറിഞ്ഞ്‌ പ്രവര്‍ത്തിക്കുക - ഇതൊക്കെ നമ്മള്‍ കരുതുന്നതിലും അങ്ങേയറ്റം വെല്ലുവിളികള്‍ നിറഞ്ഞതാണ്.

വളരെക്കാലം മുമ്പ്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ജനമനസ്സുകള്‍ വായിക്കാന്‍ നന്നായി കഴിഞ്ഞിരുന്നു. ഇന്നാ കഴിവു നഷ്ടപ്പെട്ടിട്ടുണ്ട്‌. മോഡിയെ പൂര്‍ണ്ണമായി പരാജയപ്പെടുത്തണം എന്നാണെങ്കില്‍, ഇത്രയും ആരോപണങ്ങള്‍ക്കിടയിലും ആളുകള്‍ മുഴുവന്‍ എന്തുകൊണ്ട്‌ അദ്ദേഹത്തെ കണ്ണുമടച്ച്‌ എതിര്‍ക്കുന്നില്ല എന്ന്‌ ആദ്യം കണ്ടെത്തുവാന്‍ ശ്രമിക്കൂ. പ്രസംഗത്തിന്റെ പോസ്റ്റില്‍ കൊടുത്തിരുന്ന ചിത്രം കണ്ടിരുന്നില്ലേ? അവിടെ തടിച്ചു കൂടിയ ജനങ്ങളുടെ വളരെ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ അത്‌. ഏറ്റവും പിറകില്‍ നിന്നിരുന്നെങ്കില്‍, വിശാലമായ വേദി ഒരു വിദൂരക്കാഴ്ച മാത്രമായിരുന്നു. വടിയും കുത്തിപ്പിടിച്ചു വന്ന അമ്മൂമ്മമാരേയും കുഞ്ഞിനെ ഒക്കത്തേന്തിയ അമ്മമാരേയും ഞാനവിടെ കണ്ടു. അവരൊന്നും ന്യൂനപക്ഷങ്ങളേയോ ഭുരിപക്ഷങ്ങളേയോ തല്ലാനോ കൊല്ലാനോ ഒന്നും ലവലേശം താല്‍പര്യമുള്ളവരല്ല. എന്തു വികാരമാണ്‌ അവരെ ആ വേദിയിലേക്കു നയിച്ചതെന്നു കണ്ടെത്തുക. യാഥാര്‍ത്ഥ്യബോധത്തോടെ - കടും‌പിടുത്തങ്ങളും വാശിയുമില്ലാതെ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ശീലിക്കുക. മാദ്ധ്യമ സിന്‍ഡിക്കേറ്റ്‌ - ഫാസിസം - എംബഡഡ്‌ ജേര്‍ണലിസം - തുടങ്ങി നേതാക്കള്‍ പിടിച്ചു നില്‍ക്കാനായി കണ്ടെത്തുന്ന ചില വാക്കുകള്‍ കൊണ്ടുള്ള കളികളില്‍ മാത്രം പൂര്‍ണ്ണമായി വിശ്വാസമര്‍പ്പിക്കാതെ ജനമദ്ധ്യത്തിലേക്കിറങ്ങുക. ആരെയും വെറുക്കാതെ - മനുഷ്യസ്നേഹം എന്നത്‌ പറച്ചിലില്‍ മാത്രം ഒതുക്കാതെ പ്രവൃത്തിയിലേക്കു കൂടി കൊണ്ടു വന്ന്‌ - ആരെയും അകറ്റി നിര്‍ത്താതെ - എല്ലാവരുടേയും വേദനകളും പരിഭവങ്ങളും പരാതികളും ചോദിച്ചറിയുക. സാമ്രാജ്യത്വ വിരുദ്ധ - ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ വഴിയില്‍ തിരിച്ചറിവിന്റെ വെളിച്ചവും നീട്ടി ആ അറിവുകള്‍ നക്ഷത്രങ്ങളേപ്പോലെ തിളങ്ങി നിന്നേക്കും. പരിശ്രമങ്ങള്‍ക്കു തയ്യാറെങ്കില്‍, ആത്മാര്‍ത്ഥമായിത്തന്നെ എല്ലാ ആശംസകളും നേരുന്നു.

* * * * * * * *

വൈത്തോ :-
ശാഠ്യങ്ങളേക്കുറിച്ചാണ് ഈ പോസ്റ്റ്‌. സത്യത്തില്‍, ഇത്തരം പിടിവാശികളില്‍ തട്ടി തകര്‍ന്നുപോകുന്നതു കൊണ്ടാണ് മോഡിക്കെതിരായ പല ഇടതു തന്ത്രങ്ങളും പൂര്‍ണ്ണമായി ഫലപ്രദമാ‍വാതെ പോകുന്നത്‌. ‘കലാപം നിയന്ത്രിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ വരുത്തി‘ എന്ന ആരോപണത്തിന് തെളിവുകളുടെ പിന്‍ബലം നല്‍കി ശക്തിയുക്തം അവതരിപ്പിക്കുവാനായിരുന്നു എല്ലാവരും ശ്രമിക്കേണ്ടിയിരുന്നത്‌. എന്നാല്‍, പലരും കൂടുതല്‍ സമയം ചെലവഴിച്ചത്‌ കലാപത്തിനു വഴിവച്ച ഗോധ്ര ട്രെയിന്‍ തീവയ്പ്‌ മോഡിയുടെ പദ്ധതിയായിരുന്നു എന്നു ശഠിക്കാനായിരുന്നു! അതിലെ യുക്തി ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെ സമര്‍ത്ഥിക്കേണ്ടുന്നതിനു പകരം, ഇപ്പോഴും അങ്ങനെ ശഠിക്കുന്ന ചില ബ്ലോഗര്‍മാരുടെ നിലപാട്‌ ‘ഞങ്ങള്‍ ആരോപിക്കാറേയുള്ളൂ - തെളിയിക്കേണ്ടത്‌ അന്വേഷണ ഏജന്‍സികളാണ് ‘ എന്നാണ് !

കലാപ സമയത്ത്‌ മോഡി “കയ്യും കെട്ടി ഇരുന്നതല്ലാതെ അനങ്ങിയിട്ടേയില്ല“ എന്നായിരുന്നു മറ്റൊരാരോപണം. എന്നാല്‍ കലാപത്തിനിടെ പോലീസ്‌ വെടിവയ്പുകളില്‍ മരിച്ചു വീണ കുറേ കലാപകാരികളേക്കുറിച്ചെങ്കിലും (സിഖ്‌ വിരുദ്ധ കലാപത്തില്‍ അങ്ങനെയൊന്ന്‌ ഉണ്ടാകാഞ്ഞതിനേക്കുറിച്ചും) തിരിച്ചു ചോദിക്കുമ്പോള്‍ ‍ശഠിക്കുന്നത്‌ ‘അത്‌ എന്തൊക്കെയോ ചെയ്തെന്നു വരുത്തിത്തീര്‍ക്കാന്‍ മോഡി ചില ഹിന്ദുക്കളെ ബലികൊടുക്കുകയായിരുന്നു’ എന്നാണ് ! ഇത്തരം ശാഠ്യങ്ങള്‍, ഏതൊരു വാദത്തിനായാലും ശരി, ശക്തിപകരുകയല്ല - അതിനെ ദുര്‍ബലപ്പെടുത്തുകയാണു ചെയ്യുന്നത്‌. ഉറപ്പുള്ള കാര്യങ്ങള്‍ അംഗീകരിക്കുക. അല്ലാത്തവയില്‍ ഒരു ചെറിയ സന്ദേഹമെങ്കിലും കരുതി വയ്ക്കുക എന്നതാണ് ശരിയായ സമീപനം.

Thursday, April 26, 2007

നരേന്ദ്രമോഡിയുടെ തിരുവനന്തപുരം പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി കേരളത്തില്‍ വന്നു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപമാണ്‌ താഴെക്കൊടുത്തിരിക്കുന്നത്‌.
ഇതിലൂടെ ഏതെങ്കിലും വ്യക്തിയേയോ പ്രസ്ഥാനത്തേയോ താഴ്‌ത്തിക്കെട്ടി അപകീര്‍ത്തിപ്പെടുത്താനോ ഉയര്‍ത്തിക്കാട്ടി മഹത്വവല്‍ക്കരിക്കാനോ ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന മാദ്ധ്യമങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടൊരാള്‍ നേരിട്ടു പോയി കേട്ടറിഞ്ഞതിന്റെ - വള്ളിപുള്ളി വിടാതെയുള്ള പച്ചയായ - സത്യസന്ധമായ - പകര്‍ത്തല്‍ മാത്രം.

ഈ പോസ്റ്റ്‌ എന്തുകൊണ്ടു വേണ്ടി വന്നു എന്നത്‌ മറ്റൊരു പോസ്റ്റിന്റെ അവസാനഭാഗത്ത്‌ വ്യകതമാക്കിയിട്ടുണ്ട്‌. ഈ പ്രസംഗം മലയാള പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്‌ എങ്ങനെയൊക്കെ എന്ന്‌ ഇവിടെയും ഇവിടെയുമായി പറഞ്ഞിട്ടുണ്ട്‌.

ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായിരുന്നു പ്രസംഗം. വേദിയില്‍ നിന്നു തന്നെ കേട്ട മലയാളപരിഭാഷയാണ്‌ റെക്കോര്‍ഡ്‌ ചെയ്തതിനുശേഷം ഇവിടെ പകര്‍ത്തിയിരിക്കുന്നത്‌. ഒരു തല്‍സമയപരിഭാഷയ്ക്കിടയില്‍ സ്വാഭാവികമായും സംഭവിക്കുന്ന ചെറിയ പിഴവുകള്‍- ആവര്‍ത്തനങ്ങള്‍ - നിര്‍ത്തലുകള്‍ - പകുതിവച്ചു മുറിഞ്ഞുപോയ വാക്കുകള്‍ എന്നിവ പോലും യാതൊരു കലര്‍പ്പുമില്ലാതെ അതേപടി പകര്‍ത്തിയിട്ടുണ്ട്‌.

'സത്യമേവ ജയതേ' എന്നതിനോട്‌ വിയോജിപ്പു തോന്നിപ്പോകുന്നു. സത്യം മാത്രമല്ല - അതുമായി ബന്ധപ്പെട്ട പലതും വിജയിക്കട്ടെ.
  • സംശുദ്ധ പത്രപ്രവര്‍ത്തനം വിജയിക്കട്ടെ

  • സത്യം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം വിജയിക്കട്ടെ

  • വിവരാവകാശ സംരക്ഷണ നിയമം വിജയിക്കട്ടെ

*****************************
പ്രസംഗം

_______________________
നരേന്ദ്രമോഡി (മലയാളത്തില്‍):-
എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും സ്നേഹം നിറഞ്ഞ എന്റെ നമസ്ക്കാരം.
_______________________
നരേന്ദ്രമോഡി (ഇംഗ്ലീഷില്‍) :-
കേരള ഈസ്‌ എ....

നന്ദകുമാര്‍ :-
കേരളം അനുഗൃഹീതമായ ഒരു നാടാണ്‌. സുലഭമായ വിധത്തില്‍ മഴ ലഭിക്കുന്ന ഈ നാട്ടില്‌ - ഹരിതാഭ എങ്ങും - പച്ചപ്പെങ്ങും - എനിക്കു ദൃശ്യമാണ്‌.

_______________________
നരേന്ദ്രമോഡി (ഇംഗ്ലീഷില്‍) :-
ഇറ്റ്‌ ഈസ്‌ ഓള്‍സോ എ പ്ലേസ്‌ ...

നന്ദകുമാര്‍ :-
സമ്പന്നമായ സംസ്കാരം കൊണ്ടും പാരമ്പര്യം കൊണ്ടും കലകള്‍ കൊണ്ടും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള കലാവികസനം കൊണ്ടുമെല്ലാം നൂറ്റാണ്ടുകളായി വികസിച്ചുവന്നൊരു പാരമ്പര്യമുണ്ട്‌ ഈ കേരളത്തിന്‌.

_______________________
നരേന്ദ്രമോഡി (ഇംഗ്ലീഷില്‍) :-
ദിസ്‌ കള്‍ച്ചര്‍ ആന്റ്‌ ആര്‍ട്‌സ്‌ വേര്‍ ഓള്‍സോ എന്‍ റിച്ച്‌ഡ്‌ ബൈ ...

നന്ദകുമാര്‍ :-
ഈ സംസ്കാരത്തിന്റെ - കലയുടെ - എല്ലാം വളര്‍ച്ചയ്ക്ക്‌ വളരെയേറെ സംഭാവനകള്‍ - പിന്തുണ നല്‍കിപ്പോന്ന - രക്ഷാകര്‍തൃത്വം നല്‍കിപ്പോന്ന - ഒരു പാരമ്പര്യമാണ്‌ തിരുവിതാംകൂര്‍ മഹാരാജാവിന്റേത്‌ എന്നത്‌ ഇവിടെ അനുസ്മരണീയമാണ്‌.

_______________________
നരേന്ദ്രമോഡി (ഇംഗ്ലീഷില്‍) :-
ദിസ്‌ 'ഗോഡ്‌'സ്‌ ഓണ്‍ കണ്ട്രി' ഹാസ്‌ ഗിവണ്‍ ബര്‍ത്ത്‌ റ്റു ...

നന്ദകുമാര്‍ :-
ദൈവത്തിന്റെ സ്വന്തം നാടായ ഈ കേരളം അനേകം ദിവ്യാത്മാക്കള്‍ക്ക്‌ ജന്മം നല്‍കി. അവരെ - അവരില്‍ - പരമാദരണീയരായ ശ്രീമദ്‌ ശങ്കരാചാര്യര്‍ - ശ്രീമദ്‌ ചട്ടമ്പിസ്വാമികള്‍ - ശ്രീനാരായണഗുരുസ്വാമികള്‍ എന്നിവര്‍ പെടുന്നു. അവരുടെ ആദ്ധ്യാത്മികമായ പ്രഭാവം കേവലം ഹൈന്ദവജനതയ്ക്കു മാത്രമല്ല ലോകമാനവികതയ്ക്കു മുഴുവന്‍ തന്നെ പ്രയോജനവും അനുഗ്രഹവും നല്‍കിയതായിരുന്നു.

_______________________
നരേന്ദ്രമോഡി (ഇംഗ്ലീഷില്‍) :-
റ്റുഡേ വെന്‍ ഐ സ്റ്റാന്റ്‌...

നന്ദകുമാര്‍ :-
ഇന്ന്‌ ഈ ആദ്ധ്യാത്മികതയുടെ നിറകുടമായ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ തിരുനടയില്‍ നില്‍ക്കുവാന്‍ എനിക്ക്‌ അനുഗ്രഹമുണ്ടായിരിക്കുന്നു. ആ അനുഗ്രഹം കാരണം നിങ്ങളെ എനിക്ക്‌ അഭിസംബോധന ചെയ്യുവാനും സാധിച്ചിരിക്കുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
പരംപൂജനീയഗുരുജി ...

നന്ദകുമാര്‍ :-
ഇന്ന്‌ പരമപൂജനീയഗുരുജി എന്ന അതിദിവ്യനായ ആദ്ധ്യാത്മികപുരുഷന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ ആ ആഘോഷപരിപാടികളുടെ ഭാഗമായി നിങ്ങളുടെയെല്ലാവരുടെയും മുന്നില്‍ വന്നു നില്‍ക്കുവാനും നിങ്ങളെ അഭിസംബോധന ചെയ്യുവാനും ഈ പരമാത്മാവിന്റെ സ്വന്തം ഭൂമിയായ മണ്ണില്‍ നിങ്ങളെ അഭിസംബോധന ചെയ്യുവാനും കഴിഞ്ഞതില്‍ അങ്ങേയറ്റത്തെ ധന്യതയുടെ അനുഭവം ഞാനുള്‍ക്കൊള്ളുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ബഹുത്‌ കം ലോഗ്‌ ...

നന്ദകുമാര്‍ :-
വളരെക്കുറച്ചു പേര്‍ക്കേ ഒരുപക്ഷേ പരമപൂജനീയഗുരുജിയുടെ ജീവിതത്തേക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവുണ്ടാകുകയുള്ളൂ. അതിനു കാരണമുണ്ട്‌. പരമപൂജനീയ ഗുരുജിയുടെ വ്യക്തിത്വം തികഞ്ഞ പ്രസിദ്ധീപരാങ്മുഖമായ - പ്രസിദ്ധിക്ക്‌ പുറം തിരിഞ്ഞു നിന്നിരുന്ന - ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. അതുകൊണ്ട്‌ ലോകത്തിന്റെ മുമ്പാകെ തന്നെയവതരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതുകൊണ്ട്‌ ലോകര്‍ക്കദ്ദേഹത്തെ ഏറെപ്പരിചയം - ജീവിതത്തെപ്പരിചയമുണ്ടാകില്ല.

പക്ഷേ ആ പ്രഭാവ്യക്തിത്വത്തിന്റെ പരിശ്രമം കൊണ്ട്‌ ഇന്ന്‌ കന്യാകുമാരി മുതല്‍ കാശ്മീരം വരെ ഭാരതമാസകലം വളര്‍ന്നു നില്‍ക്കുന്ന സമര്‍പ്പിതചേതസ്സുകളായ യുവാക്കളുടെ ഒരു മഹാസംഘടനയിന്ന്‌ ഒരു വടവൃക്ഷം പോലെ വളര്‍ന്നു നില്‍ക്കുകയാണ്‌. ആ വളര്‍ച്ചയ്ക്കു വേണ്ടി മുപ്പത്തിരണ്ടു വര്‍ഷത്തെ തപസ്സാണ്‌ അദ്ദേഹം അനുഷ്ഠിച്ചത്‌ - ആ മുപ്പത്തിരണ്ടു വര്‍ഷത്തെ സചസാ തപസ്സിലൂടെ സമര്‍പ്പിതരായ യുവാക്കന്മാരുടെ ഒരു മഹാസംഘടനയും അദ്ദേഹമിന്ന്‌ വളര്‍ത്തിയെടുത്തു കഴിഞ്ഞിരിക്കുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
പരംപൂജനീയഗുരുജി കി പ്രേരണാ കേ കാരണ്‍ ...

നന്ദകുമാര്‍ :-
പരംപൂജനീയഗുരുജിയുടെ ദിവ്യമായ പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട്‌ ഈ രാഷ്ട്രജീവിതത്തിന്റെ സമ്പന്നതയ്ക്കു വേണ്ടി - വളര്‍ച്ചയ്ക്കു വേണ്ടി - ജീവിതത്തെ സമര്‍പ്പിച്ച ആയിരക്കണക്കിനു യുവാക്കന്മാര്‍ നമ്മുടെയീ നാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സംഘത്തിലൂടെ - ഗുരുജിയിലൂടെ - ആര്‍ജ്ജിച്ചതായ സംസ്കാരത്തെ - വിദ്യാഭ്യാസത്തെ അവര്‍ ഭാരതത്തിന്റെ ജനജീവിതത്തെ ഉദ്ധരിക്കുന്നതിനു വേണ്ടി പ്രയോജനപ്പെടുത്തുകയാണ്‌. അത്‌ നിരവധിയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രോജക്ടുകളിലൂടെ ഭാരതമാസകലം ഇന്നു ദൃശ്യമാണ്‌. കന്യാകുമാരിയിലെ സ്വാമിവിവേകാനന്ദകേന്ദ്രമാകട്ടെ - വടക്കു കിഴക്കന്‍ ഭാരതത്തിലെ താഴേക്കിടയിലുള്ള - അധൃഷ്ഠിതരായ സഹോദരങ്ങളുടെ അഭ്യുത്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളാകട്ടെ - അവരുടെ ആരോഗ്യവര്‍ദ്ധനവിനു വേണ്ടീട്ടുള്ള ആശുപത്രികളാകട്ടെ - ഇന്നീ ഭാരതത്തിന്റെയുള്ളില്‍ സംഭവിക്കുന്ന പ്രാകൃതികദുരന്തങ്ങള്‍ക്കെതിരെ പൊരുതുന്ന കാര്യത്തിലാകട്ടെ - എല്ലായിടങ്ങളിലും ഇന്ന്‌ ഈ ഹിന്ദുസ്ഥാനത്തില്‍ സ്വയംസേവകര്‍ യുവാക്കന്മാര്‍ നിരവധി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രവര്‍ത്തനത്തിലൂടെ ഈ സംഘടനയുടെ വളര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍):-
സ്വാമിവിവേകാനന്ദ്ജീനേ ഭാരത്‌ കേ ഉത്ഥാന്‍ കേലിയേ..

നന്ദകുമാര്‍ :-
സ്വാമിവിവേകാനന്ദന്‍ - ഭാരതത്തിന്റെ നവോത്ഥാനത്തിന്റെ നായകനായ സ്വാമിവിവേകാനന്ദന്‍ - ഈ നാടിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി നമ്മുടെ നാട്ടിലെ സന്യാസിവര്യന്മാര്‍ക്കും സാംസ്കാരിക നായകന്മാര്‍ക്കും എന്നുവേണ്ട സമ്പൂര്‍ണ്ണഭാരതീയരുടേയും മുമ്പാകെ ഒരു സന്ദേശം വയ്ക്കുകയുണ്ടായി. ആ സന്ദേശം ഇതായിരുന്നു. നിങ്ങള്‍ കുറച്ചുകാലത്തേയ്ക്കെങ്കിലും നിങ്ങളുടെ പൂജയുടെ - അര്‍ച്ചനയുടെ - ആരാധനയുടെ - ലക്ഷ്യത്തെ മാറ്റുക. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പൂജയുടേയും ആരാധനയുടേയും ആ വിഗ്രഹത്തെ തല്‍ക്കാലമൊന്നു മാറ്റിവയ്ക്കുക. പകരം ആ സ്ഥാനത്ത്‌ ഭാരതമാതാവിനെ പ്രതിഷ്ഠിക്കുക. ഭാരതമാതാവിനെ ആരാധിക്കുക. ഭാരതമാതാവിന്റെ തനിസ്വരൂപങ്ങളായ ഭാരതീയരെ - ഈ ഭാരതത്തിലെ ദരിദ്രനാരായണന്മാരെ - ഹിന്ദു സമൂഹത്തെ ഉദ്ധരിക്കുവാന്‍ വേണ്ടി നമുക്ക്‌ ഒരോരുത്തരും പ്രവര്‍ത്തിയ്ക്കണം - ആ നിലയില്‍ നിങ്ങള്‍ ആരാധന നടത്തണം എന്ന്‌ സ്വാമിവിവേകാനന്ദന്‍ ഒരു ഉജ്ജ്വലമായ - ഒരു സന്ദേശം നല്‍കുകയുണ്ടായി.

പരമപൂജനീയഗുരുജിയുടെ ജീവിതം പരിശോധിച്ചാല്‍ നമുക്കൊരു കാര്യം വ്യക്തമാകും. സ്വാമി വിവേകാനന്ദന്‍ ഏതൊരു സന്ദേശമാണോ ഭാരതത്തിലെ സന്യാസിവര്യന്മാര്‍ക്കും സര്‍വ്വ - സാമാന്യജനങ്ങളുടേയും മുമ്പാകെ നല്‍കിയത്‌ ആ സന്ദേശത്തെ ശരിയായ അര്‍ത്ഥത്തില്‍ - അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ - സ്വജീവിതത്തിലെ പ്രവര്‍ത്തനത്തിലൂടെ സാക്ഷാത്‌കരിച്ചു പരംപൂജനീയഗുരുജി. ഭാരതത്തെ ആരാധിക്കുവാന്‍ - ഭാരതമാതാവിനെ പൂജിക്കുവാന്‍ - ഭാരതമാതാവിന്റെ പ്രതിസ്വരൂപങ്ങളായ ഈ സമാജത്തെ ദരിദ്രനാരായണന്മാരെ പൂജിക്കാനും സേവിക്കുവാനുമായി അദ്ദേഹം തന്റെ ജീവിതത്തെ മാറ്റിവച്ചു. അതുവഴി - സ്വാമിവിവേകാനന്ദന്റെ സന്ദേശത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലദ്ദേഹം സാക്ഷാത്‌കരിച്ചു എന്നു നമുക്കു കാണാന്‍ കഴിയും.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മേം ...

നന്ദകുമാര്‍ :-
ഞാന്‍ നിങ്ങളെ അഭിസംബോധനചെയ്യുവാന്‍ വേണ്ടി വരുവാന്‍ തീരുമാനമെടുത്തപ്പോള്‍ അതൊരിക്കലും ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ നിങ്ങളെ അഭിസംബോധന ചെയ്യാനല്ല ഞാന്‍ വന്നത്‌ - ഞാന്‍ അഭിമാനത്തോടെ പറയട്ടെ - ഞാനിവിടേക്കു വരുവാന്‍ തീരുമാനിച്ചത്‌ - ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുവാന്‍ തീരുമാനിച്ചത്‌ - രാഷ്ട്രീയസ്വയംസേവകസംഘ - സംഘത്തിന്റെ അഭിമാനിയായ ഒരു സ്വയംസേവകന്‍ (കാതടപ്പിക്കുന്ന ഹര്‍ഷാരവങ്ങള്‍ക്കും കരഘോഷങ്ങള്‍ക്കുമിടയില്‍ യാതൊന്നും കേള്‍ക്കാന്‍ പറ്റാതായതുകൊണ്ട്‌ ഈ വാചകത്തിന്റെ അവസാനഭാഗം നഷ്ടപ്പെട്ടുപോയി)

ഞാന്‍ ഈ നാട്ടിലെ കോടാനുകോടി വരുന്ന സ്വയംസേവകരുടെ പ്രതിനിധി എന്ന നിലയില്‍ - പരമപൂജനീയഗുരുജിയെ കാണാനും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പ്രബോധനങ്ങളും നേരിട്ടു ശ്രവിക്കാന്‍ ഭാഗ്യം സിദ്ധിച്ച അസംഖ്യം സ്വയംസേവകരില്‍ - ഭാഗ്യവാന്മാരായ സ്വയംസേവകന്മാരില്‍ ഒരാള്‌ എന്ന നിലയിലാണ്‌ നിങ്ങളെ അഭിസംബോധന ചെയ്യുന്നത്‌. ആ നിലയില്‍ അഭിമാനത്തോടെ തന്നെയാണ്‌ ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
രാഷ്ട്രീയ ...

നന്ദകുമാര്‍ :-
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരു സ്വയംസേവകനെന്ന നിലയില്‍ ഞാന്‍ എന്നെ നിരീക്ഷിക്കുമ്പോഴും - നമ്മളോരോരുത്തരും നമ്മളെ നിരീക്ഷിക്കുമ്പോഴും - ഒരു വസ്തുത നമുക്കു മനസ്സിലാക്കാന്‍ കഴിയും. സംഘത്തിന്റെ അടിസ്ഥാനപരമായ പ്രവര്‍ത്തനത്തിലൂടെ വ്യവസ്ഥയിലൂടെ നമുക്കെല്ലാവര്‍ക്കുമുള്ളില്‍ - ലക്ഷ്യത്തെ സംബന്ധിച്ച്‌ - വ്യക്തമായ ലക്ഷ്യബോധം - ഒരു ആദര്‍ശബോധം - അതിനെ സംബന്ധിച്ചുള്ള ഒരു കാഴ്ചപ്പാട്‌ - ഒരു പ്രതിബദ്ധത - നമുക്കെല്ലാവര്‍ക്കും ലഭിച്ചിരിക്കുകയാണ്‌. സംഘത്തിലൂടെ ലഭിച്ച ആ ഹിന്ദുത്വത്തേക്കുറിച്ചുള്ള പ്രതിബദ്ധത - അതുപയോഗിച്ചുകൊണ്ട്‌ നാടിനുവേണ്ടി നമ്മള്‍ പ്രവര്‍ത്തിക്കുകയാണ്‌.

പരംപൂജനീയഗുരുജി മുപ്പത്തി രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ ഏതൊരു വ്യവസ്ഥയാണോ വളര്‍ത്തിയെടുത്തത്‌ ഏതെല്ലാം ചെറിയ ചെറിയ കാര്യക്രമങ്ങളിലൂടെ പരിപാടികളിലൂടെ ഏതൊരു വ്യവസ്ഥയെ വളര്‍ത്തിയെടുത്തുവോ അതില്‍ നിന്ന്‌ ഈ രാഷ്ട്രത്തോടുള്ള ഭക്തിയും ഹിന്ദുത്വത്തോടുള്ള പ്രതിബദ്ധതയും അങ്ങനെ തികഞ്ഞൊരു ലക്ഷ്യബോധവും നമുക്കു ലഭിച്ചു. ആ പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട്‌ നമ്മളെല്ലാവരും - സംഘസ്വയംസേവകന്മാര്‍ മുഴുവന്‍ - രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി - "പരംവൈഭവം നേതുമേതത്‌സ്വരാഷ്ട്രം" - രാഷ്ട്രത്തിന്റെ പരമവൈഭവമെന്ന ഒരേയൊരു ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ട്‌ നമ്മള്‍ പ്രവര്‍ത്തിക്കുകയാണ്‌. സംഘം നമുക്കുള്ളിലേക്കു പകര്‍ന്നു തന്ന ആ വിശുദ്ധമായ ലക്ഷ്യം - അതാണ്‌ രാഷ്ട്രത്തിന്റെ പരമവൈഭവം. ഈ ദേശത്തിന്റെ വിശിഷ്ടമായ സംസ്ക്കാരം - മാതൃഭൂമിയുടേതായ മഹത്വമേറിയ പാരമ്പര്യം - ആ പൈതൃകത്തില്‍ നിന്ന്‌ നമ്മുടെ പൂര്‍വ്വികന്മാര്‍ നമുക്കു പകര്‍ന്നു തന്ന ആ വിശിഷ്ടമായ സംസ്ക്കാരത്തില്‍ നിന്ന്‌ - വേദം മുതല്‍ വിവേകാനന്ദന്‍ വരെ - നമുക്കു പകര്‍ന്നു തന്ന ആ വിശിഷ്ടമായ സംസ്ക്കാരത്തെ ഉപയോഗിച്ചുകൊണ്ട്‌ - അതിനെ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ - ഈ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി നമ്മളോരോരുത്തരും പ്രയത്നിക്കുകയാണ്‌. ഞാനിന്ന്‌ ഏതൊരു സ്ഥാനത്താണോ ഇരിക്കുന്നത്‌ ആ സ്ഥാനത്തു നിന്നു കൊണ്ട്‌ ഒരു സ്വയംസേവകനെന്ന നിലയില്‍ ഈ ലക്ഷ്യത്തിനു വേണ്ടി - രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി ഞാനും പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ഭായിയോം ബഹനോം..

നന്ദകുമാര്‍ :-
സഹോദരീ സഹോദരന്മാരേ - നമ്മളുടെ ലോകമിന്ന്‌ നിരവധി സമസ്യകളിലൂടെ - പ്രതിബന്ധങ്ങളിലൂടെ - സങ്കീര്‍ണ്ണമായ അപകടങ്ങളിലൂടെ - കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്‌. ഈ സങ്കീര്‍ണ്ണങ്ങളായ സമസ്യകളെ പരിഹരിക്കുവാന്‍ വേണ്ടി നാടിനെ - ലോകത്തെ - മുന്നോട്ടു നയിക്കുന്നതിനുവേണ്ടി നമ്മുടെ പക്കല്‍ - ഹിന്ദുത്വത്തിന്റെ പക്കല്‍ - ഭാരതത്തിന്റെ പക്കല്‍ - എന്തെങ്കിലും ഉപായമുണ്ടോ എന്നു നാം അന്വേഷിക്കണം. ഏതെങ്കിലും തരത്തില്‍ ഈ പരിഹാരങ്ങളുണ്ടാക്കുവാന്‍ - ഈ സമസ്യകളെ പരിഹരിക്കുവാന്‍ വേണ്ടിയുള്ള സാമര്‍ത്ഥ്യം നമ്മുടെ പക്കലുണ്ടോ എന്നു നാം അന്വേഷിക്കുക.

തികഞ്ഞ അഭിമാനത്തോടു കൂടി ഞാന്‍ പറയുന്നു - തീര്‍ച്ചയായിട്ടും ഇന്നു ലോകമഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങളുടെ പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ - പരിഹാരങ്ങളുണ്ടാക്കുവാന്‍ - സമസ്യകളുടെ കെട്ടഴിക്കുവാന്‍ - ഭാരതത്തില്‍ പിറന്ന ഈ ഹിന്ദുത്വദര്‍ശനത്തിന്‌ സാധിയ്ക്കും എന്നതിന്‌ യാതൊരു സംശയവുമില്ല.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ആജ്‌ ...

നന്ദകുമാര്‍ :-
ഇന്ന്‌ ലോകം ഭീകരവാദത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്‌. ലോകമിന്ന്‌ രണ്ടുതരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നു നമുക്കു കാണാന്‍ സാധിക്കും. ഒരു ഭാഗത്ത്‌ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരായ ആളുകള്‍. മറുഭാഗത്ത്‌ മാനവികതയ്ക്ക്‌ ഊന്നല്‍ കൊടുക്കുന്നതായ ആളുകള്‍.

എന്തുകൊണ്ടാണ്‌ ഈ നാട്ടില്‍ ഈ ഭീകരത വളര്‍ന്നു വരുന്നത്‌? ഭീകരത വളര്‍ന്നു വരുന്നതിനു വേണ്ടീട്ടുള്ള കാരണം?

"മതമാണ്‌ പ്രധാനമായ കാര്യം - മതത്തിലൂടെയാണ്‌ എല്ലാ കാര്യങ്ങളും നേടാന്‍ സാധിക്കുക" എന്ന വിശ്വാസം വളര്‍ത്തിക്കൊണ്ട്‌ മതസാമ്പ്രദായികതയുടെ വളര്‍ച്ചയുടെ കാരണം കൊണ്ടാണ്‌ ഭീകരത ഇന്ന്‌ വളര്‍ന്നു നില്‍ക്കുന്നത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ആതംഗവാദ്‌ ...

നന്ദകുമാര്‍ :-
ഈ ഭീകരവാദത്തെ വളര്‍ത്തുന്നതായ ചിന്ത എന്താണ്‌ എന്നു നമുക്കു പരിശോധിക്കണം. ആ ചിന്ത ഇതാണ്‌ - നിന്റെ മാര്‍ഗ്ഗം തെറ്റാണ്‌ എന്റെ മാര്‍ഗ്ഗം മാത്രമാണ്‌ ശരി എന്നുള്ള മതവാദമാണ്‌ ഇതിനു പ്ര - ഇതിന്‌ ഏറ്റവും കൂടുതല്‍ കാരണമായിട്ടു തീരുന്നത്‌.

നിന്റെ - നീ സ്വീകരിച്ചിരിക്കുന്നതായ മാര്‍ഗ്ഗം മോശമായിട്ടുള്ള മാര്‍ഗ്ഗമാണ്‌ - കെട്ട മാര്‍ഗ്ഗമാണ്‌ - എന്റെ മാര്‍ഗ്ഗം മാത്രമാണ്‌ ശരി - നിന്റെ മാര്‍ഗ്ഗത്തിലൂടെ - ഈ ചീത്തയായ മാര്‍ഗ്ഗത്തിലൂടെ പോയാല്‍ ഈശ്വരനെ സാക്ഷാത്‌കരിക്കുവാന്‍ കഴിയില്ല - ഈശ്വരദര്‍ശനത്തിനു സാധിക്കില്ല - നീ ചതിയ്ക്കപ്പെട്ടവനാണ്‌ - ഒരേയൊരു മാര്‍ഗ്ഗം മാത്രമാണു ശരി - അത്‌ എന്റെ മാ - മാര്‍ഗ്ഗം മാത്രമാണ്‌ ശരി എന്ന ഈ മതവാദം - ഒരേ മാര്‍ഗ്ഗവാദം - അതാണ്‌ ഇന്ന്‌ ഈ ഭീകരവാദത്തെ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്‌ എന്നു നമുക്കു കാണാന്‍ സാധിക്കും.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മേരാ ...

നന്ദകുമാര്‍ :-
എന്റെ മാര്‍ഗ്ഗം മാത്രമാണു ശരി - ആ മാര്‍ഗ്ഗത്തിലൂടെ പോ പോകുന്നില്ല നീയെങ്കില്‍ - നീ വേറൊരു മാര്‍ഗ്ഗമാണു സ്വീകരിക്കുന്നതെന്നുണ്ടെങ്കില്‍ - നിനക്ക്‌ അങ്ങേയറ്റം ശിക്ഷ ലഭിക്കുക തന്നെ ചെയ്യും - നിനക്ക്‌ അങ്ങേയറ്റം അപകടങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും - എന്നു പറഞ്ഞുകൊണ്ട്‌ അവരെ ആക്രമിക്കുന്നതായ രീതിയിലേക്കു പോകുന്നതാണ്‌ ഈ ഭീകരവാദം വളരുവാനുള്ള കാരണം എന്നു നമുക്കു കാണാം.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ- ഈ ഭീകരതയുടെ മാനസികത - ആ മാനസികതയാണ്‌ വിശദീകരിച്ചത്‌. എന്റെ മാര്‍ഗ്ഗം മാത്രം ശരി - നിന്റെ മാര്‍ഗ്ഗം തെറ്റ്‌ - എന്നുള്ള ചിന്താഗതി.

എന്നാല്‍ നോക്കൂ - നമ്മുടെ ഹിന്ദുത്വ ചിന്ത എന്താണു നമ്മളോടു പറയുന്നത്‌? ഈ ഭീകരതയെ ഇല്ലാതെയാക്കുന്നതായ ഉദാത്തമായ - ഉന്നതമായ - ആ ഹൈന്ദവചിന്തയുടെ മഹത്വമെന്താണ്‌ - ഹൈന്ദവരെന്താണ്‌ - ഹിന്ദുത്വചിന്തയിലെന്താണ്‌ പറയുന്നത്‌?

"ഏകം സത്‌ വിപ്രാ ബഹുധാവദന്തി" - ഒന്നാണ്‌ പരമസത്യം - പക്ഷേ ആ പരമസത്യത്തെ സാക്ഷാത്‌കരിക്കുന്നതിനു വേണ്ടി ബുദ്ധിമാന്മാരായ ജനങ്ങള്‍ നിരവധി മാര്‍ഗ്ഗങ്ങളുപദേശിക്കുന്നു- ആ നിരവധി മാര്‍ഗ്ഗങ്ങളോരോന്നും ശരിതന്നെയാണ്‌ എന്ന വിശ്വാസമാണ്‌ - എന്ന ദര്‍ശനമാണ്‌ - ഹിന്ദുവിന്റേത്‌ - ഉള്ളത്‌. നീ സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗവും ശരിയാണ്‌ - ആ മാര്‍ഗ്ഗത്തിലൂടെ ആത്മാര്‍ത്ഥതയോടെ തികഞ്ഞ വിശ്വാസത്തോടെ നല്ല ശ്രദ്ധയോടെ മുന്നോട്ടുപോയിക്കഴിഞ്ഞാല്‍ നിനക്ക്‌ ആ മാര്‍ഗ്ഗത്തിലൂടെയും ഈശ്വരനെ സാക്ഷാത്‌കാരം ലഭിക്കും - വേറൊരാള്‍ വേറൊരു മാര്‍ഗ്ഗം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതും ശരിയാണ്‌ - എന്നുള്ള വിശ്വാസപ്രമാണമാണ്‌ ഹിന്ദുവിന്റേത്‌. നിങ്ങളുടെ മാര്‍ഗ്ഗം - നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്‌ വ്യത്യസ്തമായ മാര്‍ഗ്ഗമാണ്‌ എന്നതുകൊണ്ട്‌ അത്‌ ഉപേക്ഷിക്കേണ്ടതില്ല. നിങ്ങള്‍ സ്വീകരിച്ച - നിങ്ങള്‍ ആത്മാര്‍ത്ഥതയോടെ - ശ്രദ്ധയോടെ ആ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ടുപോകൂ - എന്ന ഉദാത്തമായ - ഉന്നതമായ ചിന്ത- സര്‍വ്വരേയും ഒരുമിപ്പിക്കുന്ന ചിന്ത - ആ ചിന്തയിലൂടെ മാത്രമേ ഭീകരത ഇല്ലാതെയാവുകയുള്ളൂ എന്നു നാം മനസ്സിലാക്കണം.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ നമ്മുടെ ലോകമിന്നു നേരിടുന്ന രണ്ടാമത്തെ ഏറ്റവും ഭീകരമായ പ്രശ്നം പാരിസ്ഥിതിക പ്രശ്നമാണ്‌ എന്നു നാം മനസ്സിലാക്കുന്നു.

ഇന്ന്‌ പ്രകൃതിയുടെ ഈ സന്തുലനം - നിലനില്‍ക്കുന്ന ഈ സന്തുലനം - നഷ്ടപ്പെട്ടാല്‍ ലോകജീവിതം തന്നെ - മാനവികജീവിതം തന്നെ - അപകടത്തിലാവും എന്ന്‌ എമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. ലോകത്തെമ്പാടുമുള്ള പണ്ഠിതന്മാര്‍ - ച - ച - ശാസ്ത്രജ്ഞന്മാര്‍ - ചര്‍ച്ച ചെയ്യുന്നത്‌ നമുക്കിന്ന്‌ ഈ പ്രകൃതി സമ്പത്തിനെ എങ്ങനെ സംയമനത്തോടു കൂടി ഉപയോഗപ്പെടുത്താം - ഈ സന്തുലനം നഷ്ടപ്പെടുത്താതെ ഉപയോഗിക്കാം - എങ്ങനെയീ പ്രകൃതിയെ രക്ഷിക്കാം - എന്ന കാര്യമിന്ന്‌ വളരെ വേദനയോടെ സര്‍വ്വരും ആശങ്കയോടെ ചര്‍ച്ച ചെയ്യുന്നു. ഇതൊരു വലിയ അപകടമായി ഇന്ന്‌ ലോകത്തെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്‌.

പക്ഷേ ഈ പാരിസ്ഥിതിക പ്രശ്നത്തിന്റെ പരിഹാരമെന്താണ്‌ - പ്രകൃതി - പ്രകൃതിയുടെ ഈ സന്തുലനത്തെ നിലനിര്‍ത്തുവാന്‍ വേണ്ടീട്ടുള്ള ഉപായമെന്താണ്‌ - തീര്‍ച്ചയായിട്ടും ഹിന്ദുത്വ ചിന്തയിലേക്കാഴ്‌ന്നിറങ്ങി പരിശോധിച്ചാല്‍ നമുക്കതിന്‌ പരിഹാരമുണ്ട്‌. കാണാന്‍ സാധിക്കും.

ഹൈന്ദവതത്വചിന്ത എന്താണ്‌ ലോകത്തിനു നല്‍കിയത്‌ - കാലങ്ങളായി നല്‍കിക്കൊണ്ടിരിക്കുന്നത്‌ എന്നു പരിശോധിക്കുകയും അതനുസരിച്ച്‌ മുന്നോട്ടുപോകുകയും ലോകം ചെയ്തിരുന്നു എങ്കില്‍ തീര്‍ച്ചയായും ഇന്ന്‌ ഈ പാരിസ്ഥിതികപ്രശ്നം - പ്രകൃതിയുടെ പ്രശ്നം - ഇത്രയേറെ രൂക്ഷമാകു - ആകുമായിരുന്നില്ല എന്നു തീര്‍ച്ചയായും പറയുവാന്‍ സാധിക്കും.

നമ്മുടെ സംസ്കാരം - വിശിഷ്ടമായ ഈ സംസ്ക്കാരം - കൊച്ചുകുട്ടികള്‍ക്കു നല്‍കുന്ന - ആ ചെറുപ്രായത്തില്‍ തന്നെ നല്‍കുന്നതായ സംസ്ക്കാരം - പറഞ്ഞോളൂ - അത്‌ ഹൈന്ദവസംസ്കാരമെന്നു പറഞ്ഞാലും - ഭാരതീയസംസ്കാരമെന്നു പറഞ്ഞാലും - ഇനി അതല്ല മാനവികസംസ്കാരമെന്നു പറഞ്ഞാലും - ആ സംസ്കാരത്തില്‍ നിന്ന്‌ നമ്മുടെ കുട്ടികള്‍ ഉള്‍ക്കൊണ്ടിരുന്ന ദര്‍ശനമെന്തായിരുന്നു?

പ്രകൃതിയെ നാം ചൂഷണം ചെയ്യാന്‍ പാടില്ല - പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനു പകരം പ്രകൃതിയെ ദോഹനം ചെയ്യുകയാണു വേണ്ടത്‌ - കറന്നെടുക്കുകയാണു വേണ്ടത്‌ - ചൂഷണം ചെയുന്നതിനു പകരം നമുക്കാവശ്യമുള്ളത്‌ കറന്നെടുക്കുന്നൊരു സമ്പ്രദായമാണു വേണ്ടത്‌ എന്നൊരു സംസ്കാരം ചെറുപ്രായം മുതല്‍ക്കേ നാം അവരെ അഭ്യസിപ്പിച്ചിരുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
എന്‍വയോണ്‍മന്റ്‌ കി ...

നന്ദകുമാര്‍ :-
ഈ പ്രകൃതിയുടെ സന്തുലനത്തേക്കുറിച്ച്‌ - നിലനില്‍പ്പിനേക്കുറിച്ച്‌ - സ്ഥായീഭാവത്തേക്കുറിച്ച്‌ - നമ്മുടെ പൂര്‍വ്വികന്മാര്‍ എത്ര ജാഗരൂകരായിരുനു എന്ന്‌ നമ്മള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കുവാന്‍ സാധിക്കും. സൂര്യോദയം - ത്തിനു തൊട്ടുമുമ്പേ തന്നെ ഉണരുന്ന സമയത്ത്‌ കൊച്ചുകുട്ടികളെന്തു ചെയ്യണമെന്നു ചെറുപ്രായത്തിലേ തന്നെ നമ്മുടെ പൂര്‍വ്വികന്മാര്‍ അവരെ പഠിപ്പിച്ചിരുന്നു. എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ഭൂമിയില്‍ കാലുവയ്ക്കുന്നതിനു മുമ്പ്‌ ഭൂമീ മാതാവിനെ തൊട്ടു തലയില്‍ വച്ചു നമസ്ക്കരിക്കുന്ന പതിവ്‌ നമ്മുടെ പൂര്‍വ്വികന്മാര്‍ കൊച്ചുകുട്ടികളെ പഠിപ്പിച്ചിരുന്നു.

നമ്മുടെ നദികളെ അമ്മയായി കണക്കാക്കി - ദേവതയായി കണക്കാക്കി നാം പൂജിച്ചിരുന്നു. നദികളെ അമ്മയായും ദേവതയായും കരുതി പൂജിച്ചുപോന്നിരുന്ന കാലത്ത്‌ നമുക്ക്‌ നന്നായി മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നു. പക്ഷേ ആ നദിയെ എപ്പോഴാണോ വെറും വെള്ളമായി നാം കണക്കാക്കിയത്‌ - 'എച്ച്‌ ടൂ ഓ' ആയി കണക്കാക്കിയത്‌ അപ്പോള്‍ ഗംഗാമാതാവ്‌ മലിനയായിത്തുടങ്ങി. ആ ഗംഗാമാതാവു മലിനയാകുകയും നമ്മുടെ പ്രകൃതിയില്‌ അനേകമനേകം ദൂഷിതങ്ങളായ സ്ഥിതിവിശേഷങ്ങളുണ്ടാകുകയും ചെയ്തു.

കൊച്ചുകുട്ടികളെ ചെറുപ്രായം മുതലേ ഈ പ്രകൃതിയുമായി - ഈ പ്രപഞ്ചവുമായി ചരാചരങ്ങളുമായി ബന്ധപ്പെടുത്തുവാന്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ നമ്മുടെ വിശിഷ്ടമായ സംസ്കാരത്തിലൂടെ ശ്രമിച്ചിരുന്നു. എന്തെല്ലാം പറഞ്ഞു പഠിപ്പിച്ചിരുന്നു കൊച്ചുകുഞ്ഞിനെ? ആകാശത്ത്‌ കളിയാടുന്ന ചന്ദ്രനെ നോക്കി അതു നിന്റെ അമ്മാവനാണ്‌ എന്നു പറഞ്ഞുകൊടുക്കുക - ചന്ദര്‍ - ചന്ദാമാമ - എന്നു പറഞ്ഞുകൊടുക്കുന്നു - അതേപോലെ ഈ പ്രകൃതി നിന്റെ അമ്മയാണ്‌ എന്നു പറഞ്ഞുകൊടുക്കുന്നു. സമ്പൂര്‍ണ്ണ ബ്രഹ്മാണ്ഡവും നിന്റെ പിതാവാണ്‌ - പരമാത്മാവ്‌ നിന്റെ പിതാവാണ്‌ എന്ന്‌ അവനു പറഞ്ഞുകൊടുത്ത്‌ ഈ പ്രകൃതിയുമായുള്ള ബന്ധത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ടാണ്‌ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ വളര്‍ത്തിക്കൊണ്ടുവന്നത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ആജ്‌ ...

നന്ദകുമാര്‍ :-
ആധുനിക സമാജത്തിന്‌ ഇന്നത്തെ കാലത്തിന്‌ അനുയോജ്യമായ വിധത്തില്‍ പ്രേരണ നല്‍കുവാനും മാര്‍ഗ്ഗദര്‍ശനം നല്‍കുവാനും പര്യാപ്തമായ ഒട്ടേറെ കാര്യങ്ങള്‍ നമുക്കു പറഞ്ഞുകൊടുക്കുവാനുണ്ട്‌ - തീര്‍ച്ചായിട്ടും ആ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടതു തന്നെയാണ്‌. പക്ഷേ അതു നമ്മള്‍ നമ്മുടെ ശാഖകളിലൂടെ - സഹോദരന്മാരേ നമ്മുടെ ശാഖയിലൂടെ - ചെറുപ്പം മുതലേ പഠിച്ചുവന്ന സംസ്കാരത്തിലൂടെ നമ്മളതെല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു. ആ ദര്‍ശനത്തെ ആ വിശിഷ്ടമായ - ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ദര്‍ശനത്തെ ലോകത്തിന്‌ സംഭാവന ചെയ്യുവാന്‍ നമുക്കു കഴിയുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ ഞാന്‍ നിങ്ങളോട്‌ രണ്ടാമത്തെ ഒരു കാര്യം പറഞ്ഞു.സ്വയം സേവകന്‍ എന്ന നിലയില്‍ നമുക്കുള്ള കര്‍ത്തവ്യമെന്താണ്‌ എന്ന ഒരു വസ്തുത ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന വിശിഷ്ടമായ നിര്‍ദ്ദേശം - മാര്‍ഗ്ഗദര്‍ശനം - കാഴ്ചപ്പാടാണു നമുക്കു ലഭിച്ചിട്ടുള്ളത്‌ എന്ന്‌ ഓരോ സ്വയം സേവകനും അവരവര്‍ എത്തിപ്പെടുന്ന മേഖലയില്‍ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനുവേണ്ടി അവരവര്‍ പ്രവര്‍ത്തിക്കണം എന്നും സൂചിപ്പിച്ചു. ഞാനിന്ന്‌ ഏതു പദവിയിലാണോ എത്തിയിട്ടുള്ളത്‌ - ആ മുഖ്യമന്ത്രിയെന്ന പദവിയില്‍ നിന്നുകൊണ്ട്‌ എന്റെ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌ - ഒരു സ്വയംസേവകനെന്ന നിലയില്‍ - എന്റെ സംസ്ഥാനത്തിന്റെ പരമമായ ഐശ്വര്യത്തിനു വേണ്ടി ഞാനിന്നവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, പരമപൂജനീയ ഗുരുജിയുടെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഒരു മുഖ്യമ - മുഖ്യമന്ത്രം തന്നെ - ഏറ്റവും പ്രധാനപ്പെട്ട ഒരാശയം തന്നെ സാമുഹ്യസമരസത - സാമൂഹ്യസമത്വം എന്നുള്ളതാണ്‌. - ഈ നാട്ടില്‍ ജീവിക്കുന്ന - അധ:കൃതരായ - പിന്നോക്കക്കാരായ - ദരിദ്രരായ - പീഢിതരായ ജനവിഭാഗങ്ങളെ അഭ്യുത്ഥരിക്കുവാന്‍ വേണ്ടീട്ട്‌ - ഉണര്‍ത്തുവാന്‍ വേണ്ടീട്ടുള്ള പ്രവര്‍ത്തനം - അവരെ സമാജത്തിന്റെ ബാക്കി അംഗങ്ങളുമായി ഇഴ ചേര്‍ത്തു മുന്നോട്ടുകൊണ്ടുപോകുന്നതിനു വേണ്ടീട്ടുള്ള പ്രവര്‍ത്തനം ചെയ്യണം - അതാണ്‌ ഏറ്റവും പ്രധാനമായ ഒരാശയമായി നാം ഉയര്‍ത്തിപ്പിടിക്കുന്നതായ കാര്യം. ഈ കാര്യം ഞാനെന്റെ സംസ്ഥാനത്തില്‍ വളരെയേറെ ചെയ്യുവാന്‍ വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനമാണ്‌ സാമൂഹ്യസമരസതയുടേതായിട്ടുള്ളത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
കോയി ...

നന്ദകുമാര്‍ :-
ആര്‌ അംഗീകരിച്ചാലും - അംഗീകരിച്ചാല്‍ - ഇല്ലെങ്കിലും - ആരു സ്വീകരിച്ചാലും ആരു സ്വീകരിച്ചില്ലെങ്കിലും - ഈ നാട്ടിലെ കപടമതേതരവാദികള്‍ വിമര്‍ശിച്ചാലും വിമര്‍ശിച്ചില്ലെങ്കിലും - ഒരുകാര്യം പരമമായ സത്യമാണ്‌ - ആ സത്യം ഞാന്‍ നിങ്ങളുടെ മുമ്പില്‍ പറയുകയാണ്‌. ഈ ഭാരതത്തില്‍ എണ്‍പതു ശതമാനത്തിലധികം ഹിന്ദുക്കളാണ്‌ ജീവിക്കുന്നത്‌. ഈ ഹിന്ദു ജനതയുടെ ഉള്ളില്‍ വിഘടനവാസന വളര്‍ന്നാല്‍ - അവര്‍ ഛിന്നഭിന്നരായിക്കഴിഞ്ഞാല്‍ - അവര്‍ ചിന്നിച്ചിതറിപ്പോയാല്‍ ഈ രാഷ്ട്രത്തെ രക്ഷിക്കുവാന്‍ വേറെയാര്‍ക്കും സാദ്ധ്യമല്ല. ഹിന്ദുസമാജത്തിന്റെ സംഘടിതസ്വഭാവത്തിലൂടെ മാത്രമേ - ഹൈന്ദവ ഐക്യത്തിലൂടെ മാത്രമേ ഈ ഭാരതത്തെ രക്ഷിക്കുവാന്‍ ഭാരതത്തെ മുന്നോട്ടുകൊണ്ടുപോകുവാന്‍ സാദ്ധ്യമാകൂ എന്ന സത്യം ഞാന്‍ നിങ്ങളോടു പറയുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
അഗര്‍ ...

നന്ദകുമാര്‍ :-
ഈ കാര്യം - ഹൈന്ദവ ഐക്യം എന്നതു നടക്കണം എന്നുണ്ടെങ്കില്‍ ഈ ഹിന്ദു സമൂഹത്തില്‍ ഉച്ചനീചത്വമില്ലാത്ത - അന്ത്യജനും അഗ്രജനുമില്ലാത്ത ഒരവസ്ഥയുണ്ടാകണം.പിന്നോക്കക്കാരേയും പിന്‍തള്ളപ്പെട്ടവരേയും അധ:സ്ഥിതരേയും ദളിതരേയും വനവാസി സഹോദരങ്ങളേയുമെല്ലാം സ്വസഹോദരങ്ങളാണ്‌ എന്ന ഭാവനയോടു കൂടി മാറോടു ചേര്‍ത്തുപുല്‍കി നമുക്കൊത്തൊരുമിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്നെങ്കില്‍ മാത്രമേ ഈ ഹൈന്ദവ ഐക്യം എന്നു പറയുന്നതായ വസ്തുത സത്യമായിത്തീരുകയുള്ളൂ.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
പരംപൂജനീയഗുരുജി ...

നന്ദകുമാര്‍ :-
പരമപൂജനീയഗുരുജിയുടെ ഏറ്റവും വലിയ സംഭാവന ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനമായിരുന്നു എന്നു നമുക്കു കാണാന്‍ സാധിക്കും.

ഇന്നാട്ടില്‍ നിലനിന്നിരുന്ന - ഹൈന്ദവസമൂഹത്തിന്റെയുള്ളില്‍ നിലനിന്നിരുന്ന അസ്പൃശ്യത - അയിത്തം തൊട്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ ഒട്ടനവധി മഹാത്മാക്കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മഹാത്മാഗാന്ധിജി അതിനുവേണ്ടി പ്രവര്‍ത്തിച്ചു. മഹാത്മാ ഫുലെ അതിനുവേണ്ടി പ്രവര്‍ത്തിച്ചു. ഭീമറാവു റാംജി അംബേദ്‌കര്‍ പ്രവര്‍ത്തിച്ചു. പക്ഷേ ഒരു വസ്തുത നമുക്കെല്ലാവര്‍ക്കുമറിയാം. ഈ അസ്പൃശ്യതയും അയിത്തവുമെല്ലാം നിലനിര്‍ത്തുന്ന കാര്യത്തില്‍ മതപരമായ അന്ധവിശ്വാസങ്ങള്‍ക്കും മതപരമായ ആചാരങ്ങള്‍ക്കും വലിയൊരു പങ്ക്‌ ഒരു ഘട്ടത്തില്‍ നിലനിന്നിരുന്നു. ഈ മതപരത - ഈ - അ - അയിത്തത്തിലും മറ്റും നിലനിന്നിരുന്ന ഈ മതപരത ഇല്ലാതെയാകണം എന്നുണ്ടെങ്കില്‍ മതാചാര്യന്മാരുടെ - ഭാരതീയ ആചാര്യന്മാരുടെ സമ്മതിയും പിന്തുണയും ഇക്കാര്യത്തിലുണ്ടായേ മതിയാകൂ എന്നു പരമപൂജനീയഗുരുജി മനസ്സിലാക്കി. അതുകൊണ്ട്‌ നമ്മുടെ നാട്ടിലെ സന്യാസിവര്യന്മാരെ - ഭാരതീയ ആചാര്യന്മാരെ - എല്ലാവരെയുമദ്ദേഹം കുംഭമേളയുടെ സന്ദര്‍ഭത്തില്‍ ഒരുമിച്ചുകൂട്ടുകയും ആ കുംഭമേളയുടെ സ്വഭാവത്തെ ഉപയോഗിച്ചുകൊണ്ട്‌ സര്‍വ്വ സന്യാസിമാരുടേയും ഭാര്‍തീയാചാര്യന്മാരുടേയും സാന്നിദ്ധ്യത്തില്‍ അതുജ്വലമായ മുദ്രാവചനം എന്നോണം 'ഹൈന്ദവര്‍ സോദരര്‍ സര്‍വ്വേ' - 'ന ഹിന്ദു പതിതോ ഭവേത്‌' എന്നു തുടങ്ങീട്ടുള്ള മുദ്രാവചനങ്ങള്‍ - അതെല്ലാവരും ഉയര്‍ന്നു - ഉയര്‍ത്തി. അങ്ങനെ അസ്പൃശ്യതക്കെതിരെ ഹൈന്ദവ സമൂഹത്തിന്റെ ഐക്യത്തിനു വേണ്ടീട്ടുള്ള പ്രവര്‍ത്തനത്തെ മുന്നോട്ട്‌ അദ്ദേഹം കൊണ്ടുപോന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ...

നന്ദകുമാര്‍ :-
ഗുജറാത്തില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ഒരു പ്രഖ്യാപനം - ഈ ദൃഷ്ടിയില്‍ - ഉയര്‍ത്തിയിട്ടുണ്ട്‌ - പ്രഖ്യാപനം നടത്തിയിട്ടുണ്ട്‌. ഗുജറാത്ത്‌ സംസ്ഥാനത്തില്‍ അന്തര്‍ജാതി വിവാഹം - അന്തര്‍ജാതി വിവാഹം നടത്തുന്നതായ വധൂവരന്‍മാര്‍ - അവര്‌ - അവരില്‍ വധൂവരന്മാരിലൊരാള്‍ ദലിതനാണെങ്കില്‍ - വരന്‍ ദലിതനും വധു സവര്‍ണ്ണ ജാതിയില്‍പെട്ട ആളാണെങ്കിലും വനവാസി വിഭാഗത്തില്‍പെട്ട ആളാണെങ്കിലും, വരന്‍ വനവാസി - വധു സവര്‍ണ്ണ വിഭാഗം - അല്ലെങ്കില്‍ തിരിച്ച്‌ - ഏതു വിധത്തിലായാലും അങ്ങനെ വിവാഹം കഴിക്കാന്‍ സന്നദ്ധരാകുന്ന - അന്തര്‍ജാതി വിവാഹം നടത്താന്‍ തയ്യാറാകുന്നതായ വധൂവരന്മാര്‍ക്ക്‌ അമ്പതിനായിരം രൂപ സര്‍ക്കാര്‍ നല്‍കുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
ഗുജറാത്ത്‌ ...

നന്ദകുമാര്‍ :-
ഗുജറാത്ത്‌ സര്‍ക്കാര്‍ സാമൂഹ്യസമത്വത്തെ സാദ്ധ്യമാക്കുന്നതിനു വേണ്ടി - സാക്ഷാത്‌കരിക്കുന്നതിനു വേണ്ടി ഇങ്ങനെ തുടങ്ങി വച്ച ഈ പദ്ധതി വിജയമാണ്‌ എന്നു മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഈ കാര്യത്തേക്കുറിച്ച്‌ - ഈ പദ്ധതിയേക്കുറിച്ച്‌ പൂര്‍ണ്ണമായി പഠിക്കുകയും ഇപ്പോഴിതാ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും അത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ പ്രഖ്യാപനരൂപത്തില്‍ നല്‍കിയിരിക്കുകയാണ്‌. ഗുജറാത്തില്‍ ചെയ്തതുപോലെ ഇങ്ങനെ അന്തര്‍ജാതി വിവാഹം നടത്തുന്നതായ വധൂവരന്മാര്‍ക്ക്‌ അമ്പതിനായിരം റുപ്പിക നല്‍കുവാന്‍ ഓരോ സംസ്ഥാന സര്‍ക്കാരും തയ്യാറാവണം എന്നിപ്പോള്‍ ഭാരത സര്‍ക്കാര്‍ പറഞ്ഞു - പറഞ്ഞിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, തെരഞ്ഞെടുപ്പുകാലം പലപ്പോഴും നമുക്കിടയില്‍ ഭിന്നതയെ വളര്‍ത്തുന്ന ഒരു കാലമായി കാണാറുണ്ട്‌. അത്‌ നമ്മള്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ്‌. ഒരു പക്ഷേ ലോകസഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ അത്‌ അത്ര കണ്ട്‌ ഭീകരമായി ദൃശ്യമാകുന്നില്ല. പക്ഷേ ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുപ്പു വരുമ്പോള്‍ ഓരോ കുടുംബത്തിലും ഭിന്നതയുണ്ടാകുന്നു. സഹോദരനും സഹോദരനും തമ്മില്‍ ഭിന്നത വളരുന്നു. ഗ്രാമത്തിന്റെയുള്ളില്‍ ശിഥിലത വളരുന്നു. തകരുന്നു. ഈയൊരു സാഹചര്യം ഗ്രാമങ്ങളില്‍ ഒരു തരത്തില്‍ അനൈക്യത്തെ വളര്‍ത്തുകയും ഗ്രാമങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഇന്ന്‌ നിലനില്‍ക്കുന്നുണ്ട്‌ എന്നു മനസ്സിലാക്കിക്കൊണ്ട്‌ എന്റെ സര്‍ക്കാര്‍ അവിടെ ഗുജറാത്തിലൊരു പ്രഖ്യാപനം നടത്തി. ‘സമൃദ്ധഗാവ്‌ യോജന‘ എന്നൊരു പദ്ധതി പ്രഖ്യാപിച്ചു.

ആ പദ്ധതിപ്രകാരം ഞങ്ങളവിടെ - അവിടുത്തെ ജനങ്ങളോട്‌ പറഞ്ഞ്‌ നിങ്ങള്‍ ഓരോ ഗ്രാമത്തിലേയും തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ ഒരുമിച്ചു കൂടുക. ഗ്രാമത്തിലെ ജനങ്ങളെല്ലാവരും ഒത്തുകൂടി പരമമായ ജനാധിപത്യത്തിന്റെ അത്യുജ്ജ്വലമായ മാതൃകയെന്നോണം എല്ലാവരും സര്‍വ്വ സമ്മതിയോടു കൂടി അവരുടെ സര്‍പ്പഞ്ചിതയെ - അവരുടെ പഞ്ചായത്ത്‌ - നെ - മെംബറെ തെരഞ്ഞെടുക്കുന്ന ഒരവസ്ഥയുണ്ടാകണം - അതിനു തയ്യാറാകണം എന്നവരോടു പറഞ്ഞു.

എപ്രകാരമാണോ ഒരു നാടിന്റെ ജനാധിപത്യവ്യവസ്ഥ ഏറ്റവും ആരോഗ്യകരമാവു - ആണ്‌ എന്നു പറയുന്നത്‌ - രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പുനടക്കുമ്പോള്‍ യാതൊരു വിധത്തിലുമുള്ള ഭിന്നാഭിപ്രായങ്ങളുമില്ലാതെ ഐകകണ്ഠ്യേന എപ്പോഴാണോ തെരഞ്ഞെടുക്കപ്പെടുന്നത്‌ അപ്പോഴാണ്‌ നമ്മുടെ നാട്ടിലെ ജനാധിപത്യവ്യവസ്ഥയേറ്റവും ശ്രേഷ്ഠമെന്നു പറയുന്നത്‌. ഇതേ പോലെ ഓരോ ഗ്രാമത്തിലേയും സര്‍പ്പഞ്ചിതയെ - പഞ്ചായത്തംഗത്തെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും സര്‍വ്വ സമ്മതിയോടു കൂടി എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളെ തെരഞ്ഞെടുക്കാന്‍ കഴിയുക എന്നത്‌ തീര്‍ച്ചയായും താഴെത്തട്ടിലെ ജനാധിപത്യമൂല്യങ്ങളുടെ അത്യുജ്ജ്വലമായ നിദര്‍ശനമാണ്‌. അങ്ങനെ ചെയ്യാന്‍ സാധിക്കണം എന്ന്‌ ഞങ്ങളുടെ നാട്ടില്‍ ഗുജറാത്തില്‍ എല്ലാ ഗ്രാമങ്ങളോടുമായിട്ട്‌ ഒരഭ്യര്‍ത്ഥന - ഒരു പ്രഖ്യാപനം - നടത്തി.

സുഹൃത്തുക്കളേ, ഇപ്പോള്‍ ഗുജറാത്തിലെ പഞ്ചായത്തു തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞിരിക്കുകയാണ്‌. ഒരു വസ്തുത നോക്കൂ. ആ ഗുജറാത്തിലെ നാല്‍പത്തിയഞ്ചു ശതമാനം ഗ്രാമപഞ്ചായത്തുകളും സര്‍വ്വസമ്മതിയോടെ ഐകകണ്ഠ്യേന അവരുടെ പഞ്ചായത്തംഗത്തെ തെരഞ്ഞെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുകയാണ്‌. അതൊരര്‍ത്ഥത്തില്‍ ഗ്രാമ ഐക്യം - സാമാജിക ഐക്യത്തിന്‌ വളരെയേറെ സഹായകരമായിത്തീര്‍ന്നിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം, ഗുജറാത്ത്‌ ...

നന്ദകുമാര്‍ :-
ഗുജറാത്ത്‌ പതിനഞ്ചു ശതമാനത്തോളം വനവാസി സഹോദരങ്ങളുള്ള നാടാണ്‌. ആ വനവാസി സഹോദരങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടി വളരെയേറെ സവിശേഷതയാര്‍ന്ന ഒരു ഗുജറാത്തി പദ്ധതി ഞങ്ങള്‍ വനവാസി വികസന പ്രവര്‍ത്തനത്തിനു വേണ്ടി പ്രയോജനപ്പെടുത്തി അത്‌ പ്രഖ്യാപിച്ചു. ഞങ്ങള്‍ വികസനത്തിനു വേണ്ടിയിട്ടുള്ള വനവാസി അഭ്യുത്ഥാനത്തിനു വേണ്ടിയിട്ടുള്ള വികസന - ഫലം നേരിട്ട്‌ വനവാസി വനവാസികള്‍ക്ക്‌ നല്‍കുകയും അവരൗടെ പ്രവര്‍ത്തനത്തില്‍ - പ്രവര്‍ത്തനം - വികസനപ്രവര്‍ത്തനം നടപ്പാക്കുകയും ചെയ്യുന്ന ആ പദ്ധതി. തീര്‍ച്ചയായിട്ടും അത്‌ ഉണ്ടാക്കിയ പ്രതികരണം അത്ഭുതാവഹമായിരുന്നു. വലിയ വിജയം അതിനുണ്ടാകുകയും ചെയ്തു. ഈ വിജയം മനസ്സിലാക്കിയിട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ന്‌ മറ്റു പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ ഇന്ന്‌ ഈ ഗുജറാത്തി പാറ്റേണ്‍ - ഗുജറാത്തി പദ്ധതി - ട്രൈബല്‍ ഡവലപ്‌മെന്റിനു വേണ്ടീട്ടുള്ള ഈ ഗുജറാത്തി പാറ്റേണ്‍ അനുകരിക്കുവാന്‍ വേണ്ടി നിശ്ചയിച്ചിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര്, ഹമാരാ ദേശ്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഇന്നോളമുള്ള ഭാരതത്തിന്റെ ചരിത്രം നോക്കിയാലും - അതിനു മുമ്പുള്ള ചരിത്രം നോക്കിയാലും ഒരു വസ്തുത നമുക്കു മനസ്സിലാകും. മനസ്സിലാക്കാന്‍ കഴിയും. ഭാരതം അടിസ്ഥാനപരമായി കാര്‍ഷികപ്രധാനമായ ഒരു രാജ്യമാണ്‌, ഒരു കര്‍ഷക രാജ്യമാണ്‌ നമ്മളുടേത്‌.

ഇന്നെന്താണീ കൃഷിക്കാരുടെ - കര്‍ഷകരുടെ അവസ്ഥ? നമ്മളോന്നു പരിശോധിച്ചു നോക്കേണ്ടതുണ്ട്‌. ഗുജറാത്തിലെ അവസ്ഥയും നമുക്കു പരിശോധിക്കാം. ആന്ധ്രയിലെ പരുത്തിക്കര്‍ഷകര്‍ - ആന്ധ്രയിലെ കര്‍ഷകരുടെ പ്രധാനമായ ആ കൃഷി പരുത്തിയാണ്‌ - കൃഷി നടത്തുന്നത്‌. ഇതുപോലെ തന്നെ മഹാരാഷ്ട്രയിലെ കൃഷിക്കാരും പരുത്തികൃഷി നടത്തുന്നുണ്ട്‌. ഗുജറാത്തിലെ കര്‍ഷകരും പരുത്തിക്കൃഷി നടത്തുന്നുണ്ട്‌. ഒരുവ - ഒരു - ഒരു വ്യത്യാസം ആന്ധ്രയിലും മഹാരാഷ്ട്രയിലും ഇഷ്ടം പോലെ മഴ കിട്ടുന്നു. അതുകൊണ്ടു തന്നെ വെള്ളമുണ്ടു താനും. ഗുജറാത്തിലാകട്ടെ നമുക്കറിയാം മരുഭൂമിയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമെന്ന നിലയില്‍ മഴ വളരെ കമ്മിയാണ്‌ അവിടെ.

എന്നാലും ഒരു വസ്തുത നിങ്ങള്‍ നോക്കൂ. ആന്ധ്രാപ്രദേശില്‍ പ്രതിവര്‍ഷം മൂവായിരം പരുത്തിക്കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്‌. മഹാരാഷ്ട്രത്തിലും സ്ഥിതി വ്യത്യസ്തമല്ല. കൃഷി ലാഭയോഗ്യമല്ല - കടം കേറി അവര്‌ - മഹാരാഷ്ട്രത്തിലെ കര്‍ഷകരും പരുത്തിക്കര്‍ഷകരും ആയിരക്കണക്കായി ആത്മഹത്യചെയ്തുകൊണ്ടിരിക്കുകയാണ്‌. പരുത്തിക്കര്‍ഷകരുടെ ആന്ധ്രയിലെയും കര്‍ണ്ണ - ആന്ധ്രയിലേയും മഹാരാഷ്ട്രയിലേയും പരുത്തിക്കര്‍ഷകരുടെ വീട്ടുവാതിലില്‍ മരണം മുട്ടിവിളിച്ചുകൊണ്ടിരിക്കുന്നു എന്ന സ്ഥിതി ഉള്ളപ്പോള്‍ നമുക്കു കാണാം - ഗുജറാത്തിലിന്നോളം - അഭിമാനത്തോടെ ഞാന്‍ നിങ്ങളുടെ മുന്നില്‍ പറയുന്നു - ഇന്നോളം ഒരൊറ്റ പരുത്തിക്കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല എന്നതാണ്‌ വസ്തുത.

മറ്റൊന്നുകൂടി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്‌. ആന്ധ്രയിലേയും മഹാരാഷ്ട്രത്തിലേയും പാവപ്പെട്ട പരുത്തിക്കര്‍ഷകരുടെ വീട്ടു വാതിലില്‍ മരണം മുട്ടിവിളിക്കുമ്പോള്‍ ഇവിടെ എന്റെ ഗുജറാത്തിലെ പരുത്തിക്കര്‍ഷകരുടെ വീട്ടുവാതില്‍ക്കല്‍ ഓരോ വര്‍ഷവും പുതിയ ഓരോ മാരുതി കാറുകള്‍ വന്നു നില്‍ക്കുന്നു എന്നൊരു സത്യം (ഹര്‍ഷാരവങ്ങളില്‍പെട്ട്‌ ഈ വാചകത്തിന്റെ അവസാനഭാഗം മുറിയുന്നു)

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ഹമാരേ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ നമ്മുടെ നാട്ടിലെ സര്‍വ്വ സാധാരണ നാട്ടുപ്രമാണി മുതല്‍ അങ്ങ്‌ ഉയരത്തില്‍ രാഷ്ട്രപതിവരെ ഒരുപോലെ പറയുന്ന വസ്തുതയാണ്‌ ഈ നാടനുഭവിക്കുന്നതായ ജലദൗര്‍ലഭ്യത്തെ പരിഹരിക്കുവാന്‍ നദികളെ ഒരുമിച്ചു ചേര്‍ക്കുന്ന നദീസംയോജനം നടത്തണം എന്ന്‌ എല്ലാവരും ആവശ്യപ്പെടുന്നു. അതിലൂടെ മാത്രമേ നാമനുഭവിക്കുന്ന ഈ ജലദൗര്‍ലഭ്യത്തെയില്ലാതെയാക്കാന്‍ കഴിയുകയുള്ളൂ എന്നു പറയുന്നു. കര്‍ഷകര്‍ക്കാവശ്യമായ ജലസേചനത്തിന്‌ ജലം ലഭിക്കുകയുള്ളൂ എന്നു പറയുന്നു.

പക്ഷേ സുഹൃത്തുക്കളേ ഒരു വസ്തുത പറയട്ടെ - ഞങ്ങളുടെ ഗുജറാത്തില്‍ മാത്രമാണ്‌ - ഗുജറാത്തിലിന്നോളം ഇരുപത്തിയൊന്നു നദികളെ സംയോജിപ്പിക്കുന്ന 'റിവര്‍ ഗ്രിഡ്‌' പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ഗുജറാത്ത്‌ കേ അന്തര്‍ ...

നന്ദകുമാര്‍ :-
ഗുജറാത്തിലൂടെയാണ്‌ സരസ്വതീ നദി ഒഴുകിയിരുന്നത്‌. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പു വരണ്ടുപോയ സരസ്വതീ നദിയുടെ തടങ്ങള്‍ ഇന്ന്‌ ജലനിബിഢമാണ്‌. ആ സരസ്വതീ നദിയിന്ന്‌ വ - നര്‍മ്മദയിലൂടെ ഒഴുകുന്നു. ആ നര്‍മ്മദയിലൂടെ ഇന്ന്‌ ആ സാബര്‍മതി നദി - ഒരു ഘട്ടത്തില്‍ വരണ്ടുകിടന്നിരുന്ന സാബര്‍മതി നദി - സമൃദ്ധിയോടു കൂടി ഒഴുകുന്നു. അവിടെ ജലദൗര്‍ലഭ്യമില്ലാത്ത അവസ്ഥ ഉണ്ടാക്കുവാന്‍ സാധിച്ചിരിക്കുന്നു.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, ഒരു വര്‍ഷത്തില്‍ മുഴുവന്‍ - നൂറുശതമാനം ഫലപ്രദമായ വിധത്തില്‍ ജലം ലഭിക്കും വിധത്തില്‍ മഴയുണ്ടാകുകയും എല്ലാ സൗകര്യങ്ങളും ചെയ്താല്‍പ്പോലും ഗുജറാത്തിന്റെ കാര്‍ഷികവരുമാനം ഒരു വര്‍ഷത്തില്‍ ഒമ്പതിനായിരം കോടി രൂപയാണ്‌ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്‌. എന്നാലൊരു വസ്തുത മനസ്സിലാക്കൂ. കൃഷിക്കാരുടെ ഉയര്‍ച്ചയ്ക്കു വേണ്ടി പ്രത്യേകം പദ്ധതി നടപ്പിലാക്കിയതു കൊണ്ട്‌ - ജലലഭ്യത സാദ്ധ്യമാക്കിയതുകൊണ്ട്‌ - ഇന്ന്‌ ആ ഒമ്പതിനായിരം കോടി രൂപ വരുമാനത്തില്‍ നിന്ന്‌ ഒരു കുതിച്ചു ചാട്ടം ഗുജറാത്ത്‌ നടത്തിയിരിക്കുകയാണ്‌. മുപ്പത്തിനാലായിരം കോടി രൂപയുടെ കാര്‍ഷികവരുമാനം ഗുജറാത്തിനു ലഭിച്ചിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം, മഹാത്മാഗാന്ധി ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ മഹാത്മാഗാന്ധിജി നമ്മളെ പഠിപ്പിച്ചത്‌ - പറഞ്ഞുതന്നത്‌ ഭാരതം ഗ്രാമങ്ങളില്‍ ജീവിക്കുന്നു - ഗ്രാമസ്വരാജാണ്‌ ഭാരതവൈഭവത്തിന്റെ അടിസ്ഥാനതത്വദര്‍ശനം എന്നാണ്‌. ഗ്രാമങ്ങളെ ഉയര്‍ത്തുവാന്‍ വേണ്ടീട്ടുള്ള പ്രവര്‍ത്തനം നടത്തണമെന്നാണ്‌.

ആ ആശയത്തെ മുന്നില്‍ വച്ചുകൊണ്ട്‌ എന്റെ ഗുജറാത്തില്‍ 'ജ്യോതിഗ്രാം' എന്നു പറയുന്നതായ പദ്ധതി നടപ്പിലാക്കി. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കുന്നതിനു വേണ്ടീട്ടുള്ള ആ പദ്ധതിയിലൂടെ ഇന്ന്‌ ഗുജറാത്ത്‌ വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. ഒരുകാര്യം തറപ്പിച്ചു ഞാന്‍ പറയുകയാണ്‌ - ഭാരതത്തിലൊരൊറ്റ ഗ്രാമമോ വേറെയൊരൊറ്റ പട്ടണമോ പോലുമില്ല - അഭിമാനത്തോടെ പറയട്ടെ - ഇരുപത്തിനാലു മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി കിട്ടുന്ന ഒരൊറ്റ ഗ്രാമമോ ഒരൊറ്റ നഗരമോ ഭാരതത്തില്‍ വേറെയൊരിടത്തും ഇല്ല - പക്ഷേ ഭാരതത്‌ - ഗുജറാത്തില്‍ എന്റെ ഗുജറാത്തിലെ പതിനെണ്ണായിരം ഗ്രാമത്തിലും ഇരുപത്തിനാലു മണിക്കൂര്‍ ത്രീ ഫേസ്‌ ഇലക്ട്രിസിറ്റി ഊര്‍ജ്ജം ഒരു തടസ്സവുമില്ലാതെ സദാ ലഭിച്ചുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളായി മാറിയിരിക്കുകയാണ്‌ ഗുജറാത്തില്‍.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം, ഗുജറാത്ത്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ ഗുജറാത്തില്‍ ഗ്രാമീണ വികസനത്തിന്റെ യോജന - പിന്നാക്കവിഭാഗത്തിനുതകുന്നതിനു വേണ്ടീട്ടുള്ള സാമൂഹിക സമത്വത്തിന്റെ പദ്ധതികള്‍ ഇതെല്ലാം നടപ്പിലാക്കുന്നതിനോടൊപ്പം ഗുജറാത്തിനെ വ്യവസായവല്‍ക്കരിക്കുന്നതിനു വേണ്ടീട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കി ഞാന്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്‌.

ചലനാത്മകമായ ഗുജറാത്ത്‌ - 'വൈബ്രന്റ്‌ ഗുജറാത്ത്‌' എന്ന ഒരു പദ്ധതി കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അവിടെ നടക്കുകയാണ്‌. ഈ വര്‍ഷം വൈബ്രന്റ്‌ ഗുജറാത്ത്‌ - ഗുജറാത്തെന്ന ആ പദ്ധതിപ്രകാരമുള്ള സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള വ്യവസായപ്രമുഖന്മാര്‍ ഒരേവേദിയില്‍ ഒരുമിച്ചുവരികയും അവര്‍ ഗുജറാത്തിന്റെ വികസനത്തിന്‌ ഗുജറാത്തിലെ ഉയര്‍ച്ചയ്ക്കു വേണ്ടീട്ടുള്ള നിക്ഷേപം - നാലു ലക്ഷത്തി അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം ഗുജറാത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുകയുമാണ്‌. ഈ നിക്ഷേപങ്ങളിലൂടെ - അവിടെ ഉണ്ടാകാന്‍ പോകുന്ന വ്യവസായങ്ങളിലൂടെ - പന്ത്രണ്ടു ലക്ഷം പുതിയ ജോലി സാദ്ധ്യത ഗുജറാത്തിലുണ്ടാകുവാന്‍ പോകുന്നു. ഇങ്ങനെ വ്യവസായവല്‍ക്കരിക്കപ്പെടുന്ന ഒരു ഗുജറാത്തും ഞങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര്, ഗുജറാത്ത്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ കേരളം പോലെ തന്നെ സമുദ്രതടം ഗുജറാത്തിനുമുണ്ട്‌. പതിനാറായിരം കിലോമീറ്റര്‍ സമുദ്രതീരമാണ്‌ ഗുജറാത്തിനുമുള്ളത്‌. ഈ കേരളത്തിനുമുള്ളതുപോലെയുള്ള സമുദ്രതീരം അവിടെയുമുണ്ട്‌. പക്ഷേ ഈ സമുദ്രതീരത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനു വേണ്ടീട്ടുള്ള പദ്ധതിയുപയോഗിച്ചുകൊണ്ട്‌ തുറമുഖങ്ങളെ - ആധുനിക സൗകര്യങ്ങളോടു കൂടീട്ടുള്ള തുറമുഖങ്ങളുണ്ടാക്കിയതു മൂലം ഇന്ന്‌ ഗുജറാത്തില്‍ - ഗുജറാത്തിലെ ആ തുറമുഖങ്ങള്‍ വഴി ഇന്ന്‌ ഭാരതത്തിലേക്കു വരുന്ന എണ്‍പതു ശതമാനം കാര്‍ഗോയും ആ ഗുജറാത്തിന്റെ തീരം വഴിക്കാണു വരുന്നത്‌. ഇതു ഗുജറാത്തിനു സാധിച്ചതു പോലെ തീര്‍ച്ചയായും കേരളത്തിനും സാധിക്കുമായിരുന്നു. ഗുജറാത്തിന്റെ - ഗുജറാത്ത്‌ ആ കാര്യം കാണിച്ചു തന്നിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം, ഗുജറാത്ത്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ദിവസങ്ങളില്‍ ആസ്സാം തെരഞ്ഞെടുപ്പിന്റെ ആവശ്യത്തിനു വേണ്ടി ആസ്സാമില്‍ സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ഭത്തില്‍ ആസ്സാമിലെ ചില വ്യക്തികളേന്നോടു പറഞ്ഞു - 'മോഡിജി, ദയവുചെയ്ത്‌ ഇവിടെ ബംഗ്ലാദേശിനേക്കുറിച്ച്‌ എന്തെങ്കിലും പറയണം - ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവും ബാക്കി ഭീകരപ്രവര്‍ത്തനവും കാരണം ഈ ആസ്സാം ആകെ ശോഷിതരാണ്‌. ബംഗ്ലാദേശുകാര്‍ പുറത്തുപോകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്‌ അങ്ങ്‌ സംസാരിക്കണം' എന്നു പറഞ്ഞു.

ഈ സന്ദര്‍ഭത്തില്‍ ഞാനവരോടു പറഞ്ഞു. ആസ്സാമില്‍ ഏതു ഭരണാധികാരികളാണോ ഏതു തത്വശാസ്ത്രം ഉപയോഗിച്ചുകൊണ്ടാണോ ഭരണം നടത്തുന്നത്‌ ആ ഭരണത്തിന്റേതായ പ്രശ്നമാണ്‌ നിങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്നത്‌.

ആസ്സാം-ന്റെ അയല്‍ - അയല്‍പക്ക രാഷ്ട്രമായ ബംഗ്ലാദേശുള്ളതുപോലെ എന്റെ ഗുജറാത്തിന്റെ അതിര്‍ത്തി പ്ര - അതിര്‍ത്തിരാഷ്ടമാണ്‌ പാക്കിസ്ഥാന്‍. ആസ്സാമില്‍ ഭരിക്കുന്ന വ്യക്തികളുടെ പിടിപ്പുകേടുകൊണ്ട്‌ ബംഗ്ലാദേശ്‌ ആസ്സാമില്‍ പ്രശ്നമുണ്ടാക്കുന്നു എങ്കില്‍, യാതൊരു സംശയവുമില്ല ഗുജറാത്തില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന്റെ ശക്തികൊണ്ട്‌ - ആ ഭരണത്തിന്റെ ശക്തികൊണ്ട്‌ പാക്കിസ്ഥാനു വിഷമമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌ ഞങ്ങളവിടെ എന്നാണ്‌ എനിക്കവിടെ പറയുവാന്‍ സാധിച്ചത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്ര് ആജ്‌ ...

നന്ദകുമാര്‍ :-
നിങ്ങളുടെ നാട്ടുകാരനായ പ്രതിരോധമന്ത്രി ഈയടുത്ത കാലത്തു തന്നെ തുറന്നു പറയുകയുണ്ടായി - കേരളത്തിന്റെ തീരപ്രദേശങ്ങള്‍ അരക്ഷിതങ്ങളാണ്‌ - വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഇല്ല - അതു കൂടുതല്‍ ശക്തിപ്പെടുത്തണം എന്ന്‌ പറയുകയുണ്ടായി.

എന്നാല്‍ സുഹൃത്തുക്കളേ നോക്കൂ..ഗുജറാത്തിന്റെ - ഗുജറാത്തിന്‌ പതിനാറായിരം കിലോമീറ്റര്‍ നീളമുള്ള ഒരു തീരപ്രദേശമുണ്ട്‌. പക്ഷേ അവ - അവിടുത്തെ ആ സുരക്ഷിതത്വം ഏറ്റവും കര്‍ശനമായി - ഏറ്റവും കൃത്യമായി - ഏറ്റവും ശാസ്ത്രീയമായി നടപ്പിലാക്കുവാന്‍ ഞങ്ങള്‍ക്കു സാധിച്ചിരിക്കുകയാണ്‌.

ഞങ്ങളുടെ പക്കലത്തെ രാഷ്ട്രം നേരത്തേ പറഞ്ഞതുപോലെ പാക്കിസ്ഥാനാണ്‌. ഏതു നിമിഷവും ഏതു തരത്തിലുമുള്ള കുഴപ്പങ്ങള്‍ നാട്ടിലേക്ക്‌ അഴിച്ചു വിടുവാന്‍ അവര്‍ക്കു സാധിക്കുന്നതുമാണ്‌. പക്ഷേ വേണ്ട വിധത്തിലുള്ള സുരക്ഷാസന്നാഹങ്ങള്‍ ഈ പതിനാറായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയിലെമ്പാടും - സമുദ്രാതിര്‍ത്തിയിലെമ്പാടും ചെയ്യുവാന്‍ ഞങ്ങള്‍ക്കു സാധിച്ചു എന്നതുകൊണ്ട്‌ ആ വ്യവസ്ഥയുടെ - വ്യവസ്ഥയുടെ മഹത്വം തിരിച്ചറിഞ്ഞ്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ന്‌ മറ്റു സംസ്ഥാനങ്ങളോടു പറഞ്ഞിരിക്കുകയാണ്‌ - സുരക്ഷാസംവിധാനം - തീരപ്രദേശ സുരക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പഠിക്കുവാന്‍ ഗുജറാത്തിനെ മോഡലാക്കണം എന്ന്‌.

ഇന്നിതാ കേന്ദ്രസര്‍ക്കാര്‍ നിങ്ങളുടെ കേരള സര്‍ക്കാരിനോടും പറഞ്ഞിരിക്കുകയാണ്‌. തീരപ്രദേശസുരക്ഷിതത്വം ഉറപ്പാക്കുവാന്‍ എങ്ങനെ ചെയ്യണം എന്തു ചെയ്യണം എന്നു മനസ്സിലാക്കുവാന്‍ ഗുജറാത്തിനെ മാതൃകയാക്കണം എന്ന്‌ പറഞ്ഞിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം രാഷ്ട്രീയ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവകനെന്ന നിലയില്‍ നമ്മളോരു വിശിഷ്ടമായ ദിവ്യമായ ലക്ഷ്യം മുന്നില്‍ വച്ചു പ്രവര്‍ത്തിക്കുന്നു - നേരത്തെ സൂചിപ്പിച്ചു - രാഷ്ട്രത്തിന്റെ - ഭാരതത്തിന്റെ പരമമായ ഐശ്വര്യമാണ്‌ നമ്മുടെയെല്ലാവരുടെയും ലക്ഷ്യം. ആ ലക്ഷ്യം വച്ചുകൊണ്ട്‌ ഒരു സ്വയം സേവകന്‍ എന്ന നിലയില്‍ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗുജറാത്തിന്റെ വികസനം അത്‌ ഭാരതത്തിന്റെ വികസനത്തിനു വേണ്ടീട്ടാണ്‌. ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി ഗുജറാത്തിന്റെ വികസനം സാദ്ധ്യമാക്കാന്‍ വേണ്ടീട്ടാണ്‌ ഇന്നു പ്രവര്‍ത്തിക്കുന്നത്‌. ആ പ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തിയെന്നോണം ഇന്നു ഗുജറാത്ത്‌ അതിവേഗതയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വികസനം എന്നതാണ്‌ ഗുജറാത്തിന്റെ മുഖമുദ്ര എന്നത്‌ ഇന്നു സംഭവിച്ചു കഴിഞ്ഞിരിക്കുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ആജ്‌ ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ എന്റെ ഗുജറാത്തിലിന്ന്‌ നിരവധി - ആയിരക്കണക്കിനു കുടുംബങ്ങള്‍ മലയാളികളായ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌. അവിടെ ജീവിക്കുന്നു. എന്റെ ഓഫീസില്‍ത്തന്നെ - മുഖ്യമന്ത്രിയുടെ ഓഫീസില്‍ത്തന്നെ പന്ത്രണ്ടു മലയാളികള്‍ എന്നോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന്‌ ഗുജറാത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

മലയാളികളായ പന്ത്രണ്ടു ലക്ഷം ആള്‍ക്കാരാണ്‌ ഇന്നവിടെ ജോലിതേടി എത്തിയിരിക്കുന്നത്‌. ജോലി ചെയ്തുകൊണ്ട്‌ കുടുംബം പോറ്റിക്കൊണ്ടിരിക്കുന്നത്‌. തീര്‍ച്ചയായിട്ടും ഇന്ന്‌ ഗുജറാത്തിന്റെ അഭിവൃദ്ധിയ്ക്കൊപ്പം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥ തിരിച്ചറിയുവാന്‍ സാധിക്കും. ആ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ടു പോകുകയാണ്‌ എന്നുണ്ടെങ്കില്‍ ഈ കേരളത്തിന്റെയും അഭിവൃദ്ധി സാദ്ധ്യമാക്കാന്‍ - പുരോഗമിപ്പിക്കുവാന്‍ സാധിക്കുമെന്ന വസ്തുത അവരു തിരിച്ചറിയുകയാണ്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം മേം ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ.. ഈ പവിത്രമായ വേദിയില്‍ നിന്നു കൊണ്ട്‌ - ഈ പവിത്രമായ സദസ്സിനെ സാക്ഷിയാക്കിക്കൊണ്ട്‌ ഞാനീ ഭാരതത്തിലുള്ള സര്‍വ്വ രാഷ്ട്രീയപ്രവര്‍ത്തകന്മാരേയും വെല്ലുവിളിക്കുകയാണ്‌.

ഈ നാട്ടിലെ സര്‍വ്വ ഭരണാധികാരികളേയും ഞാന്‍ വെല്ലുവിളിക്കുകയാണ്‌-കേന്ദ്രം ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനെയുള്‍പ്പെടെ സര്‍വ്വ രാഷ്ട്രീയപ്രവര്‍ത്തകന്മാരെയും സംഘടനകളേയും ഞാന്‍ വെല്ലുവിളിക്കുകയാണ്‌.

വരൂ ...

നമുക്കീ തുറന്ന മൈതാനത്തു വച്ച്‌ ഒരു മത്സരം നടത്താം..

വികസനത്തിന്റെ - പുരോഗതിക്കുവേണ്ടി - പുരോഗതിയുടെ (കാതുപൊട്ടുന്ന ആരവങ്ങള്‍ക്കിടയില്‍ അല്‍പനേരത്തേയ്ക്ക്‌ ഒരക്ഷരം പോലും കേള്‍ക്കാതാകുന്നു. ഓഡിയോയുടെ ഈ ഭാഗം പലതവണ റീപ്ലേ ചെയ്തു കേട്ടു നോക്കിയെങ്കിലും ഒന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല)

തന്റേടമുണ്ട്‌ എങ്കില്‍ നിങ്ങളെല്ലാവരും ഈ തുറന്ന വേദിയിലേക്കു വരാന്‍ ഞാന്‍ നിങ്ങളെയെല്ലാം വെല്ലുവിളിക്കുകയാണ്‌ -

രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ അഭിമാനമുള്ള ഒരു സാധാരണ സ്വയംസേവകനെന്ന നിലയില്‍ ഈ ഭാരതമാതാവിന്റെ ഐശ്വര്യത്തിനു വേണ്ടി ഒരു സാധാരണ സ്വയംസേവകനായ ഞാനിവിടെ പ്രവര്‍ത്തിക്കുന്നു എന്ന്‌ (ഹര്‍ഷാരവങ്ങള്‍ ....) ഗുജറാത്തിന്റെ ആ ചലനങ്ങള്‍ നോക്കിക്കൊണ്ട്‌ - ആ ഒരു മാതൃകയെ നോക്കിക്കൊണ്ട്‌ തന്റേടമുണ്ടെങ്കില്‍ - ഈ നാട്ടിലെ സര്‍വ്വ രാഷ്ട്രീയക്കാരേയും ഞാന്‍ വെല്ലുവിളിക്കുകയാണ്‌.

എല്ലാ സംസ്ഥാന ഭരണാധികളേയും ഞാന്‍ വെല്ലുവിളിക്കുകയാണ്‌ - എല്ലാ കേന്ദ്രസര്‍ക്കാരിനേയും രാഷ്ട്രീയപ്രവര്‍ത്തകരേയും വെല്ലുവിളിക്കുന്നു.

വരൂ .. നമുക്കൊന്നു മത്സരിക്കാം.

ഈ നാടിനെ ഐശ്വര്യത്തിലേക്ക്‌ മുന്നോട്ടു കൊണ്ടുപോകാനുള്ള പുരോഗതിയുടെ പ്രയാണത്തില്‍ നമുക്കു പൊരുതി നോക്കാം.

ഈ നാട്ടിലെ സര്‍വ്വ സാധാരണക്കാരായ ജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടീട്ടുള്ള ഒരു പോരാട്ടം നടത്താന്‍ ഈ നാട്ടിലെ സര്‍വ്വരേയും സര്‍വ്വരാഷ്ട്രീയക്കാരേയും ഞാന്‍ വെല്ലുവിളിക്കുകയാണ്‌ - നിങ്ങളെ സാക്ഷിനിര്‍ത്തിക്കൊണ്ട്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
മിത്രോം ...

നന്ദകുമാര്‍ :-
സുഹൃത്തുക്കളേ .. ഈ മണ്ണിനെ ഞാന്‍ നമിക്കുന്നു.ഈ വിശിഷ്ടമായ സംസ്ക്കാരത്തെ ഞാന്‍ നമിക്കുന്നു.ഇവിടെ കൂടിയിരിക്കുന്നതായ സര്‍വ്വസാമാന്യജനങ്ങള്‍ - സര്‍വ്വരേയും ഞാന്‍ നമിക്കുകയാണ്‌.ദയവുചെയ്ത്‌ എന്നെ അനുഗ്രഹിക്കൂ ..എന്നെ ആശീര്‍വദിക്കൂ. ഗുജറാത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ആ ഗുജറാത്തിന്റെ അഭിവൃദ്ധി കൂടുതല്‍ മുന്നോട്ടുകൊണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്‌. അതിനുവേണ്ടി നിങ്ങളുടെയെല്ലാവരുടെയും ആശീര്‍വാദം - അനുഗ്രഹം ഞാനാഗ്രഹിക്കുകയാണ്‌. അതിനോടൊപ്പം തന്നെ, ഗുജറാത്തിന്നു നേടിയിട്ടുള്ള ആ അഭിവൃദ്ധിയുടെ സദ്‌ഫലം കേരളത്തിന്റെ പുരോഗതിക്കു വേണ്ടീട്ടും പ്രയോജനപ്പെടുത്താന്‍ - ഉപകരിക്കുവാന്‍ - അതിനു വേണ്ടി നിങ്ങളെല്ലാവരും എന്നെ പിന്തുണയ്ക്കണം (ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ വീണ്ടും വാക്കുകള്‍ കേള്‍ക്കാന്‍ പറ്റാതാവുന്നു) എനിക്കു നിങ്ങളോടു പറയാനുള്ളത്‌.

_______________________
നരേന്ദ്രമോഡി (ഹിന്ദിയില്‍) :-
യഹാം ആപ്‌കേ ....
_______________________
നരേന്ദ്രമോഡി (മലയാളത്തില്‍) :-
ശബരിമല ശ്രീ ധര്‍മ്മശാസ്താ - ഭഗവാന്‍ പത്മനാഭ - ചോറ്റാനിക്കര ഭഗവതി - ശ്രീ ഗുരുവായൂരപ്പന്‍ - എല്ലാരും അനുഗ്രഹിക്കട്ടെ - നന്ദി - നമസ്കാരം.

നന്ദകുമാര്‍ :-
(മോഡി പ്രസംഗമവസാനിപ്പിച്ചതിന്റെ ആരവങ്ങള്‍ക്കിടയില്‍ പരിഭാഷ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. തീരെ കേള്‍ക്കാനുമാകുന്നില്ല) ... പുതിയ ശക്തി എന്നില്‍ സന്നിവേശിച്ചിരിക്കുകയാണ്‌. ഗുജറാത്തിന്റെ പുരോഗതിക്കുവേണ്ടി - ഈ രാഷ്ട്രത്തിന്റെ പുരോഗതിക്കുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കുവാനുള്ള കരുത്ത്‌ - ഒരു പുതിയ കരുത്ത്‌ -എനിക്കു നിങ്ങളില്‍ നിന്നു ലഭിച്ചിരിക്കുകയാണ്‌. അതിനോടൊപ്പം തന്നെ ശബരിമല ശ്രീധര്‍മ്മശാസ്താവ്‌, ശ്രീ പത്മനാഭസ്വാമികള്‍, ചോറ്റാനിക്കര ഭഗവതി, ഗുരുവായൂരപ്പന്‍ എല്ലാവരുമെന്നെ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞുകൊണ്ട്‌ ഞാന്‍ നിര്‍ത്തുന്നു - നമസ്ക്കാരം.

Sunday, March 25, 2007

മോഡി, മാദ്ധ്യമങ്ങള്‍, പിന്നെ പാകിസ്ഥാന്റെ മിസൈലും

പാക്കിസ്ഥാന്‍ വീണ്ടും മിസൈല്‍ പരീക്ഷിച്ചു എന്ന വാര്‍ത്ത വായിച്ചപ്പോളാണ്‌ അവരുടെ "ഘോറി" മിസൈലിനേക്കുറിച്ചുള്ള ചില പഴയ ചിന്തകള്‍ വീണ്ടും മനസ്സിലേക്കു വന്നത്‌.

പരസ്പരവിശ്വാസമില്ലായ്മയും സംശയത്തോടെയുള്ള സമീപനവും ഇന്തോ-പാക്‌ ബന്ധങ്ങള്‍ ഊഷ്മളമാകുന്നതില്‍ എക്കാലവും ഒരു വിലങ്ങുതടിയായിരുന്നിട്ടുണ്ട്‌. മറുഭാഗത്തുനിന്നുള്ള എന്തെങ്കിലുമൊരു നീക്കം കണ്ടാല്‍ ഉടന്‍ തന്നെ മുന്‍വിധികളോടെ അത്‌ തങ്ങള്‍ക്കെതിരാണെന്നു വിചാരിച്ച്‌ ഉത്‌കണ്ഠപ്പെടുന്നത്‌ ഇരുഭാഗത്തും സാധാരണമാണ്‌. എല്ലാ ആശങ്കകളും അസ്ഥാനത്താണ്‌ എന്നല്ല പറഞ്ഞു വരുന്നത്‌. ചിലതെങ്കിലും അങ്ങനെയാണ്‌ എന്നാണ്‌.

പാക്കിസ്ഥാന്‍ തങ്ങളുടെ മിസൈലിന്‌ "ഘോറി" എന്നു പേരു കൊടുത്തത്‌ മുഹമ്മദ്‌ ഘോറിയെ ഉദ്ദേശിച്ചാണെന്നു പറയപ്പെടുന്നു. ഇന്ത്യയുടെ 'പൃഥ്വി' മിസൈലിനു ബദല്‍ എന്ന നിലയ്ക്കാണ്‌ പാക്കിസ്ഥാന്‍ ഘോറി വികസിപ്പിച്ചത്‌. ഇന്ത്യയുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുമ്പോള്‍ പാകിസ്ഥാന്‍ മാത്രമാണു മനസ്സില്‍ എന്ന തെറ്റിദ്ധാരണയോടെ ചിന്തിക്കുന്ന ഒരു പാകിസ്ഥാന്‍കാരന്‌ ഒരുപക്ഷേ സംശയം തോന്നാം - നാം പൃഥ്വിരാജ്‌ ചൗഹാന്റെ പേരാണ്‌ മിസൈലിനു നല്‍കിയിരിക്കുന്നത്‌ എന്ന്‌. എങ്കില്‍ പിന്നെ അതിനുള്ള ബദല്‍ മുഹമ്മദ്‌ ഘോറി തന്നെ ആയിക്കോട്ടെ എന്നു കരുതിയിട്ടുണ്ടാവണം. മുഗള്‍ അധിനിവേശകാലത്തെ യുദ്ധങ്ങളുടെ ചരിത്രമറിയാവുന്നവര്‍ക്കറിയാം ആ തോന്നലിനു കാരണം.

പാകിസ്ഥാന്‍ അങ്ങനെ സംശയിച്ചു എന്നതു സത്യമാണെങ്കില്‍ (വിക്കിപീഡിയയും മറ്റു ധാരാളം വെബ്‌സൈറ്റുകളും അത്‌ ശരിവയ്ക്കുന്നുണ്ട്‌), അവര്‍ക്കു കടുത്ത അമളിയാണു പറ്റിയതെന്ന്‌ ഉറപ്പ്‌. ഭാരതം പഞ്ചഭൂതങ്ങളുടെ പേരാണ്‌ മിസൈലുകള്‍ക്കു നല്‍കിയിരിക്കുന്നത്‌. പൃഥ്വി, അഗ്നി, ആകാശ്‌ എന്നൊക്കെ. അല്ലാതെ മുഗളന്മാരുടെ ആക്രമണങ്ങളെ ചെറുത്ത ഹിന്ദു രാജാക്കന്മാരുടെ പേരുകളല്ല. 'പൃഥ്വി' എന്ന പേരു കേട്ട ഉടന്‍ തന്നെ 'ഘോറി' എന്നും 'ബാബര്‍' എന്നും 'ഗസ്നവി' എന്നുമൊക്കെ തങ്ങളുടെ മിസൈലുകള്‍ക്കു പേരിട്ട പാകിസ്ഥാന്‍ ഈയിടെയായി ദേശാഭിമാനത്തിന്റെ പേരു പറഞ്ഞ്‌ ആ നാമകരണങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പില്‍ നിന്ന്‌ അമളി പൂര്‍ണ്ണമായി മറച്ചുവയ്ക്കാന്‍ അവര്‍ക്ക്‌ ഇനിയും കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.

സംശയത്തോടെയുള്ള സമീപനം അബദ്ധത്തിലും ചിലപ്പോള്‍ അപകടത്തിലും കൊണ്ടു ചെന്നെത്തിക്കുന്നതിന്റെ ഉദാഹരണമാണ്‌ മേല്‍പറഞ്ഞത്‌. നമുക്കും ചെറിയ അബദ്ധങ്ങള്‍ പറ്റാറുണ്ട്‌. ഇന്ത്യയില്‍ ചിലയിടങ്ങളില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ന്നു കാണുന്നതു(?)മായി ബന്ധപ്പെട്ട സംശയങ്ങള്‍ തന്നെ ഉദാഹരണം. പച്ചനിറവും ചന്ദ്രക്കലയുമൊക്കെയായി ഒരു പതാകയോ മറ്റോ കണ്ടാല്‍ ഉടനെ തന്നെ സംശയങ്ങളും പ്രതിഷേധങ്ങളും ഉയരുകയുമായി. സത്യത്തില്‍ അവയെ ഇസ്ലാമിക ചിഹ്നങ്ങളായി മാത്രമേ കണക്കാക്കേണ്ടതുള്ളൂവെന്നും പാക്കിസ്ഥാന്‍ പതാകയായി സംശയിക്കേണ്ടതില്ലെന്നുമാണ്‌ എനിക്കു തോന്നുന്നത്‌. ഭാരതത്തില്‍ ആര്‍ക്കും സ്വന്തം മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവകാശമുണ്ട്‌. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ അത്തരമൊരു പതാക കണ്ടാല്‍ അതിനെ പാക്കിസ്ഥാന്‍ അനുകൂലമനോഭാവത്തിന്റെ പ്രകടനമായി വ്യാഖ്യാനിക്കേണ്ടതില്ല. മുന്‍വിധികളില്ലാതെ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയാണു വേണ്ടത്‌. അതിനുള്ള ആര്‍ജ്ജവം ഉണ്ടായിരിക്കണം എന്നതു വേറെ കാര്യം.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇത്‌ അന്താരാഷ്ട്ര ബന്ധങ്ങളില്‍ മാത്രം കാണുന്നൊരു പ്രശ്നമല്ല. നിര്‍ഭാഗ്യവശാല്‍, നമുക്കിടയില്‍ത്തന്നെ വിഭിന്ന സമുദായങ്ങള്‍ തമ്മിലും അനാവശ്യമായ അകലം സൃഷ്ടിക്കുന്നത്‌ സംശയത്തോടെയുള്ള ഇത്തരം സമീപനങ്ങളാണ്‌. കലാപങ്ങളുടെയോ മറ്റു സംഘര്‍ഷങ്ങളുടെയോ ഒക്കെ സന്ദര്‍ഭങ്ങളില്‍, ഊഹാപോഹങ്ങള്‍ പ്രചരിക്കുമ്പോള്‍, അവയുടെ വിശ്വസനീയത ചോദ്യംചെയ്യപ്പെടാതെ പോകുന്നതും അവ കൂടുതല്‍ പ്രകോപനങ്ങളിലേയ്ക്കും പ്രതികരണങ്ങളിലേക്കും നയിക്കുന്നതുമൊക്കെ ഈയൊരു സംശയത്തിന്റെ പശ്ചാത്തലത്തിലാണ്‌.

ഇവിടെ മാദ്ധ്യമങ്ങളുടെ സമീപനമെന്തായിരിക്കണം എന്നതിനേപ്പറ്റി അധികം തര്‍ക്കമുണ്ടാകാനിടയില്ല. സംശയങ്ങള്‍ വളര്‍ത്തുന്നതിലല്ല - ദുരീകരിക്കുന്നതിലാണ്‌ - അവര്‍ ശ്രദ്ധവയ്ക്കേണ്ടതെന്നത്‌ സുവ്യക്തം. "കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അഫയേര്‍സ്‌ ആന്റ്‌ ഹ്യൂമന്‍ റൈറ്റ്‌സിന്റെ" ഒരു നിരീക്ഷണം ഇവിടെ അനുസ്മരണീയമാണ്‌. ഗോധ്രകലാപകാലങ്ങളില്‍ ഏതാനും ആഴ്ചകളിലേക്കെങ്കിലും താല്‍ക്കാലികമായി ചില ചാനലുകള്‍ പ്രക്ഷേപണം നിര്‍ത്തിവയ്ക്കുകയും പത്രങ്ങള്‍ പ്രസിദ്ധീകരണം മാറ്റിവയ്ക്കുകയും ചെയ്തിരുന്നെങ്കില്‍ കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത്‌ മുക്കാല്‍ ഭാഗത്തോളം പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ്‌ അവര്‍ കണ്ടെത്തിയത്‌. "The media selected, distorted and added fiction to the news, to prove their respective points of view" എന്ന പരാമര്‍ശം ദു:ഖത്തോടെ മാത്രമേ നമുക്കു വായിക്കാന്‍ കഴിയൂ.


കൂടുതല്‍ പ്രശ്നങ്ങളുണ്ടായേക്കും എന്ന കാരണം പറഞ്ഞ്‌ സത്യങ്ങള്‍ തുറന്നുകാട്ടാന്‍ മടിക്കേണ്ടതുണ്ടോ - അതിവൈകാരികത പ്രശ്നമായേക്കാവുന്ന അവസരങ്ങളില്‍, ചില വാര്‍ത്തകളൊക്കെ തല്‍ക്കാലത്തേയ്ക്കെങ്കിലും മറയ്ക്കുന്നതാണോ അതോ എല്ലാം തുറന്നു കാട്ടുന്നതാണോ നല്ലത്‌ - എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വിശദമായ സംവാദങ്ങള്‍ക്കു വഴി വച്ചേക്കാവുന്നവയാണ്‌. എന്നാല്‍, തങ്ങള്‍ക്ക്‌ എത്ര നേട്ടമുണ്ടായാലും ശരി - അസത്യവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന്‌ മാദ്ധ്യമങ്ങള്‍ വിട്ടു നില്‍ക്കുക തന്നെയാണു വേണ്ടത്‌ എന്നതിനെ ഒരാള്‍ പോലും എതിര്‍ക്കുമെന്നു തോന്നുന്നില്ല.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

നരേന്ദ്ര മോഡി കേരളം സന്ദര്‍ശിച്ചപ്പോള്‍ നമ്മുടെ മാദ്ധ്യമങ്ങളും ഏറെയൊന്നും പക്വതയോടെയല്ല പെരുമാറിയത്‌ എന്ന്‌ എനിക്കഭിപ്രായമുണ്ട്‌. കുറച്ചുകാലമായി സംഘപരിവാറിനെ അകന്നു നിന്നു വിമര്‍ശിക്കുന്നതു നിര്‍ത്തി പകരം ജിജ്ഞാസാപൂര്‍വ്വം അടുത്തു ചെന്നു നിരീക്ഷിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്കത്‌ നിസ്സംശയം പറയാന്‍ പറ്റും. മോഡി വന്നാല്‍ എന്തെല്ലാമോ സംഭവിച്ചുകളയും എന്ന മട്ടില്‍ ഭീതി ജനിപ്പിച്ചതിനെ അവിവേകം എന്നേ ഞാന്‍ വിളിക്കൂ. പരമാവധി അപകീര്‍ത്തിപ്പെടുത്തുക എന്ന പതിവു ലക്ഷ്യം തന്നെയാണുണ്ടായിരുന്നതെങ്കില്‍, അതിന്‌ അവഗണന തന്നെയായിരുന്നു ഏറ്റവും നല്ല മാര്‍ഗ്ഗം. ബഹളമുണ്ടാക്കിയപ്പോള്‍, വേളുക്കാന്‍ തേച്ചത്‌ പാണ്ടാവുകയാണുണ്ടായത്‌.

സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുക എന്ന തികച്ചും വ്യക്തിപരമായ കാര്യത്തിനാണ്‌ മോഡി ഇവിടെ വന്നത്‌. പറയാനുദ്ദേശിച്ചതെല്ലാം പറഞ്ഞ്‌ സംഘപ്രവര്‍ത്തകരുടെ ആവേശമുയര്‍ത്തി മടങ്ങുകയും ചെയ്തു. ഇവിടെ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാകും എന്നും മറ്റുമുള്ള 'പ്രവചനങ്ങ'ളില്‍ ചിലത്‌ അപമാനിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ആരോപണങ്ങളും മറ്റുള്ളവ അറിവില്ലായ്മയില്‍ നിന്നുടലെടുത്ത ഭയത്തിന്റെ ബഹിര്‍സ്ഫുരണങ്ങളുമായിരുന്നു. മോഡി വന്നു പ്രസംഗിച്ചു മടങ്ങിയതിനു ശേഷം എല്ലാവരും സ്വിച്ചിട്ടതുപോലെ നിശ്ശബ്ദരായിപ്പോയതിനും സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒന്നും തുടര്‍ന്നെഴുതാന്‍ കഴിയാതെ പോയതിനും മറ്റനേകം കാരണങ്ങളുമുണ്ട്‌. അത്‌ പ്രസംഗം കേട്ടവര്‍ക്കറിയാം.

'സംഘപരിവാര്‍ വര്‍ഗ്ഗീയസംഘര്‍ഷം സൃഷ്ടിച്ച്‌ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെ'ന്ന(!) ചില നേതാക്കന്മാരുടെ പ്രസ്താവനകള്‍ മാദ്ധ്യമങ്ങള്‍ ഏറ്റു പിടിക്കുകയുണ്ടായി. സത്യത്തില്‍ അത്തരമൊരു തോന്നല്‍ തന്നെ വികലമായൊരു ചിന്താരീതിയെയാണു സൂചിപ്പിക്കുന്നത്‌. എങ്ങനെയാണാവോ അതുകൊണ്ട്‌ "നേട്ട"മുണ്ടാക്കുന്നത്‌? സംഘപ്രവര്‍ത്തകര്‍പോയിട്ട്‌ ഹിന്ദുവായിപ്പോലും ഒരാള്‍ പോലുമില്ലാത്ത കടലോര ഗ്രാമങ്ങളില്‍ മുക്കുവരായ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ തികച്ചും പ്രാദേശികമായ ചില കാരണങ്ങളാല്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍പ്പോലും സംഘത്തിന്റെ പേരു വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്‌. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതുകൊണ്ട്‌ സംഘത്തിന്‌ പ്രയോജനമുള്ളതായി ഞാന്‍ കരുതുന്നില്ല.

മോഡി വരുന്നതിനു മുമ്പ്‌ കേരളത്തില്‍ രണ്ടു സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടായി എന്നതു സത്യമാണ്‌. ബാലരാമപുരത്തും തിരൂരും.

ബാലരാമപുരത്ത്‌ ഹിന്ദുമഹാമേളയുടെ പ്രചാരണബോര്‍ഡുകള്‍ പരക്കെ നശിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ നടത്തിയ പ്രകടനത്തിനു നേരെ ഒരു പള്ളിയില്‍ നിന്ന്‌ കല്ലേറുണ്ടായപ്പോഴാണ്‌ പ്രകടനക്കാര്‍ തിരിച്ചടിച്ചത്‌. നാട്ടുകാര്‍ക്കും അവിടം സന്ദര്‍ശിച്ച നേതാക്കള്‍ക്കും പോലീസുദ്യോഗസ്ഥര്‍ക്കുമെല്ലാം അതറിയാം. പള്ളിയില്‍ നിന്ന്‌ കല്ലേറു നടത്തിയ അക്രമികളെ മുസ്ലിം സമൂഹം ഒറ്റപ്പെടുത്തിയതു കൊണ്ടാവണം കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരുന്നത്‌. സംഭവിച്ച കാര്യങ്ങള്‍ അതേപടി തുറന്നെഴുതാന്‍ ആര്‍ജ്ജവം കാണിച്ച പത്രം 'കേരളകൗമുദി' മാത്രമാണ്‌ - 'ജന്മഭൂമി'യേക്കൂടാതെ.

'പള്ളി ആക്രമിച്ചു' എന്ന മട്ടില്‍ സെന്‍സേഷണല്‍ ന്യൂസുണ്ടാക്കാന്‍ ശ്രമിച്ചവരാണ്‌ സത്യത്തില്‍ സംഘര്‍ഷമുണ്ടാക്കുകയും വളര്‍ത്തുകയും ചെയ്തത്‌. പള്ളിയോ പാര്‍ട്ടിഓഫീസോ എന്നല്ല ഒരു അമ്പലത്തില്‍ നിന്നു തന്നെയാണെങ്കിലും കല്ലേറുണ്ടായാല്‍ അത്തരമൊരവസരത്തില്‍ പ്രകടനക്കാര്‍ തിരിച്ചടിക്കുമായിരുന്നു എന്നെനിക്കുറപ്പാണ്‌. മോഡി വരുന്നോ ഇല്ലയോ എന്നതുമായൊന്നും അതിനു ബന്ധമുണ്ടെന്നു തോന്നുന്നില്ല. മോഡിയുടെ സന്ദര്‍ശനം തടയാന്‍ ശ്രമിച്ചവര്‍ക്കായിരുന്നു പ്രശ്നങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യം. സംഘത്തിനല്ല.

തിരൂരില്‍ സംഘര്‍ഷമുണ്ടാക്കി ബി.പി. അങ്ങാടി നേര്‍ച്ച മുടക്കുക എന്ന ലക്ഷ്യവുമായാണ്‌ തങ്ങള്‍ നേര്‍ച്ചയുടെ തലേദിവസം ഒരു ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനെ കൊലചെയ്തത്‌ എന്ന്‌ പ്രതികള്‍ സമ്മതിച്ചതായാണ്‌ പത്രങ്ങളില്‍ നിന്നു തന്നെ അറിയുന്നത്‌. മോഡിയുടെ വരവിനോടനുബന്ധിച്ച്‌ പ്രശ്നമുണ്ടാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നിരിക്കാം. അവിടെയും സംഘമാണ്‌ പ്രശ്നമുണ്ടാക്കിയത്‌ എന്നു പറയുന്നവര്‍ ആലോചനാശേഷി തീരെയില്ലാത്തവരാണ്‌ എന്നു പറയേണ്ടിവരും.

ചുരുക്കിപ്പറഞ്ഞാല്‍, എന്റെ നിരീക്ഷണങ്ങള്‍ ഇവയാണ്‌. സംഘത്തിന്റെ കേരളഘടകം മോഡിയെ ഇവിടേക്കു ക്ഷണിച്ചത്‌ എന്തെങ്കിലും പ്രശ്നമുണ്ടാക്കാനല്ല. ഉണ്ടായ രണ്ടു സംഭവങ്ങളിലും സംഘത്തെയല്ല പഴിക്കേണ്ടതും. സത്യം പറയുമ്പോള്‍ അത്‌ സംഘാനുകൂലമായിപ്പോകുന്നെങ്കില്‍, അതിനാരെയും പഴിച്ചിട്ടു കാര്യമില്ല എന്നു കൂടി ചേര്‍ക്കാവുന്നതാണ്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

മോഡിയുടെ സന്ദര്‍ശനം കഴിഞ്ഞതിനു ശേഷം പോലും നമ്മുടെ മാദ്ധ്യമങ്ങള്‍ - പ്രത്യേകിച്ച്‌ ദേശാഭിമാനിയൊക്കെ - പ്രസംഗം റിപ്പോര്‍ട്ടു ചെയ്തതും മറ്റും തികഞ്ഞ തെറ്റിദ്ധാരണയുളവാക്കുന്ന തരത്തിലായിരുന്നു. വാസ്തവവും വാര്‍ത്തകളും തമ്മിലുള്ള ആ പൊരുത്തക്കേടുകളേപ്പറ്റിയൊക്കെ എഴുതണമെന്നു വിചാരിച്ചിരുന്നെങ്കിലും സമയം കിട്ടിയിരുന്നില്ല. ഒടുവില്‍, പ്രസംഗം തന്നെ കാണാപ്പുറത്തില്‍ പകര്‍ത്തിയിടാമെന്നു കരുതി. അതിന്റെ കാരണങ്ങളാണ്‌ താഴെ.

'ഹിന്ദുസമ്മേളനം' എന്നു കേട്ടയുടന്‍ തന്നെ അതിനെതിരെ പ്രസ്താവനകള്‍ നടത്താന്‍ നേതാക്കന്മാര്‍ മത്സരിക്കുന്നു - അതിന്റെ പരസ്യങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നു എന്നൊക്കെ കണ്ടപ്പോള്‍ത്തന്നെ തീര്‍ച്ചപ്പെടുത്തിയിരുന്നു - അവിടെയെന്താണു സംഭവിക്കുന്നതെന്ന്‌ മാദ്ധ്യമങ്ങളിലൂടെയല്ലാതെ നേരിട്ടു തന്നെ അറിയണമെന്ന്‌.

കേരളത്തില്‍ ഏതാണ്ട്‌ നൂറ്റി അറുപതോളം സ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ നടന്നതായി പറയപ്പെടുന്നു. അതില്‍ തിരുവനന്തപുരത്തേയ്ക്കു തന്നെ വണ്ടികയറാം എന്നു തീരുമാനിച്ചത്‌ 'പച്ചക്കുതിര' മാസികയില്‍ കെ.എന്‍. പണിക്കരുടേതായി വന്ന ലേഖനം വായിച്ചപ്പോഴാണ്‌. ('മോഡി കേരളത്തില്‍ കടന്നുകൂടാ എന്നു പറയാന്‍ നമുക്കു കഴിയണം'. 'കേരളത്തില്‍ മോഡിയെ പ്രസംഗിക്കാന്‍ അനുവദിക്കരുത്‌' എന്നും മറ്റുമുള്ള ധാര്‍ഷ്ട്യം നിറഞ്ഞ വാചകങ്ങള്‍ ഇതുപോലെ അനേകം പേരെ സമ്മേളനസ്ഥലത്തേക്ക്‌ നയിച്ചിട്ടുണ്ടാവുമെന്നുറപ്പ്‌.)

"മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ പോകുന്നെന്നോ? അതിനവിടെ വരെ പോകേണ്ട കാര്യമുണ്ടോ? എന്താ പറയാന്‍ പോകുന്നതെന്നു നമുക്കറിഞ്ഞുകൂടേ" എന്ന്‌ ഒരു സുഹൃത്തു ചോദിച്ചപ്പോഴാണ്‌, കേള്‍ക്കുന്നത്‌ റെക്കോര്‍ഡ്‌ ചെയ്ത്‌ അവനെത്തന്നെ കേള്‍പ്പിക്കണം എന്നു തോന്നിയത്‌.

പിറ്റേ ദിവസത്തെ പത്രങ്ങളിലൊന്നില്‍ "വര്‍ഗ്ഗീയ വിഷം ചീറ്റി മോഡി പോയി" (!) എന്നൊരു തലക്കെട്ടു കണ്ടപ്പോള്‍, റെക്കോര്‍ഡ്‌ ചെയ്തത്‌ കടലാസ്സിലേക്കു പകര്‍ത്തി മാദ്ധ്യമരംഗത്തു തന്നെ പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കള്‍ക്ക്‌ ഇ-മെയില്‍ ചെയ്താലോ എന്നു വിചാരിച്ചിരുന്നു. നടന്നില്ല.

എന്നാല്‍, അത്‌ ബ്ലോഗില്‍ പോസ്റ്റു ചെയ്യേണ്ടതുണ്ട്‌ എന്നു തോന്നിയത്‌ പിന്നെയും രണ്ടു മാസങ്ങളോളം കഴിഞ്ഞ്‌ ഇപ്പോള്‍ മാത്രമാണ്‌. കഴിഞ്ഞയിടെ സംസ്ഥാനത്തെത്തിയ മല്ലികാ സാരാഭായ്‌, 'മോഡിയെ സ്വാഗതം ചെയ്തത്‌ കേരളത്തിന്‌ അപമാനമായി ' എന്ന്‌ പ്രസ്താവിച്ചതായുള്ള വാര്‍ത്ത കണ്ടപ്പോഴാണ്‌ പ്രസംഗം ഒരു പോസ്റ്റായിത്തന്നെ മാറ്റണം എന്ന്‌ ആദ്യം തോന്നിയത്‌. പിന്നീട്‌, ആ പരാമര്‍ശത്തില്‍ കാപട്യമുണ്ട്‌ എന്നു മനസ്സിലാക്കിയപ്പോള്‍ അവഗണിക്കാം എന്നു തോന്നി. അഭിപ്രായവോട്ടെടുപ്പില്‍ 75% വോട്ടുനല്‍കി ജനപ്രിയമുഖ്യമന്ത്രിമാരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്‌ മോഡിയെ എത്തിക്കാന്‍ മടിയില്ലാത്ത ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത്‌ മല്ലികയ്ക്ക്‌ അപമാനമായിത്തോന്നുന്നില്ലെങ്കില്‍, മോഡി ഇവിടം സന്ദര്‍ശിച്ചതിന്റെ പേരില്‍ കേരളീയരെ അപമാനിക്കാന്‍ അവര്‍ക്കെന്തവകാശം എന്നോര്‍ത്ത്‌ ഞാനവരെ അവഗണിച്ചു. എന്നാല്‍, ഈയിടെ ഇ-മെയിലുകള്‍ വഴിയുള്ള ചില സുഹൃദ്‌സംവാദങ്ങള്‍ക്കിടയില്‍ ഒരാള്‍ "ഇവിടെയും വന്ന്‌ അയാള്‍ വിഷം ഛര്‍ദ്ദിച്ചില്ലേ?" എന്നൊരു ചോദ്യമുന്നയിക്കുകയുണ്ടായി. 'താങ്കള്‍ വല്ലതും കേട്ടുവോ' എന്ന എന്റെ മറുചോദ്യത്തിന്‌ 'താങ്കള്‍ പത്രമൊന്നും വായിക്കാറില്ലേ' എന്ന മറ്റൊരു ചോദ്യമായിരുന്നു മറുപടി. ആ സുഹൃത്തിനു വേണ്ടി, മോഡിയുടെ പ്രസംഗം ഞാന്‍ വരമൊഴിയിലേക്കു പകര്‍ത്തിക്കൊണ്ടിരിക്കുകയാണ്‌. അധികം വൈകാതെ അത്‌ ബ്ലോഗില്‍ പോസ്റ്റു ചെയ്യുന്നതാണ്‌.

മോഡിയുടെ സന്ദര്‍ശനത്തിന്റെ പിറ്റേന്ന്‌ കേരളത്തിലെ മാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ മനപൂര്‍വ്വമോ അല്ലാതെയോ വന്ന ചില പിഴവുകളും മറ്റു ചില പരാമര്‍ശങ്ങളേക്കുറിച്ചുള്ള എന്റെ ചിന്തകളും മറ്റും - മറുമൊഴിയില്‍ - മറ്റൊരു പോസ്റ്റായി എഴുതുന്നതാണ്‌.

ഭൂരിഭാഗവും ഹിന്ദിയിലായിരുന്ന പ്രസംഗത്തിന്റെ പരിഭാഷ സ്വന്തനിലയില്‍ നടത്താന്‍ മാത്രം ഭാഷാപരിജ്ഞാനമില്ലാത്തതു കൊണ്ട്‌ അവിടെ വേദിയില്‍ നിന്നു തന്നെ കേട്ട മലയാളപരിഭാഷയാണ്‌ പകര്‍ത്തിക്കൊണ്ടിരിക്കുന്നത്‌. റെക്കോര്‍ഡ്‌ ചെയ്തതിനുശേഷം വീണ്ടും കേട്ട്‌ എഴുതുന്നത്‌. പരിഭാഷകനു വന്ന ചില്ലറ പിഴവുകള്‍- ആവര്‍ത്തനങ്ങള്‍ - നിര്‍ത്തലുകള്‍ - പകുതിവച്ചു മുറിഞ്ഞുപോയ വാക്കുകള്‍ എന്നിവ പോലും യാതൊരു കലര്‍പ്പുമില്ലാതെ അതേപടി പകര്‍ത്തുന്നുണ്ട്‌. സത്യം എന്നാല്‍ അത്‌ പൂര്‍ണ്ണവും കൂടി ആയിരിക്കേണ്ടതുണ്ട്‌.

സ്വന്തം താല്‍പര്യങ്ങള്‍ക്കു തടസ്സമാകുമെന്നു കാണുന്ന വാര്‍ത്തകള്‍ തമസ്ക്കരിക്കുന്നതു മനസ്സിലാക്കാം. എന്നാല്‍ അവ വളച്ചൊടിച്ച്‌ വികലമാക്കി അവതരിപ്പിക്കുകയും പലപ്പോഴും അസത്യം തന്നെ എഴുതി തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്യുന്ന മാദ്ധ്യമസംസ്കാരത്തിനെതിരെ അതിശക്തവും തകര്‍ക്കാനാവാത്തതുമായ ഇത്തരം ചെറുത്തുനില്‍പ്പുകള്‍ നടത്താനാവുന്നില്ലെങ്കില്‍, പിന്നെ ബ്ലോഗ്‌ എന്ന മാദ്ധ്യമത്തിന്റെ ശക്തിയെന്താണ്‌?

സത്യം അറിയണമെന്നുള്ളവര്‍ക്ക്‌ അത്‌ എത്തിച്ചുകൊടുക്കുന്നില്ലെങ്കില്‍, ഏതൊരു മാദ്ധ്യമവും 'ജനകീയ'മാവുന്നതെങ്ങനെയാണ്‌?

'മുഖ്യധാരാ' ലേബലുകളില്‍ അറിയപ്പെടുന്ന പത്രമുത്തശ്ശിമാരും ചാനലുകളും മനപൂര്‍വ്വം മറച്ചുപിടിക്കുന്ന ചിലതെങ്കിലും തുറന്നുകാട്ടാനാവുന്നില്ലെങ്കില്‍, കാണാപ്പുറം എന്ന പേരെന്തിനാണ്‌?

പച്ചക്കള്ളങ്ങളും ദുരാരോപണങ്ങളും എഴുതാത്തിടത്തോളം കാലം - പ്രതിപാദ്യവിഷയമെന്തുമാവട്ടെ - ഏതൊരു തൂലികയ്ക്കും തലയുയര്‍ത്തിത്തന്നെ നില്‍ക്കാനാകും. എത്ര ആക്ഷേപം സഹിക്കേണ്ടിവന്നാലും.

'സത്യമേവ ജയതേ' എന്നതിനോട്‌ വിയോജിപ്പു തോന്നിപ്പോകുന്നു. സത്യം മാത്രമല്ല - അതുമായി ബന്ധപ്പെട്ട പലതും വിജയിക്കട്ടെ.
- സംശുദ്ധ പത്രപ്രവര്‍ത്തനം വിജയിക്കട്ടെ
- സത്യം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം വിജയിക്കട്ടെ
- വിവരാവകാശ സംരക്ഷണ നിയമം വിജയിക്കട്ടെ!

Wednesday, February 21, 2007

ഗുജറാത്തിലെയും ബംഗാളിലെയും മുസ്ലിം ജീവിതാവസ്ഥകള്‍ - സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില കാണാപ്പുറങ്ങള്‍

രാജ്യത്തെ മുസ്ലിങ്ങളുടെ സാമൂഹ്യ/സാമ്പത്തിക/വിദ്യാഭ്യാസപരമായ അവസ്ഥയേപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി അവതരിപ്പിച്ച റിപ്പോര്‍ട്ടിനെപ്പറ്റി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. മാദ്ധ്യമങ്ങളിലൊന്നും കാണാതിരുന്ന ഒരു ഭാഗം താഴെക്കൊടുത്തിരിക്കുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴില്‍ പ്രാതിനിധ്യം സംബന്ധിച്ചു പറയുന്ന ഭാഗത്തു നിന്നും.

Muslims are better represented in the States of Gujarat and Andhra Pradesh, where their representation exceeds their population share of 9.1 % and 9.2% respectively. Gujarat shows the highest representation of Muslins at about 16% followed by Andhra Pradesh with 12%. In Kerala the share of Muslims, though high at 10.8 %, it is much lower than their population share.

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ നിന്നു നേരിട്ടു പകര്‍ത്തിയതാണിത്‌. അക്ഷരത്തെറ്റു പോലും അതേപടി പകര്‍ത്തിയിട്ടുണ്ട്‌ (‘Muslins‘ instead of Muslims).

'സത്യമേവ ജയതേ' എന്നൊന്നും നിര്‍ബന്ധമില്ല. വല്ലപ്പോഴുമെങ്കിലും അല്‍പം സത്യവും കൂടി ജയതേ! അത്രേയുള്ളൂ.

* * * * * * * * * * * * * * * *

ഗുജറാത്തിനെ സംബന്ധിച്ച എന്തെങ്കിലുമാണു പറയുന്നതെങ്കില്‍, നമ്മുടെ മാദ്ധ്യമങ്ങള്‍ - പ്രത്യേകിച്ച്‌ ഇടതുപക്ഷ മാദ്ധ്യമങ്ങള്‍ - അമിതാവേശം കയറിയിട്ടെന്നപോലെ എഴുതുന്നതു പലപ്പോഴും സത്യം വളച്ചൊടിച്ചതോ അര്‍ദ്ധസത്യമോ ചിലപ്പോള്‍ അസത്യം തന്നെയോ ആണ്‌ എന്ന അനിഷേദ്ധ്യമായ ഒരു സത്യം നിലനില്‍ക്കുന്നുണ്ട്‌. 'രാഷ്ട്രീയത്തില്‍ ഇത്തരം ആക്രമണങ്ങളൊക്കെ സാധാരണമാണ്‌' എന്ന പൊതുബോധം സൃഷ്ടിച്ച നിസ്സംഗഭാവം പതുക്കെപ്പതുക്കെ ഒരു അപകടാവസ്ഥയിലേക്കു പരിണമിക്കുന്നു എന്ന തിരിച്ചറിവാണ്‌ ഈ പോസ്റ്റുകള്‍ പോലെയുള്ളവ എഴുതാന്‍ പ്രേരിപ്പിക്കുന്നത്‌. 'അധികമായാല്‍ അമൃതും വിഷം' എന്നത്‌ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ താഴ്ത്തിക്കെട്ടാനുള്ള ആരോപണങ്ങളെ സംബന്ധിച്ചും ബാധകമാണ്‌. ഈയിടെയായി ആരും എന്തു കുറ്റകൃത്യവും ചെയ്തിട്ട്‌ 'ഇതും ഗുജറാത്തിന്റെ പേരിലാണ്‌ - നിങ്ങള്‍ സഹിച്ചേ തീരു' എന്ന മട്ടിലുള്ള ന്യായീകരണങ്ങള്‍ ഉയര്‍ത്തുന്നതു കാണുമ്പോള്‍ ഏതു രാഷ്ട്രീയബോധത്തിന്റെ പേരിലായാലും ശരി - മിണ്ടാതിരിക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌ എന്നു തോന്നിപ്പോകുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌, ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിനിനു തീപിടിച്ച്‌ അറുപതോളം പേര്‍ വെന്തുമരിച്ചതിനേത്തുടര്‍ന്ന്‌ അവിടെയും ചില സമീപ നഗരങ്ങളിലും കലാപമുണ്ടായി എന്നത്‌ ദു:ഖകരമായ യാഥാര്‍ത്ഥ്യമാണ്‌. കൊല്ലപ്പെട്ടവരില്‍ എണ്‍പതു ശതമാനത്തോളവും മുസ്ലീങ്ങളായിരുന്നു (ആ കലാപത്തേക്കുറിച്ചുള്ള എന്റെ ചിന്തകള്‍ മറ്റൊരു പോസ്റ്റിലൂടെ അവതരിപ്പിക്കുന്നതാണ്‌. ഈ പോസ്റ്റ്‌ അതിനെ സംബന്ധിക്കുന്നതല്ല.). ആ കലാപത്തെ നിസ്സാരവല്‍ക്കരിച്ചതുകൊണ്ട്‌ ആര്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. പ്രതിഷേധങ്ങളും പ്രതിരോധ ചര്‍ച്ചകളും ഉയര്‍ന്നേ തീരൂ. എന്നാല്‍, പ്രതികരണങ്ങളുടെ ഇന്നത്തെരീതി കാണുമ്പോള്‍ ഒരുകാര്യം പറയാതെ വയ്യ. ഭാരതത്തെയാകമാനം വേദനിപ്പിച്ച, മറ്റനവധി കലാപങ്ങളില്‍ ഒന്നിനേക്കുറിച്ചും - ആറായിരത്തോളം സിഖുകാര്‍ (സിഖുകാര്‍ മാത്രം!)അരുംകൊല ചെയ്യപ്പെട്ട സിഖുവിരുദ്ധ കലാപത്തേക്കുറിച്ചുപോലും - ഒരക്ഷരം പോലും ഉരിയാടാനില്ലാത്തവര്‍ ഗുജറാത്തിനേക്കുറിച്ചുള്ള ഭര്‍ത്സനങ്ങള്‍ മാത്രം ഇപ്പോഴും ആഘോഷപൂര്‍വ്വം തുടരുന്നുവെങ്കില്‍, അതിനു പിന്നിലൊരു രാഷ്ട്രീയമുണ്ട്‌ എന്നു തിരിച്ചറിയാന്‍ ഒരുവന്‌ 'ഫാസിസ്റ്റ്‌ ചിന്താഗതി'യൊന്നുമുണ്ടായിരിക്കേണ്ടതില്ല. ഒരല്‍പമെങ്കിലും സാമാന്യബോധം ധാരാളം മതിയാവും. ഒരു സംഘടനയേയോ അല്ലെങ്കില്‍ രാഷ്ട്രീയ കക്ഷിയേയോ ഏകപക്ഷീയമായി കുറ്റപ്പെടുത്തി മുതലെടുക്കാന്‍ ശ്രമിക്കുക എന്നതില്‍ നിന്ന്‌, ഒരു സംസ്ഥാനത്തെ തന്നെ മൊത്തത്തില്‍ ഒറ്റപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്യുക എന്ന അപകടകരമായ നിലയിലേക്ക്‌ ആരോപണങ്ങള്‍ വളരുന്നുവെങ്കില്‍, അല്‍പമെങ്കിലും യാഥാര്‍ത്ഥ്യബോധം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്‌ നിശ്ശബ്ദരായിത്തുടരാനാവില്ല.

'ഗുജറാത്തില്‍ മുസ്ലീങ്ങളെ പൊതുധാരയില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നു - അവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു - അവരെ വിദ്യാഭ്യാസ രംഗത്തുനിന്നും സര്‍ക്കാര്‍ ജോലികളില്‍ നിന്നും വര്‍ഷങ്ങളായി ഒഴിച്ചു നിര്‍ത്തുകയാണ്‌ ' എന്നൊക്കെ നിരന്തരം എഴുതിവിടുന്നത്‌ വായിച്ചു വായിച്ച്‌ നമ്മുടെയൊക്കെ മനസ്സില്‍ ഗുജറാത്തി മുസ്ലീങ്ങളേക്കുറിച്ച്‌ തെളിയുന്ന ചിത്രം അതിദയനീയവും ഭീകരവുമായിത്തീര്‍ന്നിട്ടുണ്ട്‌. "എന്നാലും അത്രയ്ക്കൊക്കെയുണ്ടോ?" എന്ന്‌ ആരും ചോദിച്ചുപോകുന്ന മട്ടില്‍ പ്രചാരണം വളരുമ്പോഴും, ചെറുത്തുനില്‍പ്പുകളെല്ലാം മാദ്ധ്യമശക്തിക്കു മുന്‍പില്‍പെട്ട്‌ വളരെ ദുര്‍ബലമാക്കപ്പെടുന്നുണ്ട്‌. ("ഫെഗ്മ' (FEderation of Gujarath Malayali Association) പോലെയുള്ള സംഘടനകള്‍ ഇടയ്ക്കിടെ നടത്തുന്ന ചില വെളിപ്പെടുത്തലുകളടക്കം.)

അതിതീവ്രമായ ഗുജറാത്ത്‌ വിരോധവും മുസ്ലിം അനുകൂല-പ്രീണന ഭാവങ്ങളും ഇടതുപക്ഷമാദ്ധ്യമങ്ങളില്‍ നിരന്തരം ദര്‍ശിക്കുന്നവര്‍ സ്വാഭാവികമായും ബംഗാളിലെ മുസ്ലീങ്ങളുടെ സ്ഥിതിയേക്കുറിച്ചും ആലോചിച്ചുപോകും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു വിലയിരുത്തല്‍ നടത്തിയാല്‍, രണ്ടുകാര്യങ്ങള്‍ വ്യക്തമാകും. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച്‌ ഗുജറാത്തില്‍ മുസ്ലീങ്ങളുടെ ജീവിതാവസ്ഥ വളരെ ഭേദമാണെന്നതാണ്‌ ഒന്ന്‌. ദശകങ്ങളായി ഇടതുഭരണത്തിന്‍ കീഴിലിരിക്കുന്നതും ജനസംഖ്യയുടെ കാല്‍ ഭാഗത്തോളം മുസ്ലീങ്ങള്‍ ഉള്ളതുമായ ബംഗാള്‍ ഭൂരിഭാഗം കാര്യങ്ങളിലും റേറ്റിങ്ങില്‍ വളരെ വളരെ പുറകിലും ചില കാര്യങ്ങളില്‍ ഏറ്റവും പുറകിലും ആണെന്നതാണ്‌ രണ്ടാമത്തേത്‌.

പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴില്‍ പ്രാതിനിധ്യം സംബന്ധിച്ചു പറയുന്ന ഭാഗത്തു കൊടുത്തിരിക്കുന്ന കണക്കുകളില്‍ നിന്നും ഗുജറാത്തും ബംഗാളും കേരളവുമൊക്കെ എവിടെ നില്‍ക്കുന്നു എന്നു കാണിക്കുന്ന ഒരു ചാര്‍ട്ട്‌ ഉണ്ടാക്കിയത്‌ താഴെക്കൊടുത്തിരിക്കുന്നു.
ഇതില്‍, ഗുജറാത്തിമുസ്ലീങ്ങളുടെ നേട്ടം അസൂയാവഹം തന്നെയാണെന്നു കാണാം. പലപ്പോഴും പ്രാതിനിധ്യശതമാനം ജനസംഖ്യാശതമാനത്തേക്കാളും മുകളിലാണ്‌ (ജനസംഖ്യാനുപാതിക പ്രാതിനിധ്യശതമാനം നൂറിനുമുകളില്‍!). ഗുജറാത്തില്‍ മുസ്ലിം ജനസംഖ്യ പത്തുശതമാനത്തിനടുത്തേയുള്ളൂ - ബംഗാളില്‍ അത്‌ 25-നു മുകളിലാണ്‌ - അതുകൊണ്ടാണ്‌ കണക്കില്‍ ഇത്ര വ്യത്യാസം എന്നു വാദിച്ചേക്കാവുന്നവരെ നിരാശപ്പെടുത്തുന്ന ഒരു കാര്യമുണ്ട്‌. ജനസംഖ്യാശതമാനം പരിഗണിക്കാതെ, തൊഴില്‍പ്രാതിനിധ്യശതമാനം മാത്രം പരിഗണിച്ച്‌ താരതമ്യം ചെയ്താല്‍ പോലും ഗുജറാത്ത്‌ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ മുമ്പിലാണ്‌!! വിശദവിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒരു സംഗ്രഹം കൊടുക്കാനോ, ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്ക്‌ യാതൊരു പ്രശ്നവുമില്ല എന്നു വരുത്തിത്തീര്‍ക്കാനോ ഒന്നുമുള്ള ഒരു ശ്രമമല്ല ഇത്‌. തൊഴില്‍പ്രാതിനിധ്യം കൊണ്ട്‌ എല്ലാമായി എന്നും പറഞ്ഞുവയ്ക്കുന്നില്ല. അന്ധമായ ഗുജറാത്ത്‌ വിരുദ്ധ ആരോപണങ്ങളിലെ കാപട്യം ചെറുതായൊന്നു ചൂണ്ടിക്കാണിക്കുക മാത്രമാണു ലക്ഷ്യം. അതുകൊണ്ടു തന്നെ, ഗുജറാത്ത്‌ ഏറ്റവും മുന്നില്‍ വന്നതും ബംഗാള്‍ വളരെയേറെ പിന്നിലായതുമായ കാര്യങ്ങളില്‍ ഒന്ന്‌ - അതും തൊഴില്‍പരമായ പ്രാതിനിധ്യത്തിന്റെ കാര്യം (ഇടതുകക്ഷികളെ സംബന്ധിച്ചിടത്തോളം പ്രാധാന്യം ഉണ്ടായിരിക്കേണ്ടത്‌) ആയതുകൊണ്ടും കൂടി - ഇവിടെ സൂചിപ്പിച്ചുവെന്നേയുള്ളൂ.


ഏതെങ്കിലുമൊരു രാഷ്ട്രീയനേതാവു വിചാരിച്ചാല്‍ ഒരു സമുദായത്തെ മൊത്തം ഉദ്ധരിക്കാനാവുമെന്നോ അല്ലെങ്കില്‍ ഒരു നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ കഴിയുമെന്നോ വിചാരിക്കാനുള്ള മൗഡ്യമൊന്നും എനിക്കില്ല. ബംഗാളിനെ താഴ്ത്തിക്കെട്ടിയിട്ടോ ഗുജറാത്തിനെ പൊക്കിപ്പിടിച്ചിട്ടോ എനിക്കൊന്നും നേടാനുമില്ല. പക്ഷേ കാപട്യങ്ങളും വഞ്ചനാപരമായ കൂസിസവും കണ്ടുകൊണ്ട്‌ പ്രതികരിക്കാതെയിരിക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌. അതുകൊണ്ട്‌ എഴുതിയെന്നേയുള്ളൂ. 'ഒരുപാടുകാലം ഒരുപാടുപേരെ ഒരുപോലെ കബളിപ്പിക്കാമെന്നു കരുതരുത്‌ - ചിന്താശേഷി നഷ്ടപ്പെടാത്തവരായി കുറച്ചു പേരെങ്കിലും അവശേഷിക്കുന്നുണ്ട്‌ - അവരില്‍ത്തന്നെ കുറച്ചുപേര്‍ക്ക്‌ പ്രതികരണശേഷിയും നഷ്ടപ്പെട്ടിട്ടില്ല - എന്നൊക്കെ ഒന്ന്‌ ഓര്‍മ്മിപ്പിക്കുക എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. ഉദ്ദേശശുദ്ധിക്ക്‌ അതിന്റെ വിലകിട്ടുമെന്നു കരുതുന്നു.


* * * * * * * * * * * * * * * *


സച്ചാര്‍ റിപ്പോര്‍ട്ടിലെ ചില 'അറിയപ്പെടാത്ത രഹസ്യങ്ങള്‍' കൂടി താഴെ.


* Attention of the Committee was drawn to the issue of Muslim concentration assembly constituencies being declared as ‘reserved’ constituencies where only SC candidates can contest elections. By this move, it was argued that Muslims are being systematically denied political participation. While the Committee could not look into the issue of voter lists, an effort was made to ascertain the facts on the issue of reserved constituencies. Our analysis relating to the reserved constituencies for the SC candidates in three states of Uttar Pradesh, Bihar and West Bengal suggests that there is truth in the allegation above.


* The poor performance of Muslims is also observed in almost all the states, particularly in West Bengal and Uttar Pradesh. In these two states, the mean years of schooling (MYS) among Muslim children is the lowest among all socio religious categories.


* The MYS of Muslims is lowest in States like West Bengal, Uttar Pradesh, Assam, Uttaranchal and Delhi. On the other hand, Muslim children remain in schools for a longer period than SCs/STs in states like Kerala, Bihar, Jharkhand, Karnataka, Maharashtra, Andhra Pradesh and Gujarat.


* West Bengal and Assam stand out in this respect; where the poverty among Muslims is very high in rural areas.


* The state which shows somewhat lower gap between amount outstanding per account of Muslims and Other Minorities is Kerala; the differentials are very high in West Bengal and Uttar Pradesh.


* Educational facilities: More than 1000 Muslim-concentration villages in WestBengal and Bihar do not have any educational institutions.


* * * * * * * * * * * * * * * *


സച്ചാര്‍ കമ്മിറ്റി ഗുജറാത്തില്‍ നിന്ന്‌ വിവരങ്ങള്‍ സമാഹരിച്ചതിനേക്കുറിച്ചു വന്ന ചില പത്രവാര്‍ത്തകളില്‍ നിന്നുമായി ശേഖരിച്ച ചില നുറുങ്ങുകള്‍ താഴെ.


* ഗുജറാത്തില്‍ മുസ്ലീങ്ങളുടെ സാക്ഷരത 73.6% ആണ്‌. ഹിന്ദുക്കളുടേത്‌ 68.3% മാത്രം.


* പൊതുമേഖലാസ്ഥാപനങ്ങളിലല്ലാതെ നേരിട്ടുള്ള മറ്റു സര്‍ക്കാര്‍ ജോലികളില്‍ 7.3% മുസ്ലീങ്ങള്‍ക്കു ലഭിക്കുന്നു. (ജനസംഖ്യാ ശതമാനം 9.1)


* 4.5% ടീച്ചര്‍മാരും മുസ്ലിം സമൂഹത്തില്‍ നിന്ന്‌


* 40 മുസ്ലിം ഉപജാതികള്‍ക്ക്‌ സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നു


* 500 കോടി രൂപയുടെ പ്രോജക്ടാണ്‌ പട്ടം നിര്‍മ്മാണ വ്യവസായത്തിനായി രൂപപ്പെടുത്തിയിരിക്കുന്നത്‌. ദാരിദ്രരേഖയ്ക്കു താഴെക്കഴിയുന്ന മുസ്ലീങ്ങളില്‍ 90 ശതമാനവും ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരായതു കൊണ്ട്‌ പ്രോജക്റ്റിന്റെ പ്രധാന ഗുണഭോക്താക്കള്‍ അവരാണ്‌.


* പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള ‘ Kanya Kelavani Nidhi ' പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളും മുസ്ലിം പെണ്‍കുട്ടികളാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇതില്‍ ഏതൊക്കെ അന്തിമറിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്‌ - ഏതെങ്കിലും തമസ്ക്കരിക്കപ്പെട്ടുവോ - എന്നൊക്കെ അറിയാന്‍ മാത്രം സൂക്ഷ്മമായി റിപ്പോര്‍ട്ട്‌ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.


ഉയര്‍ന്ന സാക്ഷരതാ നിരക്കിനേക്കുറിച്ച്‌ കമ്മിറ്റിയിലെ ഒരു അംഗം ഇങ്ങനെ അഭിപ്രായപ്പെട്ടുവത്രേ. 'വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനേക്കുറിച്ച്‌ കണക്കുകളില്ല. ഇത്‌ മുസ്ലിം വിദ്യാര്‍ത്ഥികളില്‍ കൂടുതലാണെന്നതു പരിഗണിക്കുമ്പോള്‍, ആ വിവരവും കൂടി ശേഖരിക്കേണ്ടതായിരുന്നു'


സംസ്ഥാനത്തു നടക്കുന്ന സകലകാര്യങ്ങളിലും ജാതിയും മതവും തിരിച്ചുള്ള കണക്കുകള്‍ സൂക്ഷിക്കാന്‍ കഴിയാതിരുന്നതിലെ നിസ്സഹായത ഗുജറാത്ത്‌ ഗവണ്മെന്റ്‌ പ്രതിനിധികള്‍ വെളിപ്പെടുത്തിയത്രേ. അത്‌ ഒരു മതേതരഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഭൂഷണമാണോ അല്ലയോ - അത്‌ നരേന്ദ്രമോഡിക്കെതിരെ ഉപയോഗിക്കാവുന്ന മറ്റൊരായുധമാണോ - എന്നൊക്കെയുള്ളത്‌ ഒരു വലിയ ചര്‍ച്ചയ്ക്ക്‌ വഴിതുറന്നേക്കാവുന്നതാണ്‌. എനിക്ക്‌ ആ ചര്‍ച്ചകളില്‍ നിന്ന്‌ വിട്ടു നില്‍ക്കാനാണു താല്‍പര്യം.


* * * * * * * * * * * * * * * *


ഒരു കാര്യം കൂടി പരാമര്‍ശിച്ചു നിര്‍ത്താം. സച്ചാര്‍ കമ്മിറ്റിയുമായുള്ള അഭിമുഖത്തേപ്പറ്റി നരേന്ദ്ര മോഡി മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞുവെന്നു പറയപ്പെടുന്ന ഒന്ന്‌.


"They asked me - 'what do you do for Muslims?' I said 'I do nothing. Please write my words down carefully, I do nothing for Muslims or for Hindus. Whatever I do, I do for 50 million Gujaratis'."


'വരണ്ടു കിടന്ന സബര്‍മതിയിലേക്ക്‌ ഗുജറാത്തിലെ കര്‍ഷകര്‍ക്കു വേണ്ടി താന്‍ നര്‍മ്മദ നദിയെ എത്തിച്ചു. പക്ഷേ തനിക്ക്‌ ആശങ്കയുണ്ട്‌ - അവിടെയും കണക്കു പറയേണ്ടിവരുമോ - അതില്‍ എത്ര മാത്രം വെള്ളം ഹിന്ദുക്കള്‍ക്കും എത്ര മുസ്ലീങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്ന്‌ ' - ഇങ്ങനെയും കൂടി പറഞ്ഞുവത്രേ മോഡി!


മുമ്പേ തന്നെ പറഞ്ഞല്ലോ - എനിക്കതില്‍ അഭിപ്രായമൊന്നുമില്ല. മതേതരത്വം നിര്‍വചിക്കുന്നതും അതേക്കുറിച്ചു ചര്‍ച്ചകള്‍ നടത്തുന്നതും തീര്‍ച്ചയായും അല്‍പം ശ്രമകരം തന്നെയാണ്‌.


** ** ** ** ** ** ** ** ** ** **